Jump to ratings and reviews
Rate this book

Pokkuveyilile Kuthirakal | പോക്കുവെയിലിലെ കുതിരകൾ

Rate this book
എം.ടിയും വി.കെ.എന്നും ഇ. ശ്രീധരനും ഒടുവിൽ ഉണ്ണികൃഷ്ണനും മോഹൻലാലും ശ്രീനിവാസനും ഡോ.ബാലകൃഷ്ണനും സത്യനും മധുവും മഞ്ജു വാരിയരും ഷീലയും നയൻതാരയും ഈ ഓർമക്കുറിപ്പുകളിൽ സവിശേഷഭംഗികളോടെ, മധുരമുള്ള നർമമായി വിടർന്നു തെളിയുന്നു. അന്തിക്കാട് ഗ്രാമവും പഴയ മദിരാശി പട്ടണവും ഒറ്റപ്പാലവും കുടജാദ്രിയും ദേശമായും ജീവിതമായും ഗൃഹാതുരതയായും നിറയുന്നു. മലയാളത്തിലെ ഏറ്റവും ജനകീയനായ സംവിധായകന്റെ ഓർമക്കുറിപ്പുകളുടെ ഈ സമാഹാരം അടിതെളിഞ്ഞ ഭാഷകൊണ്ട് പലപ്പോഴും സിനിമാദ്യശ്യങ്ങളെ മറികടക്കുന്നു. സ്നേഹത്തിന്റെ തെളിനീർധാരയിൽക്കുളിച്ച അനുഭവം സമ്മാനിക്കുന്ന വേറിട്ട വായനാനുഭവമാണ് ഈ പുസ്തകം.

263 pages, Kindle Edition

Published July 22, 2024

Loading...
Loading...

About the author

Sathyan Anthikkadu

7 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
22 (44%)
4 stars
16 (32%)
3 stars
8 (16%)
2 stars
2 (4%)
1 star
1 (2%)
Displaying 1 - 2 of 2 reviews
166 reviews32 followers
November 18, 2026
മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ഓർമ്മക്കുറിപ്പുകൾ ആദ്യമായാണ് വായനയിലേക്ക് വരുന്നത്. പ്രതീക്ഷിച്ചതിലും ഏറെ ഈ പുസ്തകം എനിക്ക് ഏറെ ആസ്വദിക്കാൻ കഴിഞ്ഞു. സിനിമയിലൂടെ നമ്മൾ വലിയ സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള പ്രമുഖരെയും അവരുടെ പിന്നിലെ ജീവിതങ്ങളെയും കൂടുതൽ അടുത്തറിയാൻ ഇത്തരം പുസ്തകങ്ങൾ വലിയൊരു അവസരമാണ് നൽകുന്നത്. വായനയ്ക്ക് ശേഷം ആദ്യം ചെയ്തത് അദ്ദേഹത്തിൻ്റെ മറ്റു പുസ്തകങ്ങളും വായിക്കാനുള്ള ലിസ്റ്റിൽ ചേർക്കുക എന്നതായിരുന്നു.

സിനിമയിലെയും വ്യക്തിജീവിതത്തിലെയും ഒട്ടനവധി നല്ല ഓർമ്മകളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ ചലച്ചിത്ര മുഹൂർത്തങ്ങൾ പിറന്ന വഴികളെക്കുറിച്ചും, അതിനു പിന്നിൽ പ്രവർത്തിച്ച പ്രതിഭകളെക്കുറിച്ചും സത്യൻ അന്തിക്കാട് തന്റെതായ ലളിതവും ഹൃദ്യവുമായ ശൈലിയിൽ ഇതിൽ പങ്കുവെക്കുന്നു. മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിന്റെ നേർക്കാഴ്ചകൾ കൂടിയാണ് ഈ ഓർമ്മക്കുറിപ്പുകൾ. സിനിമയോടും ആ കാലഘട്ടത്തോടുമുള്ള ആത്മാർത്ഥമായ സ്നേഹം വരികളിൽ ഉടനീളം നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.
Profile Image for Alosh Tom.
45 reviews
April 12, 2026
എളിമയിൽ പൊതിഞ്ഞ പൊങ്ങച്ചം, നല്ല സുഖിപ്പിക്കൽ പിന്നെ കുറച്ച് ബാലൻസിംഗ്
Displaying 1 - 2 of 2 reviews