"അത്രമേൽ അപൂർണ്ണത്തിലൂടെയാണ് " ശ്രീകാന്ത് കോട്ടക്കലിന്റെ പുസ്തകങ്ങൾ ഞാൻ വായിച്ചു തുടങ്ങുന്നത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും യാത്രാനുഭവങ്ങളാണ്. വ്യക്തികളിലൂടെ, ദേശങ്ങളിലൂടെ, രുചി ഭേദങ്ങളിലൂടെ ഒക്കെയുള്ള അദ്ദേഹത്തിന്റെ പ്രത്യേക യാത്രകൾ. "സോർബയുടെ സഞ്ചാരങ്ങൾ" ഹൃദയത്തെ തൊടുന്ന ഒരുപാട് അദ്ധ്യായങ്ങൾ ചേർന്നൊരു പുസ്തകമാണ്. "ഫാക്കി" എന്ന സോർബയുടെ കൂടെയുള്ള യാത്രകളാണ് ഈ പുസ്തകത്തെ മികച്ചതാക്കുന്നത്. കൂടാതെ "ദണ്ഡി പത്" തേടിയുള്ള യാത്ര ഇന്നുവരെ വായിച്ചിട്ടില്ലാത്ത ഒരു ഗാന്ധിയെ കാണിച്ചു തന്നു. സുന്ദർബനും, ലങ്കാവിയും, ഡൽഹി നിസാമുദീനും. കശ്മീരിലെ ബോബിയാ പോസ്റ്റും വായിച്ചിരിക്കേണ്ട അനുഭവങ്ങൾ തന്നെയാണ്.