Jump to ratings and reviews
Rate this book

Violet Pookkalude Maranam | വയലറ്റുപൂക്കളുടെ മരണം

Rate this book
ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്തെ വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനുശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു... അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.

ശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർ

460 pages, Kindle Edition

Published March 18, 2024

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
9 (17%)
4 stars
16 (31%)
3 stars
19 (37%)
2 stars
6 (11%)
1 star
1 (1%)
Displaying 1 - 8 of 8 reviews
Profile Image for Sreelekshmi Ramachandran.
374 reviews56 followers
March 9, 2025
ക്രൈം ത്രില്ലറുകൾ വായിക്കാൻ കുറച്ചു കൂടുതൽ ഇഷ്ടമുണ്ട് എനിക്ക്.. വായനയുടെ രസ ചരട് പൊട്ടി നിൽക്കുന്ന ചില സമയങ്ങളിൽ ഏത് genere വായിച്ചാൽ പഴയ ഒഴുക്ക് തിരികെ കിട്ടും എന്ന് ആലോചിച്ച് ബുദ്ധിമുട്ടാറുണ്ട്...
ഈ തവണ എന്നെ രക്ഷിച്ച പുസ്തകമിതാണ്...
ശ്രീ പാർവതി രചിച്ച 'വയലറ്റ് പൂക്കളുടെ മരണം'..

അലീന എന്ന വീൽ ചെയറിൽ കഴിയുന്ന പെൺകുട്ടി ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന കഥയാണിത്..
വളരെ ലാളിത്യമുള്ള എഴുത്താണ്... എളുപ്പത്തിൽ വായിച്ചു മുന്നേറാം.. വായനക്കാരനെ പിടിച്ചിരുത്താനുള്ള സംഗതികളൊക്കെ പുസ്തകത്തിലുണ്ട്...
വമ്പൻ ട്വിസ്റ്റുകളുടെ പ്രതീക്ഷകളില്ലാതെ വായിച്ചാൽ ഒരു ശരാശരി വായനാനുഭവം നൽകാൻ സാധിക്കുന്ന പുസ്തകമാണ് 'വയലറ്റ് പൂക്കളുടെ മരണം'...
.
.
.
.
📚Book - വയലറ്റ് പൂക്കളുടെ മരണം
✒️Writer- ശ്രീ പാർവതി
📜Publisher- മാതൃഭൂമി ബുക്സ്
Profile Image for Asha Abhilash.
Author 2 books8 followers
December 19, 2024
“ഓരോ തവണ വായിക്കുമ്പോഴും അർത്ഥം മാറിപ്പോകുന്ന പുസ്തകമാണ് ഓരോ മനുഷ്യനും”

വളരെ നല്ലൊരു വായനാനുഭവം നൽകിയ പുസ്തകമാണ് വയലറ്റ് പൂക്കളുടെ മരണം. അലീന കുറേനാൾ മനസ്സിൽ തങ്ങി നിൽക്കും എന്നത് തീർച്ചയാണ്. ഒരു അപകടത്തിന് ശേഷം ജീവിതം ഒരു വീൽചെയറിന്റെ ചക്രങ്ങളുടെ പരിമിതിക്കുള്ളിൽ ചുരുങ്ങിയപ്പോൾ പുസ്തകങ്ങളും വായനയും സിനിമയും എന്ന ലോകത്തിൽ കൂടി പുറം ലോകത്തെ വിശാലതയറിയാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.

തന്റെ റൂമിൽ നിന്ന് നോക്കിയാൽ കാണാവുന്ന തൊട്ടടുത്ത വില്ലയിലെ ബാൽക്കണിയിൽ അവളുടെ കണ്ണുകൾ എപ്പോഴും പതിഞ്ഞിരിക്കും.. അതാണ് അവളുടെ ഏറ്റവും വലിയ സന്തോഷം.. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ.. “Rear window” എന്ന പ്രസിദ്ധ സിനിമ കണ്ടതിന് ശേഷം അവളും വലിയ എന്തോ ഒന്ന് അപ്പുറത്തെ ആ വീട്ടിൽ സംഭവിക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

പെട്ടെന്നൊരു ദിവസം ആ വീട്ടിലെ പ്രൊഫസർ മരണപ്പെടുന്നു. ആത്മഹത്യയാണെന്ന് എല്ലാവരും വിധിയെഴുതിയെങ്കിലും അതൊരു കൊലപാതകമാണെന്ന സംശയം അലീനയ്ക്ക് മാത്രം ഉണ്ടാവുന്നു. അതിനെ ന്യായീകരിക്കാൻ അവൾക്ക് അവളുടേതായ കാരണങ്ങളും ഉണ്ടായിരുന്നു.

തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, സ്വന്തം വീട്ടുകാർ പോലുമറിയാതെ അലീന ആ മരണത്തിന് പിന്നിലെ യാഥാർഥ്യം അന്വേഷിക്കുന്നു..
- അലീനയ്ക്ക് എത്രത്തോളം അന്വേഷിക്കാൻ സാധിക്കും?
- ആരെ വിശ്വസിക്കാം?
- അലീന സുരക്ഷിതയായിരുന്നോ? ഇപ്പോൾ സുരക്ഷിതയാണോ?
- അതൊരു കൊലപാതകമായിരുന്നെങ്കിൽ ആരാണ് ആ കൊലപാതകി? എന്തായിരുന്നു ആ കൊലയ്ക്ക് പിന്നിലെ കാരണം?
ഇതൊക്കെ അറിയാതെ ബുക്ക് താഴെ വയ്ക്കാൻ എനിക്ക് സാധിച്ചില്ല എന്നതാണ് സത്യം.
ശ്രീപാർവ്വതിയുടെ ഞാൻ വായിച്ച നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വയലറ്റ് പൂക്കളുടെ മരണം ആണ്.

Alfred Hitchcock ന്റെ Rear Window എന്ന മൂവി ഞാനും കണ്ടതാണ്. ആ മൂവിയാണ് ഈ നോവലിന് പ്രചോദനം ആയതെന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്. എനിക്കപ്പോൾ ആദ്യം ഓർമ്മ വന്നത് ആ സിനിമയിലെ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള പൂക്കളാണ്. എന്നാൽ ഈ നോവലിൽ title ന് ബലം നൽകുന്ന രീതിയിൽ വയലറ്റ് പൂക്കളെ പറ്റി പറഞ്ഞിട്ടില്ല എന്ന് തോന്നി. അതല്ലാതെ ബാക്കിയെല്ലാം കൊണ്ടും തികച്ചും നല്ലൊരു thrilling വായനയായിരുന്നു.
Profile Image for Sruthy N.
4 reviews3 followers
April 19, 2024
ശരീരമെത്ര തളര്‍ന്നാലും കിട്ടാനുള്ള ഒരു മറുപടിക്കുവേണ്ടി ചിലര്‍ ഒരു ജന്മം മുഴുവന്‍ യാത്ര ചെയ്യും.”

അലീന ബെൻ എന്ന പെൺകുട്ടിക്ക് അവളുടെ ഇരുപതാം വയസ്സിൽ നേരിടേണ്ടി വന്ന ഒരു ആക്സിഡെൻറ് അവളെ വീൽചെയറിൽ ആക്കി.
പുതിയതായി അവളുടെ അപ്പ വാങ്ങിയ വില്ലയുടെ മുകളിലെ ബാൽക്കണിയോട് ചേർന്നുളള റൂം തന്നെ വേണം എന്ന് വാശിപിടിച്ചപ്പോൾ, തൊട്ട് അടുത്ത് ജനലിയിൽ വന്നു എത്തി നോൽകുന്ന വാകമരത്തെയും, പുറത്തെ സുന്ദരമായ കാഴ്ചകളും, ബാൽക്കണിയിലെ വയലറ്റ് പൂക്കളും കാണാം എന്നൊരു ഉദ്ദേശമേ അവൾക് ഉണ്ടായിരുന്നുളളു..

എന്നാൽ പിന്നീടെപ്പോഴോ തൊട്ടപറുത്ത് താമസിക്കുന്ന പ്രൊഫസറുടെ വീട്ടിലേക്ക് ശ്രദ്ധയും കണ്ണും പാളി പോകാറുള്ളതും, ഒരു രാത്രി അതേ പ്രൊഫസറുടെ മരണം, ജനലക്കുള്ളിൽ കൂടെ കാണേണ്ടി വന്നതും എല്ലാം നിമിത്തമായിരുന്നോ?

ആരാണ് പ്രൊഫസറെ കൊലപ്പെടുത്തിയത്?
ഹിച്ച്കോകിയൻ ഫിലിംസും നെറ്റ്ഫ്ലിക്സിലെ ക്രൈം ത്രില്ലേഴ്സും സ്ഥിരം ആയി കാണുന്ന അവൾക് ഇത് തോന്നൽ ആകാൻ വഴി ഇല്ല!

ആ രഹസ്യം അന്വേഷിക്കാൻ ഈ ശരീരം വെച്ച് അലീന ഇറങ്ങി തിരിച്ചു..
അലീനയുടെ കൂടെ ഞാനും..
പൊതുവേ ക്രൈംത്രില്ലേഴ്സ് ഇഷ്ടമില്ലാത്ത എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നോവൽ..
A cosy mystery thriller..
4.5/5
Profile Image for Sabarinath.
4 reviews1 follower
June 6, 2025
ശ്രീ പാർവതിയുടെ ഈ പുസ്തകം ഒരു മികച്ച വായനാനുഭവമാണ് നൽകുന്നത്. അലീന എന്ന കഥാപാത്രം മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഒന്നാണ്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട, പുസ്തകങ്ങളെയും സിനിമകളെയും സ്നേഹിക്കുന്ന, സ്വന്തം മുറിയിൽ ഒതുങ്ങിക്കഴിയുന്ന ഒരു പെൺകുട്ടിയാണ് അലീന. തന്റെ അയൽവാസിയായ ഒരു പ്രൊഫസറുടെ കൊലപാതകത്തിന് അവൾ സാക്ഷ്യം വഹിക്കുന്നതും, തുടർന്ന് അവൾ നടത്തുന്ന അന്വേഷണങ്ങളുമാണ് കഥയുടെ കാതൽ.
വലിയ ട്വിസ്റ്റുകളോ സസ്പെൻസുകളോ അവകാശപ്പെടാനില്ലെങ്കിലും, വളരെ ലളിതമായ ശൈലിയിലുള്ള എഴുത്ത് ഏതൊരു വായനക്കാരനും എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതാണ്. വായനക്കാരനെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ഉടനീളം ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ട്, ഇതൊരു നിരാശപ്പെടുത്താത്ത ത്രില്ലർ പുസ്തകമായി കണക്കാക്കാം.
162 reviews31 followers
August 29, 2025
കഥയിൽ പുതുമയൊന്നും തോന്നിയില്ലെങ്കിലും എഴുത്തിന്റെ രീതിയും നായികയുടെ വികാരങ്ങളിലൂടെയുള്ള എഴുത്തും മികച്ചതായി തോന്നി. പലപ്പോളും വായന പതുക്കെയായിരുന്നു, ഒരു പേജ് ടെർണർ ആയിട്ട് തോന്നിയില്ല.

തന്റെ ഇരുപതാം വയസ്സിൽ സംഭവിച്ച ഒരു അപകടത്തിന് ശേഷം ലോകം വീൽചെയറിന്റെ ചക്രങ്ങളെ ആശ്രയിച്ചാണ് അലീന കാണുന്നത്. പരിമിതികൾ കൂടിയപ്പോൾ , കൂട്ടുകാർ കുറഞ്ഞപ്പോൾ അവൾ പുസ്തകങ്ങളുടെയും സിനിമയുടെയും ലോകത്തേക്ക് തിരിഞ്ഞു. ഒരു ദിവസവും അലീനയുടെ അയൽവാസിയായ പ്രൊഫെസ്സർ മരണപെടുന്നതോട് കൂടി കഥയിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. അതൊരു ആത്മഹത്യയല്ല മറിച്ചു കൊലപാതകമാണെന്ന് അലീന വിശ്വസിക്കുന്നു. അവൾക്ക് അതിനു കാരണങ്ങളും ഉണ്ട്. തുടർന്നുള്ള അന്വേഷണമാണ് നോവലിൽ. അലോഷി, അലൻ , നൈനാൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.
Profile Image for Aparna Somadas.
3 reviews5 followers
May 31, 2025
One can finish this book in a single stretch, its a page turner. But overall, its only average.
I felt the language was poor at many places. Felt like the book went for print without proof reading, there were many errors.
The conflict between casual and formal narrative style is quite jarring.
Profile Image for Aswini.
62 reviews3 followers
August 26, 2024

ത്രില്ലെർ സീരിസികളും,നോവലുകളും ഇഷ്ടപെടുന്ന അലീന ബെൻ . ഒരു അപകടത്തെ തുടർന്ന് വീൽചെയറിൽ ആകുന്നു. വളരെ യാദൃച്ഛികമായി അവൾ ഒരു കൊലപാതകം കാണാൻ ഇടയാകുന്നു,തന്റെ അയൽക്കാരനും കോളേജ്‌ പ്രൊഫസറും ആയ മധുര രാജ. എന്നാൽ ആ കൊലപാതകം ഒരു അത്മഹത്യ എന്ന് പോലീസ് വിധി എഴുതുകയും ചെയുന്നു. താൻ കണ്ട കാഴ്ച സത്യം എന്ന് ഉറച്ചു വിശ്വസിച്ചു അലീന വീൽ ചെയറിൽ ഇരുന്നു കൊണ്ട് കൊലപാതകിയെ കണ്ടു പിടിക്കാൻ ഇറങ്ങുന്നു. കൊലപാതകിയെ തേടിയുള്ള അലീനയുടെ യാത്രയും അതെ തുടർന്ന് അവളുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ,മറനീക്കിവരുന്ന സത്യങ്ങളും ആണ് ഈ നോവൽ പറയുന്നത് .
ക്രൈംത്രില്ലറുകൾ ഇഷ്ടപെടുന്നവർക്ക് വായിക്കാൻ പറ്റുന്ന നോവൽ ആണ് ശ്രീപാർവ്വതിയുടെ വയലറ്റ് പൂക്കളുടെ മരണം.
Displaying 1 - 8 of 8 reviews