What do you think?


പൊന്ത Pontha
ഒന്ന് കണ്ണ് തെറ്റിയാൽ മതി എഴുത്ത് നമ്മളിൽനിന്ന് അകന്നുപോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും എഴുതിനോക്കിയ ആളെ സംബന്ധിച്ച് അത് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. എന്നാൽ എഴുത്തുകാരനെ കഥകൾ പിന്തുടരുമെന്നുതന്നെയാണ് എന്റെ അനുഭവവും വിശ്വാസവും. എഴുതുമ്പോഴും റൈറ്റേഴ്‌സ് ബ്ലോക്കിനിടയിലും ജീവിതവുമായി ഏറ്റുമുട്ടുമ്പോഴും കഥകൾ അയാൾക്കൊപ്പമുണ്ട്. ഈ സമാഹാരത്തിലെ കഥകൾ അതിന് സാക്ഷ്യം പറയും. അവതാരിക: എസ്. ഹരീഷ്. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ആദ്യ ചെറുകഥാസമാഹാരം.
162 pages, Paperback
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 4 of 4 reviews
July 12, 2024
പറ്റിക്കാൻ എളുപ്പമുള്ള കുട്ടികൾക്ക്, ബാലമാസികകൾ അതിൻ്റെ പീക്ക് ടൈമിൽ നിൽക്കുന്ന സമയത്ത്, എന്ത് കൊടുത്താലും, എത്ര Compromise ചെയ്താലും പ്രശ്നമില്ല എന്നൊക്കെയുള്ള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച Superhero Comicstrip ഒരുക്കിയ ആളിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിച്ചില്ല. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച മലയാള കഥസമാഹാരമായിരുന്നു പൊന്ത. ഹരീഷിൻ്റെ എഴുത്തിൻ്റെ ഭൂമിക തന്നെയാണ് അദ്ദേഹത്തിൻ്റെ സഹോദരൻ്റെ/സുഹൃത്തിൻ്റെ കഥകൾക്കും ഉള്ളത്, എങ്കിലും ഒരു അനുകരണത്തിൻ്റെ ഛായയോ ചുവയോ അതിനൊരിക്കലും തോന്നിയതുമില്ല. It feels quite organic and real, and is definitely worth your time.
3.5/5
3.5/5
May 4, 2025
വായനാവഴികളിലൊന്നും അത്രമാത്രം കണ്ടു പരിചിതമല്ലാത്ത പ്രമേയങ്ങളും കഥാപാത്രങ്ങളും തന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഭാശാലിയായ എഴുത്തുകാരനാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂർ. വായനക്കാർക്ക് ഹൃദ്യമായ വായനാനുഭവം സമ്മാനിച്ച നല്ലൊരു ഗ്രന്ഥമാണ് “പൊന്ത.” ഡിസി ബുക്സ് ആണ് പ്രസാദകർ. പതിനൊന്ന് കഥകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. എല്ലാം ഒന്നിനൊന്നിന് ഹൃദ്യതയും അതുല്യമായ വായനാനുഭവവും സമ്മാനിക്കുന്നവയും ആണ്. ഗ്രന്ഥത്തിന്റെ മുഖവുര തന്നെ വായനകാരനെ ഈ ഗ്രന്ഥത്തിന്റെ ചൂടും ചൂരും പകർന്നു നല്കുന്നു. “വെന്തുകിട്ടുവാൻ എന്തു ചെയ്യണം? തീയിൽ ചുട്ടെടുക്കാം. ആവി യിൽ പുഴുങ്ങാം. എണ്ണയിൽ പൊരിക്കാം. പൊരിവെയിലത്തു പാറ ക്കല്ലിൽ നിരത്തിയിട്ടാലും മതി. വേകണമെന്നല്ലേയുള്ളൂ. ജീവിതം പാകപ്പെടണമെങ്കിലോ? ചുമ്മാ നിന്നുകൊടുത്താൽ മതി. അനുഭവ ങ്ങൾ തേടി പരക്കംപായേണ്ട കാര്യമൊന്നുമില്ല. ഓരോന്നും ഊഴം വച്ചു വന്നുകയറിക്കൊള്ളും. അല്ലെങ്കിത്തന്നെ ഇങ്ങനെയൊക്കെ ജീവിച്ചുതീർക്കാമെന്ന് ആർക്കാണ് നിശ്ചയിക്കാനാവുക? കഥകൾ ക്കുമേൽ കഥകളായി കെട്ടുപിണഞ്ഞു കിടക്കുന്ന വിചിത്രമായ പെരുങ്കഥയാണ് ഓരോ ജീവിതവും. തിരിഞ്ഞുനോക്കിയാൽ അവന വനിലെ ഇരയെയും വേട്ടമൃഗത്തെയും കാണാം. കഥകളിൽ നിന്നു മനുഷ്യനു വിടുതലില്ല എന്ന സത്യം മനസ്സിലാക്കി. അതിന് എഴുത്തുകാരനാവണമെന്ന നിർബന്ധവുമില്ല. എഴുതുന്നവരല്ലെ ങ്കിലും മികച്ച കഥപറച്ചിലുകാരായ ചിലരെ എനിക്കു നന്നായറിയാം. പറയുന്ന കഥകളിൽ പലപ്പോഴും അവർതന്നെയായിരിക്കും നായകർ. ഓർത്തുനോക്കിയാൽ, ഓരോരുത്തരുടെയും ജീവിതത്തിൽ അവർ തന്നെയല്ലേ നായകർ!” അസാധാരണവും എന്നാൽ ജൈവികവുമായ കഥാപാത്രങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഇതിലെ കഥാപാത്രങ്ങളുടെ വാക്കുകളെല്ലാം എഴുത്തുകാരന്റെ ലോകവീക്ഷണങ്ങളാകാതെ തരമില്ല. “ആകസ്മികതകളുടെ സമാഹാരമാണ് ജീവിതം. എല്ലാ പ്രതീക്ഷകൾക്കിടയിലും ഒരു അപ്രതീക്ഷിതത്വം കരുതിവച്ചിട്ടു ണ്ടാവും. അത്രമേൽ ഗാഢമെന്നു കരുതുന്ന ബന്ധങ്ങൾക്കിടയിലും ഒരു ശൂന്യത തളംകെട്ടി കിടപ്പുണ്ടാവും. ഏതു നിമിഷവും ഭൂമി പിളർന്നുപോവുകയോ പർവ്വതങ്ങൾ ഇടിഞ്ഞുവീഴുകയോ പേമാരി പെയ്യുകയോ ചെയ്യാം. അവിചാരിതമായ ഒന്നു സംഭവിക്കാനിരി ക്കുന്നു; ഏതൊരാളുടെ ജീവിതത്തിലും.” ഇതിലെ പതിനൊന്ന് കഥകളിലെയും കഥാപാത്രങ്ങളും കഥാപരിസരങ്ങളും വായനക്കാരന്റെ ഹൃദയം തൊടുമെന്നതിൽ സംശയമില്ല. അസാധാരണമായ വായനാനുഭവം സമ്മാനിച്ച ഉണ്ണികൃഷ്ണൻ കിടങ്ങൂരിനു അഭിനന്ദനങ്ങൾ.
✍🏻 ലിജോ കരിപ്പുഴ
✍🏻 ലിജോ കരിപ്പുഴ
September 21, 2024
ഒഴുക്കുള്ള കഥപറച്ചിൽ. ചിലപ്പോഴൊക്കെ പിടിതരാത്ത ഒഴുക്ക്. എത്തിച്ചേരുന്നത് വേറേതോ കരയിലാണെങ്കിലും ഒരന്തവുമില്ലാത്ത ആ ഒഴുക്കിനു രസമില്ലെന്നു പറയാനാവില്ല. ഒരു ഘട്ടത്തിലും എന്നിലെ വായനക്കാരനെ മടുപ്പിച്ചില്ല.
March 26, 2026
ചെറുകഥാ സമാഹാരം. എഴുത്തുകാരന്റെ ആദ്യത്തെ പുസ്തകം ആണെന്ന് അനുഭവപ്പെടുന്ന രചന. ആസ്വാദനത്തിന് എന്തൊക്കെയോ ഒരു തടസ്സം തോന്നുന്നുണ്ട്.
Displaying 1 - 4 of 4 reviews





