Jump to ratings and reviews

Karuthachan | കറുത്തച്ചൻ

കറുത്തച്ചന്‍ എസ്.കെ. ഹരിനാഥ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?

224 pages, Paperback

Published April 1, 2023

Loading...
Loading...

About the author

S K Harinath

2 books30 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
116 (31%)
4 stars
118 (31%)
3 stars
92 (24%)
2 stars
36 (9%)
1 star
12 (3%)
Displaying 1 - 30 of 72 reviews
Profile Image for Gowri.
36 reviews14 followers
April 14, 2024
പുസ്തകം: കറുത്തച്ചൻ
വിഭാഗം : നോവൽ
നോവലിസ്റ്റ് : എസ് കെ ഹരിനാഥ്
പ്രസാധകർ : ഗ്രീൻ ബുക്ക്സ്
പേജുകൾ 220
വില 310 രൂപ( 3rd എഡിഷൻ )

കോളേജുകാലം മുതൽ തനിക്ക് പ്രണയം തോന്നിയ ഐറിൻ എന്ന പെൺകുട്ടിയുടെ ആത്മഹത്യ വാർത്ത കേട്ട ഷഫീഖ് ഇതിന്റെ പിന്നിലെ ദുരൂഹത അന്വേഷിച്ചു ഇറങ്ങുന്നതും ഒടുവിൽ അത് കണ്ടെത്തുന്നതുമാണ് ഇതിന്റെ ഇതിവൃത്തം . നിരീശ്വരവാദിയായിരുന്ന ഐറിൻ ഒരു പുസ്തകം എഴുതുന്നതിന്റെ ഭാഗമായി.Haunted places സന്ദർശിച്ചു അനുഭവങ്ങൾ രേഖപ്പെടുത്തി വരുകയായിരുന്നു.. അങ്ങനെ കറുത്തച്ഛൻമേട് എന്ന വളരെ ദുരൂഹതകൾ നിറഞ്ഞ..... ഒരു ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന.... ആ പ്രദേശത്തേക്ക് അവൾ ഒറ്റയ്ക്ക് യാത്ര തിരിച്ചു ...

ആ ഒരു യാത്ര അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു . ഭാവിയിൽ ഷഫീക്കിന്റെയും ..

ആ യാത്രയ്ക്ക് ശേഷമാണ് ഐറിൻ ആത്മഹത്യ ചെയ്യുന്നത്..

അന്ന് അവൾ എവിടെ എന്താണ് കണ്ടത്? ആരാണ് കറുത്തച്ചൻ ? കറുത്തച്ചന്റെ കഥ എന്താണ്? തുടങ്ങിയ ചോദ്യങ്ങളുമായി ഷഫീഖും കൂടെ നോഷി , ഭവേഷ്, സൈമൺ തുടങ്ങിയവരും നടത്തുന്ന അന്വേഷണമാണ് ഇതിലുള്ളത് .


നോവലിൽ ഒരിടത്തും ഒരു ബോറടി അനുഭവപ്പെടുന്നില്ല . Horror ഭാഗങ്ങൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് . അത് കൊണ്ട് തന്നെ വായനക്കാരനിൽ ഭീതി ജനിപ്പിക്കാനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് .

ഹരിനാഥിന്റെ ആദ്യ നോവൽ എന്ന നിലയിൽ നോക്കുമ്പോൾ വളരെ നന്നായിട്ടുണ്ട് .

പുസ്തകത്തിന്റെ അവസാന താളിൽ എത്തി നിൽകുമ്പോൾ ശുഭപര്യവസായി എന്ന് കരുതി ആശ്വസിക്കാൻ തയ്യാറെടുത്ത ഞാൻ " അയ്യോ!! "എന്ന് തലയിൽ കൈ വെച്ച് ഇരുന്നു പോയ ട്വിസ്റ്റ് ആയിരുന്നു അവസാന പാരഗ്രാഫ്
..

ഈ പുസ്തകത്തിന് വേണ്ടി നോവലിസ്റ്റ് നടത്തിയ പഠനങ്ങളെയും അധ്വാനത്തിനെയും എടുത്തു പറയണം..

Horror thrillers ഇഷ്ടപ്പെടുന്നവർക്ക് ധൈര്യപൂർവം വായിക്കാം.
Profile Image for Ajith Ashokkumar (LordOfBooks).
163 reviews15 followers
August 8, 2025
Karuthachan — this book often came to my Instagram reels suggested by many book lovers, got the chance to read this book now. I normally seldom read fiction; from that, horror fiction is very less. In my memory, the horror book which attracted me most is the famous Dracula by Bram Stoker. I have never read any horror books in Malayalam, so I thought of giving it a try.

Started slowly, but later with some grip.
Unique way of narration, even though the content is kind of repetitive, the freshness is still there.

I courageously took this book to read at night, but after just 15 minutes of reading, I put it down. I became a coward and thought of reading this the next morning instead. The way of writing is impressive; while reading, the characters, location, and everything get stuck in our mind. A very good thread in the genre of horror. I will definitely read many horror books in Malayalam—thanks to the author for giving the inspiration.

The mentioning of the mysterious place Karuthachanmedu is really frightening and mysterious. While reading the book, it feels like we are flying towards that mysterious place.

Another advantage of this book is that normally, if we are watching a movie or reading a mystery book, we will lose our interest when we know about the mystery element. I think the author clearly knows about that, and he kept an edge-of-the-seat moment for all readers almost until the end. He kept the mystery hidden till around almost 80% of the book.

So altogether, the book is a great journey towards mysticism—started very well, ended not that bad. The author managed to give an apt climax to this book.

“The oldest and strongest emotion of mankind is fear, and the oldest and strongest kind of fear is fear of the unknown.” – H. P. Lovecraft
Profile Image for Sreelekshmi Ramachandran.
372 reviews56 followers
August 4, 2024
കുട്ടികാലത്തൊക്കെ ഹൊറർ നോവലുകൾ വായിച്ചാൽ എനിക്ക് ഭയം വരും. പിന്നീട് വളർന്നപ്പോൾ ഞാൻ കരുതി ഇനി ഹൊറർ നോവൽ വായിച്ചാലൊന്നും ഞാൻ ഭയപ്പെടില്ല , ഞാൻ വലുതായല്ലോ എന്ന്.. 

എന്നാൽ ആ വിചാരം വെറുതെ ആയിരുന്നു എന്ന് ഈ പുസ്തകം വായിച്ചതോടെ എനിക്ക് മനസിലായി.. കാരണം ഈ പുസ്തകം വായിച്ചു ഞാൻ നല്ല അസ്സലായിട്ട് പേടിച്ചൂ.. 


കഥയുടെ പുതുമയെക്കാളും അത് വളരെ ഭംഗിയായി ക്രാഫ്റ്റ് ചെയ്തു അവതരിപ്പിച്ച രീതിയാണ് എന്നെ ആകർഷിച്ചത്. അതിനു എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നു. 

കറുത്തച്ഛൻ മേട് എന്ന സ്ഥലം...അവിടെ നടക്കുന്ന ആസ്വഭാവികമായ സംഭവ വികാസങ്ങൾ, ചുരുളഴിയാത്ത ദുരൂഹതകൾ ഒക്കെയാണ് കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്.. 


എന്തായാലും നല്ലൊരു ഹൊറർ നോവൽ വായിച്ചു പേടിച്ചതിന്റെ ത്രില്ലിൽ ഈ റിവ്യൂ അവസാനിപ്പിക്കുന്നു.. 🧟‍♀️🧟‍♀️
.
.
.
📚Book -  കറുത്തച്ഛൻ 
✒️Writer-  എസ് കെ ഹരിനാഥ് 
📜Publisher- ഗ്രീൻ ബുക്സ് 
Profile Image for Tez Treesa Joseph.
77 reviews2 followers
May 28, 2026
എസ്. കെ. ഹരിനാഥ് എഴുതിയ 'കറുത്തച്ചൻ' എന്ന നോവൽ മിസ്റ്റിസിസവും ക്രൈം ഇൻവെസ്റ്റിഗേഷനും ഒരേപോലെ ഇഴചേർത്തൊരുക്കിയ ഒരു മികച്ച ഹൊറർ ത്രില്ലറാണ്. ഐറിൻ എന്ന പെൺകുട്ടിയുടെ നിഗൂഢമായ ആത്മഹത്യയുടെ പിന്നിലെ സത്യം തേടി കാമുകനായ ഷഫീഖ് നടത്തുന്ന യാത്രയാണ് കഥയുടെ പ്രമേയം. കാടിനാൽ ചുറ്റപ്പെട്ട 'കറുത്തച്ചൻമേട്' എന്ന ഭീതിയുണർത്തുന്ന പ്രദേശത്തേക്ക് അവൻ എത്തുന്നതോടെ കഥ കൂടുതൽ ദുരൂഹമാകുന്നു. അവിടെ മുൻപ് നടന്ന ചില കൊലപാതകങ്ങളും അതിന് പിന്നിലെ അമാനുഷിക ശക്തികളുമാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. ലളിതമായ ഭാഷയും വേഗത്തിലുള്ള കഥാകഥനവും വായനക്കാരനിൽ ആകാംക്ഷയും നേർത്ത ഭയവും ഒരേപോലെ നിലനിർത്താൻ സഹായിക്കുന്നുണ്ട്. ക്ലൈമാക്സ് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നാമെങ്കിലും വായനക്കാരെ ആകർഷിക്കുന്നതിൽ നോവലിസ്റ്റ് പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.
Profile Image for Dr. Charu Panicker.
1,288 reviews90 followers
November 13, 2025

ഐറിൻ്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടിയാണ് അവളുടെ മുൻ കാമുകൻ അവിടെയെത്തിയത്. ദുരൂഹതയുടെ ചുരുളഴിച്ച് അവർ എത്തിപ്പെട്ടത് കറുത്തച്ചൻ മേട്ടിലാണ്. അവിടെ മരിച്ച 6 പേരിലും ക്രിസ്തുവിൻറെ പടയാളികളുടെയും ചുരുൾ നിവർത്തുന്ന അന്വേഷാത്മകമായ നോവൽ.
Profile Image for Sanuj Najoom.
199 reviews40 followers
March 24, 2025
"വീശിയടിച്ച കൊടുങ്കാറ്റോ.... പിളർന്നു വീണ മരമോ... മിന്നൽപ്പിണറുകളോ അല്ല ഞങ്ങളെ ഭയപ്പെടുത്തിയത്.. കൊടുങ്കാറ്റിന്റെ സീൽക്കാരങ്ങളേക്കാൾ ഉറക്കെ മുഴങ്ങികേട്ട സാത്താന്റെ ഒൻപത് കല്പനകൾ ആണ്."

പേരിലുള്ള വ്യത്യസ്തത തന്നെയാണ് ഈ പുസ്തകം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ആ വ്യത്യസ്തത വരാൻ കാരണം മറ്റൊരു നോവലാണ് 'ഫ്രാൻസിസ് ഇട്ടിക്കോര'. അതുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവും ഈ നോവലിന് ഇല്ല. ഒരു ആത്മഹത്യയുടെയും പ്രണയനഷ്ടത്തിന്റെ നൊമ്പരങ്ങളിലൂടെയും തുടങ്ങി വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഒരു ഹൊറർ-മിസ്റ്ററി-ത്രില്ലർ ഗണത്തിൽ ഉള്ള നോവലാണ് കറുത്തച്ഛൻ. ഒരു മികച്ച Page-Turner ബുക്കാണിത് എന്നതിൽ സംശയമില്ല.

ഒരു ആത്മഹത്യയുടെ വാർത്തയിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. ഐറിന്റെ ആത്മഹത്യ സുഹൃത്തായ ഷഫീക്കിലുണ്ടായ ഷോക്ക് വളരെ വലുതായിരുന്നു.
ആ മരണത്തിന്റെ സത്യം കണ്ടെത്താന്‍ അയാൾ തുടങ്ങുമ്പോള്‍, വിചിത്രവും അമാനുഷികവുമായ സംഭവങ്ങൾ അയാൾക്ക് അനുഭവപ്പെടുന്നു. അതിന്റെ നിജസ്ഥിതി അറിയുവാനായി അയാൾ തുടങ്ങിവെക്കുന്ന അന്വേഷണ യാത്രയും അതിലേക്കു വന്നു ചേരുന്നവരും എത്തിച്ചേരുന്നത് ഗുരുതരവും സങ്കീർണ്ണത നിറഞ്ഞതുമായ അവസ്ഥകളിലേക്കാണ്. പലർക്കും അവരുടെ ജീവനെ തന്നെ പരീക്ഷിക്കപ്പെടുകയും, ചിലർക്ക് അത് നഷ്ടമാകുകയും ചെയ്യുന്നു. പുറം ലോകത്തിന് അജ്ഞാതമായ ഒരു കാടിന്റെ ഉള്ളിൽ മറഞ്ഞിരിക്കുന്ന കറുത്തച്ചൻ മേട് എന്ന ഒരു സ്ഥലത്തേക്ക് എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകൃതമാകുന്നു. കറുത്തച്ഛൻ മേടിന്റെ നിഗൂഢതയും അതിന്റെ ചരിത്രവും കറുത്തച്ഛൻ എന്ന ആ പേരിനു പിന്നിലുള്ള കഥയും അന്വേഷിച്ചു പോകുകയാണ് കഥാപാത്രങ്ങളും വായിക്കുന്നവരും.

കഥാപാത്രങ്ങളെ വികസിപ്പിക്കുന്നതിലും അവരുടെ യാത്രയെ ആകർഷകവും ആഴത്തിലുള്ളതുമാക്കുന്നതിലും നോവൽ മികച്ചു നിൽക്കുന്നുണ്ട്.
ഭൂതോച്ചാടനത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ഇത് എന്ന് പറയുമ്പോളും ആ പ്രക്രിയക്കു മുന്നേ വരെയുള്ള ഒരു നോവലിന്റെ പോക്ക് വളരെ ഗംഭീരമാണ്, ക്ലൈമാക്സിലേക്ക് ഈ നോവൽ എത്തുമ്പോൾ ഒരു തിടുക്കം അനുഭവപ്പെടുന്നുണ്ട്. പുസ്തകത്തിലുടനീളം നിലനിർത്തുന്ന സസ്‌പെൻസും മറ്റ് ഘടകങ്ങളും ക്ലൈമാക്സിനോട് നീതിപുലർത്തിയില്ല എന്ന് തോന്നിപ്പോയി. എന്നിരുന്നാലും മികച്ച ഒരു വായനാനുഭവം തന്നെയാണ് കറുത്തച്ഛൻ എന്നതിൽ സംശയമില്ല.
Profile Image for Anand.
83 reviews24 followers
February 22, 2025
വളരെ നാളുകൾക്കു ശേഷമാണ് ഒരു മലയാളം ഹൊറർ ത്രില്ലെർ വായിക്കുന്നത്. നല്ല രീതിയിൽ അടുക്കി ചിട്ടപ്പെടുത്തിയ എഴുത്ത്. അയറിനും ഷഫീഖും അവരുടെ സ്നേഹം സൗഹൃദം, അവളുടെ മരണം ഇതെല്ലം അതിവൈകാരികത ഇല്ലാതെ, വലിച്ചു നീട്ടാതെ, കൃത്യമായി കഥയുടെ കാമ്പിലേക്കു എത്തിയ തുടക്കം വളരെ നല്ലതായിരുന്നു. പേടിപ്പെടുത്തുന്ന രംഗങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. അവസാനം എല്ലാ പ്രേതകഥകളുടെയും പോലെ കുറച്ചൊക്കെ ക്ലിഷേ അനുഭവപ്പെട്ടെങ്കിലും വളരെ നല്ല വായനാനുഭവം ആയിരുന്നു.
Profile Image for Ganesh.
40 reviews5 followers
April 25, 2024
ഒരു ഹൊറർ സിനിമ കണ്ട തോന്നൽ തരുന്ന പുസ്തകം, പലപ്പോഴും വയിച്ചുകൊണ്ടിരിക്കുമ്പോൾ മനസിൽ ഇരുട്ടിലേക്ക് നോക്കാൻ ഭയം ജനിപ്പിക്കും.
Profile Image for Ajay Varma.
162 reviews7 followers
January 18, 2025
Not upto the mark. The horror elements are not hooking.
Profile Image for Seshma.
8 reviews2 followers
July 27, 2024
കറുത്തച്ഛൻ... പേരു പോലെ തന്നെ ഭയപ്പെടുത്തുന്ന വായനാനുഭവം. അപ്രതീക്ഷിതമായി സംഭവിക്കുന്ന നിരീശ്വരവാദിയായ ഒരു കൂട്ടുകാരിയുടെ ആത്മഹത്യയുടെ അന്വേഷണങ്ങൾ കൊണ്ടു നിർത്തുന്നത് നിഗൂഢതകൾ നിറഞ്ഞ ഒരു ലോകത്തിലേക്കാണ്.

നല്ലൊരു വായനാനുഭവം... ഈ പുസ്തകത്തിന്റെ യഥാർത്ഥ അനുഭവം ലഭിക്കണമെങ്കിൽ പരമാവധി രാത്രിയുടെ ഏകാന്തതയിൽ ഒറ്റവായനയായിരിക്കണം.
Profile Image for VipIn ChanDran.
88 reviews4 followers
March 14, 2025
സാത്താൻ സേവ പ്രധാന വിഷയമായി കടന്നുവരുന്ന "കറുത്തച്ചൻ" പറയുന്ന കഥ ടൈപ്പിക്കൽ സാത്താൻ സേവ കഥകളുടെ പുനരാവർത്തനം മാത്രമായിരുന്നു എന്ന് തീർത്തും പറയുക വയ്യെങ്കിലും അതിലുപരിയായി പുതുതായി ഒന്നും തന്നെ അവകാശപ്പെടാനും ഇല്ല എന്ന തരത്തിലൊരു തോന്നലാണ് വായനക്ക് ശേഷം ഉണ്ടായത്. ഭാഷാപരമായ വിള്ളലുകൾ ഇടക്കിടെയുണ്ടായിരുന്നത് വായനയുടെ ഒഴുക്കിനെ ബാധിച്ചിരുന്നു എന്നതൊഴിച്ചാൽ സാമാന്യം ഭേദപ്പെട്ട വായനനുഭവമായിരുന്നു പുസ്തകം തന്നത്.
Profile Image for The Quiet  Bookshelf.
80 reviews9 followers
June 7, 2025
It didn't quite live up to the hype from the reviews, but it's still a decent read, nothing more. Towards the end, things got a bit repetitive, and some characters who were introduced with a lot of excitement as heroes seemed to lose their purpose and just faded away. The author's ability to create a creepy atmosphere is commendable; I really felt that in Kumaran, but when it comes to the story, it's just average.
Profile Image for Stephen Jose.
52 reviews2 followers
May 19, 2024
ഷഫീകിന്റെ മുൻകാമുകി അയറിന്റെ ആത്മഹത്യയുടെ കാരണം തേടി പോയി പിന്നീട് കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ പോരാളികൾ എന്ന ഉത്തരം കണ്ടെത്തുന്നതും പൈശാചികആക്രമണങ്ങളെ ദൈവികമായ ശക്തി കൊണ്ട് വരുതിയിൽ വരുത്തുന്നതും ആയിരുന്നു.. വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ കൗതുകവും ആകാംഷയും അവസാനം വരെ നിലനിറുത്താൻ കഴിയാതെ പോയി…
Profile Image for Abin.
42 reviews2 followers
August 25, 2026
I am a bit conflicted on how to rate this book. The book was a very intriguing and easy read and I was able to finish it in one go, giving me a good afternoon without screens. At the same time, looking back into the story, there was nothing novel offered by the book that warrants a 4-star rating.

Karuthachan follows Shafique, a young man who goes back to his hometown after hearing the unfortunate news of the suicide of someone who used to be very dear to him. The novel starts as an exploration of grief and heartbreak, and the young protagonist is slowly pulled into investigating the cause for the woman's suicide. This leads into the discovery of dark secrets into a local parish and the characters have to face many demons along the way.

The novel gives a decent horror experience, but there wasn't much else to explore here. The investigation into the mystery was intriguing, and it was fun to see characters exploring different theories with some even being dead ends. However, I also felt like some characters were intentionally acting dense to the threat at hand in order to invite tragedy for the larger narrative, and that could have been tweaked a bit. There was also a sequence of 'Character finds a problem he cannot overcome, a new character who knows more about the issues gets introduced' happening at three different instances, which I found a bit repetitive. There was also some extra bashing towards an atheistic female character and throwing around some casual misogyny, which lies on the borderline of representation and endorsement and I am not sure which way the author was going.
Profile Image for Ashik Thonikkara Abdu (Shikku).
32 reviews3 followers
July 30, 2026
ഒരു മണിച്ചെയിൻ പോലെ ഒന്നിന് പിന്നാലെ ഒന്ന് പടരുന്ന ദുരൂഹ സംഭവങ്ങൾ... ഐറിനിൽ ആരംഭിച്ച ആ നിഗൂഢതയുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ഓരോരുത്തരും ഒടുവിൽ അതിന്റെ ഇരകളാകുന്ന ഭയാനകമായ യാത്ര.

ഒരു ആത്മഹത്യയെന്ന തോന്നലിൽ തുടങ്ങുന്ന കഥ,പതിയെ അതിനപ്പുറമുള്ള ഇരുണ്ട സത്യങ്ങളിലേക്ക് വലിച്ചിഴക്കുന്നു. പ്രേതകഥകളും അന്വേഷണവും മിസ്റ്ററിയും ഹൊററും ഒരുമിച്ച് ചേർന്നപ്പോൾ ഓരോ അധ്യായവും അടുത്ത പേജ് മറിക്കാൻ നിർബന്ധിതനാക്കുന്ന അനുഭവമായി മാറുന്നു. ഐറിൻ എന്താണ് കണ്ടത്? എന്തുകൊണ്ടാണ് അവളുടെ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചത്?കറുത്തച്ചൻമേട്ടിന്റെ ഇരുണ്ട ചരിത്രമെന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
കഥ മുന്നേറുന്നതോറും ഭയം ഒരു വികാരമല്ല,കഥാപാത്രങ്ങളെ പിന്തുടരുന്ന ഒരു സാന്നിധ്യമായി മാറുന്നു.

അന്വേഷണത്തിനിറങ്ങുന്നവർ ഓരോരുത്തരും ആ ഇരുണ്ട വലയത്തിൽ കുടുങ്ങുമ്പോൾ, അവരുടെ കൂടെ ആ ഭീതിയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ലഭിക്കുന്നത്. ഹൊറർ രംഗങ്ങൾ അനാവശ്യ അതിശയോക്തികളില്ലാതെ, അന്തരീക്ഷം കൊണ്ടുതന്നെ ഭയം സൃഷ്ടിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

എഴുത്തിന്റെ ഒഴുക്കും സസ്‌പെൻസും ഒരിടത്തും മങ്ങുന്നില്ല. പ്രത്യേകിച്ച് കറുത്തച്ചൻമേട് എന്ന പശ്ചാത്തലം കഥയ്ക്ക് വേറിട്ടൊരു ഭീകര സൗന്ദര്യം നൽകുന്നു..
അവസാന പേജിലെത്തുമ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതുന്ന നിമിഷത്തിൽ തന്നെ വീണ്ടും ഒരു ട്വിസ്റ്റ് കാത്തിരിപ്പുണ്ട്.

ഹൊറർ, മിസ്റ്ററി, അന്വേഷണകഥകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു മികച്ച മലയാളം പേജ്-ടേണറാണ് ‘കറുത്തച്ചൻ’
Profile Image for Rakesh Ramaswamy.
5 reviews
January 8, 2026
ഐറിന്റെ മരണം ഷഫീക്കിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവളുടെ മരണത്തിൽ അവനു എന്തോ ദുരൂഹത തോന്നുന്നു. ഷഫീക് ആരാണെന്ന് വച്ചാൽ ഐറിനെ വളരെയധികം ഇഷ്ടം ഉണ്ടായിരുന്ന, അവളുടെ ഒപ്പം ജീവിതം കൊതിച്ച ഒരു ചെറുപ്പക്കാരൻ. എന്നാൽ ജീവിതത്തിനു വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നു കരുതി അവനിൽ നിന്നും അകലം പാലിച്ച ഐറിന്റെ മരണത്തിന്റെ പിന്നിൽ ഉള്ള രഹസ്യം തേടി അവൻ ഇറങ്ങിയപ്പോൾ അനാവരണം ചെയ്യപ്പെട്ടത് വർഷങ്ങളായി ദുരൂഹതയും ഭയവും നൽകിയ ഒരു സ്ഥലത്തേക്കുള്ള യാത്രയിലേക്ക് ആയിരുന്നു. അത് അവസാനിക്കുന്നത് കറുത്തച്ചന്റെ കഥയിലേക്കും.


 സ്ഥിരം ഹൊറർ കഥയുടെ വഴിയിലൂടെ ആണ്  കറുത്തച്ചൻ അവതരിപ്പിക്കുന്നത് എന്ന് വൺ ലൈനർ ആയി കഥയെ സമീപിച്ചാൽ തോന്നുമെങ്കിലും, മാറിയ കാലത്തിലെ പേടിപ്പിക്കുന്ന കഥയായി മാറ്റുന്നത് അതിലെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും ആണ്.


മരണങ്ങളും, ഭീതി ഉളവാക്കുന്ന സംഭവങ്ങളും, അതിലേക്കു കഥാപാത്രങ്ങൾ കടന്നു കയറുന്നതും എല്ലാം സിരകളിൽ ഭയത്തിന്റെ ചെറിയ ഒരു തരിപ്പ് ഉണ്ടാക്കുന്നുണ്ട്. ബാബു ആന്റണിയും ആയി സാമ്യം ഉള്ള സൈമൺ അച്ചനും, ഭാവേഷും തുടങ്ങി ഉള്ള കഥാപാത്രങ്ങൾ ഈ ഹൊറർ കഥയിൽ കുറച്ചു നേരം ഉള്ളുവെങ്കിലും കഥയുടെ പ്രധാന വഴിത്തിരിവ് ആയി മാറുന്നുണ്ട്.


കറുത്തച്ചന്റെ ഏറ്റവും വലിയ മേന്മ അതിന്റെ വായനാസുഖം ആണ്. പെട്ടെന്ന് വായിച്ചു പോകുന്നതിന്റെ സുഖവും, അടുത്തത് എന്ത് എന്ന് വായനക്കാരന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള എഴുത്തും ആണ്.


എസ് കെ ഹരിനാഥിന് അഭിനന്ദനങ്ങൾ!!
Profile Image for Laaav2read.
5 reviews1 follower
July 7, 2026
ഒരു ആത്മഹത്യയുടെ പിന്നിലെ സത്യം അന്വേഷിച്ചുതുടങ്ങുന്ന കഥ എങ്ങനെ ഭയവും ദുരൂഹതയും നിറഞ്ഞ ഒരു യാത്രയായി മാറുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് കരുത്തച്ചൻ.

പ്രണയിനിയായ ഐറീന്റെ ആത്മഹത്യ ഷഫീക്കിന്റെ ജീവിതത്തെ തകർക്കുമ്പോൾ, അവളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ആ അന്വേഷണം അവനെ എത്തിച്ചേരുന്നത് കരുത്തച്ചൻമേട് എന്ന ദുരൂഹതകൾ നിറഞ്ഞ സ്ഥലത്തേക്കും അവിടെയുള്ള ഇരുണ്ട രഹസ്യങ്ങളിലേക്കുമാണ്.

എസ്. കെ. ഹരിനാഥ് സൃഷ്ടിച്ച അന്തരീക്ഷമാണ് ഈ നോവലിന്റെ ഏറ്റവും വലിയ ശക്തി. ഓരോ അധ്യായവും മുന്നോട്ട് പോകുമ്പോൾ വർധിച്ചുവരുന്ന അസ്വസ്ഥതയും ഭീതിയും വായനക്കാരനെ കഥയ്ക്കുള്ളിലേക്ക് കൂടുതൽ ആഴത്തിൽ വലിച്ചിഴക്കുന്നു. സാധാരണ ഒരു അന്വേഷണകഥയായി തുടങ്ങുന്ന നോവൽ പിന്നീട് മനഃശാസ്ത്രപരമായ ഭയവും സസ്പെൻസും കലർന്ന അനുഭവമായി മാറുന്നു.

ഷഫീക്കിന്റെ അന്വേഷണത്തിലൂടെ വെളിവാകുന്ന സംഭവങ്ങൾ അപ്രതീക്ഷിത വഴിത്തിരിവുകൾ സമ്മാനിക്കുന്നതിനാൽ കഥയുടെ ഒഴുക്ക് ഒരിടത്തും മന്ദഗതിയിലാകുന്നില്ല. ഹൊറർ, മിസ്റ്ററി, ത്രില്ലർ എന്നീ ഘടകങ്ങളുടെ സന്തുലിതമായ മിശ്രണമാണ് പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

അവസാന പേജുവരെ ദുരൂഹത നിലനിർത്തിക്കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്ന കരുത്തച്ചൻ, മലയാളത്തിൽ മനഃശാസ്ത്രപരമായ ഹൊറർ-മിസ്റ്ററി നോവലുകൾ ഇഷ്ടപ്പെടുന്നവർ നിർബന്ധമായും വായിക്കേണ്ട ഒരു കൃതിയാണ്.
Profile Image for Amal Shailaja Ashokan.
56 reviews2 followers
August 9, 2026
എസ്. കെ. ഹരിനാഥ് എഴുതിയ 'കറുത്തച്ചൻ' മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ഒരു സൈക്കോളജിക്കൽ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. തന്റെ കാമുകിയായ ഐറിന്റെ പെട്ടെന്നുള്ള ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഷഫീഖ് എന്ന യുവാവിലൂടെയാണ് കഥ വികസിക്കുന്നത്.

ഈ അന്വേഷണം കേവലം ഒരു ക്രൈം ത്രില്ലർ എന്നതിനപ്പുറം കറുത്തച്ചൻമേട് എന്ന ഭീതിപ്പെടുത്തുന്ന സ്ഥലത്തേക്കും അവിടെയുള്ള നിഗൂഢമായ ആചാരങ്ങളിലേക്കും ക്രൂരമായ കൊലപാതകങ്ങളിലേക്കും വഴിമാറുന്നു. അന്ധവിശ്വാസങ്ങളും മന്ത്രവാദവും മനശ്ശാസ്ത്രപരമായ വശങ്ങളും കോർത്തിണക്കിയാണ് എഴുത്തുകാരൻ ഇതിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.

സാധാരണ പ്രേതകഥകളിലെ ക്ലീഷേ ശൈലികൾ ഒഴിവാക്കി, വായനക്കാരനിൽ ഭയവും ആകാംക്ഷയും ഒരേപോലെ നിലനിർത്താൻ ഇതിലെ സിനിമാറ്റിക് ശൈലിയിലുള്ള വിവരണത്തിന് സാധിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ വായിക്കുമ്പോൾ ഭയം ഇരട്ടിയാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇത്തരം ത്രില്ലറുകൾ സ്ഥിരമായി വായിക്കുന്നവർക്ക് ഇതിന്റെ ചില ക്ലൈമാക്സ് ട്വിസ്റ്റുകൾ മുൻകൂട്ടി ഊഹിക്കാൻ കഴിഞ്ഞേക്കാം എന്നത് ഒരു ചെറിയ പോരായ്മയാണ്.

എങ്കിലും വെറുമൊരു ഹൊറർ കഥ എന്നതിനപ്പുറം മികച്ചൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ അനുഭവം തരുന്ന ഈ പുസ്തകം ത്രില്ലർ പ്രേമികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.
Profile Image for Harikrishnan SB.
11 reviews
September 30, 2026
Karutha Achan
Author: S. K. Harinath
Genre: Investigation Horror / Horror Fiction

Karutha Achan by S. K. Harinath is a gripping and thoroughly satisfying read for anyone who enjoys a solid horror novel. While it retains all the essential elements of pure horror, it functions remarkably well as an investigation horror story—a element that makes the narrative even more engaging.
The story begins with the mysterious death of a young woman named Irene. Driven by a desire for answers, her former friend Shafeeq sets out to investigate the circumstances surrounding her demise. As Shafeeq digs deeper, the author masterfully weaves elements of chilling horror into the unfolding investigation, maintaining a tense and captivating atmosphere throughout.
It is a short book, making it a quick read, yet it delivers a rich and memorable experience. The story wraps up with a deeply satisfying conclusion while leaving just enough open to hint at a potential second part.
If you are a fan of well-crafted, atmospheric horror with a strong investigative edge, Karutha Achan is definitely a book worth picking up.
Profile Image for Adithyan Peringode.
2 reviews
May 13, 2025
പ്രേത്രകഥകളുടെ സത്യമറിയാൻ എല്ലാവരേയും വെല്ലുവിളിച്ച സാഹസികയായ അയറിൻ എന്ന നിരീശ്വരവാദിയായ യുവതി ഒരുപാട് നിഗൂഡതകൾ ബാക്കിവെച്ച് മരണപ്പെടുന്നു. ഒരു ആത്മഹത്യയായി ലോകം മൊത്തം ആ മരണത്തെ മറക്കാൻ ശ്രമിക്കുമ്പോൾ ഷഫിക്കിന് മാത്രം അതിന് സാധിക്കുന്നില്ല. അവൻ അറിഞ്ഞ, സ്നേഹിച്ച അയറിൻ സ്വയം മരണത്തിന് മുന്നിൽ തോറ്റ് കൊടുക്കില്ലന്ന് അവനുറപ്പുണ്ടായിരുന്നു. ആ മരണത്തിൻ്റെ നിഗൂഡത്തിലേക്ക് ഇറങ്ങുമ്പോൾ ഷെഫീക്ക് അറഞ്ഞിരുന്നില്ല ആഴമറിയാത്ത ഒരു ചുഴിയിലേക്കാണ് താൻ കാലെടുത്ത് വെച്ചതെന്ന്. ആ അന്വേക്ഷണം അവനെ എത്തിച്ചത് കറുത്തച്ചൻമേട് എന്ന സ്ഥലവും അത് സമ്മാനിച്ച ഭീകരനുഭവങ്ങളുമായരുന്നു. ഷഫീക്കിൻ്റെ ഒപ്പം സഹായിക്കാൻ കൂടിയവരെ പോലും ഭയത്തിൻ്റെ മുൾമുനയിൽ നിർത്താൻ കറുത്തച്ചൻമേടിനും ആ കറുത്ത ലോഹയിട്ട നീളൻ മുടിയുള്ള രൂപത്തിനും സാധിച്ചു. വായനക്കാരൻ്റെ മനസ്സിൽ പോലും ആ ഭീകരതയും ഭയവും വരുത്താൻ കഥാക്കാരനു പറ്റിയിട്ടുണ്ട്. ആ ഭയത്തെ മറി കടക്കാൻ ഷെഫീക്കിനും സംഘത്തിനും സാധിക്കുമോ അതോ ആ കറുത്ത ശക്തികൾ അവരെ കീഴ്പെടുമോ? അയറിൻ്റെ മരണത്തിൻ്റെ ചുരൾളയിക്കൻ ഷെഫീക്കിൻ്റെയും സംഘത്തിൻ്റെയും യാത്രയാണ് ഈ നോവൽ. കറുത്തച്ചുമേടിനേടിനേയും അതിൻ്റെ നിഗൂഡതകളെയും അറിയാൻ തീർച്ചയായും ഈ നോവൽ വായിക്കാം.
Profile Image for Vyshnavy .
24 reviews
August 19, 2026
ഒരുപക്ഷെ, ഈ പുസ്തകം ഏറ്റവും അവസാനം വായിച്ച ആളുകളിൽ ഒരാൾ ഞാൻ ആയിരിക്കും. ഒരുപാട് നാളുകൾക്ക് മുൻപ് തന്നെ publish ആയ പുസ്തകം, പക്ഷേ വായിക്കാൻ പറ്റിയത് ഇപ്പോഴാണ്. 😅

കൊച്ചിയിൽ സ്റ്റുഡിയോ നടത്തുന്ന ഷഫീഖ്, താൻ ഏറെ സ്നേഹിച്ച ഐറിൻ ആത്മഹത്യ ചെയ്തെന്ന വാർത്ത അറിയുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഐറിന്റെ മരണത്തിന് പിന്നിലെ ദുരൂഹത തേടിയുള്ള ഷഫീഖിന്റെ അന്വേഷണം അവനെ കറുത്തച്ചൻമേട്ടിലേക്ക് എത്തിക്കുന്നു. അവിടെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന രഹസ്യങ്ങളും, പോലീസിന്റെയും മനശ്ശാസ്ത്രത്തിന്റെയും പരിധികൾക്കപ്പുറത്തുള്ള അമാനുഷിക സംഭവങ്ങളും അവനെ കാത്തിരിക്കുന്നു.

Mystery, crime, horror — മൂന്നും ചേർന്നൊരു വായന. കഥ മുന്നോട്ട് പോകുന്തോറും “ഇനി എന്താണ്?” എന്ന curiosity നിലനിർത്താൻ കഴിഞ്ഞു. പ്രത്യേകിച്ച് കറുത്തച്ചൻമേട്ടിന്റെ atmosphere തന്നെയാണ് കഥയുടെ ഏറ്റവും വലിയ attraction ആയി തോന്നിയത്.

ഇത്രയും വൈകി വായിച്ചെങ്കിലും, വായിച്ചത് വെറുതെയായില്ല. 🖤
ഇനി രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു! 👀📚
2 reviews
July 11, 2026
Karuthachan is a horror genre book by S K Harinath,while in the beginning of the book,the atmosphere that is brought to the the readers are quite good,creating that eerie-anxious atmosphere,I think is one the most important things while writing a horror or a murder mystery/thriller,and that has been done nicely at the beginning.The story lightly touches on topics like 'sathan seva' aka devil worship and the usual 'God vs Devil',Good vs Bad topic.Slowly the plot starts to unravel in a way that makes the reader more curious as the pages flip but then after you have covered half of it,it starts to slowly fall apart brick by brick and does not give you that 'much greater' end you were expecting,if the second half kept up with the curious nature that was built in the first half,then it would have really felt complete.It was a nice read though.
Profile Image for Arpitha Sanjay .
51 reviews
June 5, 2025
This one hits with major Adam Joan energy—dark, emotional, and quietly intense. Think Devadoothan’s haunting charm mixed with the unsettling air of Aparichithan. It wraps you in mystery and doesn't let go. 🌒📖

Now listen, reading this wasn’t easy. I’ve barely read Malayalam before—KV life didn’t really prep me for it. But this book? My favourite genre. So I said screw it—I’m doing this. Stepped out of my comfort zone and dove in, one slow, stubborn page at a time. 💪🏼📚

That said, there’s a heavy tilt towards a certain belief system—prayers, rituals, and recurring themes woven deep into the plot. It felt a little intense at points, but not unexpected either, since the author did hint at that preference in the prologue.

Story? Gripping. Plot? Tight. Worth the challenge. 🔥✨
Profile Image for Jaise Joseph.
39 reviews10 followers
August 30, 2025
I would have given this a 3.5 rating but decided on 4 as it brought me back into my reading passion. I completed the novel in a day and a half. There was a good flow to the story, mostly a linear style of storytelling. The character building was good but could have been better; at times, it felt like characters were just dropped into the plot. A stronger backstory would have helped me feel more rooted in them.

The story became predictable at some points, and I was reading mainly to catch the nuances rather than the suspense. Overall, it was a good read and I enjoyed it as a time-pass book. Don’t expect anything deeply serious or detailed, but it works well if you’re looking for something light and engaging.
Profile Image for Sikha.
47 reviews
July 30, 2026
എസ്. കെ. ഹരിനാഥിന്റെ "കരുത്തച്ചൻ" ഒരു മികച്ച ഹൊറർ–ത്രില്ലറാണ്. ദുരൂഹതയും ഭയവും അന്വേഷണവും സമന്വയിപ്പിച്ച് വായനക്കാരനെ ആദ്യ പേജ് മുതൽ അവസാന പേജ് വരെ പിടിച്ചിരുത്തുന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്.
നിഗൂഢമായ സംഭവങ്ങളും അതിനുപിന്നിലെ രഹസ്യങ്ങളും ഓരോ അധ്യായത്തിലും വായനക്കാരന്റെ കൗതുകം വർധിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലവും വിശ്വാസങ്ങളും നിഗൂഢമായ അന്തരീക്ഷവും എഴുത്തുകാരൻ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കഥയിലെ ഭയാനകമായ മുഹൂർത്തങ്ങൾ അമിതത്വമില്ലാതെ സ്വാഭാവികമായി അനുഭവപ്പെടുന്നു.
ആദ്യപകുതി അത്യന്തം ആകർഷകമാണ്. രണ്ടാം പകുതിയിലും സസ്പെൻസ് നിലനിർത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി ആഴം നൽകിയിരുന്നെങ്കിൽ കഥയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമായിരുന്നുവെന്ന് തോന്നി. എന്നിരുന്നാലും, ക്ലൈമാക്സ് കഥയ്ക്ക് യോജിച്ച സമാപനം നൽകുന്നു.
Profile Image for Vyshakh Aravindan.
1,459 reviews14 followers
August 7, 2026
What I liked most about Karuthachan was definitely the setting and atmosphere. There’s something really interesting about the world of the story, and the sense of place was strong enough to keep me invested even when the story itself felt a little uneven.

I did enjoy the book overall, but I felt like the pacing and storytelling could have been better in places. There were moments that really worked for me, but there were also parts where I felt a bit disconnected from the story. Sometimes I was more interested in the atmosphere and the world than in what was actually happening.

Still, I think Karuthachan has a lot going for it, especially its setting and the mood it creates. It just didn't quite come together consistently enough for me to rate it higher.
Profile Image for Sagar Sunny.
195 reviews3 followers
July 12, 2026
Karuthachan by S.K. Harinath starts at a slow pace, but once the story finds its rhythm, it becomes an engaging and atmospheric horror thriller. The unique style of narration keeps the mystery alive, and the gradual build up creates an unsettling sense of dread. The greatest strength of the novel is Karuthachan Medu place so vividly described that it almost feels as though you're travelling towards it alongside the characters. Its eerie atmosphere and supernatural aura make it one of the most memorable aspects of the book. While the beginning requires a bit of patience, the payoff is worth it.
Displaying 1 - 30 of 72 reviews