പാപികളിൽ ഞാനില്ല, പുണ്യാളനല്ലാ, സന്തുഷ്ടനല്ലസന്തുഷ്ടനുമല്ലാ സ്വന്തമല്ലാ ജലത്തിന്നു, ഭൂമിക്കും അല്ല ഞാൻ വായു, അല്ലഗ്നിയും ഞാൻ...
ജലാലുദ്ദീൻ റൂമി, ഷാംസ് തബസ് എന്നീ മഹാപ്രതിഭകളായ പേഴ്സൻ സൂഫി കവികളുമായി നിരൂപകർ താരതമ്യം ചെയ്യാറുള്ള ബുള്ള ഷായുടെ കവിതകൾ. ജ്ഞാനമാർഗ്ഗവും പാണ്ഡിത്യവുമൊന്നും ഒരിക്കലും ആകർഷിക്കാതെ കവിതയ്ക്ക് ഭക്തിയുടെയും സ്നേഹത്തിന്റെയും വൈകാരികമായ സമർപ്പണത്തിന്റെയും വഴി തിരഞ്ഞെടുത്ത, എല്ലാ മതങ്ങളിലുമുള്ള വർഗ്ഗീയവാദികളെ ഒരുപോലെ പരിഹസിക്കുകയും മതനിരപേക്ഷതയ്ക്കും ഹിന്ദു-മുസ്ലിം-സിഖ് ഐക്യത്തിനും വേണ്ടി വിപ്ലവകരമായി എഴുതുകയും ചെയ്ത, "ദൈവത്തിന്റെ അനന്തസമുദ്രം നീന്തിക്കടന്നയാൾ' എന്നു വിശേഷിപ്പിക്കപ്പെട്ട ബുള്ള ഷായുട!
Bulleh Shah (1680–1757) (Punjabi: بلہے شاہ, ਬੁੱਲ੍ਹੇ ਸ਼ਾਹ) was a Punjabi Sufi poet, humanist and philosopher. His full name was Abdullah Shah.
The verse form Bulleh Shah primarily employed is called the Kafi, a style of Punjabi, Sindhi and Saraiki poetry used not only by the Sufis of Sindh and Punjab, but also by Sikh gurus. Bulleh Shah’s poetry and philosophy strongly criticizes the Islamic religious orthodoxy of his day.
കവിതകൾ തരുന്ന ആസ്വാദനരസം അനിർവ്വചനീയമാണ്. പരിഭാഷയാണെങ്കിൽക്കൂടി 'സൂഫി കവിതകൾ' പൂർണ്ണമായും ചിന്തോദ്വീപകമായ ശൈലിയെ നിലനിർത്തിക്കൊണ്ടു തന്നെയായാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചിലയിടങ്ങളിൽ ഭാഷയുടെ കല്ലുകടികളുണ്ടെങ്കിലും അർഥം കൊണ്ട് മികച്ചതാവാൻ കവിതകൾക്ക് സാധിക്കുന്നുണ്ട്.