ആചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതങ്ങളിലൂടെയുള്ള സഞ്ചാരം
വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകള്‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്. യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും. -എം.എന്‍. കാരശ്ശേരി
Truly blown away by Arun Ezhuthachan’s Vishudha Papangalude India, I had no hesitation in picking up his follow-up, Madhapaadukal. As the title suggests, this work delves into the rituals and customs followed in India in the name of religion.
The central, tragic common thread running through the book is the plight of Women—the inevitable sufferers in the name of religion, custom, or society. Like his previous book, Madhapaadukal is a travelogue, with the author personally visiting various locations across India to observe, inquire, study, and document his findings.
The first leg of his journey takes him to Chenkottai, Tamil Nadu, prompted by a disturbing news report. The ritualistic consumption of the deceased's head and body parts at the Madaswami temple is practiced by members of the Nadar community, who view it as a matter of faith, particularly when men are 'possessed' by the swami. The sheer shock of reading this was difficult to process.
Later, the book addresses the profound distress of women divorced by Triple Talaaq. Visiting a non-profit organization in Bangalore, the author interviews women whose lives have been shattered. Divorced effortlessly—sometimes via a simple SMS or WhatsApp message, and often without rhyme or reason—these women are uneducated (a consequence of gender bias) and left to fend for themselves and their children. For some, the lack of options has tragically led to them becoming sex workers.
Arun also exposes the calculated fraud behind the Nadi astrologers of Vaitheeswaran temple in Tamil Nadu. This prevalent, long-term exploitation masquerades as faith, rooted in the belief that the temple holds palm leaves written by the revered Valluvar, detailing every human life. Predictions about one's name, lineage, job, and marital life are made based on nothing but conjecture. The astrologers' shift to modern platforms, like WhatsApp and video conferencing, adds an interesting, modern layer to this ancient deception.
A visit to Mandasur, Madhya Pradesh, reveals a deeply unsettling societal structure where being a man holds no value. Here, male infanticide is a curse on the Bamchada community, where the girl child carries on the family tradition: sex work. Girls of all ages wait on the roadside of the Delhi-Mumbai highway, soliciting customers. This trade is instructed by the Goddess Armundi Mataji, ensuring the community 'thrives' while men remain lazy and unemployed, and women and young girls are exploited in the name of faith.
The book’s cover page itself depicts the disturbing ritual of breaking coconuts on devotees' heads at the Arulmigu Mahalakshmi Temple in Mahadhanapuram, Karur District, Tamil Nadu. Every year, over 500 individuals—disproportionately women—participate in this physically brutal act, either pleading with the deity for health and success or offering gratitude. The author's narration of the intense pain, forcing him to look away at one point, drives home the sheer barbarity performed in the name of faith.
Further travels highlight the work of the Bharatiya Muslim Mahila Andolan supporting Triple Talaaq victims in Bombay. He then explores a protracted caste war in Tirunelveli, Kalakurichi, and Ambasamudram in Tamil Nadu, and the distressing situation of the over one lakh fatherless children of Devadasis in Davangiri, Karnataka. Many of these children are forced to abandon their studies due to the profound shame and embarrassment they face in school.
The village of Hiresindog in Karnataka showcases another bizarre religious directive: women from the Mathika caste cannot marry. Their faith dictates that they may only bear children with men from the Savarna (higher) community/caste. The father's identity is deliberately concealed. This practice, justified as divine will for the community’s 'wellness,' actually perpetuates poverty, shame, illiteracy, and a complete lack of agency for the women involved.
The final chapter shifts focus to Munger, Bihar, a place notorious for illegal gun manufacturing. Despite only 37 licensed units, the household profession in Munger is gun-making, with men, women, and children all involved. Different parts are manufactured in separate homes and then assembled. These illegal weapons are easily accessible for a price and are bought by politicians, Naxals, celebrities, and even ordinary people. The cumbersome legal licensing procedure pushes people toward this thriving illegal market—a market that seemingly benefits the licensed dealers as well, given their silence on the issue.
The book concludes as a sobering journey through an India consumed by rituals, proving that religion is still the most terrorizing force in a society. Apart from the Nadi astrology, the severity of these customs was utterly unknown to me, exposing a chilling and stark reality of the nation.
അന്വേഷണാത്മകമായ പത്രപ്രവർത്തനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അരുൺ എഴുത്തച്ഛൻ. ലളിതമായ ഭാഷയിലൂടെ വിശ്വാസത്തിന്റെ മറവിൽ നടത്തുന്ന ദുരാചാരങ്ങളെ കൃത്യമായി വിവരിക്കുന്നു.
കേരള സാഹിത്യ അക്കാദമിയുടെ 2019ലെ യാത്രാവിവരണത്തിനുള്ള അവാർഡ് ലഭിച്ച മലയാള മനോരമയിലെ ചീഫ് റിപ്പോർട്ടർ ആയ അരുൺ എഴുത്തച്ഛന്റെ രണ്ടാമത്തെ പുസ്തകമാണ് മതപ്പാടുകൾ.
അദ്ദേഹത്തിന്റെ ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ വായിച്ചു തുടങ്ങിയപ്പോളാണ് മതപ്പാടുകളെകുറിച്ച് കേട്ടത്, അതിനാൽ അതും ശേഖരത്തിൽ സൂക്ഷിച്ചു. എന്നാൽ ആദ്യപുസ്തകം ഇന്ത്യയുടെ മറുവശത്തെ ഒരു മറയുമില്ലാതെ തുറന്നുകാണിച്ചപ്പോൾ എനിക്കത് ഉൾക്കൊള്ളാൻ കുറച്ച് സമയം വേണ്ടിവന്നു. ഇന്നും ഇന്ത്യയിൽ ദേവദാസി സിസ്റ്റം നിലനിൽക്കുന്നെന്ന് മനസ്സിലാക്കിയപ്പോൾ മതപ്പാടിലെ വിവരങ്ങളും മനസ്സിനെ തളർത്തുമെന്ന തോന്നലിൽ കുറേനാൾ അത് വായിക്കാതെ മാറ്റിവെച്ചു. ചില സത്യങ്ങൾ സന്തോഷം തരുന്നതല്ലാത്തതിനാലാവും. എന്നാൽ മതപ്പാടുകൾ വായിച്ചു.
പുസ്തകത്തിന് മതപ്പാടുകൾ എന്ന പേര് എന്നെ സ്വല്പം ആകാംഷഭരിതയാക്കി വായന മുന്നോട്ടുപോയപ്പോളാണ് ഇതിലും ചേരുന്നൊരുപേര് ആ പുസ്തകത്തിന് ഇടാൻ സാധിക്കില്ല എന്ന ബോധ്യം വന്നത്.
ഓരോ അധ്യായവും വത്യസ്ത സമൂഹത്തിനെ തുറന്നുകാണിക്കുന്നു. എം. എൻ കാരശ്ശേരി പറഞ്ഞപോലെ എനിക്ക് ഈ പുസ്തകം തികഞ്ഞ ഒരു പാഠപുസ്തകം ആയിരുന്നു.
വിശ്വാസങ്ങളിൽ നിന്ന് അന്ധമായ ആചാരങ്ങൾ ഉടലെടുത്തപ്പോൾ മനുഷ്യനു സംഭവിച്ചിട്ടുള്ള ചില മോശമായ ചിന്താശേഷി (മാറ്റങ്ങൾ) ഈ പുസ്തകം എനിക്ക് മുന്നിൽ തുറന്നുകാട്ടി.
ശവം തിന്നുന്ന മനുഷ്യരെ തേടിയുള്ള കല്ലുറാണിയിലെ യാത്രയുടെ അവസാനം തെന്മലയിൽ നിന്ന് ഇറങ്ങിയ എഴുത്തുകാരന് തോന്നിയ സംശയങ്ങളെല്ലാം എനിക്കും തോന്നി. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളായാണ് ഞാനും ആ ചാപ്റ്റർ അവസാനിപ്പിച്ചത്.
ജാതിമതഭേദമെന്യേയുള്ള ദുരാചാരങ്ങളെ ഒട്ടും സാഹിത്യം കലരാതെ തന്നെയാണ് ഗ്രന്ഥകാരൻ നമ്മൾക്ക് മുന്നിൽ തുറന്നുകാട്ടുന്നത്. ആ സത്യം അങ്ങനെത്തന്നെ എന്റെയുള്ളിലേക്ക് തറച്ചുകയറിയിട്ടുമുണ്ട്. മുത്തലാഖിലെ ഇരകളുടെ ദുരവസ്ഥ എത്ര ഭീകരമാണെന്ന് എഴുത്തുകാരൻ ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏറ്റവും കൗതുകവും ആകാംക്ഷയോടും ഞാൻ നോക്കിയ അദ്ധ്യായത്തിൽ ഒന്നായിരുന്നു ഭൂതഭാവി വർത്തമാനങ്ങൾ. നാഡി ജ്യോതിഷം എന്ന പേരിൽ നടക്കുന്ന തട്ടിപ്പ് കച്ചവടം ഇതിൽ അത്ര വിശദമായി തന്നെ തുറന്നുകാട്ടുന്നുണ്ട്. അതിൽ എനിക്ക് ഏറ്റവും രസകരമായി തോന്നിയ ഭാഗം ആശ്രമത്തിൽ നിന്നു യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രധാന ഹാളിൽ കാണുന്ന സ്വാമി വിവേകാനന്ദന്റെ ഫോട്ടോ. ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നാണ് ഹിന്ദുക്കൾക്ക് ആദ്യം മോചനം വേണ്ടത് എന്ന് പറഞ്ഞ അതേ സ്വാമി വിവേകാനന്ദൻ. നാഡി ജോത്സ്യത്തിന്റെ ഓല തിരഞ്ഞു വരുന്നവരെ നോക്കി ചിരിച്ചു നിൽക്കുന്നത്😀.
ഇന്ത്യയിൽ ആൺ ഭ്രൂണഹത്യ നടക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ!? അതേ വിശ്വസിച്ചേപറ്റൂ പെൺകുരുന്നുകൾക്ക് വേണ്ടി രാജ്യം ഉണ്ടാക്കിയ നിയമം ആൺകുരുന്നുകളുടെ ജീവനു തുണയാകുന്നു. അത് എങ്ങനെയാണെന്ന് വിശദമായി അറിയണമെങ്കിൽ തീർച്ചയായും മധ്യപ്രദേശിലെ മന്ദ്സൗറിനെപറ്റി അറിയണം അവിടുത്തെ ലൈംഗീകകമ്പോളത്തെ പറ്റി അറിയണം അതൊക്കെ ഈ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.
തേങ്ങയുടച്ച് തല മുറിപ്പെട്ടിട്ടും മുറിപ്പെടാത്ത വിശ്വാസത്തെ കുറിച്ചാണ് അടുത്ത ചാപ്റ്റർ. ഇതിൽ കൂടുതലും സ്ത്രീകൾ ആണെന്നത് എന്നേ ഞെട്ടിച്ചു. കയ്യിൽ ഒരു കുഞ്ഞു മുറിവ് വന്നാൽ 2 ദിവസം വിശ്രമിക്കുന്ന എനിക്ക് ഈ അദ്ധ്യായം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിന്നെ സ്ത്രീകൾക്ക് സഹനശേഷി കൂടുതൽ ആണെന്നാണ് ചുറ്റുപാടുനിന്നും ഞാൻ കേട്ടിട്ടുള്ളത്, ആർക്കറിയാം 🥲 ബഹുജനം പലവിധം .
ജാത്യാഭിമാനത്തിന്റെ കൊലക്കളത്തിൽ നമ്മൾ മറ്റൊരു വിഭാഗം ആളുകളെ കാണും. തമിഴ്നാട്ടിലെ ജാതിവിവേചനത്തിന്റെ ഭീകരതയെപറ്റി വ്യക്തമായ ഒരു ചിത്രം എഴുത്തുകാരൻ തരുന്നുണ്ട്. ജാതികലാപങ്ങളൊക്കെ പഴങ്കഥകൾ ആണെന്ന് വിശ്വസിച്ചിരുന്ന എനിക്കൊരു തിരിച്ചറിവായിരുന്നു മദനന്റെ കഥയും ദൊരയുമായുള്ള സംവാദവും. “മാനം എന്നത് പെണ്ണുങ്ങളുടെ കൈയ്യിലാണ് അത് കുടുംബത്തിലായാലും സമുദായത്തിലായാലും പെണ്ണുങ്ങൾ ജാതിവിട്ട് പോയാലാണ്” എന���നുപറഞ്ഞ് പെണ്ണുങ്ങളെ കൊല്ലുന്നതിനെ ഒരു പൂവ് പൊട്ടിക്കുന്ന ലാഘവത്തോടെ സംസാരിക്കുന്ന ദൊര. പിന്നീട് എഴുത്തുകാരനെ എല്ലാ മനുഷ്യരും ഒന്നാണെന്ന പാഠം പഠിപ്പിക്കാനും മറന്നില്ല. ആ അദ്ധ്യായം കഴിഞ്ഞപ്പോൾ അരുന്ധതിയാർ സമുദായത്തിൽപ്പെട്ട കൃഷ്ണവേണി പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ കഴുത്തിലും കൈയിലും ഉണ്ടായ വെട്ടുകൾ തന്നെ ജാതിക്കൊല നടക്കുന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരങ്ങൾ ആണ്.
അച്ഛന്റെ പേര് രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് കൊണ്ട് നടക്കുന്ന ദേവദാസികളുടെ മക്കളുടെ വേദന, കർണാടകയിൽ 1 ലക്ഷത്തോളം ഇത്തരം കുട്ടികളുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് നടുക്കമാണ് ഉണ്ടാക്കിയത്. ഇതിനിടയിൽ തന്നെ ദേവദാസിയാകാതെ ജീവിതം പൊരുതിനേടിയ കാമാക്ഷിയും മകളുടെ ഒപ്പം നിന്ന അമ്മ വിശാലാക്ഷിയുടെയും കഥ . ഇനിയും ഒരുപാട് പേര് പ്രചോദനമായി കണ്ട് മുന്നോട്ട് വരട്ടെയെന്ന് ആഗ്രഹിക്കുന്നു.
പെൺകുട്ടികൾ വിവാഹം കഴിക്കാത്ത ഒരു ഗ്രാമം. ഇതൊരു സിനിമ കഥ ഒന്നുമല്ല ആ ഗ്രാമത്തിലെ വിവരങ്ങളടങ്ങിയ അദ്ധ്യായം ആണ് ഹിരേസിന്ദോഗിയിലെ പെൺജീവിതങ്ങൾ. അവിടെ ഇപ്പോഴും സ്ത്രീകൾ അമ്മയാകുന്നുണ്ട് അതെങ്ങനെയാണെന്ന് കൂടി കേട്ടപ്പോൾഞെട്ടിപ്പോയി . ഇങ്ങനെ ആചാരങ്ങൾ നാടിന്റെ പുരോഗതിയെന്ന് പ്രൗഢിയോടെ വിരൂപാക്ഷൻ (മരളു സിദ്ധവിനായക ക്ഷേത്രത്തിലെ കർമ്മി) പറയുന്നു. ഇത്രയൊക്കെ പുരോഗമിച്ചിട്ടും ആചാരങ്ങൾ ആരും വീഴ്ച്ചവരുത്തിയിട്ടില്ല എന്ന് പറയുന്നതിനൊപ്പം അപ്പോൾ പുരോഗമന ചിന്താഗതി വന്നാൽ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമുള്ളപോലെ എനിക്ക് തോന്നി. കാമാക്ഷിയെപ്പോലെ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരാളാണ് നേത്രാവതി. ദൈവത്തിന്റെ വധുവാകില്ലെന്ന് ഉറപ്പിച്ച അവരോട് എനിക്ക് ബഹുമാനം തോന്നി.
അവസാന അദ്ധ്യായം ആണ് നിറതോക്കുകൾക്കു നടുവിൽ. ബീഹാറിലെ മുംഗേർ എന്ന സ്ഥലത്തെകുറിച്ചാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. മുംഗേർ അറിയപ്പെടുന്നത് ‘ The city of Guns’ എന്നാണ്. അവിടുത്തെ തോക്കുകളെകുറിച്ചറിഞ്ഞതൊക്കെ എനിക്ക് പുതിയ അറിവുകൾ ആയിരുന്നു. മുംഗേറയിലെ തോക്കിന്റെ ചരിത്രമൊക്കെ ഇതിൽ വ്യക്തമായി പറയുന്നുണ്ട്.
യാത്രകൾ മാത്രമല്ല ചില ചിത്രങ്ങൾകൂടി ഉൾപ്പെടുത്തിയത് വളരെ നന്നായിട്ട് ഉണ്ട്. വായനയിലൂടെ എഴുത്തുകാരനൊപ്പം സഞ്ചരിച്ച ഒരു അനുഭവം എനിക്ക് എനിക്കുണ്ടായി. ഒരുപാട് തിരിച്ചറിവുകൾ തന്നതും തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിച്ചതും ഈ പുസ്തകം ആണ് . ഒട്ടും സാഹിത്യം കലർത്താതെ തന്നെ അവതരണ ശൈലിയിൽ വേറിട്ടു നിൽക്കുന്ന പുസ്തകം 📖♥️.
This entire review has been hidden because of spoilers.
അരുൺ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ വായിച്ചതിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് 'മതപ്പാടുകൾ' വായനയ്ക്ക് എടുത്തത്. ഈ പുസ്തകത്തെക്കുറിച്ചൊക്കെ എന്താണ് പറയുക? ഈ ബുക്കിനെകുറിച്ചൊക്കെ ഒരു വാക്ക് എഴുതാൻ എനിക്ക് അർഹതയുണ്ടോ എന്ന് തന്നെ സംശയമാണ്. എങ്കിലും എനിക്ക് തോന്നിയ ചിലകാര്യങ്ങൾ ഇവിടെ കുറിച്ചിടുന്നു.
സ്ത്രീയും മതവും സമൂഹവും
മതപ്പാടുകൾ എഴുതാൻ അരുൺ ഉപയോഗിച്ചിരിക്കുന്ന ലളിത സുന്ദര ഭാഷ ഈ പുസ്തകത്തിന്റെ അതിവേഗത്തിലുള്ള വായനയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ആധികാരികമായ വായന ഇഷ്ടപ്പെടുന്നവർക്ക് അരുൺ എഴുത്തച്ഛന്റെ രണ്ട് പുസ്തകങ്ങളും വളരെയധികം ഉപകാരപ്പെടും.
ആദ്യപുസ്തകത്തിൽ സ്ത്രീയും വിശ്വാസവും ചൂഷണവുമാണ് ബന്ധപ്പെട്ട് കിടക്കുന്നതെങ്കിൽ ഈ പുസ്തകത്തിൽ കുറെയധികം വിഷയങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അതിൽ കൂടുതലും ആചാരങ്ങൾ കുരുക്കിട്ട ജീവിതം തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത്.
തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് ഒരു ക്ഷേത്രത്തിൽ ആചാരത്തിന്റെ ഭാഗമായി മൃതദേഹത്തിന്റെ തല തിന്നുന്ന മനുഷ്യരെക്കുറിച്ച് വായിക്കുമ്പോൾ എങ്ങനെയാണ് അത് സാധിക്കുകയെന്ന ചോദ്യത്തിൽ നിന്ന് വിശ്വാസത്തിന്റെ പുറത്ത് ഇങ്ങനെയും സംഭവിക്കുമെന്ന് എഴുത്തുകാരൻ പറഞ്ഞുവെയ്ക്കുന്നു. ശക്തിമാട സ്വാമിയുടെ ക്ഷേത്രത്തിൽ എല്ലാം തന്നെ ഇങ്ങനെ നടക്കാറുണ്ടെന്ന് അവിടുത്തെ പ്രദേശവാസികൾ പറയുകയും മാടൻ കയറിയാൽ ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു. എന്താണ് ഇതിനർത്ഥമെന്നോ കഴിച്ചിട്ട ശവം അങ്ങനെയെടുക്കാമോ എന്നൊന്നും ചോദിക്കരുത് ഇത് വിശ്വാസ സംരക്ഷണമാണ്. ഒരു വിഭാഗത്തിന് അവർ മതത്തിനുവേണ്ടി ചെയുന്നത് നല്ലതാവുകയും മറ്റുള്ളവരുടെ വിശ്വാസ സംരക്ഷണങ്ങൾ അപരിഷകൃതമായി കാണുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടെ സമൂഹം.
ബുർഖയെ ആർക്കാണ് പേടി? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് മനസിൽ തങ്ങി നിൽക്കുകയാണ്. മുത്തലാഖ് ഇരകൾ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. മതത്തിന്റെ പേരിൽ മുത്തലാഖ് ചൊല്ലുകയും പിന്നീട് പോകാൻ ഇടമില്ലാതാകുന്ന മുസ്ലിം സ്ത്രീകളിൽ ന്യൂനപക്ഷമെങ്കിലും ലൈംഗിക തൊഴിലിലേക്ക് തിരിയേണ്ടി വരുന്നുവെന്ന് ഉദാഹരണ സഹിതം പുസ്തകത്തിൽ പറയുന്നു. മതത്തിന്റെ പേരിൽ ഇല്ലാതാകുന്ന ജീവിതങ്ങളെക്കാൾ ഒരു വിഭാഗത്തിന്റെ പ്രശ്നം ലൈംഗിക തൊഴിൽ ചെയ്യുന്നവർ ബുർഖ ധരിക്കുന്നുവെന്നതാണ്. ഈ സ്ത്രീകളെ പർദ്ദയും ബുർഖയുമൊക്കെ ധരിക്കാൻ പഠിപ്പിക്കുന്നത് മതമാണ്... ആ മതത്തിന് അവർ ശീലിപ്പിച്ച ആചാരം തന്നെ തലവേദനയാകുന്നതിൽ കൗതുകം തോന്നും.
ഓഫീസിൽ ഒരിക്കൽ പറഞ്ഞുകേട്ടാണ് നാഡിജ്യോതിഷത്തെക്കുറിച്ച് അറിഞ്ഞത്. അന്ന് മുതൽ എങ്ങനെയാണ് നമ്മുടെ കൈവിരൽ അടയാളം കൊടുത്താൽ ഭൂതഭാവി വർത്തമാനങ്ങൾ അറിയാൻ സാധിക്കുകയെന്ന ചോദ്യം ഉള്ളിൽ തികട്ടി കിടന്നിരുന്നു. തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിലിലാണ് നാഡിജ്യോതിഷമുള്ളത്. ' അഗസ്ത്യർ ഓരോ മനുഷ്യജന്മങ്ങളെകുറിച്ച് നടത്തിയ പ്രവചനങ്ങൾ കേട്ട് വള്ളുവർ എഴുതിയ താലിയോലകളാണ് വൈത്തീശ്വരൻ കോവിലിൽ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്. എന്നാൽ എന്ത് തന്നെയായാലും എങ്ങനെയാണ് ഓരോ വിശ്വാസിയുടെയും ഭൂതഭാവി വർത്തമാനങ്ങൾ ജ്യോതിഷികൾ പറയുന്നതെന്ന് പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. കൃത്യമായ പറ്റിപ്പാണ് ഇവിടെ നടക്കുന്നത്. അത് വിശ്വാസത്തിന്റെ പേരിൽ മുതലെടുക്കുകയാണ്. വിശ്വാസമെന്ന് പറഞ്ഞാൽ എന്തിനും തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലിരുന്ന് ഇത്രയും വലിയ തുറന്ന് എഴുത്തിന് ധൈര്യം കാണിച്ച എഴുത്തുകാരനെ എത്രയൊക്കെ അഭിനന്ദിച്ചാലും മതിയാവില്ല.
അതുപോലെ തന്നെ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കഥയാണ് മദ്യപ്രദേശിലെ മന്ദ്സൗറിന് പറയാനുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ റോഡരികിൽ കസ്റ്റമറിനെ കാത്തിരിക്കുകയാണ്. ചിത്രം സഹിതമാണ് അരുൺ ഇക്കാര്യം വിവരിച്ചിരിക്കുന്നത്. ഉള്ളുലയ്ക്കുന്ന ജീവിതകഥയാണിത്. പെൺഭ്രൂണഹത്യയെ നിരോധിക്കുന്നതിനായി കൊണ്ട് വന്ന നിയമം ഇവിടുത്തെ ആൺകുട്ടികൾക്കാണ് രക്ഷയായത്. ഇവിടെ ആൺകുട്ടികളാണെങ്കിൽ ഗർഭപാത്രത്തിൽ വെച്ച് തന്നെ കൊന്നുകളയുമായിരുന്നു. എന്നാൽ ഇപ്പോൾ ഗർഭസ്ഥ ശിശുവിന്റെ ഐഡിന്റി പുറത്തുപറയാത്തതിനാൽ ആൺ കുഞ്ഞുങ്ങൾക്ക് ഈ ഗ്രാമത്തിൽ പിറക്കാം. പക്ഷെ ഇവിടെ ആൺകുട്ടികളെ ശാപമായാണ് കാണുന്നത്. പെൺകുട്ടികൾ ജനിച്ചാൽ കുലത്തൊഴിലായ ലൈംഗിക തൊഴിൽ എടുത്ത് കുടുംബം നോക്കുമെന്നാണ് ഈ നാട്ടുകാർ പറയുന്നത്. എന്നാൽ ഈ കുലത്തൊഴിൽ ചെയ്യണമെന്ന് നിർദ്ദേശിച്ച 'ആർമുണ്ടി മാതാജി' എന്ന കുലദൈവത്തെക്കുറിച്ച് ഇവർക്ക് കൂടുതൽ ഒന്നും അറി���ില്ല. അതായത് ചൂഷണത്തിന് വിധേയരാകുന്ന പെൺകുട്ടികളുടെ കഥകൾ കാലങ്ങൾ കഴിയുംതോറും ആവർത്തിക്കുകയാണ്...
ഇതുപോലെ വിശ്വാസത്തിന്റെ പേരിൽ തലകൊണ്ട് തേങ്ങയുടയ്ക്കുന്ന സ്ത്രീകളെ ഈ പുസ്തകത്തിൽ നമുക്ക് കാണാം. എങ്ങനെയാണ് തേങ്ങ കൃത്യമായി നടുവിലൂടെ ഉടയുന്നതെന്ന ഉത്തരം എഴുത്തുകാരൻ വായനക്കാർക്ക് നൽകുന്നുണ്ട്. അതുപോലെ ദേവദാസികളുടെ അച്ഛനില്ലാത്ത ഒരുലക്ഷത്തിൽ അധികം കുട്ടികളെ ഈ ബുക്കിൽ നമുക്ക് പരിചയപ്പെടാം. അച്ഛന്റെ പേര് ചേർക്കാൻ സാധിക്കാത്തതിനാൽ അപമാനഭാരത്താൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾ മറ്റൊരു വേദനയാണ്... അതുപോലെ ഇന്ത്യയിലെ മറ്റൊരു ഗ്രാമമായ ഹിരേസിന്ദോഗിയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ഇവിടുത്തെ സ്ത്രീകൾക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല. പക്ഷെ മക്കളെ പ്രസവിക്കാൻ കഴിയും. ഉയർന്ന ജാതിയിൽ നിന്നുള്ളവരിൽ നിന്നായിരിക്കണം ഈ ഗർഭമെന്ന് മാത്രം. ബീഹാറിലെ മുംഗേറിന് പറയാനുള്ളത് മറ്റൊരു കഥയാണ്. അനധികൃതമായി ലൈസൻസ് ഇല്ലാതെ തോക്ക് നിർമിക്കുന്ന ഇടം. ഈ തോക്കുകൾ രാഷ്ട്രീയക്കാർ മുതൽ നക്സലേറ്റുകൾ, സാധാരണക്കാർ വരെ വാങ്ങുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്.
ഒരു വിഭാഗം ആചാരത്തിന്റെയും കുലത്തൊഴിലിന്റെയും ഭാഗമായി ഇപ്പോഴും ചൂഷണത്തിന് വിധേയരാവുകയാണ്. മറ്റൊരു വിഭാഗം ജാതിയുടെ പേരിൽ ഇപ്പോഴും പോർ വിളിയും കൊലപാതകവുമായി നടക്കുകയാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇരുന്ന് ഈ പുസ്തകം വായിച്ച് തീർക്കുമ്പോൾ ഉള്ളൊന്ന് കിടുങ്ങി പോകുമെന്ന് ഉറപ്പാണ്.
അരുൺ എഴുത്തച്ഛന്റെ എഴുത്തിന്റെ ശൈലിയും മനോധൈര്യവും എടുത്തുപറയേണ്ട ഒന്നാണ്. പുതിയ എഴുത്തിനായി കാത്തിരിക്കുന്നു. ✨
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ അരുൺ എഴുത്തഛൻ്റെ ഈ പുസ്തകവും അന്വേഷണാത്മക പത്രപ്രവർത്തനമാണ്. ഒരു പത്രപ്രവർത്തകൻ്റെ സാഹസികമായ അന്വേഷണങ്ങൾ പതിനൊന്ന് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. നമ്മൾ കേരളീയർക്ക് കൗതുകവും ആകാംക്ഷയും ഉണർതുന്ന കാര്യങ്ങളാണ് അരുൺ എഴുത്തഛൻ എഴുതുന്നത്. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ആചാരത്തിൻ്റെ ഭാഗമായി ശവം തിന്നുന്നു എന്ന വാർത്തയുടെ അന്വേഷണമാണ് ശവം തിന്നുന്ന മനുഷ്യർ എന്ന അദ്ധ്യായം. മുത്തലാഖ് ഇരകളെ ക്കുറിച്ചുള്ള അന്വേഷണമാണ് ബുർഖയെ ആർക്കാണു പേടി' ജീവിതം മുത്തലാഖിനു ശേഷം എന്നീ അദ്ധ്യായങ്ങൾ '
തമിഴ്നാട്ടിലെ വൈത്തിശ്വരൻ കോവിലിലെ നാഡീ ജ്യോതിഷത്തിൻ്റെ ഉള്ളറകൾ അന്വേഷിക്കുന്ന ഭൂത ഭാവികളുടെ വർത്തമാനങ്ങൾ, മദ്ധ്യ പ്രദേശിലെ മന്ദ് സൌർ എന്ന ലൈംഗിക കമ്പോളത്തിൻ്റെ അന്വേഷണം : ആൺ പൂക്കൾ പൊഴിയുന്ന മന്ദ് സൗറിൽ ' തമിഴ്നാട്ടിലെ അരുൾ മിഹ് മഹാലക്ഷ്മി ക്ഷേത്രത്തിലെ തലയിൽ തേങ്ങ ഉടക്കുന്ന ആചാരത്തേക്കുറിച്ചുള്ള മുറിവേറ്റ തലകൾ, മുറിപ്പെടാത്ത വിശ്വാസം; തമിഴ്നാട്ടിലെ രായപ്പെട്ടി ഗ്രാമത്തിലെ ജാതി കൊലകളുടെ കഥ പറയുന്ന ജാത്യാഭിമാനത്തിൻ്റെ കൊലക്കളത്തിൽ ' ദാ വനഗരെ ജില്ലയിലെ നിൽക്കുണ്ഡ ഗ്രാമത്തിലെ വിവഹം വിലക്കപ്പെട്ട ദേവദാസികളുടെ കഥ പറയുന്ന ഭരണകൂടം പറയുന്നു; ഇവർ അഛനില്ലാത്തവർ തുടങ്ങിയ പല ലേഖനങ്ങളും അരുൺ എഴുത്തഛൻ്റെ സാഹസികമായ അന്വേഷണത്തിൻ്റെ നിദർശനങ്ങളാണ്. മതത്തിൻ്റേയും ജാതിയുടേയും ആചാരങ്ങളുടെയും പേരിലുള്ള വിചിത്രവും ദയനീയവുമായ ജീവിതാവസ്ഥകളാണ് ഈ ലേഖനങ്ങൾ പറയുന്നത്. എന്നാൽ ഇതിലെ അവസാന ലേഖനം നിറ തോക്കുകൾക്കു നടുവിൽ എന്ന ദീർഘ ലേഖനം ഒരു അപസർപ്പക നോവൽ വായിക്കുന്ന ഉദ്യേഗത്തിലെ വായിച്ചു തീർക്കാൻ കഴിയൂ. ബീഹാറിലെ മുംഗോർ ഗ്രാമത്തിലെ കള്ളത്തോക്കു നിർമ്മാണശാലകളിലൂടെയുള്ള ആ യാത്ര വായനക്കാരെ മുൾമുനയിൽ നിർത്തും.
. ഇന്ത്യൻ ജീവിതങ്ങളുടെ നേർക്കാഴ്ച്ചകൾ തേടിയുള്ള അരുൺ എഴുത്തഛന്റെ സാഹസിക യാത്രകളാണ് 'മതപ്പാടുകൾ'.
ബീഹാറിലെ മുംഗേറിൽ തുടങ്ങി മുംഗേറിൽ അവസാനിക്കുന്ന പതിനൊന്ന് അദ്ധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. സ്വാതന്ത്യലബ്ധിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു കഴിഞ്ഞ വേളയിലും ജാതി, മതം, ആചാരം, കുലം എന്നീ പേരുകളിൽ സമൂഹത്തിലെ ദുർബലരായ വിഭാഗത്തെ ലജ്ജയില്ലാതെ ചൂഷണം ചെയ്യുന്നതിന് ന്യായീകരണവുമുണ്ട് അവിടുത്തുകാർക്ക് എന്നത് വളരെ ആശ്ചര്യത്തോടെ വായിച്ചത്.
സംസ്ക്കാര സമ്പന്നമായ ഭാരതത്തിന്റെ ചില നേർക്കാഴ്ച്ചകൾ ഈ പുസ്തകം കാണിച്ചു തരുന്നുണ്ട്. ആചാരത്തിന്റെ പേരിൽ ശവത്തെ ദക്ഷിക്കുന്നത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ്. പന്ത്രണ്ടോ പതിമൂന്നോ വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികൾ വരെ 'കുലത്തൊഴിൽ' ചെയ്ത് ആളുകളെ സന്തോഷിപ്പിച്ച് കുടുംബം പോറ്റുന്നത് മദ്ധ്യ പ്രദേശിലെ മന്ദ്സാറിലാണ്. ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ ആധുനിക ഭാരതത്തിന്റെ പ്രതിനിധികൾ!
ഈ പുസ്തകം നിങ്ങൾക്ക് ശക്തവും തീവ്രവുമായ വായനാനുഭവം നൽകും എന്നത് നിസ്സംശയം പറയുവാൻ സാധിക്കും.
“വിശുദ്ധ പാപങ്ങളുടെ ഇന്ത്യ” എന്ന ഗ്രന്ഥമാണ് അരുൺ എഴുത്തച്ഛൻ എന്ന മാധ്യമപ്രവർത്തകനായ ഗ്രന്ഥകാരനെ പരിചയപ്പെടുത്തിയത്. ഞെട്ടലോടെയാണ് ആ ഗ്രന്ഥം വായിച്ചുതീർത്തത്. അതേപോലെ തന്നെ കടുത്ത ആത്മഭാരത്തോടെ വായിച്ചുതീർത്ത ഗ്രന്ഥമാണ് “മതപ്പാടുകൾ.” ആരാചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതങ്ങളിലൂടെ അദ്ദേഹം നടത്തിയ സഞ്ചാരമാണ് ഈ ഗ്രന്ഥം. മതം എത്രമാത്രം ഭീകരതയാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത് എന്ന് എഴുത്തുകാരൻ ഈ ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നു. ഭാരതത്തിന്റെ മുഖധാരാ മാധ്യമങ്ങളുടെയൊന്നും കണ്ണിൽപ്പെടാതെ (മനപൂർവ്വം കാണാൻ ശ്രമിക്കാതെ) മതം അതിന്റെ ഭീകരതയിൽ ഇന്നും തുടരുന്നു ചില കിരാതആചാരങ്ങളെ ചോദ്യമുനയിൽ നിർത്താൻ ലേഖകൻ ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നു. ഇന്ത്യ എന്നത് നമ്മൾ പഠിച്ച ഇന്ത്യ മാത്രമല്ല എന്ന് ഭാരതത്തിന്റെ വിരിമാറിലൂടെ സഞ്ചരിച്ച് അവതരിപ്പിക്കുമ്പോൾ വായനകാരന് ഹൃദയവേദനയോടല്ലാതെ ഈ ഗ്രന്ഥം വായിച്ച് അവസാനിപ്പിക്കാനാവില്ല എന്നത് ഉറപ്പാണ്. ഈ ഗ്രന്ഥം ഒരു ജാലകമാണ്. നാം പഠിച്ചിട്ടില്ലാത്ത, നാം കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ മറ്റൊരു ഭീകരമുഖം. ✍🏻ലിജോ കരിപ്പുഴ
ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ നമ്മുടെ നാട്ടിൽ ഒളിഞ്ഞും മറഞ്ഞും നടക്കുന്ന സംഭവങ്ങളെ പറ്റിയുള്ള ലേഖനങ്ങളാണ് ഇതിൽ. നമ്മുടെ നാട്ടിലെ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ വിശ്വാസത്തിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് വളരെ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ പറയുന്നു.