Jump to ratings and reviews

ചിത്രകഥയിൽ അവൻ്റെ ഭൂതങ്ങൾ CHITHRAKATHAYIL AVANTE BHOOTHANGAL

മുത്തശ്ശിക്കഥയുടെ ബാഹ്യാവരണവും ചിത്രഭാഷയും ചിത്രങ്ങളും കൊണ്ടു
രചിക്കപ്പെട്ട ഈ കൃതി തുറന്നിട്ടുതരുന്നത് ഒരു കാഫ്കയെസ്‌ക്
ലോകത്തിലേക്കുള്ള വാതിലാണ്. ധാരാളം കഥകള്‍ പറയുന്നുണ്ട് ഈ കൃതി. കഥ പറയുന്ന മനുഷ്യര്‍ക്ക് മരണമില്ലെന്നു മാത്രമല്ല, ഭാവനയ്ക്ക് അസാദ്ധ്യമായ
യാതൊന്നുമില്ലെന്നും ഈ നോവല്‍ ബോദ്ധ്യപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യത്തിെന്റ പകര്‍പ്പല്ല, മറ്റൊരു പതിപ്പാണ് നല്ല എഴുത്ത്. വസ്തുലോകത്തില്‍ ഭാവന
കലരുമ്പോഴുണ്ടാകുന്ന കാഴ്ചകളെ സൂക്ഷ്മമായി വിവരിക്കുകയാണ്
ജയകൃഷ്ണന്‍. കാവ്യബിംബങ്ങള്‍കൊണ്ടു രചിക്കപ്പെട്ട ഈ നോവല്‍
തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ വായനാനുഭവമാണ്.
-പി.എഫ്. മാത്യൂസ്
അധികാരവുമായി ഒത്തുപോവാത്ത കല മനുഷ്യസ്മൃതിയുടെതന്നെ ഭാഗമാണ്;
നോവലിന്റെയും. എങ്കില്‍ ഈ നോവലില്‍അത്ആഖ്യാനത്തിന്റെ വീറുള്ള
സൗന്ദര്യവുമാകുന്നു,ഭാഷയുടെ വേറൊരു നിറവിനെ സ്പര്‍ശിക്കുന്നു.നൂറോളം കവിതകളുടെകൂടിഓര്‍മ്മയ്‌ക്കൊപ്പം സഞ്ചരിക്കുന്നഈകഥപറച്ചില്‍ അങ്ങനെ
മലയാളനോവലില്‍ സമീപകാലത്തുണ്ടായ ഏറ്റവും പരീക്ഷണാത്മകമായ
കൃതിയായി മാറുന്നു.
-കരുണാകരന്‍
എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍

200 pages, Kindle Edition

Published September 26, 2024

Loading...
Loading...

About the author

Jayakrishnan

5 books

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
4 (66%)
3 stars
2 (33%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Athul C.
172 reviews21 followers
July 8, 2024
3.5/5


എനിക്കൊട്ടും അഭിമാനമില്ലാത്ത ഒന്നാണ് എൻ്റെ വായന. അങ്ങേയറ്റം അലസവും, എണ്ണം തികക്കാനെന്നവണ്ണമുള്ള ഓരോട്ടപാച്ചിലുമാണ് അതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വരികൾക്കുള്ളിൽ കുരുങ്ങികിടന്ന്, സൂക്ഷ്മമായി അതഴിച്ചെടുക്കാനുള്ള ക്ഷമയൊന്നും ഞാൻ കാണിക്കാറില്ല. കുരുക്കുംപൊട്ടിച്ചങ്ങ് ഓടുന്ന അത്തരം ഓട്ടങ്ങളിൽ വായിക്കുന്ന പുസ്തകത്തിൻ്റെ എത്ര ശതമാനം പിടിച്ചെടുക്കാൻ പറ്റിയിട്ടുണ്ടാകുമെന്ന ചോദ്യം എന്നും അലട്ടുന്നതുമാണ്. അതുകൊണ്ടുതന്നെ കവിതകൾ എൻ്റെ വായനയിൽ ഉൾപ്പെടാറേ ഇല്ല. കഥകളും വിരളമായേ വരാറുള്ളൂ. വായനയുടെ സിംഹഭാഗവും നോവൽ കയ്യടക്കുന്നത്, ഇത്തരം ഓട്ടവായനയിൽ നടക്കുന്നസംഭവങ്ങളുടെ ഏകദേശ ചിത്രം പിക് ചെയ്ത് എളുപ്പം അതിൻ്റെ 'കഥ' മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നതുകൊണ്ടാണ്. അതു മാത്രം വച്ച് ഞാൻ Contended ആകാറാണ് പതിവ്.

ആ ഒരു ശീലത്തെ അടി മുതൽ മുടി വരെയും തകർക്കാൻ കെല്പുള്ള ഒരു നോവലായിരുന്നു ചിത്രകഥയിൽ അവൻ്റെ ഭൂതങ്ങൾ. Absurd ആയ സംഭവങ്ങളുടെ മേളപ്പെരുക്കം ആസ്വാദ്യകരമായ ഒരു വായനാനുഭവം തന്നു എന്നതൊഴിച്ചാൽ നോവലിൽ നിന്ന് എന്തു മനസ്സിലാക്കി എന്നചോദ്യത്തിന് ഒരു മറുപടിയും തരാൻ എൻ്റെ ഓട്ടവായന കൊണ്ട് സാധിച്ചിട്ടില്ല.
എന്താണ് സാഹിത്യം? എന്തിനാണ് സാഹിത്യം ? അതിനു നിയമങ്ങളുണ്ടോ? അതിലെ നല്ലതും ചീത്തയും തിരഞ്ഞെടുക്കുന്നത് എങ്ങനെ? തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ബേസിക് ചോദ്യങ്ങൾ നോവൽ ഓടിച്ചുതീർന്ന ശേഷം മനസ്സിലേക്ക് കടന്നുവന്നു.

ജാനാധിപത്യ മൂല്യങ്ങളെ സാഹിത്യത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് എങ്ങനെയെന്നും, വായനയിൽ മുൻവിധികൾ നല്ലതോ ചീത്തയോ എന്നതും, എന്നും എന്നെ കുഴക്കുന്ന ഒന്നാണ്. ഈ നോവലിൽ പോലും എഴുത്തുകാരൻ്റെ പരന്ന വായനയെ കുറിച്ചുള്ള മുൻധാരണയും, അധ്യായങ്ങളിൽ ചേർത്തിരുന്ന കവിതാശകലങ്ങളും ഇല്ലെങ്കിൽ എങ്ങനെ ആയിരിക്കും ഈ എഴുത്തിനെ ഞാൻ കാണുക എന്ന് എനിക്ക് വ്യക്തമായി അറിയാം. ഇതെന്ത് തേങ്ങയൊക്കെയാണ് ഈ പറഞ്ഞ് പോവുന്നത് എന്ന് പറയുന്ന ഒരു വായനക്കാരനും, പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ ഇതിനൊക്കെ ഭയങ്കര അർഥാണുട്ടാ എന്നു പറയുന്ന മറ്റൊരു വായനക്കാരനും തമ്മിലുള്ള ഒരു conflict എൻ്റെയുള്ളിൽ നടക്കുന്നുണ്ട്. കൂടുതൽ വളരുകയും വികസിക്കുകയും ചെയ്ത വായനയുടെ പച്ചയിൽ വായിച്ചാൽ ഭാവിയിൽ കൂടുതൽ ആസ്വാദ്യകരമാകും എന്നൊരു തോന്നലാണ് ഈ നോവലിനെപ്രതി മനസ്സിലിപ്പോൾ ഉള്ളത്.

അതായത് ചുരുക്കി പറഞ്ഞാൽ, ഈ നോവൽ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അതതിൻ്റെ അർഥതലങ്ങളിൽ മയങ്ങിയതുകൊണ്ടോ, മനസ്സിലാക്കിയതുകൊണ്ടോ അല്ല. ഭാവനയെ കയറൂരി വിട്ട ആ താളക്രമം, അത് സൃഷ്ടിച്ച മേളപ്പെരുക്കം എന്നിവയൊക്കെ ആസ്വാദ്യകരമായതുകൊണ്ടാണ്. അതിനുമുകളിലേക്ക് എന്നെങ്കിലും വളരാൻ എൻ്റെ വായനയ്ക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
Profile Image for Nandakishore Mridula.
1,388 reviews2,799 followers
January 20, 2026
മനുഷ്യൻ കഥ പറയുന്ന ജീവിയാണ്.

പരിണാമത്തിൻ്റെ പാതയിലെവിടെയോ വെച്ച്, ഭാഷ ജനിക്കുന്നതിനൊക്കെ വളരെ മുമ്പ്, രാത്രിയിൽ തീക്കുണ്ഡത്തിന് ചുറ്റുമിരുന്ന് ദിനാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന സമയത്താവണം കഥകൾ ജനിച്ചത്: ഒരുപക്ഷേ, വേട്ടയുടെ കഥകളാവണം ആദ്യമായി പറയപ്പെട്ടിരിക്കുക. ആംഗ്യങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ട ഈ കഥകളായിരിക്കണം നമ്മുടെ ആദ്യ നാടകങ്ങൾ. പിന്നീട് അവ ഗുഹാഭിത്തികളിൽ ചിത്രങ്ങളായി എഴുതപ്പെട്ടു.

ഭാവനയുടെ വളർച്ചയോടെ, പ്രകൃതിയോടും ജീവിതത്തോടും ഇടപെടുന്നതിൻ്റെ ഭാഗമായി മനുഷ്യൻ മിത്തുകൾ സൃഷ്ടിച്ചു. മാനസചിത്രങ്ങളായി തെളിഞ്ഞ ഇവയ്ക്ക് ലോജിക് ഇല്ലായിരുന്നു. പിന്നീട് ഭാഷ വളർന്നപ്പോൾ, വാക്കുകൾക്കതീതമായ ഈ മിത്തുകളെ കഥകളുടെ ചട്ടക്കൂട്ടിലൊതുക്കാൻ അവൻ നല്ലവണ്ണം പാടുപെട്ടു കാണണം.

നാടോടിക്കഥകൾ പൊതുവേ ലോജിക്കൽ നിയമങ്ങൾ അനുസരിക്കാറില്ല: മാനവരാശിയുടെ ആദ്യഭവനമായ ആഫ്രിക്കയിൽ നിന്നും വരുന്ന കഥകൾ പ്രത്യേകിച്ചും. രതിയും മരണവും പ്രകൃതിദുരന്തങ്ങളും പ്രണയവുമെല്ലാം ഈ കഥകളിൽ വേർപെടുത്താനാവാത്ത വിധം ഇഴപിരിഞ്ഞു നിൽക്കുന്നുണ്ടാകും. അവയെ ആസ്വദിക്കണമെങ്കിൽ വിശകലനം ചെയ്യാനുള്ള നമ്മുടെ പ്രവണതയെ ബോധപൂർവ്വം പടിക്കു പുറത്തിരുത്തി കഥയോടൊപ്പം ഒഴുകുകയേ നിവൃത്തിയുള്ളൂ.

നാടോടിക്കഥയുടെ ഈ രചനാരീതിയാണ് ചിത്രകാരനും എഴുത്തുകാരനുമായ ജയകൃഷ്ണൻ തൻ്റെ ആദ്യ കൃതിയായ "ചിത്രകഥയിൽ അവൻ്റെ ഭൂതങ്ങൾ" എന്ന നോവലിനായി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ വരകളും വരികളും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. ആദിവാസി ചിത്രങ്ങളിൽ കണ്ടുവരുന്ന തികച്ചും "പ്രാകൃതമായ" രചനാസങ്കേതമാണ് ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്; കഥകളാവട്ടെ, ഒരേ മോട്ടീഫുകൾ ആവർത്തിച്ചു വരുന്ന "അസംബന്ധ" എഴുത്തുകളും. ആഫ്രിക്കൻ ഗോത്രങ്ങളുടെ സാമ്പ്രദായിക കഥാകഥനരീതിയാണ് ഇത്.

ഈ കഥകളിൽ പലപ്പോഴും ഒരേ വാചകങ്ങളുടെ ആവർത്തനങ്ങളുണ്ട്. പതിമൂന്ന് എന്ന "നിർഭാഗ്യ" സംഖ്യയുടെ ആവർത്തനമുണ്ട് (നോവൽ എഴുതപ്പെട്ടിരിക്കുന്നത് പതിമൂന്ന് അദ്ധ്യായങ്ങൾ വീതമുള്ള രണ്ടു ഭാഗങ്ങളായാണ്). പേര് സൂചിപ്പിക്കുന്നതുപോലെ ഭൂതങ്ങൾ ഇതിൽ എല്ലായിടത്തും പറന്നു നടക്കുന്നുണ്ട് (നൈജീരിയൻ എഴുത്തുകാരനായ ബെൻ ഓക്രിയുടെ രചനകളെപ്പോലെ). പലയിടങ്ങളിലും താൻ വായിച്ച കവിതകളിൽ നിന്ന് ഗ്രന്ഥകാരൻ ഉൾക്കൊണ്ട കാവ്യഭാവനകളുണ്ട്. ഇവ എല്ലാം കൂടിക്കലർന്ന ഒരു പ്രത്യേകതരം താളം ഈ ആഖ്യായികയ്ക്കുണ്ട്.

എന്നാൽ ജയകൃഷ്ണൻ പറയുന്ന അസംബന്ധ കഥകൾക്കുള്ളിൽ, സാമൂഹിക പ്രസക്തിയുള്ള ഒരു കഥാതന്തുവുണ്ട്. സഞ്ജയൻ എന്ന ഭീരുവായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അഴിമതിക്ക് ദൃക്സാക്ഷിയാവുന്നതും അതേ അഴിമതിയുടെ പേരിൽ നിരപരാധിയായ അയാൾ ക്രൂശിക്കപ്പെടുന്നതുമാണ് അത്. നേരെ ചൊവ്വേ പറഞ്ഞുപോകാതെ വിചിത്രമായ ഈ രചനാസങ്കേതം ഉപയോഗിക്കമൂലം ഈ ആശയത്തിന് കൂടുതൽ പൊലിമ കിട്ടിയതായി എനിക്കു തോന്നി.

പാരമ്പര്യമായ വായനാരീതികളെ മറികടന്ന്, മുൻവിധികൾ ഇല്ലാത്ത ഒരു വായന ഈ കൃതി ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാത്തരം വായനക്കാർക്കും നോവൽ ഇഷ്ടപ്പെടണമെന്നില്ല.
Displaying 1 - 2 of 2 reviews