മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മൾ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതിൽ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ. - കെ.എം. മാത്യു
ഇന്നസെന്റിന്റെ കുട്ടിക്കാലം ആർ.കെ. നാരായണന്റെ 'മാൽഗുഡി ഡേയ്സ്' എന്ന പുസ്തകത്തെക്കാളും മനോഹരമാണ്. അനുഭവങ്ങൾ കഥകളാക്കി മാറ്റി ഹാസ്യത്തിലൂടെ പകർന്നുതരുന്നു ഇന്നസെന്റ്. - പ്രിയദർശൻ
ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നർമത്തിൽ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓർമപ്പുസ്തകം.