"ലളിതമായ ഭാഷ കൊണ്ടും ആഖ്യാനവൈവിധ്യം കൊണ്ടും ശ്രദ്ധേയമായ നോവൽ. ഉദ്വേഗമുണർത്തുന്ന, തികച്ചും വ്യത്യസ്‌തമായ വായനാനുഭവം സമ്മാനിക്കുന്നു." - അനൂപ് ശശികുമാർ
"പ്രേമചന്ദ്രൻ ഒരു അസാധാരണ ഡോക്ടറാണ്. ആത്മാക്കളെ കാണാനും അവരോട് സംവദിക്കാനും കഴിയുന്നൊരാൾ. അയാളുടെ മുന്നിലേക്ക് വരുന്ന ജീവിതങ്ങളിലൂടെ (മരണങ്ങളിലൂടെ)യാണ് പുസ്‌തകം സഞ്ചരിക്കുന്നത്. ഒഴുക്കോടെ വായിക്കാവുന്ന ത്രില്ലർ സ്വഭാവമുള്ള, നല്ല റീഡബിലിറ്റിയുള്ള പുസ്‌തകമാണ് പ്രേതചന്ദ്രൻ" - മോസ് വർഗീസ്
ആത്മാക്കൾ വഴി ഒരു അന്വേഷണം, പലപ്പോഴും ആയി സിനിമകളിൽ വന്ന ഒരു തീം ആണ്. അങ്ങനെ ഒരു തീം മലയാളം നോവലിൽ വായിക്കാൻ ഒരു കൗതകം ഉണ്ടായിരുന്നു. നിരാശപ്പെടേണ്ടി വന്നില്ല, ഒറ്റ ഇരിപ്പിന് തന്നെ വായിച്ച് തീർത്തു. ആദ്യത്തെ കുറച്ച് പേജിൽ അൽപ്പം നർമ്മം ചാലിച്ച എഴുത്ത് കണ്ടപ്പോൾ, നോവൽ മുഴുവൻ ഒരു ഫൺ റൈഡ് മൂഡിൽ ആകുമോ എന്നാണ് കരുതിയത്. പക്ഷേ പിന്നീട് ഉദ്വേഗവും നർമ്മവും വളരെ മികച്ച കൈയ്യടക്കതോടെ ബാലൻസ് ചെയ്താണ് നോവൽ മുന്നോട്ട് പോയത്. ചിലയിടത്ത് നോവൽ Predictable ആയിരുന്നു എങ്കിലും, ഒരു നല്ല page turner എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നോവൽ
A supernatural whodunnit, narrated with effortless ease- typical Krishnakumar style. The novel follows Premachandran, a gifted kid who has the ability to see spirits that have just lost their body, from the point loses his father to a bunch of scamsters. He ends up as a doctor, who is chased by ghosts needing closure, while he himself is trying to find a closure to his father’s death.
The plot is cinematic and taut, without any flab and if you blink, you would miss clues. The payback for many important clues come back in an exhilarating fashion. So happy to see your canvas expanding, brother!
കൃഷ്ണകുമാറിന്റെ ദുഃസ്വപ്നം പൂക്കുന്ന മരം എന്ന പുസ്തകത്തിലെ കഥകൾ പോലെ തന്നെ വളരെ പെട്ടെന്നു വായിച്ചു തീർക്കുവാനാകുന്ന ഒരു നോവൽ തന്നെയാണ് പ്രേതചന്ദ്രൻ. പ്രമേയം ഇതു വരെ സിനിമയിലോ കഥകളിലോ കേട്ടതുമായി സാമ്യം ഉണ്ടെങ്കിലും വായിച്ചു തുടങ്ങവേ നമ്മൾ ആ സാമ്യതകളെ മറികടന്നു പ്രേമചന്ദ്രൻ ഡോക്ടറുടെ അന്വേഷണങ്ങളുടെ കൂടെ കൂടും. ആത്മാക്കളെ കാണുവാൻ സാധിക്കുന്ന ഒരു വ്യക്തി, അവർക്ക് വേണ്ടിയും അവരിലൂടെയും നടത്തുന്ന യാത്ര ഇവിടെ കാണാം. നിഗൂഢമായ പശ്ചാത്തലത്തിലും നിങ്ങൾക്ക് നർമം നിറഞ്ഞ സന്ദർഭങ്ങളും സംഭാഷണങ്ങളും കാണുവാൻ കഴിയുമെന്നത് ഈ നോവലിലെ ഒരു പ്രത്യേകത ആണ്. വായിക്കാനായി easy read പുസ്‌തകങ്ങൾ തേടുന്നവർക്ക് പ്രേതചന്ദ്രനെ തിരഞ്ഞെടുക്കാവുന്നതാണ്.
പുസ്തകത്തിൻ്റെ Blurb വായിച്ച ശേഷം, ആയുഷ്കാലവും, വിസ്മയത്തുമ്പത്തും മുതൽ സിക്സ്‌ത് സെൻസും, Just Like Heavenum വരെയുള്ള സിനിമകൾ കണ്ടു തീർത്ത ഒരാൾക്ക് പുതുതായി എന്തെങ്കിലും ഓഫർ ചെയ്യാൻ സാധിച്ചിട്ടുണ്ടാവുമോ എന്ന curiousity ആണ് ഈ നോവൽ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഏതായാലും നിരാശപ്പെടേണ്ടി വന്നില്ല, കൈയ്യിൽ കിട്ടിയതും ഒറ്റയിരുപ്പിൽ തന്നെ വായിച്ചുതീർത്തു. Personally, Plot അല്പം predictable ആയി തോന്നിയെങ്കിലും Narrationum ചില Narrative techniquesm നന്നായി ഇഷ്ടപ്പെട്ടു. കൂടുതൽ ഉദ്വേഗംനിറഞ്ഞ കഥയുമായി പ്രേമചന്ദ്രന് ബെൻസ് കാറിൽ ഉടൻ തന്നെ വരാനാകട്ടെയെന്ന് ആശംസിക്കുന്നു (ആഗ്രഹിക്കുന്നു 😌)