What do you think?
Rate this book


128 pages, Paperback
Published January 11, 2024
ടിവി അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്റെ ഒമ്പത് കഥകളാണ് കാളിയിൽ ഉള്ളത്. എഴുത്ത് തനിക്ക് എത്രത്തോളം വഴങ്ങുമെന്നും ലളിതമായ ഭാഷയിൽ, എന്നാൽ ശക്തമായിത്തന്നെ തന്റെ എഴുത്തിലൂടെ വായനക്കാരുമായി കണക്റ്റ് ചെയ്യാൻ സാധിക്കുമെന്നും അശ്വതി ഈ പുസ്തകത്തിലൂടെ തെളിയിക്കുന്നു. വെറും ഒരു മാസമെടുത്താണ് അവരിത് മുഴുവനാക്കിയത് എന്നതും കൗതുകമുണർത്തുന്നൊരു കാര്യമാണ്. ആമുഖത്തിൽ പറഞ്ഞതുപോലെ അവർക്കറിയാവുന്നതോ കടന്നുപോയതോ ആയ പെൺജീവിതങ്ങളുടെ കഥകളാണിത്, ഒമ്പത് പെൺകഥകൾ.
ഒരുപക്ഷെ നമ്മളെല്ലാവർക്കും അറിയാവുന്ന, കണ്ടിരിക്കാനിടയുള്ള വ്യത്യസ്തരായ കുറച്ചു സ്ത്രീകൾ. അവരെ മറന്നുപോവാതിരിക്കത്തക്കവിധം വ്യക്തമായി വായനക്കാരിലേക്കെത്തുന്ന അവരുടെ കഥകളും. പെൺജീവിതങ്ങളുടെ ചില നേർചിത്രങ്ങൾ ഇവിടെ കാണാം, വായനയിലൂടെ അനുഭവിക്കാം. ആനിയമ്മ, ശോഭ, സാവിത്രി, ചിത്തിര മുത്തശ്ശി, ചന്ദ്ര, ആർ ജെ താര, വീണ, ശാന്തി, സജിത, അമ്പിളി എന്നിവരുടെയും പിന്നെ പേരു പറയാത്ത രണ്ടു പെൺകുട്ടികളുടെയും കഥകൾ ഇവിടെ ചേർക്കുന്നു:
1.കൊക്കൂൺമുതൽ ആകാശംവരെ
2. പൊരുത്തം
3. കാളി
4. മൾബറി
5. ചിത്തിര
6. ചന്ദ്ര
7. ഓൺ എയർ
8. കാടിറങ്ങുമ്പോൾ
9. കള്ളി
എല്ലാ കഥകളും നല്ലതാണ്. ഇതിൽനിന്നും ഏറ്റവും ഇഷ്ടപ്പെട്ടത് ഏതൊക്കെയെന്നു ചോദിച്ചാൽ.. കൊക്കൂൺമുതൽ ആകാശംവരെ, കാളി, മൾബറി. നമ്മൾ സാധാരണയായി എങ്ങനെ സംസാരിക്കുന്നുവോ അതുപോലെ വായനക്കാരുമായി സംസാരിക്കുന്ന രീതിയിലുള്ള എഴുത്ത്. ഈയിടെ ഞാൻ വായിച്ച പുതിയ എഴുത്തുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്ത്.