Jump to ratings and reviews
Rate this book

കാളി [Kaali]

Rate this book
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

128 pages, Paperback

Published January 11, 2024

Loading...
Loading...

About the author

Aswathy Sreekanth

3 books16 followers
Aswathy Sreekanth is an Indian television actress, television host, writer and YouTuber from Kerala.

Also see: അശ്വതി ശ്രീകാന്ത്

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
68 (28%)
4 stars
104 (44%)
3 stars
58 (24%)
2 stars
5 (2%)
1 star
0 (0%)
Displaying 1 - 30 of 31 reviews
Profile Image for Shinoj M R.
7 reviews6 followers
June 12, 2025
ശരിയാണ്. അപ്പായാണ് ചെലവിനു തരുന്നത്. പഠിപ്പിക്കു ന്നത്. അപ്പോ നമ്മള് അപ്പനമ്മമാരോട് കടപ്പെട്ടിരിക്കുന്നു. ജനിച്ചതുകൊണ്ട് ഉണ്ടായിപ്പോയ വല്ലാത്തൊരു കടംതന്നെ.

അപ്പനമ്മമാരുടെ ആഗ്രഹത്തിന് ജീവിക്കാൻ ഉള്ളതാണ് ഈ ജീവിതം. അപ്പോ എൻ്റെ ആഗ്രഹത്തിന് ആര് ജീവിക്കും? എന്റെ മക്കളോ? അവരു ഞാൻ പറയുന്നത് കേൾക്കാതെ അന്ന് വരാന്തയിൽ കുത്തിയിരുന്ന് കരഞ്ഞാലോ? അവനവ നുവേണ്ടിയല്ലാതെ ജീവിച്ച് തീർക്കുന്ന ഈ തലമുറകളുടെ രഹസ്യം എനിക്ക് മാത്രമാണോ പിടികിട്ടാത്തത്?
Profile Image for Rebecca.
333 reviews182 followers
November 15, 2024
Interesting stories. Very relevant to the times.

Kokkoon muthal aakaasham vare raises the question whether a woman needs her husband to die to fulfill even the small pleasures in life.

Porutham is a story where the essentiality of horoscopic porutham in a marriage is questioned.

Mulberry deals with the anguish of a student when she is forced to deal with entrance exams for MBBS. The way mulberry is related to the story was a clever craft .

Chithira Do you believe in rebirth?

Chandra deals with a very common phenomenon of today’s modern society extramarital affairs and how the involved parties act with grace and dignity.

On air has a dark tone with an ending which makes the reader tremble.

Kaadirangumbol is a story about a woman who has anxiety in dealing with her everyday life and encounters unexpected events.

Kalli or robber reminded me of Saki stories with the punch line in the end.

Kaali the title story is when a woman turns into an avatar of Kaali and starts to wield more power than the Goddess.

The stories need a bit more of polish to make it more palatable is my personal opinion.
Profile Image for Manoj Unnikrishnan.
223 reviews21 followers
October 3, 2024

ടിവി അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്റെ ഒമ്പത് കഥകളാണ് കാളിയിൽ ഉള്ളത്. എഴുത്ത് തനിക്ക് എത്രത്തോളം വഴങ്ങുമെന്നും ലളിതമായ ഭാഷയിൽ, എന്നാൽ ശക്തമായിത്തന്നെ തന്റെ എഴുത്തിലൂടെ വായനക്കാരുമായി കണക്റ്റ് ചെയ്യാൻ സാധിക്കുമെന്നും അശ്വതി ഈ പുസ്തകത്തിലൂടെ തെളിയിക്കുന്നു. വെറും ഒരു മാസമെടുത്താണ് അവരിത് മുഴുവനാക്കിയത് എന്നതും കൗതുകമുണർത്തുന്നൊരു കാര്യമാണ്. ആമുഖത്തിൽ പറഞ്ഞതുപോലെ അവർക്കറിയാവുന്നതോ കടന്നുപോയതോ ആയ പെൺജീവിതങ്ങളുടെ കഥകളാണിത്, ഒമ്പത് പെൺകഥകൾ.

ഒരുപക്ഷെ നമ്മളെല്ലാവർക്കും അറിയാവുന്ന, കണ്ടിരിക്കാനിടയുള്ള വ്യത്യസ്തരായ കുറച്ചു സ്ത്രീകൾ. അവരെ മറന്നുപോവാതിരിക്കത്തക്കവിധം വ്യക്തമായി വായനക്കാരിലേക്കെത്തുന്ന അവരുടെ കഥകളും. പെൺജീവിതങ്ങളുടെ ചില നേർചിത്രങ്ങൾ ഇവിടെ കാണാം, വായനയിലൂടെ അനുഭവിക്കാം. ആനിയമ്മ, ശോഭ, സാവിത്രി, ചിത്തിര മുത്തശ്ശി, ചന്ദ്ര, ആർ ജെ താര, വീണ, ശാന്തി, സജിത, അമ്പിളി എന്നിവരുടെയും പിന്നെ പേരു പറയാത്ത രണ്ടു പെൺകുട്ടികളുടെയും കഥകൾ ഇവിടെ ചേർക്കുന്നു:

1.കൊക്കൂൺമുതൽ ആകാശംവരെ
2. പൊരുത്തം
3. കാളി
4. മൾബറി
5. ചിത്തിര
6. ചന്ദ്ര
7. ഓൺ എയർ
8. കാടിറങ്ങുമ്പോൾ
9. കള്ളി

എല്ലാ കഥകളും നല്ലതാണ്. ഇതിൽനിന്നും ഏറ്റവും ഇഷ്ടപ്പെട്ടത് ഏതൊക്കെയെന്നു ചോദിച്ചാൽ.. കൊക്കൂൺമുതൽ ആകാശംവരെ, കാളി, മൾബറി. നമ്മൾ സാധാരണയായി എങ്ങനെ സംസാരിക്കുന്നുവോ അതുപോലെ വായനക്കാരുമായി സംസാരിക്കുന്ന രീതിയിലുള്ള എഴുത്ത്. ഈയിടെ ഞാൻ വായിച്ച പുതിയ എഴുത്തുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്ത്.

Profile Image for Dr. Sidharth Sivaprasad.
48 reviews4 followers
October 17, 2024
A collection of 9 well written short stories❤️
'On Air' എന്ന കഥയുടെ climax മാത്രം മനസ്സിലായില്ല😅
Profile Image for Daisy George.
122 reviews3 followers
March 16, 2026
എഴുത്തിന്റെ ശൈലിയും ആ ഒഴുക്കും ഒക്കെ ഇഷ്ടമായി. പക്ഷെ , അത് ആദ്യത്തെ രണ്ടുമൂന്നു കഥകൾക്കുള്ളതേ ഉണ്ടായിരുന്നുള്ളൂ. തുടർന്നുള്ള വായന വിരസമായി.
Profile Image for Tintu Shaj K.
36 reviews2 followers
March 16, 2026
കഥകളിൽ ഞാനും നീയും “അവളായി” മാറുന്ന നിമിഷങ്ങൾ കണ്ടു. മുന്നോട്ടുള്ള വായന എന്നെ കൂടുതൽ ഞാനാക്കി മാറ്റിയേക്കാം. ജീവിതവും അങ്ങനെയല്ലേ? തുടർവായനകൾ കാലത്തിന്റെ അനിവാര്യതയാവുന്നതുവരെ.
Profile Image for Figin Jose.
200 reviews5 followers
October 14, 2025
Kaali" by Aswathy Sreekanth is a poignant collection of nine short stories exploring he multifaceted experiences of womanhood, capturing forgotten narratives of struggle, resilience, and self discovery. Each story explores diverse feminine essences making the book a compelling read.
Profile Image for Aswini.
52 reviews3 followers
January 29, 2026
വ്യത്യസ്ത സാഹചര്യത്തിലുള്ള സ്ത്രീകളുടെ കഥയാണ് "കാളി". ഒൻപതു ചെറുകഥകൾ ആണ് ഇതിൽ പറയുന്നത് . നമുക്ക് ചുറ്റുമൊന്നു കണ്ണോടിച്ചാൽ കാണാം ഇതുപോലുള്ള ആനിയമ്മയെയും ,രെശ്മിയെയും ,സാവിത്രിയേയും,പോലുള്ളവരെ.
ആദ്യത്തെ രണ്ടു കഥകൾ കഴിഞ്ഞപ്പോൾ കുറച്ചു വിരസത തോന്നി, എല്ലാ കഥകളിലും കുറച്ചു ഏറെ നിഗൂഢതകൾ ചേർക്കുന്നതുപോലെ.
എങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു ആരോ നമുക്ക്ഒപ്പം ഇരുന്നു കഥകൾ പറഞ്ഞുതരുന്ന പോലത്തെ എഴുത്തായിരുന്നു.
Profile Image for Vandhana Uday.
75 reviews1 follower
April 2, 2026
ഈ പുസ്തകത്തിൽ ഏകദേശം ഒൻപത് ചെറു കഥകൾ ഉണ്ട്. ഓരോ കഥയും ഏകദേശം 15-20 പേജിനുള്ളിൽ ഒതുങ്ങുന്ന വളരെ ചെറിയ കഥകളാണ്. പക്ഷേ ആ ചെറിയ കഥകളുടെ ഉള്ളിൽ ഒതുക്കിയിട്ടുള്ള ചിന്തകളും കോൺസെപ്റ്റുകളും വളരെ thought provoking ആണ്.

ഈ പുസ്തകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, സ്ത്രീ കഥാപാത്രങ്ങളെ ഒരു സ്ത്രീ എഴുതുമ്പോൾ ഉണ്ടാകുന്ന യാഥാർത്ഥ്യബോധം. ഞാൻ പറയുന്നത് പുരുഷന്മാർ എഴുതിയ സ്ത്രീ കഥാപാത്രങ്ങൾ മോശമാണെന്നല്ല, പക്ഷേ സ്ത്രീകൾ എഴുതുമ്പോൾ അത് കൂടുതൽ relatable ആയിട്ടാണ് തോന്നുന്നത്.

ഈ കഥകളിൽ പ്രത്യേകമായി ഒരു villain ഇല്ല. കുറ്റപ്പെടുത്താനാണെങ്കിൽ ഒരുപാട് പേരുണ്ട്. സമൂഹവും കുടുംബവും ഉൾപ്പെടെ. പക്ഷെ ഈ കഥകൾ അങ്ങനെ ഒരു കാഴ്ചപ്പാടിലല്ല എഴുതിയിരിക്കുന്നത്. പകരം ഓരോ സ്ത്രീയുടെ സാഹചര്യവും, അവരുടെ ഉള്ളിലെ ശക്തിയും, അവരുടെ ജീവിതം എങ്ങനെയാണ് അവരെ മാറ്റിമറിക്കുന്നത് എന്നതുമാണ് കഥ.

1. കൊക്കൂൺ മുതൽ ആകാശം വരെ:
ആദ്യ കഥ തന്നെ ഈ പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ്. “ഏത് പെണ്ണാണ് അങ്ങനൊരു ജീവിതം കൊതിക്കാത്തത്…” എന്ന ലൈൻ നമ്മൾ പലതവണ കേട്ടിട്ടുള്ള വാക്കാണ്. ഒരു സ്ത്രീക്ക് നല്ല ഭർത്താവും, സുഖമായ ജീവിതവും,
ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാം എന്നൊരു ജീവിതം; പല���ക്കും അത് സ്വപ്നമായി പറഞ്ഞുകൊടുക്കുന്ന ഒരു trap ആണെന്ന് ഈ കഥ വളരെ ശക്തമായി പറയുന്നുണ്ട്.
ആനിയമ്മയുടെ ജീവിതത്തിലൂടെ സ്വാതന്ത്ര്യം എന്താണ്, സ്നേഹത്തിന്റെ പേരിൽ നിയന്ത്രണം എന്താണ്, സ്വയം നിൽക്കാൻ കഴിയാത്ത അവസ്ഥ എത്ര അപകടകരമാണ്
എന്നത് വളരെ ലളിതമായി പറഞ്ഞ കഥ. തങ്കം എന്ന കഥാപാത്രത്തിന്റെ ഒരു ചെറിയ ചിരി പോലും ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസ്സിലാകുന്ന നിമിഷം നന്നായി വിവരിച്ചിട്ടുണ്ട്.

ഈ കഥ വായിച്ചപ്പോൾ മനസ്സിൽ വന്ന ചോദ്യം, ഒരു സ്ത്രീക്ക് ചെറിയ സന്തോഷങ്ങൾ അനുഭവിക്കാൻ പോലും അവളുടെ ഭർത്താവ് മരിച്ചിട്ട് വേണോ???

2. പൊരുത്തം:
ഇത് നമ്മുടെ ചുറ്റും നടക്കുന്ന കഥയാണ്. Forced marriage, past relationship, പക്ഷേ ആരും തുറന്നു പറയാത്ത ഒരു ജീവിതം. ഭാര്യക്ക് ആദ്യം തോന്നുന്നത് തന്നിൽ എന്തോ കുറവുണ്ടോ എന്നതാണ്. പിന്നീട് അവൾക്ക് മനസ്സിലാകും പ്രശ്നം അവളല്ല, അവസ്ഥയാണ്. അവസാനം വരെയും അവർ സംസാരിക്കുന്നില്ല. അവർ പരസ്പരം മനസിലാക്കുന്നില്ല. അതൊരു വളരെ സങ്കടകരമായ silence ആയിരുന്നു. Like one has accepted the fate and another one is still living in his past for himself but trying to live in present for others.

3. കാളി:
ഈ കഥ ignorance എങ്ങനെ ജീവിതം മാറ്റിമറിക്കുന്നു എന്ന് കാണിക്കുന്നു. സാഹചര്യങ്ങൾ നമ്മളെ എന്തൊക്കെ ചെയ്യിപ്പിക്കും എന്നതിന്റെ കഥ. ശാന്തിക്കായി ഒരാൾ എന്തെല്ലാം വഴികൾ തിരയുന്നു എന്ന കഥ.

4. ചിത്തിര:
തന്റെ കാമുകന്റെ തറവാട്ടിലോട്ടു പോകുന്ന പെൺകുട്ടി, അവിടെ കേൾക്കുന്ന കഥകൾ, അവൾക്ക് അവയോട് ഉണ്ടാകുന്ന emotional connection, വളരെ subtle ആയൊരു കഥ.

5. മൾബറി:
Entrance exam pressure, Parentsന്റെ expectation, സ്വന്തം ജീവിതം സ്വന്തമല്ലെന്ന തോന്നൽ.
“ജനിച്ചത് കൊണ്ട് ഉണ്ടായ കടം…” എന്ന ലൈൻ ഈ കഥയുടെ മുഴുവൻ വേദന പറയുന്നു.

6. ചന്ദ്ര:
ഇത് കുറച്ച് വലിയ കഥയാണ്. Extramarital relationshipനെക്കുറിച്ചുള്ള കഥ. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, മൂന്ന് സ്ത്രീകൾ തമ്മിലുള്ള silence ആണ്. Grace ഉം dignity ഉം ഉള്ള ഒരു acceptance.

7. ഓൺ എയർ:
Open ending climax ഉള്ള കഥ. എനിക്ക് തോന്നിയത് അവൾ അവന്റെ ജീവിതത്തിന്റെ chaos-ലേക്ക് പോയി എന്നതാണ്. She became invisible and dependent.

8. കാടിറങ്ങുമ്പോൾ:
Overthinking ഉള്ള ഒരാളുടെ mind എങ്ങനെയാണ് പ്രവർത്തിക്കുന്നത് അത് വളരെ realistic ആയി എഴുതിയ കഥ. Worst possible scenario തലയിൽ ആയിരം തവണ ജീവിച്ച ശേഷം
യഥാർത്ഥത്തിൽ ഒന്നും സംഭവിക്കാത്ത അവസ്ഥ. Anxiety ഉള്ളവർക്ക് വളരെ relatable ആയ കഥ.

9. കള്ളി:
ഒരു bus-ൽ നടക്കുന്ന സംഭവം. ഒരു സ്ത്രീയെ കുറ്റം ചുമത്തുന്നു. മറ്റൊരു സ്ത്രീ അവൾക്കായി നിൽക്കും. Manipulation and Trust oru friendshippil define cheyyunna story.

എനിക്ക് അടുത്തിടെ വായിച്ച ഏറ്റവും interesting ആയ പുസ്തകങ്ങളിൽ ഒന്നാണ് കാളി.
This entire review has been hidden because of spoilers.
17 reviews1 follower
August 11, 2025
"ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അഭയം തേടാനുള്ള സ്ത്രീകളുടെ കഴിവ് അപാരമാണ്. അത് മറക്കലല്ല, മറന്നെന്നൊരു നടിക്കലാണ്. നടിച്ചു നടിച്ചു നടിക്കുകയാണെന്ന് പോലും മറക്കലാണ്!"

"കെട്ടിയ മുടിയൊന്ന് അഴിച്ചിട്ടാൽ മതിയല്ലോ പെണ്ണുങ്ങൾക്ക് ആളുമാറാൻ.പൊട്ട് തൊട്ടാലൊന്ന്, തൊടാഞ്ഞാൽ മറ്റൊന്ന്, വളയിട്ടാലൊന്ന് ഇട്ടില്ലെങ്കിൽ മറ്റൊന്ന്. അങ്ങനെ മാറിക്കളയും പെണ്ണുങ്ങൾ. അങ്ങനെ മാറിക്കളഞ്ഞു സാവിത്രിയും."

"ശരിയാണ്. അപ്പായാണ് ചെലവിനു തരുന്നത്. പഠിപ്പിക്കു ന്നത്. അപ്പോ നമ്മള് അപ്പനമ്മമാരോട് കടപ്പെട്ടിരിക്കുന്നു. ജനിച്ചതുകൊണ്ട് ഉണ്ടായിപ്പോയ വല്ലാത്തൊരു കടംതന്നെ.
അപ്പനമ്മമാരുടെ ആഗ്രഹത്തിന് ജീവിക്കാൻ ഉള്ളതാണ് ഈ ജീവിതം. അപ്പോ എൻ്റെ ആഗ്രഹത്തിന് ആര് ജീവിക്കും? എന്റെ മക്കളോ? അവരു ഞാൻ പറയുന്നത് കേൾക്കാതെ അന്ന് വരാന്തയിൽ കുത്തിയിരുന്ന് കരഞ്ഞാലോ? അവനവ നുവേണ്ടിയല്ലാതെ ജീവിച്ച് തീർക്കുന്ന ഈ തലമുറകളുടെ രഹസ്യം എനിക്ക് മാത്രമാണോ പിടികിട്ടാത്തത്?"
Profile Image for Sreejitha Sasikumar.
87 reviews50 followers
April 1, 2025
More than merely a compilation of nine short stories, Aswathy Sreekanth's Kaali is an emotional voyage into the lives of women navigating a society that frequently ignores them. Sreekanth vividly depicts resiliency, metamorphosis, and silent strength in these tales. A different woman is introduced in each chapter, each with her own challenges and victories but all connected by the common experiences of self-discovery, identity, and social expectations. It seems as though the author is sitting across from you, exchanging anecdotes over a cup of tea, because of how personal and honest her writing is. Because the women in Kaali feel genuine, like people you may have heard of or met, their travels have even greater impact than if they were merely fictional characters.
Profile Image for Lijozzz Bookzz.
84 reviews5 followers
May 5, 2025
അശ്വതി ശ്രീകാന്ത് എഴുതിയ ജീവിതഗന്ധിയായ ഒൻപത് കഥകളുടെ സമാഹാരമാണ് “കാളി “ എന്ന പുസ്തകം. വ്യത്യസ്തമായ ഒമ്പത് സ്ത്രീ കഥാപാത്രങ്ങളെയാണ് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നത്. ഭർത്താവിന്റെ മരണമുണ്ടാക്കിയ അനാഥത്വത്തെ കുടുംബം എന്ന വേലിക്കെട്ടുകൾക്കുള്ളിൽ താൻ കുഴിച്ചുമൂടിയ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതിലൂടെ അതിജീവിക്കുന്ന ആനിയമ്മയും, പൊരുത്തങ്ങൾ ഒത്തെങ്കിലും പൊരുത്തപ്പെടാത്ത ജീവിതത്തോട് പൊരുത്തപ്പെടേണ്ടി വന്ന രശ്മിയും, കാളി കയറിയ സാവിത്രിയും, ആരുടെയോക്കെയോ സ്വപ്നങ്ങളുടെ ഭാണ്ഡങ്ങൾ ചുമക്കേണ്ടി വന്ന പെൺകുട്ടിയും, മുഖമൂടികളെപ്പോലെ മാറിമാറി അണിയുന്ന ജീവിതങ്ങളെ നേരിടേണ്ടി വരുന്ന യുവതിയും, സത്യവും മിഥ്യയും തമ്മിലുള്ള അന്തരങ്ങളിൽ പിടയുന്ന ജീവിതങ്ങളുമെല്ലാം ഈ പുസ്തകത്തിലെ പ്രമേയങ്ങളാണ്.
Profile Image for Shahana Yasmin.
24 reviews
December 31, 2024
കാളി❤️
“കെട്ടിയ മുടിയൊന്ന് അഴിച്ചിട്ടാൽ മതിയല്ലോ പെണ്ണുങ്ങൾക്ക് ആളുമാറാൻ.പൊട്ട് തൊട്ടാലൊന്ന്, തൊടാഞ്ഞാൽ മറ്റൊന്ന്, വളയിട്ടാലൊന്ന് ഇട്ടില്ലെങ്കിൽ മറ്റൊന്ന്. അങ്ങനെ മാറിക്കളയും പെണ്ണുങ്ങൾ. അങ്ങനെ മാറിക്കളഞ്ഞു സാവിത്രിയും.”🩶
പരിചയമുള്ള ആരോടൊക്കെയോ സംസാരിച്ചിരുന്നതുപോലെ, ഇടയിലെപ്പോയോ എന്നെ തന്നെ കണ്ടതുപോലെയും. രസമുള്ളൊരു വായന😍. "ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അഭയം തേടാനുള്ള സ്ത്രീകളുടെ കഴിവ് അപാരമാണ്. അത് മറക്കലല്ല, മറന്നെന്നൊരു നടിക്കലാണ്. നടിച്ചു നടിച്ചു നടിക്കുകയാണെന്ന് പോലും മറക്കലാണ്!"


Profile Image for Stephen Jose.
50 reviews2 followers
December 31, 2024
അരികിലൂടെ കടന്നു പോയ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ. വഴിയിൽ ഇടയ്ക്കുവെച്ച് നാമും അവരെ കണ്ടിട്ടുണ്ടാവാം. അവരുടെ സങ്കടങ്ങൾ നമ്മളും പങ്കിട്ടുണ്ടാവാം.. അത്തരത്തിലുള്ള ജീവിതങ്ങളിൽ ആകസ്മികമായ സന്ദർഭങ്ങൾ ഉണ്ടായാലോ? അങ്ങനെ ഒൻപത് കഥകൾ. അശ്വതി ശ്രീകാന്ത് എന്ന ബഹുമുഖ പ്രതിഭക്ക് സാഹിത്യലോകത്തിന് നൽകാൻ ഉതകുന്ന ഏറ്റവും വലിയ സമ്മാനം.
Profile Image for Arathi Unnikrishnan.
82 reviews
March 4, 2025
ടീവി അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്റെ ഒൻപത് പെൺകഥകൾ ആണ് കാളിയിൽ ഉള്ളത്. നമ്മൾ പലപ്പോഴുമായി കണ്ടുമറന്നതോ കേട്ടുപരിചയമുള്ളതോ ആയ കുറേ സ്ത്രീകളുടെ കഥകൾ. ചിലത് എന്നെ സന്തോഷിപ്പിച്ചു, ചിലത് എന്നെ ചിന്തിപ്പിച്ചു , ചിലത് എന്റെ കണ്ണ് നനയിച്ചു. വളരേ ലളിതവും ബംഗിയുള്ളതുമായ എഴുത്ത���ണ്. എല്ലാ കഥകളും ഇഷ്ടമായി. ഈ ഒരു പുസ്തകം കൊണ്ട് തന്നെ അശ്വതി ഒരു പ്രിയപ്പെട്ട എഴുത്തുകാരിയായി മാറി.
Profile Image for Madhav Raja.
29 reviews
April 16, 2025
This book is a perfect example of a modern collection of stories and methods of storytelling. the stories are set in the most local areas of Kerala, and the characters are all ordinary people, having the most common problems in life. I found the stories, apart from its freshness in the setting, nothing new, or for that matter, didn't feel that it was worth the hype.
Profile Image for Krishnendu.P.
20 reviews
July 11, 2025
An amazing collection of short stories which didn't take a 21 hour train journey to complete.
I was hooked, because, I am in love with the writing style of the author.Loved all the women from the book, but Annieamma wins my heart.
Profile Image for AJESH C R.
10 reviews2 followers
January 7, 2026
സ്ത്രീ പക്ഷത്ത് നിന്നുള്ള 9 കഥകളുടെ സമാഹാരമായ കാളി ഒരു മികച്ച വായനാനുഭവം ആയിരുന്നു. ഓരോ കഥയിലെയും പ്രധാന കഥാപാത്രം മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. ഇവരിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ആനിയമ്മയാണ്
Profile Image for Deepa.
209 reviews16 followers
October 1, 2024
A lovely book with short stories of different women in different walks of life...some we know, some we have heard of, some we are!

Easy and quick read
7 reviews
October 18, 2024
ഒറ്റ ഇരിപ്പിൽ വായിക്കാവുന്ന പുസ്തകം. വളരെ വ്യത്യസ്തരായ ഒൻപത് സ്ത്രീകൾ . നല്ല വായന.
Profile Image for Prajeesha K.
14 reviews
November 29, 2024
പെൺമനസ്സിൻ്റെ പ്രതീകമായി അക്ഷരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒൻപത് കഥകൾ .
2 reviews
Read
May 3, 2025
palapozhaay kandemarannaa pennjeevithangal...ennille ennyum orunokk kandu..
Profile Image for Sameer m.
36 reviews1 follower
November 1, 2025
സുന്ദരമായ 9 കഥകൾ ...സ്ത്രീയുടെ പക്ഷത്തു നിന്ന് പറയുന്ന കഥകളാണ് . ഏറെ എളുപ്പത്തിൽ വായിക്കാൻ പറ്റുന്ന ഒരു നല്ല ബുക്ക്‌ .
Profile Image for Aparna R P.
5 reviews
March 3, 2026
An easy read. 9 stories which every women can connect. we had met each characters of the stories some where.
11 reviews
March 23, 2026
stories of 9 women... all the stories were very interesting and I will surely recommend this book to any reader without doubt.... one of the best reads ever...
Displaying 1 - 30 of 31 reviews