Jump to ratings and reviews
Rate this book

MUNGAMKUZHI

Rate this book
പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങൾ. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊർജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്‌കാരങ്ങൾ. ആഷ് അഷിത ഉള്ളറിവോടെ പറയുന്ന സ്ത്രീ ചരിതങ്ങൾ പെണ്ണെഴുത്തല്ല, മായം ചേരാത്ത മനുഷ്യകഥാഖ്യാനങ്ങളാണ്. 'മുങ്ങാങ്കുഴി' യിലെ കഥകൾ ആഷ് അഷിതയെ പുതുകഥയുടെ മുൻപന്തിയിലേക്ക് എത്തിക്കുന്നു.

144 pages, Paperback

Published May 31, 2024

6 people want to read

About the author

Aash Ashitha

2 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
5 (45%)
4 stars
2 (18%)
3 stars
3 (27%)
2 stars
1 (9%)
1 star
0 (0%)
Displaying 1 - 4 of 4 reviews
Profile Image for Athul C.
134 reviews18 followers
February 25, 2025
2.5/5
First things first, ഇതൊരു മോശം രചനയല്ല. എങ്കിലും പുതു എഴുത്തുകാരുടെ കൃതികളിൽ Personally കല്ലുകടിയായി തോന്നിയിട്ടുള്ള പല കാര്യങ്ങളും ഇവിടെയും പല കഥകളിലും ഏറിയും കുറഞ്ഞും കണ്ടിരുന്നു. അത് Tolerable limits വിട്ട് പോകാതിരിക്കാൻ വേണ്ട കയ്യടക്കം പലപ്പോഴും എഴുത്തുകാരി കാണിച്ചുവെന്നത് പ്രതീക്ഷ നൽകുന്നൊരു കാര്യമാണ്. Looking forward to her future works.
Profile Image for Dr. Charu Panicker.
1,191 reviews76 followers
August 13, 2025
10 കഥകളുടെ സമാഹാരം. മുങ്ങാങ്കുഴി, അടക്കം, കാശ്മീർ, ബ്രൗൺ മൺട്രോയുടെ വീഞ്ഞ് രാത്രി, റിമ്പോച്ചെ, ഇന്ദ്രാഗാന്ധി, മോളൂട്ടോഫ് കോക്ക് ടൈൽ, കുളി, വിത്ത്, അ എന്നിവയാണവ. ആകർഷണീയമായ കഥകളാണ് ഓരോന്നും.
Profile Image for Lijozzz Bookzz.
84 reviews5 followers
May 4, 2025
പ്രമേയങ്ങൾ കൊണ്ട് വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് ആഷ് അഷിതയുടെ “മുങ്ങാങ്കുഴി.” ഇതിലെ കഥകളുടെ ജീവിതപരിസരങ്ങൾ വ്യത്യസ്തമാണ്. മനസ്സിരുത്തി വായിച്ചാൽ മാത്രമേ വരികൾക്കിടയിൽ മനപൂർവ്വം ഒളിപ്പിച്ചു വെച്ച കഥാസാരംശം മനസിലാക്കുകയുള്ളൂ. ഒരിക്കലും ഉപരിതലത്തിലുള്ള വായനയുമായി ഈ ഗ്രന്ഥത്തെ സമീപിക്കരുത്. ആഷ് അഷിതയുടെ കഥകൾ വീക്ഷണങ്ങൾ നന്നേ വ്യത്യസ്തമാണ്. ഇതിലെ കഥാപാത്രങ്ങൾക്ക് അവിരുടേതായ നിലപാടുകളുണ്ട്. അത് വായനക്കാരന്റെ നിലപാടുകളോട് സമരസപ്പെടണമെന്നില്ല. 10 കഥകളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം. കപടസദാചാരം പുലർത്തുന്ന കഥാപ്രമേയങ്ങളോ കഥാപാത്രങ്ങളോ ഇതിൽ ഇല്ല എന്ന് നിസംശയം പറയാം. ഇതിലെ ഭാഷ വ്യത്യസ്തമാണ് പക്ഷേ വാക്കുകൾ മൂർച്ചയുളളതാണ്. ഇതിലെ പ്രമേയങ്ങൾ വ്യത്യസ്തമാണ് പക്ഷേ കഥാപാത്രങ്ങൾ നിലപാടുകളുള്ളവരാണ്. എഴുത്തിന്റെ ലോകത്ത് പുത്തൻ അടയാളപ്പെടുത്തലുകൾ സൃഷ്ടിച്ച ആഷ് അഷിതക്കു ആശംസകൾ.
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.