The life and work of K.K. Kochu, one of the foremost Dalit thinkers in Kerala, challenges dominant narratives—of the Congress as well as the Communists—that exclude the Dalit experience. Among his most significant works, his autobiography is not merely a gritty story of the life of an individual, but also a thought-provoking history of modern Kerala, from a subaltern perspective.
Growing up in a village called Madhuraveli in a flood-prone region of Kottayam district, fishing in the clear waters of nearby canals and eating wild fruit, Kochu was also a promising student, reading everything he could lay his hands on. Even as a boy, troubled by the unquestioning submission of his Pulaya community to their Namboodiri landlords, he distinguished himself by his curiosity, keenly observing the present and preserving in his young mind precious oral histories of Pulaya life. His thirst for knowledge would sustain him through the long years of tragedy for the family, and periods of unemployment. It would also lead him to study—and work towards ending—the marginalization of the lower-castes and the erasure of their contributions to society. Starting his political activism in college with the Naxalites, he would go on to form a Communist Youth Forum, sympathetic though not affiliated to them. Working with leading figures in the cultural and political space, as well as many that rarely find mention in written histories, he would later move from a Maoist to an Ambedkarite path of anti-caste struggle—a perspective that would guide him in subsequent efforts to build unity among Dalits, Adivasis and minority groups.
Dalithan is a work of scholarship as much as it is an autobiography. By combining a view from below of raw life with an account of the broader socio-cultural, economic and intellectual trajectories in Kerala, it stands out as a unique contribution to Dalit life-writing in Malayalam, available for the first time to an English readership in a brilliant and faithful translation.
Writer and political activist, K.K. Kochu is one of the foremost Dalit thinkers in Kerala. Kochu published his autobiography, Dalithan, in Malayalam in 2019 not only to document the oral history and life of people from his Palya community and to chronicle the social justice movements in post-independence Kerala, but to provide an impetus for people from marginalised communities to come together and demand the betterment of their community. Though he was initially drawn towards various Communist parties, Kochu realised very early that even when political parties spoke about equality, fraternity and justice, since the intellectual leaders all came from more privileged backgrounds, their objectives were primarily to further the interest of their own communities. The salavation of his community, according to him, will only come if they unite and present their common demands. The author also provides a commentary on several works of literature that came out of Kerala in the post independence period, and draws lessons from translated literature that could be relevant to the life of Dalits in Kerala. This is an important work of Dalit literature, more so because it comes from a state which doesn’t have a long tradition of works by Dalit authors.
ചരിത്രത്തിനു എല്ലായിപ്പോഴും ഒരു വിള്ളലുണ്ടാകാറുണ്ട്, എഴുതിയവരുടെ ഭാഷ്യം അതിൽ പതിഞ്ഞിരിക്കും എന്നതിനാലാണത്. ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുമ്പോൾ ആദ്യം വേണ്ട ശ്രമങ്ങളിൽ ഒന്ന് ആ വിള്ളലുകൾക്കായി പരതുകയും അവിടങ്ങളിൽ തിരയുകയും എന്നുള്ളതാണ്. കേരള ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോൾ അത്തരത്തിൽ ഒഴിവാക്കാനാകാത്ത ഒരു പുസ്തകമാണ് കെ. കെ കൊച്ചിന്റെ ആത്മകഥയായ ദളിതൻ.
' കല്ലേൻ പൊക്കുടൻ ആണ് ചോദിച്ചത്,
"പുലയന് ആത്മകഥ ഉണ്ടോ?"
ചരിത്രത്തിലെ വേറിട്ട ആദ്യമായി മാറിയ അദ്ദേഹത്തിന് രണ്ട് ആത്മകഥകളുണ്ടായി. കൂടാതെ സി. കെ ജാനുവിനും സെലീന പ്രക്കാനത്തിനും ആത്മകഥകളുണ്ടായി.അവയെല്ലാം പൂർണമായ ജീവിതാനുഭവങ്ങൾ അല്ലെന്ന് മാത്രമല്ല കേട്ട് എഴുതപ്പെട്ടവയുമാണ്. മലയാളത്തിൽ അപ്രകാരമല്ലാത്ത ഒരു ദളിതന്റെ ആദ്യത്തെ ആത്മകഥയാണിത്. ഇപ്രകാരമൊരു ആത്മകഥ എഴുതാൻ പ്രേരണയായ ബ്രെഹത് ന്റെ കവിതാ ഭാഗം ഇപ്രകാരമാണ് : "അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചു / ഒരു പാചകക്കാരൻ കൂടെയില്ലായിരുന്നോ " വെള്ളപ്പൊക്കത്തിൽ എന്ന കഥാ നിരൂപണത്തിൽ ചേന്നൻ പറയനെ വകഞ്ഞുമാറ്റി പട്ടിയെ ദളിതനാക്കിയതിനു കാരണം മറ്റൊന്നല്ല. ആ പാഠവത്കരണത്തിന്റെ വിപുലീകൃത രൂപമാണ് ആത്മകഥ. ബ്രിഹദ് ആഖ്യാനങ്ങളിൽ രാജാക്കന്മാരും കൊട്ടാരങ്ങളും പടയോട്ടങ്ങളുമാണുള്ളത്: പരിചാരകരും ചതഞ്ഞരയുന്ന മനുഷ്യരും തളർന്നു വീഴുന്ന മൃഗങ്ങളുമില്ല. ചരിത്ര സ്രഷ്ടാക്കൾ ഈ അവഗണിതരും അദൃശ്യരാക്കപ്പെട്ടവരും കൂടെയാണ്. സ്ഥൂല ലോകത്തിനൊപ്പം ബഹിഷ്‌ക്രിതമായ സൂക്ഷ്മ ലോകത്തിനും ഇടം കിട്ടേണ്ടതുണ്ട് ' എന്ന് ആ വിടവുകളെ കുറിച്ച് വിരൽ ചൂണ്ടിക്കൊണ്ടാണ് പുസ്തകം അദ്ദേഹം അവസാനിപ്പിക്കുന്നതും.
സവർണരും കമ്മ്യൂണിസ്റ്റുകളും കയ്യാളിയ അധികാര വാഴ്ചയെ അപനിർമിച്ചുകൊണ്ടുള്ള പാഠങ്ങളും പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്താൻ ശ്രമിച്ച, ദേശീയ വാദികളുടെ ഹരിജനങ്ങളിലോ കമ്മ്യൂണിസ്റ്കളുടെ കർഷക തൊഴിലാളികളിലോ നക്സലൈറ്റുകളുടെ ഭൂരഹിത കർഷകരിലോ ഒതുങ്ങാത്ത ഒരു സ്വാതന്ത്ര്യ സമുദായമാണ് ദളിതർ എന്ന ആശയത്തിലേക്ക് ഒരു മനുഷ്യൻ നടന്ന വഴികളെ കുറിച്ചുള്ളതാണ് ഈ ആത്മകഥ എന്ന് ആമുഖമായി കെ. കെ ബാബുരാജ് എഴുതിയതിലുണ്ട് ഈ മനുഷ്യന്റെ കഥ.
പുലയരെ അടിമകളെ പോലെ പണിയെടുപ്പിച്ച കപിക്കാട്ടെ വട്ടമറ്റം കുടുംബത്തിന്റെ രണ്ടേക്കർ പാടത്തെ നെല്ല് ഒറ്റ രാത്രികൊണ്ട് കൊയ്ത്തെടുത്ത് ഉല്ലലയിലെ ദരിദ്രരായ പുലയർക്ക് നൽകിയ ഒരു മനുഷ്യനുണ്ട്, ഉന്റൻ പുലയൻ- കൊട്ടാരത്തിൽ ശങ്കുണ്ണിയ്ക്ക് കീഴാള ജീവിതത്തിലേക്ക് ഇറങ്ങിചെല്ലാൻ കഴിയുമായിരുന്നെങ്കിൽ ഐതീഹ്യമാലയിൽ ഇടം നേടേണ്ടിയിരുന്ന നാട്ടുകാരുടെ ഇരട്ടചങ്കൻ.വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ച മൂന്ന് സത്യാഗ്രഹികളിൽ ഒരാളായ കുഞ്ഞാപ്പി എന്ന ദളിതൻ ഒരു പേരിനപ്പുറം ചരിത്രത്തിൽ ഇല്ലാതെ പോയതും മറ്റൊന്ന് കൊണ്ടല്ല. ചരിത്രം എഴുതിയവർക്കതിൽ പ്രസക്തി തോന്നാത്തതിനാൽ.
അത്തരത്തിൽ എഴുതി വയ്ക്കാതെ ഇല്ലാതായി പോകേണ്ടതല്ല കേരളത്തിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ ആത്മകഥ.
1957 ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരണമെന്നായിരുന്നു കൊച്ച് കെ. കെ കൊച്ചിന്റെയും ആഗ്രഹം. ചാച്ചന്റെ സംഘടനാ ചായ്‌വിന്റെ സ്വാധീനം. തന്റെ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതിനെ തുടർന്ന് പ്രവർത്തകർ വീട്ടിനു മുന്നെ ഒരു പട്ടിയെ കൊണ്ടുവന്ന് അടിച്ചുകൊന്നു മുറ്റത്ത് കുഴിച്ചിട്ടത് ഭയശങ്കകളോടെ കണ്ട് നിന്നിട്ടുണ്ട് ആ ബാലൻ. പള്ളികൾ കേന്ദ്രീകരിച്ച് ക്രിസ്റ്റഫർ സേനകൾ വരെ രൂപീകരിച്ചു നടത്തിയ വിമോചന സമരം പ്രദേശികമായി പ്രതിഫലിച്ചത് ഈഴവര്ക്കും ദളിതർക്കും എതിരെയുള്ള വംശീയ ആക്രമണങ്ങളായായിരുന്നു എന്നദ്ധേഹം ഓർത്തെടുക്കുന്നുണ്ട്.
കോൺഗ്രസ് ലെ പടലപിണക്കം മൂലമെന്നു പൊതുവെ പറയപ്പെടുന്ന കാരണമല്ല കാർഷിക മേഖലയിൽ രൂപപ്പെട്ട സാമൂഹ്യ സംഘർഷങ്ങളെ നേരിടുക എന്ന നായർ - ക്രിസ്ത്യൻ സമുദായ താല്പര്യമായിരുന്നു യഥാർത്ഥത്തിൽ കേരള കോൺഗ്രസ് രൂപീകരണത്തിലേക്ക് നയിച്ചത്.1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ മധ്യവർഗക്കാരായ ഈഴവരിൽ ഭൂരിപക്ഷവും സിപിഐ ൽ തന്നെ നിന്നു, ദാരിദ്രരായവർ സിപിഎം ലേക്കും പോയി. ഈ സമ്പന്ന ഏകീകരണം കൊണ്ട് കൂടിയാണ് സിപിഐ കർഷകത്തൊഴിലാളി സമരത്തിൽ നിന്നും അന്ന് മുഖം തിരിച്ചു നിന്നത്. ക്രൈസ്തവ നായർ ഭൂ ഉടമകളുടെ വലിയ എതിർപ്പാണ് സമരത്തിന് നേരിടേണ്ടി വന്നത്.
ഇത്തരത്തിലുള്ള അനുഭവങ്ങളും സിപിഎം നേതൃത്വത്തിലുള്ള കർഷക തൊഴിലാളി യൂണിയൻ ഏറ്റെടുത്ത സമരങ്ങളിലും ഉള്ള പ്രതീക്ഷ മഹാരാജാസ് ൽ കോളേജ് വിദ്യാഭ്യാസം ആരംഭിക്കുന്ന കാലത്തോളം കെ. കെ കൊച്ചിനെ ഒരു സിപിഎം അനുഭാവിയാക്കി. കോളേജ് വിദ്യഭ്യാസം തുടങ്ങുന്ന കാലത്ത് ദേശാഭിമാനി വരിക്കാരൻ ആയിരുന്ന, പാർട്ടി പ്ലീനത്തിന്റെ പ്രകടനത്തിൽ പങ്കെടുത്ത്
" Tatta, Birla Constitution, Black Market Constitution, We dont want this Constitution "
എന്ന് മുദ്രവാക്യം വിളിക്കും വരേയ്ക്കും സജീവമായിരുന്നു ആ അടുപ്പം.
എന്നാൽ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന കർഷകത്തൊഴിലാളി സമരത്തെ പോലും പല മനക്കാരുമായി ചേർന്ന് നേതാക്കൾ തന്നെ ഒറ്റിക്കൊടുക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടതടക്കമുള്ള സംഭവങ്ങൾ ആ അനുഭവത്തെ ഇല്ലാതാക്കി. എം. എൽ ലേക്കാനാണ് ആ അനുഭാവം പടർന്നത്. മഹാരാജാസ് അന്ന് ksu ന്റെ സമഗ്രാധിപത്യത്തിന് കീഴിലായിരുന്നു. സ്റ്റൈഫൻഡ് ആയ ലംസം ഗ്രാൻഡ് കൈപ്പറ്റുന്നതിൽ പോലും വലിയ അധിക്ഷേപം ആയിരുന്നു അന്നത്തെ ksu കാർക്ക്. ജാതീയ അധിക്ഷേപങ്ങളുടെ നിറകുടമായിരുന്നു അവർ. ഇത് പേടിച്ച് ആരും കാണുന്നില്ല എന്നുറപ്പ് വരുത്തിയാരുന്നു പലരും പണം കൈപ്പറ്റിയിരുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെ തീപ്പൊരി തങ്കപ്പൻ എന്ന മിടുക്കനായ വിദ്യാർത്ഥി തന്നെ തടഞ്ഞു നിർത്തി "ഇവനൊക്കെ പാടത്ത് കിളയ്ക്കാൻ പോകാതെ സ്റ്റൈപ്പന്റു വേടിക്കാൻ വരികയാ"ണെന്ന് പറഞ്ഞ ksu കാരനെ തല്ലുന്ന ഒരു സംഭവമുണ്ടായി. Ksu ഏകാധിപത്യം നിലനിന്ന ക്യാമ്പസ് ലെ ആദ്യ സംഘർഷമായിരുന്നു അത്. അതിനെതിരെ ഉണ്ടായ അക്രമങ്ങളെയും ചെറുത്ത് നിന്നു അവർ. അതൊരു തുടക്കമായിരുന്നു. ഇടതുപക്ഷ വിദ്യാർത്ഥികൾ തിരിച്ചു തല്ലിക്കൂടെ ഉണ്ടാക്കിയ ആ ഇടം ഉപയോഗപ്പെടുത്തിയാണ് 1970 ൽ രൂപീകരിക്കപ്പെടുന്ന sfi മഹാരാജാസിൽ ആധിപത്യം നേട���ന്നത്.
കാൽ നൂറ്റാണ്ടിനപ്പുറം അതേ sfi യുടെ ദളിത് വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കാനും ക��. കെ കൊച്ച് മഹാരാജാസിൽ എത്തി എന്നതും ചരിത്രം.ഇന്ന് കമ്മട്ടിപ്പാടം സംവിധാനം ചെയ്ത രാജീവ് രവിയും അമൽ നീരദ് ഉം അന്ന് മഹാരാജാസ് sfi നേതൃത്വത്തിലുള്ള കാലം. അപ്പോഴാണ് മെസ്സ് ലെ ശോചനീയവസ്ഥയിൽ പൊറുതിമുട്ടിയ ദളിത് വിദ്യാർത്ഥികൾ മെസ്സ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നതും അതിന്റെ പേരിൽ മർദ്ധിക്കപ്പെടുന്നതും. കെ. കെ കൊച്ച് അടക്കമുള്ളവരുടെ പുറമെ നിന്നുള്ള പിന്തുണയുടെ കൂടി തണലിൽ ദളിത് ഏകോപന സമിതി എന്ന പേരിൽ ksu സഖ്യവും നിരാകരിച്ച് മഹാരാജാസിൽ ഒറ്റയ്ക്ക് മത്സരിച്ചു 1995 ൽ ഒരു കൂട്ടം ദളിത് വിദ്യാർത്ഥികൾ. യൂണിയൻ ഇലക്ഷൻ ൽ വിജയിക്കാൻ ആയില്ലെങ്കിലും ഫുൾ പാനലും മത്സരിക്കാനും നൂറിനും ഇരുന്നുറിനും ഇടയിൽ വോട്ട് നേടാനായതും ഒരു വലിയ മുന്നേറ്റമായിരുന്നു. മെസ്സ് കമ്മിറ്റിയിൽ 10 ൽ 7 സീറ്റുകളും നേടി വിജയിക്കുകയും ചെയ്തു. ട്യൂഷൻ അടക്കമുള്ള പ്രവർത്തങ്ങളിലൂടെ 10% ൽ താഴെ മാത്രമായിരുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വിജയശതമാനം 80-90% എന്ന നിലയിലേക്ക് എത്തിക്കുവാനും പുതിയ വനിതാ പോസ്റ്റ് മെട്രിക് ഹോസ്റ്റലിനായി സമരമുയർത്താനും ഏകോപന സമിതിക്ക് കഴിയുകയും ചെയ്തു.
ആദ്യ ജോലിയുമായി Pwd ൽ ആയിരുന്ന കാലത്ത് ദളിത് സാഹിത്യത്തിലെ സ്പന്ദനങ്ങൾക്കൊരു വേദി എന്ന നിലയിൽ സ്പാർട്ടക്കസ് എന്നൊരു വാരിക പുറത്തിറക്കാനും ശ്രമമുണ്ടായി. അവിടെനിന്നുമാണ് തുടർ ചർച്ചകളുടെ ഫലമായി (പിന്നീട് അടിയന്തരാവസ്ഥ കാലത്ത് നിരോധിക്കപ്പെട്ട) യെനാൻ ആരംഭിക്കുന്നത്. അതിന്റെ പേരിൽ അടിയന്തരാവസ്ഥയ്ക്കിടെ പോലീസ് നിരീക്ഷണത്തിനും ചോദ്യം ചെയ്യലിനുമൊക്കെ വിധേയനാകുകയുമുണ്ടായി അദ്ദേഹം. വലിയ നരനായാട്ട് ആയിരുന്നുവല്ലോ അന്ന് പോലീസ് നടത്തിയത്.
അത്തരം അനുഭവങ്ങളാണ് അടിയന്തരാവസ്ഥക്ക് പിന്നാലെ സമാനമാനസ്കരുമായി ചേർന്ന് തൊഴിലാളി വർഗ സമരങ്ങളിലൂടെ ശ്രദ്ധേയമായ കമ്മ്യൂണിസ്റ് യുവജന വേദി രൂപീകരിക്കുന്നതിലേക്ക് കെ കെ കൊച്ചിനെ നയിച്ചത്.സിപിഐ എം. എൽ നെ പിന്തുണയ്ക്കുന്ന എന്നാൽ ചാരു മജ്ഉംദർ ലൈൻ നോട് വിയോജിപ്പുള്ള പ്രസ്ഥാനമായിരുന്നു വേദി. നക്സലൈറ്റുകളുടെയും അങ്ങനെ ആരോപിച്ചു പിടിക്കപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും വേദി ശബ്ദമുയർത്തി. ആ ശ്രമങ്ങളാണ് മനുഷ്യാവകാശ സമിതിയുടെ രുപീകരണത്തിലേക്ക് നയിച്ചതും.
ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് ജാതി യെ വർഗ്ഗത്തിനുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ശ്രമത്തിന്റെ അപ്രായോഗികതയെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്നതും ദളിത് അവകാശ സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും. അങ്ങനെയാണ് 1980 കളോടെ സീഡിയൻ പ്രവർത്തനങ്ങളിൽ സജീവമായി മാറിയത്.തൊഴിലാളി വർഗ്ഗത്തിന്റെ ജാതിപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ സിപിഐ എം. എൽ ൽ, സീഡിയൻ, കേരള യുക്തിവാദി സംഘം എന്നിവ ചേർന്ന് രൂപീകരിച്ച ജാതി വിരുദ്ധ മതേതര വേദിയിലും ഇതേ കാലത്ത് സജീവമായി പ്രവർത്തിക്കാൻ തുടങ്ങി.1986 ൽ സീഡിയൻ കേന്ദ്ര കമ്മിറ്റി അംഗമായും പത്രാധിപരായും തെരെഞ്ഞെടുക്കപ്പെട്ടു.
'കേരള മോഡൽ ഭൂപരിഷ്കരണം അറബിക്കടലിൽ' എന്ന മുദ്രവാക്യമുയർത്തി നടത്തിയ അവസര സമത്വ പ്രക്ഷോഭ ജാഥ, സംവരണം ഒരു സാമൂഹ്യ രാഷ്ട്രീയ അവകാശമാണെന്ന് പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ,ആദിശങ്കരന്റെ 1200 ആമത് ജന്മശദബ്‌ദി എന്നപേരിൽ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ഇ.എം.എസ് ന്റെയും സാന്നിധ്യത്തിൽ രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ്മ കാലടിയിൽ സംഘടിപ്പിച്ച പരിപാടിയോട് പ്രതികരിച്ചുകൊണ്ട് നടത്തിയ ആദി ശങ്കരനെ കത്തിക്കൽ, സുകുമാരൻ ഐഎസ് ന്റെ മരണം സിബിഐ അന്വേഷിക്കുക തുടങ്ങി നിരവധി പോരാട്ടങ്ങളിൽ ഇക്കാലയളവിൽ കെ കെ കൊച്ച് നേതൃപരമായ പങ്ക് വഹിച്ചു. സംവരണത്തെ അടിസ്ഥാനമാക്കിയുണ്ടായ ദളിത് - ദളിത് ക്രിസ്ത്യൻ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സംഘടനാ 1990 കളോടെ നിർജീവമാകുകയായിരുന്നു.
എന്തുകൊണ്ടാണ് ഭൂപരിഷ്കരണം ദളിതർക്ക് അനുകൂലമാകാതിരുന്നത്? പാർട്ടിയുടെ വർഗ അടിത്തറയിലുണ്ട് അതിന്റെ ഉത്തരമെന്നു പറയുന്നു അദ്ദേഹം.
... "കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ അടിത്തറ നിർമിച്ചത് കർഷക തൊഴിലാളി - തൊഴിലാളി പ്രസ്ഥാനത്തിലല്ല, കർഷക പ്രസ്ഥാനത്തിലായിരുന്നു. ഈ കർഷകർ ആകട്ടെ നായർ - ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. കർഷക പ്രസ്ഥാനത്തിലൂടെ പാർട്ടിയുടെ നേതൃത്വത്തിലെത്തിയ ഇവർ സമുദായികതയെ വർഗ്ഗവസ്ഥയായാണ് കണക്കാക്കിയത്. ഇപ്രകാരമുള്ള മാർഗ്ഗനിർണയത്തിന്റെ ഫലമായി ഭൂബന്ധങ്ങളെ നിർണയിച്ചത് പാട്ടക്കാർ, വാരക്കാർ, കാണക്കാർ എന്നിങ്ങനെയാണ്. ഇവരാകട്ടെ ഭൂ ഉടമകളായ ജന്മിമാർക്കും ഭൂമിയിൽ ഉടമസ്ഥമവകാശപ്പെടാതെ കഴിക്കാധ്വാനം വിനിയോഗിച്ചവർക്കും ഇടയിലെ മധ്യവർത്തികളായിരുന്നു. താരതമ്യേന കുറഞ്ഞ തോതിൽ മുസ്‌ളീങ്ങളും ഈഴവരും മുൻ ചൊന്ന വിഭാഗത്തിൽ വിഭാഗത്തിൽ ഉൾപ്പെട്ടപ്പോൾ നാമമാത്രമായി പോലും ദളിതർ ഉണ്ടായിരുന്നില്ല. കൃഷിഭൂമി കർഷകന് എന്ന മാനദണ്ഡം പുലർത്തിയപ്പോൾ സാമുദായികതയെ മാർക്സിസ്റ്റ് പദാവളികളാൽ മൂടിവയ്ക്കാൻ കഴിഞ്ഞു.ഫലമോ ദളിതേതര സമുദായങ്ങൾക്ക് ഭൂവുദസ്ഥത ലഭിച്ചപ്പോൾ ദളിതർക്ക് 10,5,3 സെന്റ് കുടികിടപ്പാവകാശമാണ് ലഭിച്ചത്.വാസ്തവത്തിൽ ഇത് ഭൂ ഉടമസ്ഥത ആയിരുന്നില്ല, കുടിപാർപ്പ് അവകാശം ആയിരുന്നു. കുടികിടപ്പിന് അർഹതയില്ലാത്തവരെയാണ് ഹരിജൻ -ലക്ഷം വീട് കോളനികളിലേക്കും റോഡ്, തോട് പുറമ്പോക്കുകളിലേക്കും ആട്ടിയോടിച്ചത്... "
ഇത്തരത്തിൽ താൻ തന്റെ ജീവിതത്തിൽ ഭാഗമായ ഓരോ പ്രവർത്തങ്ങളിലേക്കും താൻ എത്തിച്ചേർന്നതെങ്ങനെ, എന്തായിരുന്നു തന്റെ രാഷ്ട്രീയ ബോധ്യം എന്ന് ഓരോ ഇടത്തും വിശദമാക്കുന്നുണ്ട്
ആദിവാസി നിയമത്തെ അട്ടിമറിക്കാൻ കയ്യേറ്റക്കാരുടെ ഒത്താശയോടെ നടത്തുന്നതാണ് മുത്തങ്ങ കുടിൽകെട്ടി സമരം എന്നതടക്കം സമരത്തെക്കുറിച്ച് എടുത്ത നിലപാടുകൾ,ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഉല്ല സമരങ്ങൾക്ക് പകരം പ്രത്യേക ലിസ്റ്റിൽ ഉൾപെടുത്താൻ ശ്രമിക്കുക എന്ന നിലപാടിനൊപ്പം നിന്നത് തുടങ്ങി തനിക്കെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉണ്ടായ ഇടങ്ങളെ കുറിച്ചും പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
കെ. കെ ബാബുരാജ് നിരീക്ഷിച്ചത് പോലെ 1950-2000 കാലഘട്ടത്തെ കുറിച്ചുള്ള നിലനിൽക്കുന്ന പൊതു സമയബോധത്തിൽ മറ്റൊരു സമയം തുറന്നിടുകയാണ് കെ. കെ കൊച്ചിന്റെ 'ദളിതൻ.
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ ആത്മകഥയാണിത്. എഴുതി വയ്ക്കാതതു മൂലം ഇല്ലാതായി പോകേണ്ടതല്ല കേരളത്തിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രം എന്ന് കൂടി ഈ പുസ്തകം പറഞ്ഞുവെക്കുന്നു. ആത്മകഥയിൽ കൂടുതലായും രാഷ്ട്രീയമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അക്കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കേരള കോൺഗ്രസിന്റേയും പ്രവർത്തന ങ്ങളെ പറ്റിയും നയങ്ങളെ പറ്റിയും വളരെ വ്യക്തമായി പറയുന്നുണ്ട്. കർഷകത്തൊഴിലാളി സമരത്തിന് നേരിടേണ്ടി വന്ന എതിർപ്പിനെ പറ്റിയും അതിന്റെ കാരണങ്ങളും ഇതിലുണ്ട്.
എന്ന് മുദ്രവാക്യം അല്പം ചിന്തിപ്പിച്ചു. ആദ്യ ജോലിയുമായി Pwd ൽ ആയിരുന്ന കാലത്ത് സ്പാർട്ടക്കസ് എന്നൊരു വാരിക പുറത്തിറക��കാൻ ശ്രമിച്ചു. പിന്നീട് യെനാൻ ആരംഭിച്ചു. അതിന്റെ പേരിൽ അല്പം ബുദ്ധിമുട്ടുകൾ ഒക്കെ സഹിക്കേണ്ടതായി വന്നു. തൊഴിലാളി വർഗ സമരങ്ങളിലൂടെ ശ്രദ്ധേയമായ കമ്മ്യൂണിസ്റ്റ് യുവജന വേദി രൂപീകരിച്ചു. കുറച്ചു കാര്യങ്ങൾ മാത്രമേ ആത്മകഥാംശയമായി തോന്നിയുള്ളൂ. കൂടുതലും രാഷ്ട്രീയവും സാമൂഹ്യ അനീതികളുമാണ് ഇതിൽ നിറഞ്ഞുനിൽക്കുന്നത്.