പ്രേമിക്കുന്നവർക്കു മാത്രമായി ഉള്ള ഒരു നല്ല പുസ്തകം. കൂടുതൽ ഒന്നും പറയാനില്ല. കുറെ സമയമെടുത്തു വായിച്ചു തീർക്കാൻ.പദ്മരാജന്റെ ബുക്കൊക്കെ ഒരു mood ലു വായിച്ചാലേ ആ ഫീൽ കിട്ടുള്ളു. അതുകൊണ്ടു ഞാൻ നല്ല മഴ വരാൻ കാത്തിരിക്കുമായിരുന്നു. അന്തരീക്ഷം ഒന്ന് തണുക്കാൻ കാത്തിരിക്കുമായിരുന്നു. കാരണം ഇതിൽ പ്രകൃതിയും ഒരു കഥാപാത്രമായി വരും.ഓരോ കഥയിലും ഓരോ പോലെ. ചിലതിൽ 'കടൽ' ആയി ചിലതിൽ 'മഴയായി' ചിലതിൽ 'രാത്രി'യായി.