രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യൻ എന്നെ കാണുവാൻ ഓഫീസിൽ വന്നു. ജടകെട്ടിയ തലമുടിയും വിടർന്നുവിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകൾ തുളുമ്പി. ഹ്രസ്വമായ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം പാദുകങ്ങൾ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയിൽ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മൾ സാധാരണമനുഷ്യരുടെ തോന്നലുകൾ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയിൽത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാൽ വെച്ച് കയറുംമുൻപ് പാദുകങ്ങൾ സ്വർഗത്തിൽ അഴിച്ചിട്ട ഒരാൾ ഇ