Jump to ratings and reviews
Rate this book

Oda | ഒട

Rate this book
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം

160 pages, Paperback

Published January 1, 2024

6 people are currently reading
35 people want to read

About the author

Jinsha Ganga

1 book1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
11 (14%)
4 stars
41 (54%)
3 stars
21 (28%)
2 stars
2 (2%)
1 star
0 (0%)
Displaying 1 - 19 of 19 reviews
Profile Image for Dr. Charu Panicker.
1,151 reviews74 followers
August 22, 2024
9 കഥകളുടെ സമാഹാരം. ഒട, അഗ്രസന്ധനി, ഉമ്പാച്ചി, വിസെലിറ്റ്സ്, തെയ് തെയ് വാഴ്ക, ഉപ്പ്, ചാപ്പ, അതിര്, പെൺമാല എന്നിവയാണവ. ഉപ്പ് എന്ന കഥയാണ് അധികം എടുത്തു പറയാനുള്ളത്. ആ കഥയുടെ അവസാനം വായനക്കാരുടെ ഉള്ളുരുകും. ഉമ്പാച്ചിയും ഒരാശയം വളരെ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്ന കഥയാണ്. ആശയം കൊണ്ടും എഴുത്തുകൊണ്ടും ഓരോ കഥയും വ്യത്യസ്തത പുലർത്തുന്നു.
Profile Image for Rebecca.
330 reviews180 followers
December 6, 2024
A wonderful and refreshing collection of stories. Well written and compactly edited.

Oda the title story speaks about a theyyam performer, his life and the legend behind the theyyam. It is a beautiful and intense , more of a folklore than a story. Oda is one the many parts of the costume of a theyyam made from coconut leaves.

Agrasandhani is a story about a man who discovers the pleasure of sharing his reading reviews and also his disappointment when losing it.

Umbaachi talks about a much talked about topic an extra marital affair but with a different take , a woman who has mannerisms akin to cats.

Visalitza meaning gallows in Russian talks about a writer who is past his talents now and somehow ends up in the prison.

They they vazhka is a disillusioned wife who reminisces about her strong grandmother and ruminates about her distraught life as a wife.

Upp or salt is a harrowing read dealing with a man who cannot stand the taste of salt even in that of his lovers sweat.

Chaapa deals with a man’s conflict over if the ill luck in his life is linked to his house and its past.

Athiru or boundary is a story about a woman who is seemingly calm and subservient but to what ends she will rise when her faith (here in Gandhi) is questioned and ridiculed.

Penmaala is a story where a man loses his rights to rituals because he fails to beget a son ( he has two daughters ) to continue his tribe.

Jinsha Ganga seems to be extremely talented. Her stories are like a fresh whiff of flowers , new themes, new takes on old themes and a lyrically flowing writing.
Profile Image for Shon Joy.
48 reviews10 followers
December 21, 2024
9 ചെറുകഥകളുടെ സമഹാരമാണ് ഒട. ചില കഥകൾ ട്രൂകോപ്പി തിങ്ക് അടങ്ങുന്ന ഓൺലൈൻ മാധ്യമങ്ങളിൽ വായിച്ചതായുള്ള ഓർമയുണ്ട്. ആദ്യം തന്നെ എടുത്തു പറയേണ്ടത് ലളിതമായ നല്ല ഭാഷയുടെ പ്രയോഗവും വളരെ ദ്രുതഗതിയിൽ വായിച്ചു പോകാവുന്ന ഒഴുക്കുള്ള എഴുത്തുമാണ്. ഒട്ടും മടുപ്പിക്കാത്ത 9 വ്യത്യസ്ത കഥകൾ!

കവർ ഡിസൈൻ വളരെ ഇഷ്ടപ്പെട്ടൂ എന്ന് കൂടെ പറയാതെ പോകുന്നത് ശരിയല്ല, ഈ കഥാ സമാഹാരത്തിലെ ആദ്യ കഥയായ ഒടയോട് അടുത്ത് നിൽക്കുന്ന മനോഹരമായ കവർ!

എന്റെ പേഴ്സണൽ ഫേവറൈറ്റ് ഈ കഥകളിൽ “ഉമ്പാച്ചി” എന്ന കഥയാണ്. മറ്റുള്ള എല്ലാ കഥകളിൽ നിന്നും ഒരുപടി മേലെ നിൽക്കുന്ന ആകാംഷയുടെയും നിഗൂഢതയുടെയും സാന്നിധ്യമുള്ള കഥ.

ഉമ്പാച്ചിക്ക് ശേഷം “ഒട” യാണ് എനിക്ക് ഇഷ്ടപ്പെട്ട രണ്ടാമത്തെ കഥ. തെയ്യം ഉണ്ടായതെങ്ങനെ എന്ന് അപ്പാപ്പനോട് ചോദിക്കുമ്പോൾ കുട്ടിയായ പണിക്കർക്ക് പറഞ്ഞു കൊടുത്ത ആ കഥ, ഞാനും അതെ കൗതുകത്തോടെയാണ് വായിച്ചത്.

“ലീലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം തെയ്യത്തിന് മുന്നിൽ, ഉയർന്ന ജാതിക്കാര് തൊഴുതും കരഞ്ഞും നിൽക്കുന്നതായിരുന്നു.” വലിയ കണ്ണുകൾ ഉള്ള ലീലയിലൂടെ നമ്മുടെ നാട്ടിലെ വേർതിരിവുകളെ വിരോധാഭാസങ്ങളെ രാഷ്ട്രീയത്തെ വ്യക്തമായി വരച്ചിടുന്നുണ്ട്.

അഗ്രസന്ധനി എന്ന കഥ പലയിടങ്ങളിലും ഒരു വായനക്കാരനു കണക്റ്റ് ആകുന്ന ഒന്നാണ്. “വായിച്ച കാര്യങ്ങൾ പങ്കു വയ്ക്കുവാൻ ഒരാളില്ലാതാകുന്നതാണ് പ്രയാസം” എന്ന വരി പല വായനക്കാർക്കും പല രീതിയിലാകും വായിച്ചെടുക്കാൻ സാധിക്കുക. വായനയും കഥാപാത്രങ്ങളും ലൈബ്രറിയും ഒക്കെ പശ്ചാത്തലമാകുന്ന ഒരു കഥയാണിത്.

ബാക്കിയുള്ള കഥകൾ ഈ മൂന്നുകഥകളോളം എനിക്ക് പ്രിയം തോന്നിയിട്ടിലെങ്കിലും വളരെ വേഗം താളുകൾ മറിഞ്ഞവ ആയിരുന്നു ഓരോന്നും.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
September 20, 2024
അഗ്രസന്ധനി പോലുള്ള കഥകൾ നേരത്തെ വായിച്ചതാണെങ്കിലും ഏറ്റവും ഇഷ്ടമായവ ഒട, ഉപ്പ്, തെയ് തെയ് വാഴ്ക എന്നിവയാണ്. ലളിതമായ ഭാഷ. മികവുള്ള അവതരണം. ഉപ്പ്, ഉമ്പാച്ചി തുടങ്ങിയ കഥകൾക്ക് ഒരു ഷോക്ക് ഫാക്റ്റർ ഉണ്ട്.
Profile Image for Sandeep.
77 reviews11 followers
March 30, 2025
ഒട - ജിൻഷ ഗംഗ
പ്രസാധകർ - ഡി സി ബുക്ക്സ്
ഒരു കഥ മനസ്സിൽ കിടന്നു വികസിക്കുമ്പോൾ അത് എഴുത്തുകാരന്റെ / കാരിയുടെ ഉള്ളിൽ ഉളവാക്കുന്ന വികാരങ്ങൾ വായിക്കുന്നവരിലേക്കും പകർന്നു നല്കുന്നതിലാണ് ഒരു കൃതിയുടെ ലക്‌ഷ്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ജിൻഷയ്ക്ക് കഥകളിൽ ഒളിഞ്ഞു കിടക്കുന്ന നൊമ്പരങ്ങളെ വായനക്കാരിലേക്ക് ചോർച്ച തെല്ലുമില്ലാതെ കൈക്കുമ്പിളിൽ പകർന്നു നൽകാൻ കഴിയുന്നു എന്നതാണ് ഒടയുടെ വിജയം.
ഒൻപതു ചെറുകഥയുടെ സമാഹാരമാണ് ഒട. ലൈറ്റ് റീഡ് അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. പൊള്ളലേറ്റിട്ടും വീണ്ടും കനലിലേക്ക് വീഴുന്ന കനലാടിയെപ്പോലെ വീണ്ടും വീണ്ടും പൊള്ളാൻ മനസ്സുണ്ടെങ്കിൽ മാത്രം കയ്യിലെടുക്കേണ്ട പുസ്തകം. വായിച്ചു കഴിയുമ്പോൾ എവിടെയൊക്കെയോ നീറിപ്പുകയുന്നുണ്ടാവും, തീർച്ച .
കഥകളിൽ ഏറെ പ്രിയപ്പെട്ടത് ഇവയാണ് . ഒട പുസ്തകം ഇറങ്ങുന്നതിനു മുൻപ് തന്നെ വായിച്ചിരുന്നു, അതിന്റെ ആഖ്യാനശൈലി അനുഭവിച്ചറിഞ്ഞപ്പോൾ തന്നെ കരുതിയതാണ്, പുസ്തകം ഉറപ്പായും വാങ്ങണം എന്ന്. തെയ് തെയ് വാഴ്ക ഒരു liberating ആയിട്ടുള്ള വർക്ക് ആണ്; ഒരു പുഞ്ചിരി വിടർത്തുന്ന അന്ത്യമുള്ളതും . ഉമ്പാച്ചി സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം മറ്റുള്ള കഥകളിൽ നിന്നും വ്യത്യസ്തമായി അനുഭവപ്പെട്ടു. ഉപ്പ് ആകട്ടെ വായനക്കാരനെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന ഒരു കേന്ദ്ര കഥാപാത്രത്തിന്റെ തകർച്ച കാണിച്ചു തന്നിട്ട് ഒടുവിൽ അതിന്റെ കാരണം പറഞ്ഞു തന്ന് മരവിപ്പിച്ചു കളയുന്നു .
ഇനിയും ഒരുപാട് കഥകൾ പറയാനാകട്ടെ , ജിൻഷയ്‌ക്ക്
Profile Image for Anand.
81 reviews19 followers
January 10, 2025
ഒട അടക്കമുള്ള ഒൻപതു ചെറുകഥകൾ.
വളരെ ലളിതമായ ഭാഷയിൽ നല്ല ഒഴുക്കിൽ പോവുന്ന കഥകൾ.
'ഉമ്പാച്ചി', 'ഒട' , 'ഉപ്പ്' എന്നെ കഥകൾ നല്ലപോലെ ഇഷ്ടമായി. 'ഉപ്പ്' എന്ന കഥയുടെ അവസാനം ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു . 'അഗ്രസന്ധനി' പുസ്തകങ്ങളും ലൈബ്രറിയും വായനയും ഉൾകൊള്ളുന്ന കഥയാണ്.
Profile Image for Lijozzz Bookzz.
84 reviews4 followers
May 4, 2025
വാക്കുകളുടെ അതിപ്രസരം ആശയങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന കാഴ്ചകളാണ് മലയാളസാഹിത്യത്തിൽ ഇന്ന് ചിലക്കോണുകൾ പ്രതിഫലിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വേറിട്ട ഒരു രചനയാണ് ജിൻഷ ഗംഗയുടെ “ഒട” എന്ന പുസ്തകം. ഈ ഗ്രന്ഥം നല്ലൊരു വായനാനുഭവമാണ് സൃഷ്ടിച്ചത്. പച്ചയായ മനുഷ്യരുടെ മണമുള്ള കഥകൾ ആണ് ജിൻഷ ഗംഗയുടേത് എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. കാരണം അത്രമേൽ വായനക്കാരന്റെ ഹൃദയം തൊടുവാൻ ഈ കഥാസമാഹാരത്തിലെ എല്ലാ കഥകൾക്കും സാധിച്ചു. ഇതിലെ കഥകൾ ഒന്നും തന്നെ മാറ്റിനിർത്താൻ പറ്റില്ല അത്രമേൽ ഹൃദ്യമായ ആസ്വാദനം ആണ് ഈ എഴുത്തുകൾ സമ്മാനിക്കുന്നത്. ഒമ്പത് കഥകൾ ആണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒമ്പതും ആശയങ്ങൾകൊണ്ട് വ്യത്യസ്തമാണെങ്കിലും പച്ചയായ ജീവിതങ്ങളുടെ അടയാളപ്പെടുത്തലാണ് ഓരോ കഥകളും. “തെയ്യം” എന്ന അനുഷ്ഠാനകലകൾക്ക് കാലം വരുത്തിയ മാറ്റത്തിന്റെ കഥയാണ് “ഒട.” കാലത്തിനൊപ്പം മാറാത്ത രാമൻ പണിക്കരുടെ ജീവിതമാണ് ഇവിടെ കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നത്. മരണത്തെ വാർത്തയായി മ��ത്രം കാണുന്ന ലോകത്തിൽ ഹൃദയമുള്ള മനുഷ്യനായി ജീവിക്കേണ്ടി വരുന്നതിന്റെ അപകടമാണ് “അഗ്രസന്ധി” എന്ന കഥ പറയുന്നത്. ബന്ധങ്ങളിലെ പൊള്ളത്തരങ്ങളുടെ കഥയാണ് “ഉമ്പാച്ചി.” ജയിൽ നഷ്ടങ്ങളുടെ രണഭൂമി മാത്രമല്ല ഉയർത്തെഴുന്നേല്പിന്റെ വിപ്ലവയിടങ്ങൾ കൂടെയാണെന്ന ആശയമാണ് “വിസെലിറ്റ്സ” പങ്കുവെക്കുന്നത്. വിവാഹത്തിലൂടെ സ്വപ്നങ്ങളുടെ ബലികുടീരങ്ങളായി മാറുന്ന സ്ത്രീത്വത്തിന്റെ കഥയാണ് “തെയ് തെയ് വാഴ്ക” എന്ന കഥ. ഉപ്പിന് ഭയന്ന ആനന്ദ് എന്ന മനുഷ്യന്റെയും അയാളുടെ പ്രണയിനി വിപഞ്ചികയുടെയും കഥയാണ് “ഉപ്പ്.” ഉപ്പിനെ ഭയന്ന് ഒരു ചുംബനം പോലും വിപഞ്ചികയ്ക്ക് ആനന്ദിൽ നിന്നും നഷ്ടമാകുന്നു. “ചാപ്പ” പറയുന്നത് ചൂഷണത്തിന്റെ കഥയാണ്. മലമുകളിൽ ജീവിച്ച വൃദ്ധരുടെ കഥയാണ് “അതിര്.” ലിംഗവേർതിരിവുകൾക്ക് കുടപിടിക്കുന്ന ആചാരങ്ങളോടുള്ള കലഹമാണ് “പെൺമാല” എന്ന കഥ.
ജിൻഷ, നിങ്ങളുടെ കഥയ്ക്ക് ജീവനുണ്ട്, ജീവിതമുണ്ട്. അത്കൊണ്ടുതന്നെ ഈ കഥകൾ വായിക്കപ്പെടും, അനേകയിടങ്ങളിൽ ചർച്ചചെയ്യപ്പെടും. ഉറപ്പ്..
പച്ച ജീവിതങ്ങളുടെ മണം താങ്കളുടെ തൂലികയ്ക്ക് നഷ്ടമാകാതിരിക്കട്ടെ…
ആശംസകൾ…
Profile Image for Sujith George.
93 reviews2 followers
December 1, 2025
"ODA" by Jinsha Ganga is a captivating collection of nine short stories that explore the lives of marginalized individuals and communities. The book's standout feature is its simple yet powerful narrative style, which brings to life the struggles and resilience of its characters. Stories like "Upp" and "Umbacchi" leave a lasting impact, delving into themes of social inequality, casteism, and human relationships.

Ganga's writing is notable for its lyrical quality, evoking the rhythms of traditional Malayalam storytelling. Her use of regional language and idioms adds authenticity to the narratives, immersing readers in the world of her characters.

Overall, "ODA" is a thought-provoking and emotionally resonant read, showcasing Ganga's talent as a storyteller. With its exploration of social issues and memorable characters, this book is a must-read for anyone interested in contemporary Malayalam literature
Profile Image for Athul C.
128 reviews18 followers
July 12, 2024
2.25/5
ആദ്യകഥസമാഹാരം എന്ന പരിഗണന നൽകിയാൽ നിരാശ സമ്മാനിക്കാനിടയില്ലാത്ത ഒന്നാണ് ഒട. പ്രതീക്ഷ വയ്ക്കാവുന്ന എഴുത്തുകാരിയാണ് ജിൻഷ എന്നു തോന്നിപ്പിക്കുന്ന ഭാഗങ്ങൾ പല കഥകളിലുമായി ചിതറികിടക്കുന്നുണ്ട്.
Individual ആയി നോക്കിയാൽ ഒരു കഥയും Extraordinary/ Very good എന്നൊന്നും തോന്നിയില്ലെങ്കിലും, ഏറിയും, കുറഞ്ഞും മിക്കവാറും എല്ലാം തന്നെയും മോശംകഥകളിൽ നിന്ന് കൃത്യമായ അകലം പാലിക്കുന്നുണ്ട്. ഒട്ടും പുതുമ തോന്നിക്കാത്ത കഥതന്തുക്കളെ പോലും ആഖ്യാനം കൊണ്ട് രക്ഷപ്പെടുത്താൻ (ഒന്നോ, രണ്ടോ കഥകളിൽ ഒഴികെ) എഴുത്തുകാരിക്ക് സാധിക്കുന്നു. Those techniques, in particular, have actually impressed me, and I really look forward to read her next work.
Profile Image for Stephen Jose.
44 reviews3 followers
January 29, 2025
ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷയിലെഴുതപ്പെട്ട ഒട. മുത്തശ്ശികഥകൾ പോലെ തോന്നിപ്പിക്കുന്ന ഒമ്പത് കഥകൾ. പച്ചയായ നാട്ടിൽ പുറങ്ങളിലെ ജീവിതങ്ങളെ തുറന്നുവച്ച് ശക്തമായ ഓർമ്മപ്പെടത്തലുകൾ സമ്മാനിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കെല്ലാം വ്യക്തമായ രാഷ്ട്രീയമാനവമുണ്ട്. പൊള്ളുന്നമെന്ന പേടി ലവലേശം പോലുമില്ലാതെ തീച്ചാമുണ്ഡിയായ് കെട്ടിയാടാനും, ഒട്ടും വിറയ്ക്കാതെ അഗ്നി പ്രവേശം നടത്തി പൊള്ളിച്ചും കരിയിച്ചും പ്രതിഷേധിച്ചും പൂർത്തിയാക്കപ്പെട്ട ഒട. ഇത് അനുഭവങ്ങളുടെ മേലേരി അണിയുന്ന ഈ വർഷത്തെ വായനയിലെ വസന്തം.
8 reviews
February 16, 2025
വായിക്കേണ്ട സമാഹാരം, സംശയമില്ല. ചില കഥകൾ ഒരുപാട് ഇഷ്ടപ്പെട്ടു. 'ഉമ്പാച്ചി' അത്തരത്തിലൊന്നാണ്. കഥയുടെ ആഖ്യാനതന്ത്രം, അതിന്റെ ക്രാഫ്റ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. കഥ എല്ലാ ഘട്ടത്തിലും ഉള്ളാൽവഹിക്കുന്ന നിഗൂഢഭാവം ഒട്ടേറെ ആകർഷിച്ചു. കഥകളിൽ ദുഖത്തിന്റെ ആന്തരശ്രുതി ഇഴചേർന്നിരിക്കുന്നു. 'ഉപ്പ്' എടുത്തുപറയേണ്ട മറ്റൊരു കഥയാണ്. തുടക്കം മുതലേ ചോദ്യങ്ങൾ നമ്മെ വേട്ടയാടുന്നു, ഉത്തരം നമ്മെ കീഴ്പെടുത്തുന്നു. 'ഒട', 'അഗ്രസന്ധനി' എന്നിവയും മികച്ച കഥകളായിത്തോന്നി. മറ്റൊന്ന് 'തെയ് തെയ് വാഴ്‌ക'. ചില കഥകൾ പ്രിയമായില്ല. ക്രാഫ്റ്റിനു കുറേക്കൂടി പ്രാധാന്യം കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി. പ്രത്യേകിച്ചും 'പെൺമാല', 'അതിര്', 'വിസലിറ്റ്സ' എന്നിവ.
Profile Image for SoorajBooks .
37 reviews
June 24, 2025
ഒട ♥️

🍁ഒമ്പത് കഥകളാണ് ഇതിൽ. ഒട, അഗ്രസന്ധനി, ഉമ്പാച്ചി, വിസെലിറ്റ്സ്, തെയ് തെയ് വാഴ്ക, ഉപ്പ്, ചാപ്പ, അതിര്, പെൺമാല എന്നിവയാണവ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്.

A book by Jinsha Ganga ♥️
Profile Image for Amal Thomas.
185 reviews
February 18, 2025
While some stories presented intriguing premises, the author's difficulty in crafting satisfying conclusions and the occasional decline in narrative engagement detracted from the overall reading experience.
Profile Image for Akhil Gopinathan.
101 reviews17 followers
July 7, 2025
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന ഒൻപത് കഥകളുടെ സമാഹാരം. ഒട, ഉമ്പാച്ചി, വിസെലിറ്റ്സ, തെയ് തെയ് വാഴ്ക, ഉപ്പ്, അഗ്രസന്ധനി, ചാപ്പ, അതിര്, പെൺമാല എന്നിവയാണവയാണ് കഥകൾ. ജിൻഷയുടെ ഒന്ന് രണ്ടു കഥകൾ ഓൺലൈനിൽ വായിച്ചിട്ടുള്ളത്കൊണ്ട് തന്നെ നല്ലൊരു വായനയായിരിക്കും എന്ന് ഉറപ്പായിരുന്നു.

ഉമ്പാച്ചി , ഉപ്പ് , ഒട എന്നിവയാണ് പ്രിയപ്പെട്ട കഥകൾ. ഈ മൂന്ന് കഥകളും വായനക്ക് ശേഷവും ഒരിത്തിരി നേരം നമ്മളെ പിടിച്ചിരുത്തുന്ന പോലെ തോന്നി.
7 reviews
October 18, 2024
വളരെ വ്യത്യസ്തമായ കഥകൾ. ഭംഗിയുള്ള എഴുത്ത്.
Displaying 1 - 19 of 19 reviews

Can't find what you're looking for?

Get help and learn more about the design.