സിനിമയെന്ന ഒരൊറ്റലക്ഷ്യത്തിൽ, മനസ്സുനിറയെ നർമ്മവും ജീവിതം നിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങൾ, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടിൽ പൊട്ടിത്തകർന്നുപോയ പലപല ബിസിനസ്സുകൾ, ചെറിയ വേഷങ്ങളിൽത്തുടങ്ങി ഒരു പുത്തൻശൈലിതന്നെ സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച് ലോകസഭയിൽവരെയെത്തിച്ചേർന്ന രാഷ്ട്രീയജീവിതം, സ്കൂൾക്കാലം, ചിരകാലസൗഹൃദങ്ങൾ... ജീവിതത്തിന്റെ പല മേഖലകളിലൂടെ നർമ്മത്തിന്റെ ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓർമ്മകൾ. ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓർമ്മപ്പുസ്തകം ചിത്രങ്ങൾ
Innocent Vareed Thekkethala (ഇന്നസെന്റ് വറീത് തെക്കേത്തല) (born 28 February 1945), popularly known as Innocent, is an Indian film actor and politician. He was born in Irinjalakuda in Thrissur district of Kerala, India. He is one of the most successful and leading comedy actors of Malayalam cinema. He is noted for his witty mannerisms and dialogue delivery in the typical Thrissur accent.
എല്ലായിടത്തും ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹത്തോടെ ഇന്നസെൻറ് എന്ന വ്യക്തി നേടിയെടുത്ത ജനശ്രദ്ധയുടെ കഥ. നർമ്മവും അതിലെ ബുദ്ധിയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിൽ നിന്ന് മാത്രമല്ല ബോധമുള്ള മനുഷ്യർ ഉണ്ടാകുന്നത് ജീവിതാനുഭവങ്ങളിലൂടെയും കൂടിയാണ് എന്ന് തെളിയിക്കുന്നു.