ലോകസാഹിത്യത്തിലെ അപൂർവരചനകളെയും ഉന്നതശീർഷരായ എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികൾക്ക് പരിചയപ്പെടുത്തിയ വിശ്വസാഹിത്യജാലകം. മലയാളത്തിലെ രചനകളെ പ്രതിവാരം നിശിതപരിശോധനയ്ക്കു വിധേയമാക്കിയ പംക്തി. 1969 മുതൽ 2006 വരെ, നീണ്ട 37 വർഷം മൂന്നു വാരികകളിലായി ആയിരത്തിയഞ്ഞൂറോളം ലക്കങ്ങളിൽ എഴുതിയ സാഹിത്യവാരഫലം മലയാളിയുടെ വായനയെയും സാഹിത്യാഭിരുചിയെയും സ്വാധീനിച്ചു. അനന്യം എന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യപംക്തിയുടെ സമാഹാരം.
നിശിതവിമർശനവും തുറന്ന് ആസ്വാദനവുമായി മലയാളസാഹിത്യത്തിന്റെയും ഇതര ഇന്ത്യൻ സാഹിത്യസൃഷ്ടികളുടെയും വിട്ടുവീഴ്ചയില്ലാത്ത വിശകലനം. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളും ആധുനികവും ഉത്തരാധുനികവുമായ കൃതികളുമുൾപ്പെടെ കാല-പ്രസ്ഥാ&