ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു….
എന്‍കൗണ്ടര്‍ സ്്‌പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാള്‍ കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന സമസ്യയിലേക്ക് പലപല വഴികള്‍ തുറന്നിടുന്ന രചന. എവിടെയോ തയ്യാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും അനുഭവിപ്പിക്കുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും സ്രഷ്ടാവും കഥാപാത്രവും നീയും ഞാനുമെല്ലാം ഒന്നായി മാറുന്ന, അല്ലെങ്കില്‍ ഒന്നുതന്നെ പലതായി മാറുന്ന, സാമ്പ്രദായികരീതികളെ അട്ടിമറിക്കുന്ന എഴുത്തിന്റെ മാന്ത്രികത. അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍
സൂസന്നയുടെ ഗ്രന്ഥപ്പുര'യും മൂന്നു കല്ലുകളും കഴിഞ്ഞ് എന്റെ വായന ഇപ്പോൾ ദേഹ'ത്തിൽ വന്നു നിൽക്കുന്നു..
അജയ് പി മങ്ങാട്ടിന്റെ രചനകൾ വായനയുടെ പല നൂതന തലങ്ങളിലേക്കും വായനക്കാരനെ വൈകാരികമായി കൊണ്ട് പോകുന്നു..
ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ പോലീസുകാരനും അയാൾ കൊന്നു കളഞ്ഞ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധമാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത്.
എഴുത്തുകാരന്റെ മറ്റു രചനകളെ പോലെ തന്നെ ഈ കൃതിയും എനിക്ക് ഇഷ്ടപ്പെട്ടു.. നല്ലൊരു വായന എനിക്ക് സമ്മാനിച്ച പുസ്തകമാണ് 'ദേഹം'... . . . . 📚Book - ദേഹം ✒️Writer- അജയ് പി മങ്ങാട്ട് 📜Publisher- മാതൃഭൂമി ബുക്സ്
Encounter specialist ആയ, പുസ്തകങ്ങൾ വായിക്കാത്ത, ഒരു പോലീസുകാരന് ഇതിൻ്റെയെല്ലാം നേർവിപരീതമായ ഒരാളുടേതു പോലുള്ള ചിന്തകളും, സംസാരവും ഉണ്ടാകുമോ! എനിക്കെന്തോ 'നായകൻ്റെ' സംസാരവും, പെരുമാറ്റവും, ചിന്തകളുമെല്ലാം അയാളുടെ പരിസരങ്ങളോട് ചേർന്ന് നിൽക്കുന്നതായി തോന്നിയതേയില്ല, അരവിക്ക് പകരം പലപ്പോഴും അജയ് സംസാരിക്കുന്നതായാണു തോന്നിയതും. ഇത്രയും പരന്ന വായനയുള്ള ഒരാൾ അതൊന്നും consider ചെയ്യാതെ എഴുതാനിടയില്ല എന്നതുകൊണ്ട് ഈ തോന്നലുകൾ എൻ്റെ വായനയുടെ പരിമിതിമൂലം അനുഭവപ്പെട്ടതാവാനും സാധ്യതയുണ്ട്. 2.5/5
എന്‍കൗണ്ടര്‍ സ്പെഷ്യലിറ്റായ പോലീസ് ഓഫീസറും അയാള്‍ കൊന്നുകളഞ്ഞ നിരപരാധിയായ ഗർഭിണിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന സമസ്യയിലേക്ക് പല പല വഴികള്‍ തുറന്നിടുന്ന രചന
"ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു…."
അരവി, എൻകൗണ്ടർ Special Squad ile നാലംഗ സംഘത്തിൽ ഒരുവൻ.സത്യമേൽൽ,ജയേഷ്, ബുദ്ധദ്ദേവ് മറ്റു മൂന്ന് പേർ. തൻ്റെ 24-ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ച് 48ാം വയസ്സിൽ എത്തി നിൽക്കുന്ന അരവി. ഈ കാലം വരെയും ഒരു സ്മരണകളുടെ ഭാരം അരവിയെ അലട്ടിയില്ല. എന്നാൽ തൻ്റെ ഉദ്യോഗത്തിൻ്റെ ഭാഗമായി കലാപകാരി എന്നു മുദ്രകുത്തി ചാലിയെ യും അവൻ്റെ നിരപരാധിയായ ഭാര്യയായ ജമീലയും കൊല്ലപ്പെടുന്നു പിന്നീട് അങ്ങോട്ട് അരവി യിൽ സ്മരണകൾ നിറയുന്നു. അവൻ്റെ അമ്മയെ പറ്റി, അവൻ തൻ്റെ തുളസിയെ പറ്റി ഓർക്കുന്നു. അവളെ തേടി അവളുടെ നാട്ടിൽ എത്തുന്ന അരവി. പിന്നീട് പല കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ വന്നു നിന്നു ഓർമ്മയുടെ കെട്ട് അഴിക്കുന്നു.
ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത അരവി ജമീലയുടെ ഉപ്പ കുത്തി കുറിച്ച പുസ്തകം തുറക്കുന്നതോടു കുടിയാകാം അയാളെ സ്മരണകളുടെ വേറോരു ലോകത്ത് എത്തിക്കുന്നത്.
"എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കൈയ്യെഴുത്തുമാസിക തുടങ്ങി. വെള്ളക്കടലാസുകൾ മടക്കിത്തുന്നിക്കൂട്ടിയ താളുകളിൽ കഥകളും കവിതകളും പേനയും കളർപെൻസിലും ഉപയോഗിച്ച് എഴുതിയാണ് അതുണ്ടാക്കിയത്. കൂട്ടുകാരോടെല്ലാം ഓരോന്ന് എഴുതാൻ ആവശ്യപ്പെടും. അവരു സമ്മതിക്കും. പക്ഷേ ആരും എഴുതിത്തരാറില്ല. ഒടുവിൽ ഞാൻതന്നെ അവരുടെയെല്ലാം പേരിൽ എഴുതിനിറയ്ക്കും"
ഞാൻ അവളുടെ കഴുത്തറുത്തു. അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോർത്തെടുത്ത് സ്‌മരണകളുടെ കരയിലേക്ക് എടുത്തിട്ടു.…
കുറച്ചു സമയം എടുത്ത ശേഷം മാത്രം ദേഹം വിട്ട് പുറത്തേക്ക് വരുന്ന ഒരു നോവൽ. അവസാനത്തെ വരിയും വായിച്ച ശേഷം ഒരിത്തിരി നേരമെങ്കിലും അരവിന്ദനെയും ജമീലയെയും ആലോചിച്ച ഇരുന്നു പോകും. കാരണം ഒരുപക്ഷെ നമ്മുടെ ദേഹവും അവരോട് രണ്ടു പേരോടും ലയിച്ചിരിക്കാം.
അരവിന്ദൻ എന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ പോലീസുകാരനും ജോലിയുടെ ഭാഗമായി അയാൾക��ക് ജീവൻ എടുക്കേണ്ടി ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള ബന്ധമാണ് നോവലിനെ മുൻപോട്ട് നയിക്കുന്നത്. ജമീലയുടെ കൈയ്യിൽ നിന്നും അവളുടെ ഉപ്പയുടെ കവിതകൾ അടങ്ങിയ ഒരു പുസ്തകം അരവിക്ക് ലഭിക്കുന്നുണ്ട്. എവിടെ നിന്നാണോ എന്ന് തിരിച്ചറിയാനാകാത്ത ഒരു ശക്തി തന്നെ മലയുടെ ചെരിവുകൾക്കിടയിൽ ഉള്ള ഒരു ഗ്രാമത്തിലേക് ക്ഷണിക്കുന്നതായി അയാൾക് തോന്നുന്നു. തുടക്കത്തിൽ അത് മുൻപ് പരിചയപെട്ട് തുളസിയുടെ സ്വാധീനം ആണെന്നും എന്നാൽ പിന്നീട് അതല്ല ആ കവിതകളുടെയും ജമീലയുടെ കടന്നു വരാവാണെന്നു അയാൾക് ബോധ്യപ്പെടുന്നു.
ഒട്ടും തന്നെ മടുപ്പ് അനുഭവ പെടാതെ വായിച്ച തീർക്കാവുന്ന ഒരു നോവൽ. കൂടാതെ കഥാകൃത്തിന്റെ മറ്റു നോവലുകളെക്കാളും എളുപ്പത്തിൽ വായിക്കുവാനും സാധിച്ചു.