E Santhosh Kumar is one of the leading contemporary Malayalam writers. He has won numerous awards, including that of Kerala Sahithya Academy, Andhakaranazhi, published in 2012 and recipient of 2012 Kerala Sahitya Akademy award for best novel, is considered as one of his best. E. Santhosh Kumar was born in 1969 in Pattikkadu, Kerala. He studied in Government High School, Pattikkadu, Sree Kerala Varma College, Thrissur and St. Thomas College, Thrissur. He works with National Insurance Company. His contributions has largely been in novel and short story. Galapagos, which was later published as a collection, was his first published short story. He won his first Kerala Sahitya Akademy award in 2006 for "Chavukali", a collection of short stories. This was followed up with an award for the best children's novel "Kakkara desathe urumbukal" instituted by Kerala State Children's literature Institute in 2011. In 2012, he won the prestigious Kerala Sahitya Akademy award for best novel for Andhakaranazhi.
എന്താ പറയാ.. ഒരായിരം ഓർമകളിലെയെക്ക് എന്നെ കൊണ്ട് പോയ പുസ്തകം. വീട്ടിലിരിക്കുന്ന 12 വോളിയം വരുന്ന encyclopedias, ഞാൻ 6 ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ വളരെ പ്രതീക്ഷയും സ്നേഹത്തോടെയും കൊണ്ട് വന്നതാണ്. ഒരുപക്ഷെ അച്ഛനേം ആരേലും പറ്റിച്ചതാകും. കാരണം അന്ന് തന്നെ ഞാൻ നോക്കിയപ്പോൾ ഞാൻ ജനിക്കുന്നതിനു മുന്നേ പബ്ലിഷ് ചെയ്ത പുസ്തകങ്ങൾ ആയിരിന്നു അവ. കൈലാസ് പാട്ടിൽ നെ പോലെ ഒരിക്കൽ ഞാനും ഈ പുസ്തകങ്ങൾ വായിച്ചു തീർക്കാൻ ശ്രമിക്കുമോ? അറിയില്ല.. എന്തോ മനസ്സിന് വല്ലാത്ത കനമുണ്ടായി. ഒരുപക്ഷെ പേർസണലി connect ചെയ്യാൻ സാധിച്ചതിൽ ആകണം.. അതിലളിതമായ എന്നാൽ മനോഹരമായ ഭാഷ.. എത്ര നന്നായി എഴുതിയിരിക്കുന്നു. ഇദ്ദേഹത്തിന്റെതായി ഞാൻ വായിക്കുന്ന 2 മത്തെ പുസ്തകമാണ് ജ്ഞാനഭാരം.. ഇദ്ദേഹത്തിന്റെ കൂടുതൽ പുസ്തകങ്ങൾ വായിക്കേണ്ടിയിരിക്കുന്നു ഇനിയും..
This entire review has been hidden because of spoilers.
ജ്ഞാന ഭാരം ഇ.സന്തോഷ് കുമാർ മാതൃഭൂമി ബുക്സ് -2021 182 pages Rs 230/-
സമകാലിക എഴുത്തുകാരിൽ വായനക്കാരുടെ സവിശേഷ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് ഇ.സന്തോഷ് കുമാർ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഏതാനും മാസങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ച വസാനിപ്പിച്ച നോവലാണ് ജ്ഞാന ഭാരം. കേവലം183 പേജുകൾ മാത്രമുള്ള ഒരു നോവൽ. നാൽപത്തഞ്ചു ചെറു അദ്ധ്യായങ്ങളുള്ള ഈ നോവൽ അതിന്റെ വായനാ സുഖം കൊണ്ട് ഒറ്റ ഇരിപ്പിലാണ് വായിച്ചു തീർത്തത്.
എന്താണ് ജ്ഞാനം എന്ന ചോദ്യമാണ് നോവലിസ്റ്റ് ചോദിക്കുന്നത്. ബോംബെയിലെ ആഡംബര വസതികളുടെ സ്ഥലമായ മലബാർ ഹിൽസിൽ കൂട്ടം തെറ്റി നടക്കുന്ന കൈലാസ് പാട്ടീൽ എന്ന വൃദ്ധൻ പാഴ്സി ശ്മശാനങ്ങളെക്കുറിച്ചും ചായയുടെ ചരിത്രത്തെക്കുറിച്ചും തന്റെ വിജ്ഞാനം തുറന്നു വിട്ട് ആദ്യം എഴുത്തുകാരനെ അൽഭുതപ്പെടുത്തി. തന്റെ അഛന് അദ്ദേഹത്തിന്റെയ ജമാനൻ നൽകിയ വിജ്ഞാനകോശമാണ് കൈലാസ് പാട്ടീലിന്റെ വിജ്ഞാനത്തിന്റെ ഉറവിടം. ഭുവൻ ദേശായി എന്ന പ്രസിദ്ധനായ വക്കീലിന്റെ ഡ്രൈവറായിരുന്നു കൈലാസ് പട്ടീലിന്റെ അഛൻ. ഭുവൻ ദേശായിയുടെ മോറീസ് മൈനർ ഓടിക്കുമ്പോൾ അക്ഷരാഭ്യാസമില്ലാത്ത കമലേഷിന്റെആഗ്രഹം തന്റെ മകനെ വക്കീലാക്കണമെന്നായിരുന്നു. അഡ്വക്കേറ്റ ഭുവൻ ദേശായ് മകനു കൊടുക്കാനായി കമലേഷിനെ ഏൽപിച്ച വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വാള്യങ്ങൾ വലിയൊരു നിധി പോലെയാണ് അയാൾ മകനു സമ്മാനിക്കുന്നത്. മകനു സമ്മാനിക്കുക മാത്രമല്ല മകൻ അത് പഠിക്കുന്നുണ്ടോ എന്നറിയാൻ കൂടെക്കൂടെ അവന്റെ ഹോസ്റ്റലിൽ സന്ദർശിക്കുന്നു മുണ്ട് അയാൾ. ഒരിക്കൽ കട്ടിലിന്നടിയിൽ അലക്ഷ്യമായി കിടക്കുന്ന ആ പുസ്തകങ്ങൾ എടുത്ത് തുടച്ചു വൃത്തിയാക്കുന്നുണ്ട്. ഭുവൻ ദേശായിയുടെ ഒരു കേസുമായി ബന്ധപ്പെട്ട് കമലേഷ്ഒരു കാറേയ്സിഡണ്ടിൽ മരിക്കുന്നു. അതോടെ കൈലാസിന്റെ പഠിത്തം നിന്നു. ഭുവൻ ദേശായിയുടെ മകൻ നരേഷ് ദേശായിയുടെ സഹായിയായി ക്കൂടി അയാൾ. കാലം കഴിയവേ നരേഷ് ദേശായി വക്കീൽ ജീവിതം മതിയാക്കി എല്ലാം കൈലാസ് പാട്ടീലിനെ ഏൽപിച്ച് സന്യാസി ജീവിതം വരിക്കുകയും പിന്നെപ്പോഴോ ജീവിതം വെടിയുകയും ചെയ്യുന്നു.
ദുവൻ ദേശായി ഒപ്പിട്ടു നൽകിയ സ്റ്റേ ഹസമ്മാനം വിജ്ഞാനകോശത്തിൽ മുഴുകി തന്റെ ജീവിതം അർപ്പിക്കുമ്പോൾ നരേഷ് ദേശായി ഒരിക്കൽ കുറെ സത്യങ്ങൾ കൈലാസ് പാട്ടീലിനോടു പറയുന്നുണ്ട്. ഭുവൻ ദേശായി എന്ന വൻ മൂല്യമുള്ള ബ്രാൻഡിന്റെ പൊള്ളത്തരങ്ങളുടെ കഥ. കമലേഷിന്റെ മരണത്തിന്റേയും വിലമതിക്കാത്തതെന്ന് അയാൾ കരുതിയ നൂറ്റാണ്ടു പഴക്കമുള്ള വിജ്ഞാനകോശത്തിന്റേയും ഒക്കെ പൊള്ളത്തരങ്ങൾ. ഭുവൻ ദേശായി എന്ന ബ്രാൻഡിന്റെ മുഖം മൂടി കൊഴിഞ്ഞു വീഴുകയാണ്. ഒരു നൂറ്റാണ്ടു പഴക്കമുള്ള കാലാഹരണപ്പെട്ട വിജ്ഞാന കോശമാണ് ഭുവൻ ദേശായി കമലേ ഷിന നൽകിയത്. രണ്ടു ലോക യുദ്ധങ്ങൾ രേഖപ്പെടുത്താത്ത ഹിറ്റ്ലർ ഇല്ലാത്ത വിജ്ഞാനകോശം. അതാണ് കൈലാസ് പാട്ടീൽ ഒരു യജ്ഞം പോലെ പഠിച്ചു കൊണ്ടിരിക്കുന്നത്. അവസാനം Zero യുടെ സമസ്യയിൽ അയാൾ പകച്ചു നിൽക്കുകയും ജീവിതമേ മറന്ന് അയാൾ അലയുകയുമാണ്.
കൈലാസ് പാട്ടീലിന്റെ ജീവിത യാത്രയിലൂടെ ജീവിതന്റെ സമസ്യയിലൂടെ എഴുത്തുകാരൻ നമ്മെ കൊണ്ടുപോകുന്നു. ജ്ഞാന വിജ്ഞാനങ്ങളുടെവ്യർത്ഥത അതാണ് നോവലിസ്റ്റ് പറഞ്ഞു വെക്കുന്നത്.
The novel is about a person who is spending his days reading the whole Encyclopedia as a debt due to his father, though he knows his father asked him to read it more from ignorance and misunderstanding that reading it would help him to achieve success in life. There's a little bit of background story of what happened his father etc.
Not sure how to appreciate this one.....I read this after reading "Tapomayiyude Achan" by the same author and just like with that book, I couldn't much relate with the characters or didn't really enjoy that much the reading experience.
▪️യഥാർത്ഥത്തിൽ എപ്പോഴാണ് ഒരു മനുഷ്യന്റെ മരണം സംഭവിക്കുന്നത്? അവന്റെ ശരീരത്തിൽ നിന്ന് അവസാന ശ്വാസവും നിലയ്ക്കുമ്പോഴാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷേ അത് പൂർണമായും അംഗീകരിക്കാനാവുന്നില്ല. കാരണം ഒരു മനുഷ്യനെ അയാളാക്കുന്നത് ഓർമകളല്ലാതെ മറ്റൊന്നുമല്ല. അയാളിൽ നിന്ന് അവസാന ഓർമയും പറന്നകലുമ്പോഴല്ലേ സത്യത്തിൽ അയാളുടെ മരണം സംഭവിക്കുന്നത്. മറവിയേക്കാൾ വലിയ എന്ത് മരണമാണുള്ളത്. പ്രൊഫസർ യശ്പാൽ പറഞ്ഞത് പോലെ Man is a bundle of memories. ഓർമകളുടെ സഞ്ചയമാണ് മനുഷ്യൻ.
▪️കൈലാസ് പാട്ടീൽ തന്റെ ജീവിതത്തിലെ അവസാന നാല്പത് വർഷങ്ങൾ മാറ്റിവച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെപ്പോഴോ പ്രസിദ്ധീകരിക്കപ്പെട്ട ഒരു സർവവിജ്ഞാനകോശത്തിലെ പന്ത്രണ്ട് വോള്യങ്ങളും വായിച്ച് പഠിക്കാനായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളോ റഷ്യൻ വിപ്ലവമോ സ്വതന്ത്ര ഇന്ത്യയോ ഇല്ലാത്ത ഗാന്ധിയോ ഹിറ്റ്ലറോ മുസ്സോളിനിയോ ഇല്ലാത്ത കമ്പ്യൂട്ടറോ മൊബൈലോ സിനിമയോ ഇല്ലാത്ത ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും മാത്രം നിറഞ്ഞ ആ സർവവിജ്ഞാനകോശം അയാളെ ഭൂതകാലത്തിന്റെ വലയിൽ കുടുങ്ങിയ ഒരു എട്ടുകാലിയാക്കി മാറ്റി. തന്റെ തലച്ചോറിൽ നിന്നും ഓർമകളുടെ ഇലകൾ ഓരോന്നായി കൊഴിഞ്ഞ് വീഴുമ്പോഴും സ്വന്തം മകനേയോ തന്നെത്തന്നെയോ തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴും അയാൾ തന്റെ വായന അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു.
▪️ഓർമകൾ വറ്റിവരണ്ട മരുഭൂമിയായ കൈലാസിന്റെ തലച്ചോറിനുളളിൽ അവസാന നിമിഷം വരെ ഒരു പച്ചപ്പ് മാത്രം അവശേഷിച്ചു. കോളേജ് പഠന കാലത്ത് തന്റെ ഹോസ്റ്റലിലെ ഇടനാഴിയിലെവിടെയോ പ്രത്യക്ഷപ്പെടുന്ന ലേശം കുനിഞ്ഞ മുഖം വ്യക്തമല്ലാത്ത അച്ഛന്റെ നിഴൽ രൂപമായിരുന്നു അത്. ആ രൂപം തന്നോട് ആവശ്യപ്പെടുന്നത് അയാളുടെ ചെവികളിൽ അപ്പോഴും മുഴങ്ങി. "ഈ പുസ്തകങ്ങൾ നീ വായിച്ച് പഠിക്കണം. അവ പഠിച്ചാൽ നിനക്കും ഭുവൻ സാബിനേയും നരേഷ് ബാബുവിനേയും പോലെ വലിയ ഉയരങ്ങളിലെത്താം. അവരുടെ സമൂഹത്തിലെ വില നിനക്കറിയാവുന്നതല്ലേ". ഇനിയുള്ള കാലം ജീവിച്ച് തീർക്കാൻ അയാൾക്ക് ആ വാക്കുകൾ മാത്രം മതിയായിരുന്നു.
▪️താൻ വിശ്വസിക്കുന്ന രാഷ്ട്രീയ ശരികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ആളായിരുന്നു ഭുവൻ ദേശായ് . ഒറ്റയ്ക്ക് പോകുന്ന ഒരു ദരിദ്രനെ അവഗണിക്കുകയും എന്നാൽ ദരിദ്രരുടെ ജനക്കൂട്ടത്തെ ആദരിക്കുകയും ചെയ്യുന്ന കാഴ്ചപ്പണ്ടങ്ങളിൽ മാത്രം കൗതുകമുള്ള അയാളെപ്പോലെയായിരുന്നില്ല മകൻ നരേഷ് ദേശായ്. അയാൾക്ക് വിജയവും പരാജയവും ഒരുപോലെ���ായിരുന്നു. താനാഗ്രഹിച്ച പദവികളിൽ എത്തിക്കഴിയുമ്പോൾ അവ ഭ്രമിപ്പിക്കുന്ന ശൂന്യതകൾ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കുന്ന അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നു അയാൾ.
▪️അച്ഛന്റെ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടി ഭൂതകാലത്തിൽ ജീവിതം കുത്തി നിർത്തിയ കൈലാസ് പാട്ടീലും ജീവിതത്തിൽ വിജയം കൊയ്യുന്നവർ ലോകത്തെ ജീവിക്കാൻ പറ്റാത്ത ഒരിടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന നരേഷ് ദേശായിയും തനിക്ക് ചുറ്റുമുളളവരുടെ ജീവിതങ്ങൾ തന്റെ പ്രദർശന വിജയമാക്കി മാറ്റുന്ന ഭുവൻ ദേശായിയും ഓർമകളായി മറയുമ്പോൾ ജ്ഞാനത്തിന്റെ വെളിച്ചം അവരിൽ ആർക്കാവും ലഭിച്ചിട്ടുണ്ടാവുക? കൈലാസ് പാട്ടീലിന്റെ ഈ വാക്കുകൾക്ക് ചിലപ്പോൾ അതിനുള്ള ഉത്തരം തരാനായേക്കും... "ഭൂമിയിൽ ഒരു പ്രയോജനവുമില്ലാത്ത സത്യങ്ങളാണ് അധികവും. മറ്റുള്ളവരെ വേദനിപ്പിക്കും എന്നുകൂടിയുണ്ടെങ്കിൽ അവ നുണകളെക്കാൾ ആപത്കരമാണ്. അത്തരം സത്യങ്ങളെ ഒഴിവാക്കുക തന്നെയാണ് അഭികാമ്യം. നിസ്സാരമായ നമ്മുടെ ജീവിതത്തിൽ കുറെയേറെ മനുഷ്യരെ ദുഃഖിപ്പിക്കുന്നതിൽ ഒരർത്ഥവുമില്ല; അത് ഏത് സത്യത്തിന്റെ പേരിലാണെങ്കിലും..."
📖 ജ്ഞാനഭാരം ( ഇ സന്തോഷ്കുമാർ ) മാതൃഭൂമി ബുക്സ് / നോവൽ
ഇ.സന്തോഷ് കുമാറിന്റെ 'ജ്ഞാനഭാരം' ,'അന്ധകാരനഴി ' എന്ന നോവലിനോട് കിടപിടിക്കുന്നതു തന്നെയാണ് . കൈലാസ് പാട്ടീൽ മരിച്ചു എന്ന വാർത്ത കേൾക്കുന്ന കഥാനായകൻ അറിയാതെ പഴയകാല ചരിത്രത്തിലേക്ക് വീണുപോകുന്നതിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് ബോംബെയിൽ എത്തുന്നതും അവിടെ മലബാർ ഹില്ലിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നതും പ്രൗഢിയുടെ ആ അന്തരീക്ഷത്തിൽ ലാളിത്യത്തിന്റെ പ്രതീകമായ കൈലാസ് പാട്ടീൽ എന്ന ഒരു വൃദ്ധനെ പരിചയപ്പെടുന്നതും അയാൾ പറഞ്ഞു കൊടുക്കുന്ന തന്റെ ജീവചരിത്രം നോവലിന്റെ തുടർന്നുള്ള പ്രയാണത്തിന് സജീവ പിൻബലവുമായി മാറുന്നു. ഭുവൻ ദേശായി എന്ന പ്രശസ്ത വക്കീലിന്റെ കീഴിൽ ജോലി ചെയ്യുന്ന കമലേഷ് പാട്ടീൽ തന്റെ മകനായ കൈലാസ് പാട്ടീലിനെ ഇതുപോലെ പ്രശസ്തനായ ഒരു വക്കീൽ ആക്കാൻ ആഗ്രഹിക്കുന്നു.ഇതിന് പ്രചോദനമാകുന്നത് ഭുവൻ ദേശായിയുടെ മകനായ നരേഷ് ദേശായി ആയിരുന്നു. നരേഷിന്റെ കാര്യത്തിൽ ഭുവൻ ദേശായി കാണിക്കുന്ന ശ്രദ്ധ കമലേഷ് കൈലാസ് നോട് കാണിക്കുന്നത് തികച്ചും സ്വാഭാവികം. അതുകൊണ്ടുതന്നെയാണ് ഭുവൻ ദേശായി സന്തോഷത്തോടെ നൽകിയ 12 വാല്യമുള്ള വിജ്ഞാനകോശം വളരെ ബഹുമാനത്തോടെ കമലേഷ് കൈലാസിന് കൈമാറിയത്.എന്നാൽ ഈ വിജ്ഞാനകോശ പാരായണത്തിൽ മകന് വേണ്ടത്ര ശ്രദ്ധ ഇല്ല എന്ന് അറിഞ്ഞു സങ്കടപ്പെട്ടു ഇറങ്ങിപ്പോയ അന്നുതന്നെ അച്ഛന് സംഭവിച്ച അപകട മരണം കൈലാസിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു .പിന്നീടുള്ള അയാളുടെ ജീവിതം അത് വായിച്ചു തീർക്കുന്നതിനു വേണ്ടി ആകുന്നു.അതിനിടയിൽ അച്ഛൻറെ മരണത്തോടെ കൈലാസ് ഭുവൻ ദേശായിയുടെ കീഴിൽ ജോലി ചെയ്യുന്നതും ഭുവൻ ദേശായിയുടെ മരണത്തോടെ മകൻ നരേഷ് ദേശായിയുടെ കീഴിലാകുന്നതും ഒടുവിൽ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞ് ആത്മീയതയിലേക്ക് നരേഷ് കടന്നുപോകുന്നതും നോവലിന്റെ സുഗമമായ പ്രയാണത്തിന് കാരണമായി മാറുന്നുണ്ട്. നോവലിന്റെ അവസാന ഘട്ടത്തിലെത്തുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില ട്വിസ്റ്റുകൾ വായനക്കാരെ അത്ഭുതപ്പെടുത്തുന്നതോടൊപ്പം ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്യും. അതാണ് ഈ നോവലിന്റെ വിജയം എന്ന് എനിക്ക് തോന്നുന്നു. അതും കൂടി ഇവിടെ വിശദീകരിച്ച് ഈ നോവൽ വായിക്കാനുദേശിക്കുന്നവരുടെ ജിജ്ഞാസ ഞാൻ നശിപ്പിക്കുന്നില്ല.ഏതായാലും വായിക്കപ്പെടേണ്ട ഒരു നോവൽ തന്നെയാണ് ഇത്.
വിജ്ഞാനവും ജ്ഞാനവും തമ്മിലുള്ള അന്തരം അറിയുന്നതിനെ വിജ്ഞാന ശേഖരണം എന്ന് വിശേഷിപ്പിക്കാമോ അതോ അത് ജ്ഞാനം നേടൽ തന്നെയാണോ...? അറിയില്ല. വിചിത്രമായ ഒരു കഥാപരിസരത്തിലൂടെ നടന്നിറങ്ങിയ ക്ഷീണം മൂലം മൊഴിഞ്ഞുപോയ നേരംപോക്കായി കരുതി ക്ഷമിക്കുക. ജ്ഞാനഭാരം തന്ന വായനാനുഭവം മികച്ചതായിരുന്നുവെന്നു മാത്രം പറഞ്ഞു ചുരുക്കട്ടെ... A book that deserves to be read. Try it.
"സത്യത്തില്‍ ചെറിയ മനുഷ്യരുടെ ജീവിതത്തിലൊന്നും എന്റെ അച്ഛന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ദരിദ്രനായ ഒരുത്തനെ അദ്ദേഹം എളുപ്പം അവഗണിക്കും. എന്നാല്‍ ദരിദ്രരുടെ ആള്‍ക്കൂട്ടത്തെ ആദരിക്കും". അവര്‍ക്കു മുന്നില്‍ നടക്കും. നല്ലൊരു വായന അനുഭവം നൽകുന്നു ജ്ഞാന ഭാരം.
ഇ സന്തോഷ്കുമാറിന്റെ ഞാൻ വായിക്കുന്ന ആദ്യത്തെ നോവലാണ് ജ്ഞാനഭാരം. നോവലിന്റെ തുടക്കത്തിലേ ഒന്ന് രണ്ടു അധ്യായങ്ങൾ വായിച്ചപ്പോൾ തന്നെ നല്ലൊരു വായനയായിരിക്കും ഈ നോവൽ എന്ന് തോന്നി. അവസാന പേജും വായിച്ചു തീർന്നപ്പോൾ ആ പ്രതീക്ഷകൾ ഒട്ടും തെറ്റിയിരുന്നില്ല.
കൈലാസ് പാട്ടീൽ എന്ന ഒരു വക്കീൽ ഗുമസ്തന്റെ കഥയാണ് ജ്ഞാനഭാരം പറയുന്നത്. ബോംബെയിലെ മലബാർ ഹിൽസിലെ കുറച്ചു കാലം താമസിക്കേണ്ടി വന്ന കഥാകാരൻ എഴുപത്തഞ്ചു വയസ്സോളം പ്രായമുള്ള കൈലാസ് പാട്ടീലിനെ പരിചയപ്പെടാൻ ഇടയാവുന്നു. അവരുടെ സംഭാഷണങ്ങളിൽ കടന്നു വന്ന പാഴ്സി ശ്മശാനങ്ങളെക്കുറിച്ചും ചായയുടെ ചരിത്രത്തെക്കുറിച്ചും ഉള്ള അയാളുടെ അറിവ് കഥാകാരനെ അത്ഭുതപ്പെടുത്തുന്നു . കൈലാസ് പാട്ടീലിന്റെ വിജ്ഞാനത്തിന്റെ ഉറവിടം തന്റെ പിതാവിനു അദ്ദേഹത്തിന്റെ യജമാനൻ നൽകിയ ഒരു നൂറ്റാണ്ട് പ���ക്കമുള്ള വിജ്ഞാനകോശമാണ് എന്ന് അയാൾ വെളിപ്പെടുത്തുകയും ചെയ്യന്നു. എന്നാൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കൈലാസിന്റെ അറിവ് എങ്ങനയെയാണ് അയാളിലേക്ക് എത്തി ചേർന്നത് എന്നും, ആ ജ്ഞാനങ്ങളുടെ ഭാരം എങ്ങനെ അയാളുടെ ചുമലിൽ ആയി എന്നും ബാക്കി നോവൽ പറയുന്നു. ഭുവൻ ദേശായി , നരേഷ് ദേശായി കൂടാതെ കൈലാസിന്റെ അച്ഛൻ, കമലേഷ് പാട്ടീൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നോവലിന്റെ അവസനം വരുന്ന ട്വിസ്റ്റ് കുറച്ച അത്ഭുതപ്പെടുത്തുന്നതോടൊപ്പം ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്യും.