ആര്യന്മാരുടെ നാടായ ഭാരതവർഷത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ബിന്ദുസാരൻ തന്റെ തലസ്ഥാനനഗരമായ പാടലീപുത്രത്തിൽ വാണരുളുന്നു. അൻപതു വർഷം മുൻപ്, അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രഗുപ്തമൗര്യനാണ് ഗുരു ചാണക്യന്റെ മാർഗനിർദേശമനുസരിച്ച് ആ വിശാലസാമ്രാജ്യത്തിന് അടിത്തറ പാകിയത്. എന്നാൽ സാമ്രാജ്യത്തിന്റെ കീർത്തിയും സമ്പത്തും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. ദുരൂഹമായ രോഗം മൂലം ചക്രവർത്തിയുടെ ആരോഗ്യം ക്ഷയിച്ചതോടെ രാജ്യത്ത് കലഹങ്ങളും കലാപങ്ങളും പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി. ചക്രവർത്തിയുടെ തൊണ്ണൂറ്റിയൊൻപത് പുത്രന്മാരിൽ ആരായിരിക്കും അനന്തരാവകാശി? ഭാരതവർഷത്തെ ഒരിക്കൽക്കൂടി നയിക്കാൻ പ്രാപ്തനായ യോദ്ധാവായി ഒരു രാജാവിന്റെ ഉദയത്തിനായി നാട് കാത്തിരിക്കു