ഒരു ബാങ്കുശാഖയിൽ നടക്കുന്ന തട്ടിപ്പും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് നോവലിൻ്റെ ഇതിവൃത്തം. പോലീസുകാരോ പ്രൈവറ്റ് ഡിറ്റക്ടീവുകളോ അല്ല മറിച്ച് ബാങ്കുദ്യോഗസ്ഥരാണ് നോവലിലെ അന്യേഷണോദ്യോഗസ്ഥർ എന്നതാണ് ഏകെ യുടെ സവിശേഷത.
ആമുഖക്കുറിപ്പിൽ പ്രശസ്ത കഥാകൃത്തായ കെ വി മണികണ്ഠൻ പറയുന്നത് ഇപ്രകാരമാണ് : "ഉദ്വേഗജനകത്വം ത്രില്ലറുകളുടെ പ്രാഥമികധർമ്മം മാത്രം ആണെന്നും, അതിനപ്പുറം അത് കലാപരമായ ദൗത്യം കൂടി നിറവേറ്റണമെന്നുമുള്ള നിഷ്കർഷത നോവലിസ്റ്റ് ഇതിന്റെ സൃഷ്ടിവേളയിൽ ഗൗരവമായി എടുത്തിട്ടുണ്ട്.
ബാങ്കിംഗ് രംഗത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടെന്നും അത് ഉദ്വേഗജനകം ആണെന്നും മലയാളികളെ ആദ്യമായ് ജ്ഞാനസ്നാനം ചെയ്യിപ്പിക്കുന്ന നോവൽ എന്ന നിലയിൽ ഈ പുസ്തകം ഒരു ചരിത്രം നിർമ്മിച്ചു കഴിഞ്ഞു.
തീർച്ചയായും അമിത് കുമാർ എന്ന എഴുത്തുകാരന് അഭിമാനിക്കാം
ക്രൈമും ഫോർജറിയും രസകരമായ പ്രമേയങ്ങളാണ്, പ്രിത്യേകിച്ചു ബാങ്കിങ് മേഖലയിൽ സെറ്റ് ചെയ്ത ഒന്ന്. നമുക്കു പരിചയമുള്ള നാട്ടിലെ ബാങ്ക് ഇടപാടുകൾ , ഗോൾഡ് ലോൺ പ്രക്രിയകൾ, അങ്ങനെ എല്ലാര്ക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന പ്രമേയം
ഒരു ബാങ്കിൽ ഗോൾഡ് ലോൺ എന്ന പേരിൽ സ്വീകരിച്ചിരിക്കുന്ന സ്വർണം സ്പുരിയസ് ആണെന്ന് ഓഡിറ്റിൽ കണ്ടെടുത്തു. അതിനെ കുറിച്ച് അന്വേഷിക്കാൻ ഏ.കെ വരുന്നു, കൂടെ നരറേറ്ററും, അവര് ബാങ്ക് സ്റ്റാഫിനെ ഇന്റർവ്യൂ ചെയ്യുന്നു, അക്കൗണ്ട് സ്റ്റെമെന്റ്റ് പരതുന്നു, സിസിടിവി ഫുറ്റേജ് പരിശോധിക്കുന്നു, അത് വഴി കുറ്റക്കാരനെ കണ്ടെത്താൻ ശ്രമിക്കുന്നു.
അങ്ങനെ പറയത്തക്ക, പ്രോസിഡ്യൂറൽ കോംപ്ലക്സിറ്റിയോ, അത്ഭുതങ്ങളോ ഇല്ല, എന്നിരുന്നാലും ഒരു ഡീസന്റ്, ക്വിക്ക് വായനയാണ് ഈ ത്രില്ലെർ