Jump to ratings and reviews
Rate this book

Prethavettakkaran | പ്രേതവേട്ടക്കാരൻ

Rate this book
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടു പേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്കു കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറരഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം. മാർത്താണ്ഡവർമ നശിപ്പിച്ച എട്ടുവീട്ടിൽ പിള്ളമാരുടെ പിന്മുറക്കാർ രണ്ടര നൂറ്റാണ്ടിനു ശേഷം, പുതിയ കാലത്തിൽനിന്ന് അതീത ശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രതികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവകഥ. ഒപ്പം, പ്രേതവേട്ടക്കാരൻ, പന്ത്രണ്ടാമത്തെ രാത്രി കഴിയുന്നില്ല, ഒറ്റക്കാലുള്ള പ്രേതം, ഓഗസ്റ്റിലെ ...

316 pages, Kindle Edition

First published January 1, 2021

25 people are currently reading
45 people want to read

About the author

G.R. Indugopan

45 books109 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (4%)
4 stars
19 (31%)
3 stars
29 (47%)
2 stars
6 (9%)
1 star
4 (6%)
Displaying 1 - 8 of 8 reviews
Profile Image for Sreelekshmi Ramachandran.
276 reviews33 followers
January 5, 2025
ഇന്ദുഗോപന്റെ പുസ്തകങ്ങൾ വായിക്കാൻ എനിക്കിഷ്ടമാണ്.. തേടി പിടിച്ച് വായിക്കാനും ശ്രമിക്കാറുണ്ട്.
അങ്ങനെ കയ്യിലെത്തിയതാണ് 'പ്രേതവേട്ടക്കാരൻ' എന്ന ഈ ബുക്ക്‌.

പ്രേതങ്ങളെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്രകളും അപ്പോഴുണ്ടായ
അനുഭവങ്ങളുടെയും ഭീതിയുടെയും കഥകളാണ് ഈ സമാഹാരത്തിലുള്ളത്..
പത്രപ്രവർത്തന കാലത്ത് പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പല സ്ഥലങ്ങളിലും എഴുത്തുകാരൻ ഒറ്റയക്ക് യാത്ര നടത്തുകയും അവിടെ ഒരു രാത്രി തങ്ങി അനുഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.. പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും ഈ രീതിയിൽ ഇന്ദുഗോപൻ രാത്രി ഒറ്റയ്ക്ക് കഴിഞ്ഞതിന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം.

മുൻപ് എസ് കെ ഹരിനാഥ് രചിച്ച 'കറുത്തച്ഛൻ' എന്ന നോവൽ വായിച്ചപ്പോൾ എനിക്ക് പ്രേത ഭയം തോന്നിയിരുന്നു. അങ്ങനെ ഒരു ധാരണ മനസ്സിൽ വെച്ചാണ് ഇതും വായിച്ചത്. എന്നാൽ വിചാരിച്ച പോലെ ഭയമോ ജിജ്ഞാസയോ നൽകാൻ, ഇന്ദുഗോപന്റെ ആദ്യ കാല രചനയായ ഈ കഥകൾക്ക് സാധിച്ചിട്ടില്ല..
.
.
.
📚Book - പ്രേതവേട്ടക്കാരൻ
✒️Writer- ജി ആർ ഇന്ദുഗോപൻ
📜Publisher- മാതൃഭൂമി ബുക്സ്
Profile Image for Aravind Kesav.
35 reviews7 followers
February 27, 2021
പ്രേതവേട്ടക്കാരൻ.

വെള്ളസാരിയുടുത്ത്, ചുണ്ടിന് പുറത്തേക്ക് നീളുന്ന കൂർത്ത ദംഷ്ട്രകൾ കൊണ്ട് മനുഷ്യന്റെ ചോര യൂറ്റിക്കുടിക്കുന്ന പൈശാചിക ശക്തിയായി ആണ് പ്രേതങ്ങളെ/യക്ഷികളെ കുറെയേറെ കാലങ്ങളായി ചലച്ചിത്രങ്ങളിലുൾപ്പെടെ അവതരിപ്പിച്ചിരിക്കുന്നതും കുഞ്ഞുനാൾ മുതൽ നമ്മൾ കണ്ടു ശീലിച്ചതും എന്നാൽ  തികച്ചും യുക്തി ബോധത്തിൽ ഊന്നിയ കഥ പറച്ചിൽ രീതിയിലൂടെ പ്രേതകഥകൾക്ക് ഒരു പുതിയ മാനം നൽകുവാൻ ശ്രമിക്കുകയാണ് ജി.ആർ ഇന്ദുഗോപൻ തന്റെ 17 ഓളം പ്രേതകഥകൾ അടങ്ങിയ പ്രേതവേട്ടക്കാരൻ എന്ന ഈ കഥാസമാഹാരത്തിലൂടെ.

യുക്തിബോധവും പ്രേതചിന്തകളും ഒരിക്കലും ഒത്തുപോവില്ല, പക്ഷെ വളരെ വിദഗ്ധമായി കുറച്ച് ഭാവനയും കൂടി സംയോജിപ്പിച്ചു കൊണ്ട് എഴുത്തുകാരൻ പതിയെ ഭീതിജനകമായ ഒരു പശ്‌ചാത്തലം സൃഷ്ടിക്കുന്നു.

പ്രേതവീടുകളിൽ രാത്രി പ്രേതങ്ങളെ തേടിയിറങ്ങി എഴുത്തുകാരൻ നടത്തിയ സാഹസിക യാത്രയുടെ അനുഭവവും അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്.
രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ, ആന്ത്രാക്കാരുടെ ഗന്ധം, കിണറ്റിൽ വീണ പട്ടിയെ രക്ഷിച്ചതാര്? , ഓഗസ്റ്റിലെ കൈ, തുടയെല്ല് , ഒറ്റക്കാലുള്ള പ്രേതം , പ്രേതവേട്ടക്കാരൻ എന്നിങ്ങനെ 17 ഭീതികഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഓരോ കഥയും പതിഞ്ഞ താളത്തിൽ തുടങ്ങി ക്രമേണ ഉള്ളിൽ ഭീതി ജനിപ്പിക്കുന്നതാണ്.

ആരെയും ശല്യപ്പെടുത്താതെ രാത്രിയിൽ കിണറിൽ നിന്നും വെള്ളം കോരി കുളിക്കുന്ന അനിരുദ്ധന്റെ പ്രേതവും , ഒറ്റക്കാലുള്ള മാതേച്ചി യും, പാട്ടുസായിപ്പിന്റെ പ്രേതവും ഇങ്ങനെ ഇന്ദുഗോപന്റെ പ്രേതങ്ങളെല്ലാം നിർദോഷികളായ പാവങ്ങളാണ്. എഴുത്തുകാരന്റെ വ്യത്യസ്തമായ ഈ ഒരു സമീപനം എല്ലാ കഥകളിലും ഒരു ഫ്രഷ് ഫീൽ സമ്മാനിക്കുന്നുണ്ട്.
ഒറ്റക്കാലുള്ള മാതേമ്മൂമ്മ ഇപ്പോഴും വല്ലാതെ പിന്തുടരുന്നുണ്ട്, ചുറ്റിലും നിറയുന്ന തണുത്ത കാറ്റിന്റെ യും ചെമ്പക പ്പൂവിന്റെയും ഗന്ധത്തിന്റെ അകമ്പടിയോടെ ചെമ്പകമരത്തിൽ ചാരി നിറകണ്ണുകളോടെ നിൽക്കുന്ന മാതേമ്മൂമ്മയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ചു പോകുന്നു.

©kesavan
Profile Image for Abhilash.
Author 5 books285 followers
April 7, 2021
Intro is interesting, rest is all either old stories or his weaker works (some of them are pretty bad). Why should DC make all the money, lets also make some selling Indugopan, is what MB publishing seems to be thinking. One of the stories has a footnote saying an updated version of the story is available in some other book (may be with another publisher, i listened to it on Storytel), how nice!
Profile Image for Manoj Unnikrishnan.
218 reviews20 followers
May 28, 2024
പ്രേതങ്ങളെ തേടിയുള്ള യാത്രകൾ, അതീന്ദ്രിയാനുഭവങ്ങൾ, ഭീതിയുടെ കഥകൾ തുടങ്ങിയവയാണ് പ്രേതവേട്ടക്കാരൻ എന്ന പുസ്തകത്തിലൂടെ ജി ആർ ഇന്ദുഗോപൻ പങ്കുവെക്കുന്നത്. ഇതിൽ പ്രേതവീടുകളിൽ രാത്രി ഒറ്റയ്ക്ക് എന്ന അദ്ധ്യായം എഴുത്തുകാരന്റെ തന്നെ അനുഭവങ്ങളാണ്. ഒരു പ്രേതബാധിതന്റെ ആത്മകഥ അദ്ദേഹം കണ്ടും അറിഞ്ഞതും നേടിയ അറിവിൽ ഭാവന കലർത്തി രൂപപ്പെട്ടൊരു അനുഭവകഥയാണ്. പിന്നീടുള്ളതെല്ലാം കഥകളാണ്. പുസ്തകത്തിൽ ഉൾപ്പെടുത്തിയ കഥകൾ താഴെ ചേർക്കുന്നു:
1. രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ!
2. ഗോപാലപ്രഭുവും പാട്ടുസായിപ്പിന്റെ പ്രേതവും
3. പേടിക്കരുത്
4. ആരോ വിളിക്കുന്നു പേര് ചൊല്ലി
5. ആന്ധ്രാക്കാരുടെ ഗന്ധം
6. കുരയ്ക്കും പട്ടി
7. അയ്യോ… കൊള്ളക്കപ്പൽ ‘ഇസഡ്’ വീണ്ടും!
8. കടൽക്കൊള്ളക്കാരന്റെ തോക്ക്
9. കിണറ്റിൽ വീണ പട്ടിയെ രക്ഷിച്ചതാര്?
10. ഓഗസ്റ്റിലെ കൈ
11. തുടയെല്ല്
12. ഒറ്റക്കാലുള്ള പ്രേതം
13. പന്ത്രണ്ടാമത്തെ രാത്രി കഴിയുന്നില്ല
14. നടൻ ജയൻ; വമ്പൻ മടങ്ങിവരവ്
15. പ്രേതവേട്ടക്കാരൻ
പേടിപ്പെടുത്തുന്ന പ്രേതങ്ങളോ സംഭവങ്ങളോ ഒന്നും തന്നെ ഇതിലൊന്നിലും കണ്ടില്ലെന്നത് എടുത്തു പറയട്ടെ! ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു കഥയും ഇല്ല. ഭാവനയോ അനുഭവമോ എന്തുതന്നെയാകട്ടെ, തീരെ ആസ്വാദ്യകരമല്ലാത്തൊരു വായനയാണ് എനിക്ക് ഈ പുസ്തകത്തിലൂടെ കിട്ടിയത്. തുടക്കത്തിൽ കഥാകാരൻ തന്നെ പറയുന്നുണ്ട്, അദ്ദേഹം തന്റെ എഴുത്തിന്റെ തുടക്കനാളുകളിൽ എഴുതിയവയാണ് ഇതിലെ മിക്ക കഥകളും എന്ന്. ഈ എഴുത്തും ഈയടുത്ത കാലത്തെ അദ്ദേഹത്തിന്റെ കഥകളും തമ്മിലുള്ള അന്തരം ഏറെ. വേണ്ടിയിരുന്നില്ല ഈ പ്രേതവായന!
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
August 6, 2021
'ഒരു പ്രേതാബാധിതൻ്റെ ആത്മകഥ' എന്ന നോവെല്ല നേരത്തേ 'ഡിറ്റക്ടീവ് പ്രഭാകരൻ' എന്ന സമാഹാരത്തിൽ വായിച്ചതാണ്. വലിയ മോശമല്ലാത്ത കഥയും അവതരണവും. തൻ്റെ പ്രേതാനുഭവങ്ങൾ എഴുത്തുകാരൻ വിവരിച്ചിരിക്കുന്നതും നന്നായിരുന്നു. പക്ഷേ കഥകൾ പലതും നിരാശപ്പെടുത്തി. മികച്ചു നിന്നവ 'ഒറ്റക്കാലുള്ള പ്രേതം', 'കിണറ്റിൽ വീണപട്ടിയെ രക്ഷിച്ചതാര്?', 'തുടയെല്ല്', 'ആരോ വിളിക്കുന്നു പേരുചൊല്ലി' എന്നിവയാണ്. കാരണം ഇതെല്ലാമാണ് ഒരു ഹൊറർ അനുഭവം തന്നത്. 'തുടയെല്ല്' എന്ന കഥ ഒരു ചെറിയ വിങ്ങലുണ്ടാക്കി എന്നതും നേരു തന്നെ.

ആകെ മൊത്തം ഒരു ആവറേജ് പുസ്തകം.(ഇന്ദുഗോപൻ്റെ ബാക്കിയുള്ള സൃഷ്ടികളെ താരതമ്യം ചെയ്യുമ്പോൾ)
Profile Image for Dijo Johns.
39 reviews3 followers
May 16, 2022
സ്വന്തം അനുഭവങ്ങളും ഭാവനയിൽ വിരിഞ്ഞ കഥകളും കൂട്ടിക്കലർത്തി എഴുതപ്പെട്ട കഥകളുടെയും നോവെല്ലകളുടെയും സമാഹാരമാണ് ഇന്ദുഗോപന്റെ പ്രേതവേട്ടക്കാരൻ. വളരെ വീക്ക്‌ ആയിട്ട് തോന്നിയ കഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം നമ്മെ ത്രസിപ്പിക്കുന്ന കഥകളും ഉണ്ട്. എന്നിരുന്നാലും ബുക്കിനെ മുഴുവനായി നോക��കുമ്പോൾ ഒരു ശരാശരി വായനാനുഭവം മാത്രമായി ഒതുങ്ങിപ്പോകുന്നു.
Profile Image for AROMAL M VIJAY.
24 reviews2 followers
September 26, 2022
സാധാരണ കാണപ്പെടാറുള്ള ഭീകര പ്രേതങ്ങളല്ല ഇന്ദുഗോപന്റെ കഥകളിൽ പ്രക്തഷ്യപെടുന്നത്. ഇവിടെ സാധുക്കളായ, സ്നേഹമുള്ള, നമുക്ക് ഇഷ്ടം തോന്നുന്ന പ്രേതങ്ങളായ കുറച്ച് മനുഷ്യമാരുടെ കഥകളാണ്. അവിടെ ചിലയിടങ്ങളിൽ ഭീതി വരുന്നുമുണ്ട്. സ്ഥിരം പ്രേതകഥകളിൽ നിന്ന് വ്യത്യസ്തത വേണമെന്നുള്ളവർ തീർച്ചയായും വായിക്കുക റേറ്റിംഗ് 3.5/5
Profile Image for Maneesha.
53 reviews
January 17, 2023
ആദ്യത്തെ 50 പേജുകൾക് ശേഷം നിർത്തുന്നു. പേടിക്കണം എന്നു പറഞ്ഞു വാങ്ങിയ പുസ്തകം ആണ് .പ്രേതമില്ല എന്നു പറഞ്ഞു തുടങ്ങിയപ്പോ തന്നെ ലേശം ത്രില്ല് പോയി ...
Displaying 1 - 8 of 8 reviews

Can't find what you're looking for?

Get help and learn more about the design.