A novel that is different in narrative and theme, where the pitfalls of the literary world, frauds in the financial and technical fields, and the good and bad of artificial intelligence come into play. Another metafiction experiment in Malayalam.
ഒരു ത്രില്ലർ നോവലാണിത്. എഴുത്തുകാരി തന്നെ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു കഥ. തൻ്റെ പേരിൽ വരുന്ന ഒരു നോവലിൽ പറയുന്നതുപോലെ യഥാർത്ഥത്തിലും സംഭവിക്കുന്നു. ഇതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. വികാരങ്ങൾക്ക് കൂടുതൽ മുൻതൂക്കം കൊടുത്തതുകൊണ്ട് ത്രില്ലർ സ്വഭാവം ഇടയ്ക്കിടെ നഷ്ടപ്പെടുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലെ മനുഷ്യർ കഥാപാത്രമായി വരുന്നതുകൊണ്ടാവാം അവർക്ക് ആവശ്യത്തിന് കൂടുതൽ പ്രാധാന്യവും നൽകിയിരിക്കുന്നു. ഇത് രണ്ടുമാണ് അല്പം രസം കൊല്ലിയായി തോന്നുന്നത്. പുതിയ കാര്യങ്ങൾ അറിയാനും പല പിന്നാമ്പുറ കാഴ്ചകളും ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്.
"In a world dominated by artificial intelligence, the human element must not be forgotten." - Maya Kiran, Deja Vu.
Set in a current society, the novel dives into the ethical dilemmas of AI, literary fraud, and financial scandals. The protagonist’s journey through these challenges is both thought-provoking and thrilling. One of the novel's most compelling aspects is its exploration of the ethical implications of AI. It prompts readers to consider the potential benefits and dangers of advanced technology, making it highly relevant in today’s digital age.
Central to the novel is the protagonist’s personal journey. She navigates the ethical implications of AI, faces plagiarism and authenticity issues in the literary world, and uncovers financial fraud. Her transformation and resilience are key to the story. With rich character development and intricate plotting, the author crafts a compelling narrative that keeps you hooked. A must-read for fans of speculative fiction and contemporary thrillers!
ശെടാ! എവിടെയോ കണ്ടിട്ടുണ്ടല്ലോ! - ഇതാണല്ലോ ദേജാവു.. മിക്കവാറും നമ്മൾ ഒട്ടും വിചാരിക്കാത്ത യാതൊരു പ്രാധാന്യം ഇല്ല്ലാത്ത എന്തോ ഒന്ന് ആണ് സാധാരണ ദേജാവു ആകാറുള്ളത്..
മായാ കിരൺ ഒരു പുസ്തകം തന്നെ എഴുതിയിരിക്കുന്നു ..
മായയുടെ മറ്റു കൃതികൾ ആദ്യം വായിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി.. തന്റെ മറ്റു പുസ്തകങ്ങളിലെ കുറെ കഥാപാത്രങ്ങളെ ദേജാവുവിലും ഉപയോഗിച്ചിട്ടുണ്ട്...
ഇൻസിഷൻ എന്ന നോവൽ ഇഷ്ടമായത് കൊണ്ട് തിരഞ്ഞെടുത്ത മായ കിരണിൻ്റെ മറ്റൊരു ത്രില്ലർ. ഒറ്റായിരിപ്പിനു വായിച്ച് തീർക്കാവുന്ന ഒരു സാമാന്യം തരക്കേടില്ലാത്ത നോവൽ എന്നു പറയാം.
നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന കാര്യം ഇതിനു മുൻപ് ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതായി തോന്നുന്ന ഒരു അവസ്ഥയാണ് ദേജാ വു. അതു പോലെ എന്നാൽ കുറച്ച് വ്യത്യാസം ആയി ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ തൊട്ടു ദിവസങ്ങൾക്ക് മുൻപിൽ ഓൺലൈൻ നോവലിൽ വരുന്നതാണ് പ്രമേയം. എഴുത്തുകാരിയും അവരോട് ചേർന്നു നിൽക്കുന്നവരും പിന്നെ മുൻ നോവലുകളിലെ കുറച്ച് കഥാപാത്രങ്ങളും വരുന്ന ഒരു ത്രില്ലർ.
തൻ്റെ പേരിൽ എന്നാൽ താൻ അറിയാത്ത ഒരു നോവൽ ഒരു ഓൺലൈൻ മാഗസിനിൽ വരുന്നത്തോട് കൂടിയാണ് നോവൽ തുടങ്ങുന്നത്. തുടർന്ന് നോവലിൽ കാണുന്നത് യാഥാർഥ്യമാകുന്നതോടെ നോവലിൻ്റെ ഗതി മാറുന്നു. നോവലിൻ്റെ അവസാന ഭാഗങ്ങൾ ഒന്നുകൂടെ വായിക്കേണ്ടി വന്നു എല്ലാം വ്യക്തമാക്കാൻ.
ഒരു thriller novel ആണ് ഇത്. എഴുത്തുകാരി തന്നെ കേന്ദ്ര കഥാപാത്രമായി വരുന്ന കഥ — തൻ്റെ പേരിൽ എഴുതപ്പെട്ട ഒരു നോവലിൽ പറയുന്നതുപോലെ സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിലും ആവർത്തിക്കപ്പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം.
One-sitting-ൽ വായിച്ചു തീർക്കാവുന്ന, decent and engaging read. Overall, ഒരു സാമാന്യം തരക്കേടില്ലാത്ത നോവൽ 📖✨