Jump to ratings and reviews
Rate this book

Sambarkkakranthi | സമ്പർക്കക്രാന്തി

Rate this book
22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട്‌ സൈ റണ്‍ ഉയര്‍ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്‍ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങള്‍ യാത്രികരോടൊപ്പം ഇഴചേര്‍ന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ ക്കൂടി സമ്പര്‍ക്കക്രാന്തി യാത്ര തുടരുന്നു.

264 pages, Paperback

First published December 1, 2019

Loading...
Loading...

About the author

V. Shinilal

10 books9 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (11%)
4 stars
23 (37%)
3 stars
20 (32%)
2 stars
10 (16%)
1 star
1 (1%)
Displaying 1 - 13 of 13 reviews
Profile Image for Sreelekshmi Ramachandran.
354 reviews51 followers
January 21, 2026
ഒരു മനുഷ്യനും ഓരോ കഥയാണ്.. അത്തരത്തിൽ അനവധി മനുഷ്യരെ വഹിച്ചു കൊണ്ട് പോകുന്ന ഒരു തീവണ്ടിക്ക് പറയാൻ എത്രയെത്ര കഥകൾ ഉണ്ടായിരിക്കും..!

സമ്പർക്കക്രാന്തി എന്നത് ഒരു തീവണ്ടി സർവീസാണ്, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു, പലപ്പോഴും സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകളാണിവ.
"സമ്പർക്ക" എന്നാൽ ബന്ധം, "ക്രാന്തി" എന്നാൽ വിപ്ലവം അല്ലെങ്കിൽ വലിയ മാറ്റം. ഇത് രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വിപ്ലവകരമായ ട്രെയിൻ സർവീസായി കണക്കാക്കുന്നു.. ഈ ട്രെയിനുകളിലെ യാത്ര പലപ്പോഴും വ്യത്യസ്ത സംസ്കാരങ്ങളെയും ഭാഷാ വൈവിധ്യങ്ങളെയും പരിചയപ്പെടുത്തുന്ന അനുഭവമായിരിക്കും.
ഈ നോവൽ സമ്മാനിക്കുന്നതും 3 ദിവസത്തെ ഒരു സമ്പർക്കക്രാന്തി യാത്രയാണ്...
കരംചന്ദ് എന്ന ഒരു യാത്രക്കാരന്റെ കണ്ണുകളിലൂടെ, അയാളുടെ ഭാവനകളിലൂടെ വായനക്കാരൻ ഇന്ത്യയുടെ പല മുഖങ്ങൾ കാണുന്നു..

തീവണ്ടിയും കൂടെ ചേർന്നതാണ് ഇന്ത്യയുടെ വൈകാരിക ചരിത്രം. ഇന്ത്യയുടെ ആധുനിക ചരിത്രം സൃഷ്ടിച്ചും ചരിത്രത്തിൽ ഇടപെട്ടുകൊണ്ടും തീവണ്ടികൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു..

അങ്ങേയറ്റം സംതൃപ്തിയും ഒപ്പം അനേകം നൂതന അറിവുകളും നൽകിയ ഒരു വായന..
.
.
.
📚Book - സമ്പർക്കക്രാന്തി
✒️Writer- വി ഷിനിലാൽ
📜Publisher- dc books
Profile Image for Dr. Charu Panicker.
1,283 reviews84 followers
April 2, 2026
കേരള മുതൽ ന്യൂഡൽഹി വരെ നീണ്ടുനിൽക്കുന്ന സമ്പർക്കക്രാന്തി എന്ന തീവണ്ടിയുടെ യാത്രയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചലിക്കുന്ന തീവണ്ടിയിൽ വിവിധ കാലങ്ങളും സാമൂഹ്യ മാറ്റങ്ങളും അടിച്ചമർത്തലുകളും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ഇത് വെറുമൊരു തീവണ്ടി മാത്രമല്ല എന്ന് പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാകും.
Profile Image for Muhammed Zuhrabi.
71 reviews15 followers
October 9, 2024
ഷിനിലാലിൻ്റേതായി വായിക്കുന്ന രണ്ടാമത്തെ നോവലാണ് സമ്പർക്കക്രാന്തി. ആദ്യം വായിക്കുന്നത് 'അടി'യാണ്. അടി കഥ പറയുന്നതിനിടയിൽ കാര്യം പറയുന്ന നോവലാണെങ്കിൽ, സമ്പർക്കക്രാന്തി കാര്യം പറയാനായി മാത്രം എഴുതിയുണ്ടാക്കിയ കഥയായിട്ടാണ് അനുഭവപ്പെട്ടത്. സമ്പർക്കക്രാന്തിയിൽ സട്ടിൽറ്റി എന്നു പറയുന്ന സാധനം ഇല്ലെന്നു തന്നെ പറയാം. അത് നോവലിൻ്റെ മേന്മയാണോ പോരായ്മയാണോ എന്നു ചോദിച്ചാൽ എനിക്കത് പോരായ്മയായിട്ടാണ് തോന്നിയത്. ഇതേ കാര്യം തന്നെ പലർക്കും മേന്മയായി തോന്നാനും മതി. അങ്ങനെ ഒരു സാധ്യതയും നോവൽ ബാക്കിയാക്കുന്നുണ്ട്.
Profile Image for DrJeevan KY.
144 reviews52 followers
August 12, 2021
വായന - 37/2021📖
പുസ്തകം📖 - സമ്പർക്കക്രാന്തി
രചയിതാവ്✍🏻 - വി. ഷിനിലാൽ
പ്രസാധകർ📚 - ഡി.സി ബുക്സ്
തരം📖 - യാത്രാവിവരണം കലർന്ന നോവൽ
പതിപ്പ്📚 - 2
ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - മാർച്ച് 2020
താളുകൾ📄 - 264
വില - ₹270/-

📌ടി.ഡി രാമകൃഷ്ണൻ്റെ "പച്ച മഞ്ഞ ചുവപ്പ്" എന്ന നോവലിന് ശേഷം ഞാൻ വായിക്കുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിലുള്ള നോവലാണിത്. ഈ നോവലിനെ വ്യത്യസ്തമാക്കുന്നത് ആദ്യാവസാനം പൂർണമായും തീവണ്ടിയാണ് പശ്ചാത്തലമായി വരുന്നത് എന്നുള്ളതാണ്. മാത്രവുമല്ല, തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യനോവൽ "സമ്പർക്കക്രാന്തി" ആണ്.

📌തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 22 ബോഗികളുമായി ആരംഭിച്ച് 56 മണിക്കൂറുകൾ കൊണ്ട് 3420 കിലോമീറ്ററുകൾ സഞ്ചരിച്ച് മഹാനഗരമായ ഡെൽഹിയിൽ യാത്ര അവസാനിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസ്സിൽ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും എഴുത്തുകാരനും കൂടിയായ വി. ഷിനിലാൽ നമുക്കൊരു ടിക്കറ്റ് തരികയാണ്. തീവണ്ടി എന്നത് ഇന്ത്യയുടെ ജീവനാഡിയാണ് എന്നുള്ളത് ഈ പുസ്തകത്തിലൂടെ നമുക്ക് വ്യക്തമാവും. പല ദേശങ്ങളിലൂടെയും പല സംസ്കാരങ്ങളിലൂടെയും 18 ഭാഷകളിലൂടെയുമുള്ള ഒരു സഞ്ചാരമായി കൂടിയും നമുക്ക് ഈ പുസ്തകത്തെ വിലയിരുത്താം.

📌ഇന്ത്യയിൽ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ പല സമകാലിക വിഷയങ്ങളെയും ആക്ഷേപഹാസ്യവും ഫിക്ഷനും കലർന്ന തരത്തിൽ ഈ നോവലിൽ പറഞ്ഞുപോകുന്നത് വ്യത്യസ്തമായി തോന്നി. ഗാന്ധി വധത്തെ അനുകൂലിക്കുന്നവരുടെ.. ആശയങ്ങളെയും ചിന്തകളെയും തത്വങ്ങളെയും അക്ഷരങ്ങളെയും ഭയക്കുന്നവരുടെ പ്രതിനിധിയായാണ് ദ്വി എന്ന വ്യക്തിയും അയാളുടെ അനുയായികളും നോവലിൽ പ്രതിനിധീകരിക്കുന്നത്. പുതുമയാർന്ന ഒരു വായനാനുഭവം സമ്മാനിക്കുന്ന ഒരു നോവലായി സമ്പർക്കക്രാന്തിയെ എനിക്ക് തോന്നി.
©Dr.Jeevan KY
Profile Image for Dyvia Jose.
12 reviews15 followers
April 30, 2021
ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പുനരവതരിപ്പിക്കുന്ന വലിയൊരു നാടകവേദിയായി ഒരു തീവണ്ടിയുടെ ഉള്ളറകളെ പരിവർത്തനം ചെയ്തു കൊണ്ട്, കഥകളും, ഉപകഥകളും അല്പം, ചരിത്രവും മായാജാലക്കാഴ്ചകളും ചേർത്തു അവതരിപ്പിച്ചിരിക്കുന്ന ഒരു നോവലായാണ് സമ്പർക്ക ക്രാന്തിയുടെ കാഴ്ചകളെ വിവരിക്കാൻ തോന്നുന്നത്.
ഇതിൽ, യഥാർത്ഥ രാഷ്ട്രീയ  സംഭവങ്ങളുടെ പരിഛേദമുണ്ട്, എന്നാൽ ഒരു പൊളിറ്റിക്കൽ ഫിക്ഷൻ എന്ന് മാത്രം വിശേഷിപ്പിക്കാനുമാകില്ല. ചരിത്ര സംഭവങ്ങളെ നോവലുമായി ബന്ധിപ്പിക്കാനായി മാത്രം ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതായി കാണാം. നോവലിന്, ഒരു യാത്രയുടെ തുടക്കമെന്നോണം,തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമ്പർക്ക ക്രാന്തി എന്ന തീവണ്ടിയിലേയ്ക്ക് യാത്രക്കാരെ അഥവാ വായനക്കാരെ ക്ഷണിക്കുന്നു.

തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയതിൻ്റെ ഒരാകർഷണത്തിനുമപ്പുറം, ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ വായിക്കപ്പെടേണ്ട ഒന്നാണ് ഈ നോവൽ എന്നു തോന്നി. പ്രതിവിധികളല്ല നോവലിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.മറിച്ച്, ആട്ടിൽ തോലണിഞ്ഞ, വെറുപ്പിൻ്റെ ,പിളർപ്പിൻ്റെ രാഷ്ട്രീയം വിൽക്കുന്ന അധികാരങ്ങളെ തിരിച്ചറിയുക എന്ന ആശയമാണ്, നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്.ദുഷ്ടനായ കപ്പിത്താൻ്റെ അന്ത്യം പോലെ ,ദ്വി എന്ന ഏകാധിപതിയുടെ തകർച്ച കാണുന്നതുപോലെ, ഒരു പ്രതീക്ഷ നിറഞ്ഞ സ്വപ്നം അവശേഷിപ്പിച്ചു കൊണ്ട് നോവൽ അവസാനിക്കുന്നു.

ദിവ്യ ജോൺ ജോസ്.
Profile Image for VipIn ChanDran.
87 reviews4 followers
March 1, 2025
വരികൾക്കിടയിലൂടെ വായനയാണ് സമ്പർക്കക്രാന്തി അർഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥപറച്ചിൽ ദഹിക്കുന്നവരും അതിന് പ്രാപ്തരായവരായിരിക്കും. അതൊരു ബഹുമതിയല്ല, തികച്ചും സാധാരണമായ ഒരു ഫിൽറ്റർ ഉപാധി മാത്രം. 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ രചനയാണ് സമ്പർക്കക്രാന്തിയെന്നിരിക്കെ ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കാൻ തീരെ സാധ്യതയിതിനില്ല. അത് പക്ഷെ സമ്പർക്കക്രാന്തിയുടെ കുറവല്ല കൂടുതലാണെന്ന് മാത്രം.... ആ കൂടുതൽ എന്താണെന്ന് മനസ്സിലാക്കാൻ എങ്കിലും സമ്പർക്കക്രാന്തി സധൈര്യം വായിക്കാം.
Profile Image for Rahul Raj.
14 reviews2 followers
July 16, 2020
ഇന്ത്യയുടെ വർത്തമാനവും ചരിത്രവും ഭൂമിശാസ്ത്രവും അടങ്ങിയൊരു തീവണ്ടി കാഴ്ചയാണ് സമ്പർക്ക ക്രാന്തി. നോവൽ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളോട് ശക്തമായി കലഹിക്കുന്നു. വളരെ വ്യത്യസ്തമായ രചനാ ശൈലി എഴുത്തുകാരന്റെ പ്രതിഭയെ വിളിച്ചോതുന്നു. ഇന്നത്തെ ഇന്ത്യയിൽ നോവൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
Profile Image for Akhil Prabhakaran.
60 reviews
November 2, 2025
ഇന്ത്യൻ രാഷ്ട്രീയത്തിൽ കഴിഞ്ഞുപോയതും നടന്നുകൊണ്ടിരിക്കുന്നതുമായ സമകാലിക സംഭവങ്ങളെ ഒരു ട്രെയിൻ യാത്രയിലൂടെ ആക്ഷേപ രൂപേണ അവതരിപ്പിച്ചിരിക്കുന്നു. ചരിത്രവും ഫിക്ഷനും കൂട്ടിയിണക്കി ഒരുക്കിയ ഒരു യാത്ര, ഓർമ്മകൾ പൊടിതട്ടി എടുക്കുവാൻ പ്രേരിപ്പിക്കുന്ന യാത്ര..... സമ്പർക്കക്രാന്തിയിലെ യാത്ര ഒരു വല്ലാത്ത യാത്ര തന്നെ ❤️
Must read 🔥
5 reviews
February 28, 2026
ഒരു ട്രെയിൻ യാത്രയിലൂടെ സമകാലിക ഇന്ത്യയെ വരച്ചുകാട്ടുവാനുള്ള എഴുത്ത് കാരൻ്റെ ബോധപൂർവ്വമായ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.ഫിക്ഷനും ചരിത്രവും ഈ സമ്പർക്കക്രാന്തിയിൽ യാത്ര ചെയ്യുന്നു. സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ തുറന്നുകാട്ടുന്നുമുണ്ട് ഈ ട്രെയിൻ.
Profile Image for Manoharan.
94 reviews8 followers
July 4, 2026
തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ന്യൂഡൽഹി വരെയുള്ള സമ്പർക്കക്രാന്തി എക്സ് പ്രസിൻ്റെ മൂന്നു ദിവസത്തെ യാത്ര ആ യാത്രയിൽ കണ്ടുമുട്ടുന്ന പലതരം ആൾക്കാർ പല സംഭവങ്ങൾ ഇതാണീ നോവൽ. പച്ചയായി പറഞ്ഞും പറയാതെയും രാഷ്ട്രീയം പറഞ്ഞു പോകുഅണ്ട്
Profile Image for Aboobacker.
155 reviews2 followers
June 18, 2024
സമ്പർക്കക്രാന്തി - വി ഷിനിലാൽ

ഇന്ത്യയുടെ പരിച്ഛേദമാകുന്ന സമ്പർക്ക ക്രാന്തി എന്ന ട്രയിൻ്റെ തിരുവനന്തപുരം മുതൽ ഡെൽഹി വരെയുള്ള കാലപ്രയാണം. സമകാലിക ഇന്ത്യയുടെ തന്നെ ആവിഷ്കാരമാവുന്ന ക്ലാസിക്കൽ രചന.
Profile Image for KS Sreekumar.
83 reviews5 followers
October 8, 2023
തീവണ്ടിയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട ആദ്യനോവല്‍. ഇന്ത്യയുടെ ജീവരക്തം പോലെ അതിന്‍റെ ചരിത്രം പേറി, സമകാലീന വേഷം കണ്ടുകൊണ്ട് ഒരു യാത്ര. ഇന്ത്യയുടെ മാറുന്ന മുഖം, എങ്ങനെയാണ് ഒരു അധികരി ജനിക്കുന്നത്? അവര്‍ക്കും ചുറ്റും അനുവാചകവൃന്ദം സൃഷ്ടിക്കപ്പെടുന്നത്? അവര്‍ എങ്ങനെ ഭരിക്കപ്പെടുന്നു ? യാത്ര ഉണര്‍ത്തുന്ന ചോദ്യങ്ങളും കാഴ്ചകളും. തീര്‍ച്ചയായും വായനക്കാരുടെ സമ്പര്‍ക്കക്രാന്തിയിലെ യാത്ര വെറുതെയാകില്ല എന്ന് നിസംശയം പറയാം.
Profile Image for Rahul Vishnoi.
962 reviews36 followers
May 1, 2025
-An India In A Train-
Review of 'The Wanderer'

Quote Alert
"𝐈'𝐦 𝐚𝐧 𝐢𝐭𝐢𝐧𝐞𝐫𝐚𝐧𝐭 𝐬𝐞𝐞𝐤𝐞𝐫. 𝐌𝐲 𝐭𝐫𝐚𝐯𝐞𝐥𝐬 𝐚𝐫𝐞 𝐧𝐨𝐭 𝐟𝐥𝐢𝐠𝐡𝐭𝐬 𝐟𝐫𝐨𝐦 𝐦𝐲 𝐨𝐰𝐧 𝐡𝐨𝐦𝐞 𝐨𝐫 𝐚 𝐧𝐨𝐬𝐭𝐚𝐥𝐠𝐢𝐜 𝐫𝐞𝐭𝐨𝐮𝐫. 𝐈 𝐭𝐫𝐚𝐯𝐞𝐥 𝐭𝐨 𝐭𝐫𝐚𝐯𝐞𝐥. 𝐀𝐧 𝐢𝐭𝐢𝐧𝐞𝐫𝐚𝐧𝐭 𝐡𝐚𝐬 𝐡𝐢𝐬 𝐟𝐞𝐞𝐭 𝐩𝐥𝐚𝐧𝐭𝐞𝐝 𝐢𝐧 𝐚𝐭 𝐥𝐞𝐚𝐬𝐭 𝐭𝐰𝐨 𝐜𝐫𝐚𝐬. 𝐈𝐧 𝐭𝐡𝐞 𝐩𝐫𝐞𝐬𝐞𝐧𝐭 𝐚𝐧𝐝 𝐢𝐧 𝐭𝐡𝐞 𝐩𝐚𝐬𝐭 𝐞𝐫𝐚𝐬 𝐨𝐟 𝐭𝐡𝐞 𝐩𝐥𝐚𝐜𝐞 𝐡𝐞 𝐢𝐬 𝐢𝐧. 𝐈𝐧 𝐫𝐞𝐚𝐥𝐢𝐭𝐲, 𝐚 𝐭𝐫𝐚𝐯𝐞𝐥𝐥𝐞𝐫 𝐰𝐡𝐨 𝐢𝐬 𝐢𝐧 𝐊𝐨𝐝𝐮𝐧𝐠𝐚𝐥𝐥𝐮𝐫 𝐨𝐫 𝐇𝐚𝐦𝐩𝐢 𝐬𝐢𝐦𝐮𝐥𝐭𝐚𝐧𝐞𝐨𝐮𝐬𝐥𝐲 𝐭𝐫𝐚𝐯𝐞𝐥𝐬 𝐢𝐧 𝐩𝐚𝐫𝐚𝐥𝐥𝐞𝐥 𝐢𝐧 𝐚𝐧𝐨𝐭𝐡𝐞𝐫 𝐞𝐫𝐚. 𝐀𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞 𝐭𝐢𝐦𝐞, 𝐚 𝐭𝐚𝐱𝐢 𝐝𝐫𝐢𝐯𝐞𝐫 𝐨𝐫 𝐚 𝐬𝐡𝐨𝐩𝐤𝐞𝐞𝐩𝐞𝐫 𝐨𝐟 𝐭𝐡𝐚𝐭 𝐩𝐥𝐚𝐜𝐞 𝐥𝐢𝐯𝐞𝐬 𝐨𝐧𝐥𝐲 𝐢𝐧 𝐭𝐡𝐞 𝐩𝐫𝐞𝐬𝐞𝐧𝐭."

In 2023, Shinilal was awarded the 2022 Kerala Sahitya Akademi Award for the novel Sambarkkakranthi. The same work has been translated as The Wanderer, named after a vintage steam engine of Rajah of Mysore that the Sampark Kranti express now lugs. In its thousands of kilometre of journey spanning states, the author brings our attention to everything from caste to suicides.

The train here is symbolic of both, death and time. It's cruel as well as indifferent, piercing through India as once Britishers did and now Indians do. It bears the tyranny of the people it carries as well as of the bystanders, who live in the cities and the villages that the train touches.

Karamchand, named after a man whose entire name every child learns in school, is traveling in first class in this train with John, a foreigner. Former is a travelogue writer and latter a wildlife photographer. About Karamchand, the author writes: 'His pastime was losing himself in crowds and visiting historical places and removing himself from the present time. The ruins of the Babri Masjid in Ayodhya, the Muslim ghettoes of Gujarat, the sectarian trouble-spots of Assam,farmers' agitations, anti-reservation protests, localities of agitating Meenas and Gujjars in Rajasthan-few were the places that he had not visited.'

The book flits between heartwarming empathy and stunning cruelty. In one incidence, when Devdas the loco pilot calls a woman who threw herself in front of the train a goat, the guard laughs: 'Was one of the goats wearing a churidar-kameez?'

One of my favorite quotes: "Sir, this is India, after all. On occasions, a mouse will ride in the First Class AC coach. And at other times, humans will travel sitting on the toilet."

A must read.
Displaying 1 - 13 of 13 reviews