ജീവിതത്തോടുള്ള വിരക്തിയും, കഷ്ടതകൾ ഇനിയും അനുഭവിക്കാനുള്ള കരുത്തില്ലായ്മയും മനുഷ്യനെ വ്യത്യസ്തമായ തലങ്ങളിലെത്തിക്കുന്നു. അവർക്ക് ആത്മീയതയോ, ക്രിയാത്മകതയോ, അമിതമായ സ്വതന്ത്രകാംക്ഷയുടെ അടക്കമില്ലായ്മയോ, സ്വത്വം മറന്നുള്ള നിലവിട്ട ചിന്തകളോ സമ്മാനിക്കുന്ന സവിശേഷമായ ഒരു പരിവേഷം ലഭിച്ചേക്കാം. സമൂഹത്തിൽ നിന്ന് വ്യത്യസ്തരായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവർ എല്ലാം മറക്കുന്നതിൽനിന്നുള്ള ഒരു ആത്മവിഭൂതിക്ക് കൊതിക്കുന്നു. അവരുടെ ഉള്ളിൽ വേരോടുന്ന ചിന്തകൾക്ക് പണ്ടത്തേതിൽനിന്ന് ആഴവും പരപ്പും വർദ്ധിക്കുന്നു.വൈവിധ്യപൂർണ്ണമായ ഇത്തരം മനസ്സുകളുടെ ഉള്ളറകൾതേടുന്ന ആത്മവിഭൂതി, ദശാസന്ധി, അവധൂതന്റെ പാത എന്നീ മൂന്നു ലഘുനോവലുകൾ.