Jump to ratings and reviews
Rate this book

Moonga | മൂങ്ങ

Rate this book
ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന്‍ എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ. ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

144 pages, Paperback

Published January 1, 2024

7 people want to read

About the author

P.F. Mathews

15 books44 followers
Poovankery Francis Mathew is an Indian author and screenplay writer in Malayalam film and Television industries. A Winner of a National Film Award for Best Screenplay and multiple State television and other literary awards, he is known for his original style of writing.Literary works such as Chaavunilam, Njayarazhcha Mazha Peyyukayayirunnu, Jalakanyakayum Gandarvanum and 2004il Alice and screen plays which include Sararaanthal, Mikhayelinte Santhathikal, Megham and Kutty Srank are some of his notable works.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
3 (27%)
3 stars
6 (54%)
2 stars
1 (9%)
1 star
1 (9%)
Displaying 1 - 3 of 3 reviews
Profile Image for Anand.
82 reviews18 followers
January 30, 2025
ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ പതിനഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാ കഥകളും നല്ല ഒഴുക്കോടെ വായിച്ചു പോകാവുന്നവയാണ്. ഇതിലെ മൂന്ന് കഥകൾ ഒന്നിന്റെ തുടർച്ചയെന്ന രീതിയിൽ എഴുതിയിരിക്കുന്നു. ഇടത്തരക്കാരായ മനുഷ്യരുടെ മാനസികവിനിമയങ്ങളിലൂടെ കഥ പറയുന്നതായി തോന്നി.
Profile Image for Dr. Charu Panicker.
1,167 reviews75 followers
October 12, 2024
15 കഥകളുടെ സമാഹാരം. ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം, തുരങ്കം, ചാരനിറമുള്ള ദിവസം, പ്രാവുകൾ, തിരുവിശേഷിപ്പ്, ഒരു ദിവസം, ഒരു നാട്ടു പാതിരിയുടെ ആത്മഗതം  എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. രസത്തോടെ വായിച്ചിരിക്കാൻ പറ്റിയ കഥകളാണ് ഏറെയും.
Profile Image for Stephen Jose.
46 reviews2 followers
January 29, 2025
പതിനഞ്ചു കഥകളടങ്ങിയ കഥാസമാഹാരം. അതിൽ മൂന്നു കഥകൾ തുടർച്ചയെന്നോണം എഴുതിയിട്ടുണ്ട്. അക്ഷരങ്ങളെയും സ്വരങ്ങളെയും കാഴ്ചകളാക്കി സിനിമ പോലെ മതിലിൽ കാണിച്ച്, കൺനിറയെ കാണാൻ സാധിക്കുന്ന, ആനന്ദത്തിൽ ആറാടാൻ കെൽപ്പുള്ള വിനോദമാണി കഥകൾ. മനുഷ്യാനുഭവങ്ങളുടെ ആഖ്യാനത്തിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടതായ കഥ നിർമ്മലയുടെയും നാരായണന്റെയും ആയിരുന്നു. ഉള്ളറിയുന്ന ഒരാളുടെയടുക്കലല്ലേ മനസ്സ് തുറന്നുപോകുന്നത്? നിർമ്മലയോടുള്ള സനേഹം തിരിച്ചറിഞ്ഞിരുന്നെങ്കിലും ഉത്തരവാദിത്ത്വങ്ങൾ അയാളെ നിർമ്മലയിൽ നിന്നകന്നുകഴിയാൻ പേരിപ്പിച്ചു. എന്നാൽ തീരെ ഇണക്കമില്ലാത്ത ഒരു സ്ത്രീയുമൊത്ത് സ്നേഹമില്ലാതെ ഒന്നിച്ചു ജീവിച്ചതും അവിചാരിതമായി ഒരു മകൾ ജനിച്ചതും ഈയൊരായുസിന് അർത്ഥം കൈവരിക്കുന്നതല്ല എന്ന തോന്നലിലായിരുന്നു നാരായണന്. എന്നാൽ ഭാര്യ സരസുവിന്റെ മരണത്തിനുശേഷം അവളെനിക്കാരായിരുന്നു എന്ന് നാരായണൻ തിരിച്ചറിയുന്നുണ്ട്. കിടക്കയിൽ വെളിപ്പെടാൻ ഇടയുള്ള വാർദ്ധക്യദൗർബ്ബല്യങ്ങളെ മറച്ചുപിടിക്കാനാണോ? അതോ സരസുവിനോടുള്ള ആത്മാർത്ഥത കൊണ്ടാണോ ? എന്നറിയില്ല നാരായണൻ നിർമ്മലയിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. മൂങ്ങ മാത്രം എല്ലാറ്റിനും സാക്ഷി.
Displaying 1 - 3 of 3 reviews

Can't find what you're looking for?

Get help and learn more about the design.