കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.
• ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും • ഒരു പിടക്കോഴിയുടെ ആസന്നമരണചിന്തകൾ • ആശ്വാരൂഢനായ വരന്റെ വരവും പോക്കും • മനുഷ്യോപകാരപ്രദമായ ചില കണ്ടുപിടിത്തങ്ങൾ • ഓർമ്മയിൽ എന്റെ ചില കുറ്റാന്വേഷണനീക്കങ്ങൾ • മൂന്നാംകിട സാഹിത്യത്തിന്റെ അന്ത്യം • എന്റെ കളിപ്പാട്ടങ്ങൾ • ഈയിടെ നടന്ന ചില ദുർമരണങ്ങൾ • തട്ടിങ്കൽ കുഞ്ഞുവറീത് പിന്തിരിഞ്ഞുനോക്കുന്നു • അന്നമ്മടീച്ചർ - ഒരോർമ്മക്കുറിപ്പ്
രസകരമായതും ചിന്തനീയവുമായ പത്തു കഥകളുടെ ഒരു സമാഹാരമാണിത്. അദ്ദേഹത്തിന്റെ ഭാഷയും പ്രയോഗങ്ങളും ഈ കഥകളുടെ ഒക്കെ മെന്മയായി കരുതാവുന്നതാണ്. ആഖ്യാനരീതിയിലെ വ്യത്യസ്തയും ആഴത്തിലുള്ള നർമ്മബോധവും ആക്ഷേപഹാസ്യം പറഞ്ഞ് കൊള്ളിക്കണ്ട വിധവുമൊക്കെ സക്കറിയ പറയുന്ന കഥകളിൽ നമ്മുക്ക് കാണാൻ കഴിയും. അദ്ദേഹത്തിന്റെ കഥകൾക്ക് തനതായ ഒരു ശൈലിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ആ ശൈലിയിൽ തന്നെ പ്രമേങ്ങളിലെ വ്യതസ്തത നിറഞ്ഞു നിൽക്കുന്നു.
അനാവശ്യമായ ചിന്തകൾ മനുഷ്യന്റെ മനസ്സിനെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നതെന്ന് ബോധ്യമാക്കുന്ന കഥയാണ് ആദ്യത്തേത്. ഇന്നത്തെ നമ്മുടെ രാഷ്ട്രീയ ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിൽ ആക്ഷേപ ഹാസ്യത്തിലൂടെയാണ് ഇതിലുള്ള ചില കഥകൾ. മനുഷ്യ സഹജമായ പല അവസ്ഥകളും വിചാരങ്ങളും വികാരങ്ങളും നിസ്സഹായ അവസ്ഥയുമൊക്കെ ഇതിലെ മറ്റു കഥകളിലൂടെയും വായിച്ചെടുക്കാനാവുന്നതാണ്.