What do you think?

നിതിന്റെ പുസ്തകം : Book 2
പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു. ഇതു സവിശേഷമാണ്. ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു. ജേണലിന്റെ ആഖ്യാനഘടനയുള്ള ഈ നോവൽ യൗവനത്തിന്റെ ചടുലവും ഹ്രസ്വവുമായ ഒരു വിശേഷ ഘട്ടത്തിന്റെ അനുഭൂതികൾ പകരുന്നു.
- അജയ് പി മങ്ങാട്ട്.
- അജയ് പി മങ്ങാട്ട്.
161 pages, Kindle Edition
Published July 27, 2024
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 5 of 5 reviews
October 3, 2024
[Spoiler Alert]
കുറേയേറെ സമയമെടുത്താണ് നിതിൻ്റെ പുസ്തകം 2 വായിച്ചു പൂർത്തിയാക്കിയത്. ഒന്ന് ഒറ്റയടിക്കിരുന്നു വായിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥ പൊതുവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നില്ല. രണ്ട് (പ്രധാനപ്പെട്ടത്) നിതിൻ്റെ രണ്ടാം പുസ്തകത്തിൻ്റെ ആദ്യ പകുതി സത്യത്തിൽ വായിക്കാൻ എനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് തോന്നിയിരുന്നു. അത് ഒന്നാമത്തെ പുസ്തകത്തിലും അനുഭവപ്പെട്ടിരുന്നു. അതിൻ്റെ ഒരു തുടർച്ച രണ്ടിൻ്റെ പകുതിയിലും കാണാം. വൈകാരികബുദ്ധിമുട്ടാണ് മേൽ സൂചിപ്പിച്ചത്. ഇനി വായനയിലേക്ക് വരാം.
നിതിൻ്റെ സൗഹൃദങ്ങളെ എനിക്ക് മനസ്സിലാകും. പലപ്പോഴും നമ്മൾ റൊമാൻ്റിക്ക് റിലേഷൻഷിപ്പുകളുടെ സങ്കീർണതകളും വ്യഥകളുമെല്ലാം കഥകളിൽ വാ തോരാതെ പറയും. പക്ഷെ അത്ര തന്നെ ആഴവും പരപ്പുമുള്ള ബന്ധങ്ങളാണ് സൗഹൃദങ്ങൾ എന്ന് നമ്മൾ ഗൗനിക്കാറില്ല. ഈയിടത്ത് നിതിൻ സത്യത്തിൽ ഒരു വിജയമാണ്. ആൺസൗഹൃദങ്ങളുടെ ലെയറുകൾ നിതിൽ കൃത്യമായി എഴുതിയിട്ടിട്ടുണ്ട്. അതിൻ്റെ സാമൂഹ്യ രാഷ്ട്രീയ വേരുകളെല്ലാം തന്നെ നിതിനിൽ വന്നു പോകുന്നുമുണ്ട്. (ആണുങ്ങൾ തമ്മിലുള്ള) മാനുഷിക ബന്ധങ്ങൾ രൂപപ്പെടുന്ന പരിസരങ്ങളും അതിൽ ഫിസിക്കൽ സ്പേസിനു വരെ എത്ര പ്രാധാന്യമുണ്ട് എന്ന് വരെ ഈ പുസ്തകത്തിൽ വളരെ സൂക്ഷമമായി പറയുന്നുണ്ട്.
ഈ സീരീസ് എന്നെ വായിക്കാൻ പ്രേരിപ്പിച്ച കാരണം പക്ഷെ ഇതായിരുന്നില്ല. അത് നിതിൻ എങ്ങനെയായിരിക്കും അയാളുടെ സെക്ഷ്വാലിറ്റിയെ അഡ്രസ്സ് ചെയ്യുക എന്നതായിരുന്നു. വളരെ ആംബിഗ്യുറ്റി നിറഞ്ഞ ഒരു നരേറ്റീവാണ് ഈ കാര്യത്തിൽ ഒന്നാമത്തെ പുസ്തകം മുന്നോട്ട് വെയ്ക്കുന്നത്. അതിൽ ഒരു ക്വീർ എലമെൻ്റ് മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു എന്നു തന്നെയാണ് എൻ്റെ അഭിപ്രായം. അതു കൊണ്ട് തന്നെ രണ്ടാമത്തെ പുസ്തകത്തിൽ അതെങ്ങനെ വരും എന്ന ആകാംഷയുണ്ടായിരുന്നു. അതിൽ നിതിൻ നിരാശപ്പെടുത്തുന്ന അനുഭവമായിരുന്നു. ഒന്നാം പുസ്തകത്തിൽ ക്വീർ ബെയ്റ്റിംഗ് എന്നു പോലും ആരോപിക്കാവുന്ന തരത്തിൽ മുന്നോട്ട് പോയിരുന്ന രണ്ട് ഉപകഥകൾക്ക് (ഷിഹാബ്, ബാഗ്ലൂർ ട്രിപ്പ്) നിരാശപ്പെടുത്തുന്ന തുടർച്ചയും അവസാനവും നൽകിയതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. ഇതൊരു പിന്നോട്ട് പോക്ക് പോലെയാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. നമ്മൾ ആഗ്രഹിക്കുന്നത് എഴുത്തുകാരൻ തരണം എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല എന്നറിയാം. പക്ഷെ ഒന്നാം പുസ്തകത്തിൽ ആവിശ്യത്തിലേറെ ക്വീർ ബെയ്റ്റിംഗ് സാഹചര്യങ്ങൾ കൊണ്ടുവരികയും, രണ്ടാം പുസ്തകത്തിൽ അത് നിങ്ങൾ കരുതിയ പോലെ ഒന്നും അല്ല എന്നു പറയുന്നതും എനിക്ക് അവിശ്വസനീയമായിരുന്നു. നിതിൻ്റെ ലോകത്ത് ആണുങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അന്യമല്ല എന്നിരിക്കേ പ്രത്യേകിച്ചും. അനവധി നിരവധി അവസരങ്ങളിൽ ഈ ചിന്തകൾ നിതിൻ്റെ ഡയറികളിൽ വരുന്നുമുണ്ട്.
നിതിൻ്റെ പുസ്തകം ഏറെക്കുറെ ഒരു ഹെറ്ററോകാഴച്ചയിൽ തന്നെ അവസാനിച്ചതിൻ്റെ സങ്കടം എനിക്കുണ്ട്. അതിൻ്റെ ക്വീർ പൊട്ടൻഷ്യലുകളെ ഉപയോഗിക്കാതിരുന്നതിൻ്റെ നിരാശയും. അതു കൊണ്ട് തന്നെ അത് രണ്ടാം പകുതിക്ക് ശേഷം ഒരു സാധാരണ നോവലായി ചുരുങ്ങിയ അനുഭവമായിരുന്നു. ഇതിനൊരു തുടർച്ചയുണ്ടെങ്കിൽ അത് വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന എന്തുണ്ടിനി എന്നാണ് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നത്. നിതിൻ ഇപ്പോൾ കൊളുത്തി വലിക്കുന്നില്ല.

July 31, 2024
നിതിന്റെ പുസ്തകം രണ്ടാം ഭാഗം announce ചെയ്ത സമയം മുതൽ വായിക്കാൻ ആഗ്രഹിച്ച പുസ്തകമാണ്. പൊതുവേ ഇ-വായന എനിക്ക് സുഖമുള്ള പരിപാടിയല്ല. എന്നിട്ടും ഞാൻ കിൻഡിൽ ആപ്പിൽ വായിച്ചത് ആദ്യ ഭാഗം എന്നെ അത്രയും ആകർഷിച്ചത് കൊണ്ട് മാത്രമാണ്. ഒരു കാരണം ജേർണൽ രൂപത്തിലൊരു നോവൽ എന്നത് എനിക്ക് വളരെ വ്യത്യസ്തമായ ഒരു എക്സ്പീരിയൻസ് ആയിരുന്നു. പിന്നെ ആദ്യ പുസ്തകത്തിൽ എവിടെയോ നിതിനിൽ ഞാൻ എന്നെ കണ്ടു പിടിക്കാൻ ശ്രമിച്ചിരുന്നു.
രണ്ടാം പുസ്തകത്തിൽ പലയിടത്തും നിതിൻ മറ്റൊരു പാരലൽ യുണിവേഴ്സിലെ എന്റെ തന്നെ പ്രതിബിംബമാണെന്ന തോന്നൽ ഉണ്ടായി. എല്ലായിടത്തുമല്ല, ഉദാഹരണത്തിന് കാഫ്കയുടെ എഴുത്തിനോടുള്ള അറ്റാച്ച്മെന്റ്, Arachnophobia, ക്രിക്കറ്റ് , ചിലപ്പോഴൊക്കെ നിതിൻ ചിന്തിക്കുന്ന രീതികൾ അങ്ങിനെ പലതും. രണ്ടാം പുസ്തകവും നിരാശപ്പെടുത്തിയില്ല.

നിതിൻ ഈ കുറിപ്പുകൾ എഴുതുന്ന കാലത്ത് ഞാൻ ജനിച്ചിട്ടു പോലുമില്ല! Still it was so relatable in very many ways. അവസാനം ഞാൻ ശരിക്കും കരഞ്ഞു. Nithin, my brother in christ you're in love with Shihab 😭😭😭
This entire review has been hidden because of spoilers.
July 30, 2024
This is more rounded writing than the previous one in the series. Good job.
September 10, 2024
Okay, this is more complex than i thought this would be, its hard to comprehend everything that's going outside and inside, for Nithin. Writer has tried to bring in some balance. Like in the first book, everything is about what he writes in the dairy and things that he decides to leaves out. But Nithin is becoming more open about certain stuff, and he understands his life is kinda complex and diary doesnt need to know everything or is it? I read twice to make sure I understood everything. Language has much more flow in this one. Some cringe elements are there, but thats appropriate for the age i suppose. overall this is a very interesting series, one that lacks the complexity of Pottal, for sure, but at the same time could grow complex in coming entries in the series.
Displaying 1 - 5 of 5 reviews