Jump to ratings and reviews
Rate this book

നാലഞ്ചു ചെറുപ്പക്കാർ | Naalanchu Cheruppakar

Rate this book

120 pages, Paperback

First published December 1, 2020

16 people are currently reading
314 people want to read

About the author

G.R. Indugopan

42 books113 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
56 (25%)
4 stars
110 (49%)
3 stars
48 (21%)
2 stars
6 (2%)
1 star
2 (<1%)
Displaying 1 - 30 of 32 reviews
Profile Image for Amal Vinod.
50 reviews6 followers
September 9, 2021
"നാലഞ്ചു ചെറുപ്പക്കാർ" കൂടി പറഞ്ഞ ഒരു തികഞ്ഞ "കാർപ്പേ ഡീം" കഥ !

ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത മറ്റൊരു ഇന്ദുഗോപൻ മാജിക്ക്! മലയാള സാഹിത്യലോകത്തു ഇന്ന് മുടിചൂടാമന്നന്മാരായി വിലസുന്ന പല ക്രാന്തദർശികളേക്കാളും
വ്യക്തിപരമായി എനിക്ക് ഒരല്പം ഇഷ്ടക്കൂടുതലും താത്പര്യവും ഉള്ള എഴുത്തുകാരനാണ് ജി.ആർ.ഇന്ദുഗോപൻ. ആദ്യമായി വായിച്ച കാളിഗണ്ഡകിയിലൂടെ തുടങ്ങി ശംഖുമുഖിയിലൂടെയും അമ്മിണിപിള്ളയിലൂടെയും കടന്നു വിലായത്ത് ബുദ്ധനേയും കണ്ട് ചെന്നായയും കഴിഞ്ഞു ഇന്നിപ്പോൾ നാലഞ്ചു ചെറുപ്പക്കാർ വരെ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ കാച്ചികുറുക്കിയ പൊള്ളുന്ന വരികളിലൂടെയുള്ള എന്റെ അന്തം വിട്ടുള്ള യാത്ര. അധികം സാഹിത്യം പറച്ചിലുകൾ ഇല്ലാതെ, നേരെ വാ നേരെ പോ രീതിയിൽ കഥാപാത്രങ്ങളെ അഴിച്ചു വിട്ട് കൊണ്ടുള്ള ഇന്ദുവിന്റെ കഥ പറച്ചിൽ അഥവാ ജീവിതം പറച്ചിൽ എന്നും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. കഥ പറച്ചിൽ തന്നെ ആണോ അതോ 'കഥ കാണിക്കൽ' എന്നു പറയണമോ എന്നെനിക്ക് തീർച്ചയില്ല. അത്രമേൽ ശക്തമായ വാങ്മയചിത്രങ്ങൾ ആണ് ഇന്ദു തന്റെ സൃഷ്ടികളിൽ ഒരുക്കി വെക്കാറ്. അത് കൊണ്ട് തന്നെ ആവണം ഇന്ദുഗോപൻ എന്ന എഴുത്തുകാരനും അദ്ദേഹത്തിന്റെ കഥാപ്രപഞ്ചവും എപ്പോഴും സിനിമാക്കാർക്ക് പ്രിയപ്പെട്ടവ ആവുന്നതും. നാലഞ്ചു ചെറുപ്പക്കാർ എന്ന ഈ നോവലും അതിൽ നിന്ന് വ്യത്യസ്തമല്ല. ഇന്ദുഗോപന്റെ തൂലികയിൽ പിറന്ന മനോഹരമായ ഒരു "കാർപ്പേ ഡീം" നോവൽ കൂടിയാണ് നാലഞ്ചു ചെറുപ്പക്കാർ. ജീവിതം ആഘോഷിക്കാൻ ഉള്ളതാണ് എന്ന 'സീസ് ദി ഡേ' ഫിലോസഫിയുടെ അപ്പോസ്ത്തലൻ ആണ് ഇന്ദുവിന്റെ പി പി അജേഷ് എന്ന 'പിടിവാശിക്കാരൻ'.

സ്റ്റെഫി എന്ന പെണ്കുട്ടിയുടെ കല്യാണത്തിന് സ്വർണ്ണം തികയാതെ അത് തട്ടികൂട്ടാൻ സഹോദരനായ ടെറൻസ് ബ്രൂണോ 'മടിയിൽ ജ്വല്ലറി' ഏജന്റ് അജേഷിന്റെ സഹായം തേടുന്നതും തുടർന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങൾ കാരണം സ്വർണ്ണം തിരിച്ചു കിട്ടാതാവുന്നതും, സ്വർണ്ണം തിരിച്ചു പിടിക്കാനായുള്ള അജേഷിന്റെ നെട്ടോട്ടവുമാണ് കഥാതന്തു. ജീവിത പ്രാരാഭ്ദങ്ങൾക്കിടയിൽ അതിജീവനത്തിനായി പോരാടുന്നവരാണ് നോവലിൽ ഇന്ദു വരച്ചിടുന്നവരൊക്കെയും. ആ പോരാട്ടത്തിൽ കണ്ണീരിന്റെ ഉപ്പ് രസവും ചോരയുടെ ചവർപ്പും മദ്യത്തിന്റെ മദവും എല്ലാം ചേരുമ്പടി ചേരുന്നു. അതിനിടയിലും ജീവിതം ആഘോഷത്തിന്റെത് കൂടിയാണ് എന്നോരോ ശ്വാസത്തിലും വിളിച്ചു പറയുന്നുണ്ട് അജേഷും മരിയാനോയും എല്ലാം. കഥാനുഗതിയിൽ പലയിടത്തായി ഇത് ഊന്നി പറയുന്ന സന്ദർഭങ്ങൾ ഒട്ടനവധി നമുക്ക് കാണാം. ആഘോഷം വേറെ, മാത്സര്യം വേറെ എന്ന ബോധ്യത്തിൽ ജീവിക്കുന്നവരാണ് അജേഷും മരിയാനോയും. വിലായത്ത് ബുദ്ധയിൽ എന്ന പോലെ നായകന്റെയും പ്രതിനായകന്റെയും നെറ്റിപ്പട്ടം കെട്ടാതെ ഉള്ള പാത്രപോരാട്ടം നമുക്കിവിടെയും കാണാം.

പി പി അജേഷ്, സ്റ്റെഫി, മാർക്കണ്ഡേയ ശർമ്മ, ബ്രൂണോ, മരിയാനോ എന്നു തുടങ്ങി നോവലിലെ കഥാപാത്രങ്ങളുടെ ഒക്കെയും പാത്രരൂപീകരണത്തിൽ ഇന്ദു പ്രകടിപ്പിച്ച കയ്യടക്കം അത്യന്തം അഭിനന്ദനീയമാണ്. കഥാപാത്രങ്ങളുടെ പേരുകളിൽ പോലും പുതുമ കൊണ്ട് വരാൻ ഉള്ള ബോധപൂർവ്വമുള്ള ശ്രമം നമുക്ക് അനുഭവപ്പെടും. കൊല്ലം എന്ന തന്റെ സ്വന്തം നാടിന്റെ ഭൂപ്രകൃതിയും ഭാഷയും തനിക്ക് പരിചയമുള്ള ആളുകളിലേക്ക് തന്നെ സന്നിവേശിപ്പിച്ചു കൊണ്ടുള്ള എഴുത്തുകാരന്റെ കഥയെഴുത്തു രീതി നോവലിന് ഒരു നാടൻ കഥയുടെ മട്ടും ഭാവവും നൽകി.

"വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ" എന്നതുൾപ്പെടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടനേകം സംഭാഷണ ശകലങ്ങളാണ് നോവലിന്റെ മാറ്റ് കൂട്ടുന്നത്. കഥയുടെ തുടക്കം തൊട്ടുള്ള ആവേശം ഒടുക്കം വരെയും നിലനിർത്താൻ ആവേശം നിറക്കുന്ന, തീപ്പൊരി പറക്കുന്ന സംഭാഷണങ്ങൾ വലിയൊരു പങ്ക് തന്നെ വഹിക്കുന്നുണ്ട്.
"ആമ്പിയൻസ് നിന്റെ തന്ത കൊണ്ട് വരുമോ" എന്ന അജേഷിന്റെ ചോദ്യത്തിലെ പ്രകൃത്യാ ഉള്ള നർമ്മം കുറച്ചൊന്നുമല്ല വായനക്കാരനെ ചിരിപ്പിക്കുന്നത്.

സ്റ്റെഫിയുടെ അമ്മ ആഗ്നസും പള്ളീലച്ചനുമായുള്ള സീൻ ഒരു സിനിമയിൽ ആയിരുന്നെങ്കിൽ കരഘോഷം ഉണ്ടാക്കിയേനെ എന്നുള്ളത് ഉറപ്പ്. യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും ഗ്രേ ഷെയ്ഡ് മാത്രമേ ഉള്ളൂ എന്നു പറയാതെ പറയുന്നവരാണ് ഈ നോവലിലെ എല്ലാ കഥാപാത്രങ്ങളും. അതിനാൽ തന്നെ പരമ്പരാഗതമായ പഴകി തേഞ്ഞ നായികാ നായക സങ്കല്പങ്ങളിൽ നിന്നും വിഭിന്നമാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങളും.
വായനക്കാരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പലപ്പോഴും അപ്പോഴപ്പോൾ കഥാപരിസരത്തോട് ക്രിയാത്മകമായി പ്രതികരിക്കുക മാത്രമാണ് അജേഷും സ്റ്റെഫിയും മരിയാനോയും ബ്രൂണോയും ഉൾപ്പെടുന്ന പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് വായനക്കാരെ അവസാന നിമിഷം വരെയും എത്തിക്കാൻ ഈ കഥന ശൈലിക്ക് സാധിച്ചിട്ടുണ്ടെന്നുള്ളത് തന്നെയാണ് അതിന്റെ വിജയവും. വീരപരിവേഷമുള്ള കഥാപാത്രങ്ങൾ തങ്ങളുടെ രോമാഞ്ചം നൽകുന്ന സംഭാഷങ്ങളിലൂടെ വായനക്കാരിലേക്ക് ചെറുതല്ലാത്ത വീര്യം തന്നെ പകർന്നു അനുവാചക മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്നുവെങ്കിലും, എന്റെ അഭിപ്രായത്തിൽ നോവലിലെ യഥാർത്ഥ നായകൻ, "സ്വർണ്ണം" തന്നെയാണ്.
പത്തരമാറ്റുള്ള സ്വർണ്ണം തന്നെ ഈ നാലഞ്ചു ചെറുപ്പക്കാരുടെ സ്വർണ്ണായനം.
പണി തീർത്ത തട്ടാന്റെ പണിയും കൊള്ളാം, ഇരുത്തവും കൊള്ളാം!

#Viznu#MuSafir
Profile Image for Aravind Kesav.
49 reviews6 followers
February 14, 2021
നാലഞ്ചു ചെറുപ്പക്കാർ.

"വ്യവസ്ഥയൊക്കെ ഒരു അവസ്ഥ വരെയുള്ളൂ അച്ചോ !! "

കൊല്ലം കടപ്പാക്കട.
ടെറൻസ് ബ്രൂണോ യുടെ പെങ്ങൾ സ്റ്റെഫിഗ്രാഫ് ന്റെ വിവാഹം. കൊടുക്കാമെന്ന് പറഞ്ഞേറ്റിരുന്ന പൊന്ന് സംഘടിപ്പിക്കാൻ പറ്റിയില്ല. സുഹൃതുക്കളായ നാലഞ്ച് ചെറുപ്പക്കാരിൽ ഒരുവനായ ബാസ്റ്റിന്റെ നിർദേശപ്രകാരം അംബുജം ജ്വല്ലറി യിലെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അജേഷ്, തലേന്നത്തെ പിരിവ് ൽ നിന്നും സ്വർണത്തിന് ഉള്ള കാശ് കിട്ടും എന്ന പ്രതീക്ഷയോടെ മുൻകൂർ സ്വർണവുമായി വരുന്നു, പക്ഷെ തലേന്നത്തെ പിരിവ് പ്രതീക്ഷിച്ച രീതിയ്ക്ക് ലഭിക്കുന്നില്ല. 12 പവൻ സ്വർണം അജേഷ് ന് തിരിച്ചു കൊടുക്കുവാൻ ഉണ്ട്. പെണ്ണ് സ്വർണവുമായി അടുത്ത ദിവസം ഭർത്താവ് ന്റെ വീട്ടിലേയ്ക്ക് പോവുന്നു, തന്റെ സ്വർണം വീണ്ടെടുക്കാൻ അജേഷ് അവരുടെ പിറകെ പുറപ്പെടുന്നു. അവന് പിന്നാലെ നാലഞ്ചു ചെറുപ്പക്കാരും, ബ്രൂണോയും, മമ്മ യും മകളുടെ ഭാവി യോർത്ത് പിറകെ ചെല്ലുന്നു. 12 പവൻ സ്വർണത്തിന് വേണ്ടിയുള്ള യുദ്ധം അവിടെ തുടങ്ങുകയാണ്.

ഇതുവരെ വായിച്ചതിൽ ഇന്ദുഗോപന്റെ ഏറ്റവും മികച്ചത് എന്ന് തോന്നിയ നോവൽ ഇതാണ്. തുടക്കം മുതൽ അവസാനം ഒരേ പേസിൽ, നേർരേഖയിൽ സഞ്ചരിക്കുന്ന കഥ, ഒരു ഘട്ടത്തിൽ പോലും താഴേക്ക് പോവാതെ അത്രത്തോളം എന്റർടെയ്നിങ്ങായി ഒരുക്കിയിരിക്കുന്നു. രസച്ചരട് മുറിയാതെ യുള്ള ആഖ്യാനം, മുൻവിധികളെ തച്ചുടയ്ക്കുന്ന കഥാപാത്രങ്ങളും, സന്ദർഭങ്ങളും. എടുത്ത് പറയേണ്ടത് സംഭാഷണങ്ങളാണ്, കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ എന്നൊക്കെ ആലങ്കാരികമായി പറയാറില്ലേ അത് 100% ഈ നോവലിന് അനുയോജ്യമാണ്.

സ്റ്റെഫിയുടെ മമ്മ ആഗ്നേസും അച്ഛനുമായുള്ള സംഭാഷണം അത്രമേൽ എന്നെ രോമാഞ്ചം കൊള്ളിച്ചതാണ്.

"അന്തസ്സ് വേണം പോലും ! പാതിരിയാണെന്നോന്നും ഞാൻ നോക്കത്തില്ല, അച്ചൻ എന്റെ വായിലിരിക്കുന്നത് കേൾക്കും.." എന്ന് തുടങ്ങി ...'��ച്ചനീ കേസില് അത്രയ്ക്ക് ദണ്ണമുണ്ടെല് പള്ളീൽ പൊന്നും കുരിശും മാലയുമൊക്കെ നേർച്ചയായി ഒരുപാട് വരുന്നതല്ലേ അത് കുറച്ച് ഉരുക്കി ഇവർക്ക് ��ൊട്.. മനുഷ്യർക്കല്ലേ ഇതൊക്കെ ആവശ്യം.. ദൈവത്തിനല്ലല്ലോ."

പിന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്രൂണോയെ സമാധാനിപ്പിച്ച് മോറ്റിവേഷൻ നൽകുന്ന അജേഷ് ന്റെ സംഭാഷണങ്ങൾ. തൊട്ടടുത്ത നിമിഷം " ആമ്പിയെൻസ് പിന്നെ നിന്റെ തന്ത കൊണ്ട് തരുമോടാ" എന്ന ചോദ്യത്തിലൂടെ ചിരിയുണർത്തുകയും ചെയുന്നു.

കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റും ഉള്ള ആളുകൾ തന്നെയാണ് അത് കൊണ്ട് തന്നെ വളരെ വേഗം കഥയെ ഉൾക്കൊള്ളാനും, അവർക്ക് വേണ്ടി വേവലാതി പെടാനും സാധിക്കുന്നു, ആ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കുന്നതിൽ ഇന്ദുഗോപൻ വിജയിച്ചു അത് തന്നെയാണ് ആസ്വാദനത്തെ മികച്ചതാകുന്ന മറ്റൊരു ഘടകം.

കടപ്പാക്കടയിലെ ശ്രീലക്ഷ്മി ലോഡ്ജിലെ 501 ആം നമ്പർ മുറിയിൽ നിന്നും തുടങ്ങി നാലഞ്ചു ചെറുപ്പക്കാർ വഴി അജേഷിലേക്കും, ബ്രൂണോ, സ്റ്റെഫി , ആഗ്നേസ് എന്നിവരിലൂടെ മരിയാനോയി ലേക്കും, ബ്രോച്ചനിലേക്കും, ഓട്ടോ ഡ്രൈവർ ജെക്ക് ദേവാസിയിലേക്കും അങ്ങനെ, ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തി വിട്ട പോലെയൊരു പോക്ക് ആണ്. അവസാനം ആ 12 പവൻ ആർക്ക് എന്ന ചോദ്യ ചിഹ്നത്തിൽ എത്തി നിൽക്കുന്നു.

ഇത് നോവൽ എന്ന നിലയിൽ അല്ല ഒരു സിനിമയ്ക്ക് വേണ്ട തിരക്കഥ എന്ന നിലയ്ക്ക് ടെയ്‌ലർ മേഡ് ചെയ്ത കഥ പോലെയാണ് തോന്നിയത്, അത്രയ്ക്കും സിനിമാറ്റിക്ക് അനുഭവം തരുന്നുണ്ട്, നിങ്ങളുടെ ഇഷ്ടതാരങ്ങളെ ഓരോ കഥാപാത്രങ്ങളായി കണ്ട് വായിച്ചാൽ ആസ്വാദനം കുറേകൂടി മികച്ചതാകും. ഉറപ്പുണ്ട് അധികം താമസിയാതെ ആരെങ്കിലും സിനിമയാക്കും. അങ്ങനെ വന്നാൽ നോവൽ തന്ന അനുഭവം സ്ക്രീനിൽ എത്തിക്കുവാൻ സംവിധായകൻ കുറച്ച് പണിപ്പെടും.


©kesavan
Profile Image for Sreelekshmi Ramachandran.
302 reviews39 followers
October 2, 2023
"ടാ നമ്മുടെ കാരണവന്മാര് പത്തു പൈസ ഉണ്ടാക്കിത്തന്നിട്ടില്ല. പക്ഷെ, നമ്മള് പെഴയ്ക്കും. പോരാടും. വെറും തെണ്ടിയാടാ അജേഷ്. പക്ഷെ, നമ്മുടെ സ്പേസിൽ നമ്മൾ പോരാടും. ആ പോരാട്ടത്തിൽ അലക്സാണ്ടർ ചക്രവർത്തിയാടാ അജേഷ്."

കൊല്ലം കടപ്പുറം പശ്ചാത്തലത്തിൽ ജി. ആർ. ഇന്ദുഗോപൻ എഴുതിയിയ നോവലാണ് നാലഞ്ചു ചെറുപ്പക്കാർ..

അമൽ, ആന്റോ,മറുതാ ലാലു, ബാസ്റ്റിൻ മാർക്കണ്ഡേയ ശർമ്മ തുടങ്ങിയവരാണ് കഥയിലെ നാലഞ്ചു ചെറുപ്പക്കാർ. ഇവർക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്നയാളാണ് ടെറൻസ് ബ്രൂണോ.. ബ്രൂണോയുടെ പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാൻ സ്വർണം ഇല്ലാതെ വരുന്ന സാഹചര്യത്തിൽ, "മടിയിൽ ജ്വല്ലറി"
ഏജന്റ് ആയ അജേഷിന്റെ സഹായം ഇവർ തേടുന്നു.
അതെ തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് പിന്നീട് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്..
ഒരിടത്തു പോലും വായനക്കാരനെ മുഷിപ്പിക്കാതെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് കഥ സഞ്ചരിക്കുന്നത്..
ലളിതമായ ഭാഷയും നമുക്ക് connect ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളും ഈ നോവലിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു..

അജേഷ് എന്ന കഥാപാത്രം വായനയ്ക്ക് ശേഷവും മനസ്സിൽ നിന്ന് മായാതെ ചില ചോദ്യങ്ങൾ ചോദിക്കുകയാണ്..

ഒറ്റയിരിപ്പിന് മറ്റൊന്നും ചിന്തിക്കാതെ വായിക്കാൻ കഴിയുന്ന ഒരു ജി. ആർ. ഇന്ദുഗോപൻ മാജിക്കാണ് നാലഞ്ചു ചെറുപ്പക്കാർ..
.
.
.
📚Book-നാലഞ്ചു ചെറുപ്പക്കാർ
✒️Writer-ജി. ആർ. ഇന്ദുഗോപൻ
🖇️Publisher- malayala manorama
Profile Image for Dr. Sidharth Sivaprasad.
47 reviews4 followers
February 6, 2025
'പൊന്മാൻ' സിനിമ കാണാൻ പോകുന്നതിനുമുന്നേ രണ്ട് മണിക്കൂറിൽ വായിച്ച് തീർത്തതാണ് ഈ പുസ്തകം.അത്ര അനായസമായാണ് ഇന്ദുഗോപന്റെ കഥയും ഭാഷയും ഒഴുകുന്നത്.
_____________________________________

"'നിസ്സഹായത' എന്ന സങ്കീർണ്ണ ഭൂമികയിലാണ് 'നാലഞ്ചു ചെറുപ്പക്കാരി'ലെ കഥാപാത്രങ്ങളുടെ അലച്ചിൽ.ഓരോ കഥാപാത്രവും നമ്മുടെ മുനവിധികളെയും തീർപ്പിനെയും തെറ്റിച്ച് നീങ്ങുന്നു.അതുണ്ടാക്കുന്ന ഉദ്വേഗത്തിലാണ് ഈ രചനയുടെ രസച്ചരട്.

ചുറ്റുവട്ടങ്ങളിൽനിന്ന് ഇതിലെ ഏത്രയോ കഥാപാത്രങ്ങളെ കണ്ടെടുക്കാമെന്ന് തോന്നും.പക്ഷെ വായനയിലേക്ക് കയറുമ്പോൾ മനസ്സിലാകും,നമുക്കെത്രമേൽ അപരിചിതാരാണ് ഈ മനുഷ്യർ അത്രെയുമെന്ന്.
ഉദ്വേഗപൂർണമായ ഈ അപ്രതീക്ഷിതത്വത്തിലാണ്,ദുരൂഹതകളെ അറകളിലാക്കിയുള്ള കഥാസഞ്ചാരശൈലിയിലാണ് ഇന്ദുഗോപനെന്ന എഴുത്തുകാരന്റെ ആഖ്യാനസാമർഥ്യം കിടക്കുന്നത്."

(പുസ്തകത്തിൽ ചേർത്തിട്ടുള്ള,ശ്രീ മനീഷ് നാരായണൻ എഴുതിയ ആസ്വാദനത്തിൽനിന്ന്)

3.5/5 stars.
5 reviews
August 15, 2021
"കടപ്പുറത്തൊരു പറച്ചിലുണ്ട് മറ്റുള്ളവരുടെ തീട്ടം കണ്ട് നായെ വളർത്തരുതെന്ന്". നോവലിലെ നായിക സ്റ്റെഫി ഗ്രാഫ് ഭർത്താവ് മരിയാനോയോട് സ്ത്രീധനം വാങ്ങുന്നതിനെ പറ്റി പറയുന്നതാണീത്.

കല്ല്യാണത്തിന് സ്ത്രീധനമായി കൊടുക്കാനുള്ള 25 പവൻ സ്വർണം വാങ്ങാൻ പണമില്ലാതെ പെട്ടിരിക്കുന്ന സ്റ്റെഫിയുടെ സഹോദരൻ ബ്രൂണൊ നാലഞ്ചു ചെറുപ്പക്കാരെ സഹായത്തിനായി സമീപിക്കുന്നു. അവരിൽ ഒരാളായ ബാസ്റ്റിൻ മുഖേന ജ്വല്ലറിയുടെ സ്റ്റാഫ് അജേഷ് സ്വർണവുമായി എത്തുന്നു, പണം കല്ല്യാണത്തിൻ്റെ അന്ന് വൈകുന്നേരം കൊടുക്കണം എന്ന വ്യവസ്ഥയിൽ. പിന്നീട് ഇതേ സ്വർണം കാരണമുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

നല്ല രീതിയിൽ ത്രില്ല് അടിപ്പിച്ചു കൊണ്ട് തന്നെയാണ് കഥ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ സാധിക്കും. നല്ല പേപ്പർ ക്വാളിറ്റി. നോവലിന്റെ കവർ പേജ് ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് വിനയതേജസ്വി നോവലിലെ രംഗങ്ങളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളും നോവലിൽ ചിലയിടങ്ങളിൽ കൊടുത്തിട്ടുണ്ട്. വൈകാതെ സിനിമയായി കാണാമെന്ന് പ്രതീക്ഷിക്കുന്നു.
Profile Image for Sanuj Najoom.
197 reviews31 followers
October 14, 2021
"ടാ നമ്മുടെ കാരണവന്മാര് പത്തു പൈസ ഉണ്ടാക്കിത്തന്നിട്ടില്ല. പക്ഷെ, നമ്മള് പെഴയ്ക്കും. പോരാടും. വെറും തെണ്ടിയാടാ അജേഷ്. പക്ഷെ, നമ്മുടെ സ്പേസിൽ നമ്മൾ പോരാടും. ആ പോരാട്ടത്തിൽ അലക്സാണ്ടർ ചക്രവർത്തിയാടാ അജേഷ്."

അമൽ, ആന്റോ,മറുതാ ലാലു, ബാസ്റ്റിൻ പിന്നെ മാർക്കണ്ഡേയ ശർമ്മയും അടങ്ങിയതാണ് കഥയിലെ നാലഞ്ചു ചെറുപ്പക്കാർ.  ഈ ചെറുപ്പക്കാരിൽ പ്രധാനിയായ നാടക നടനായ  ശർമ്മയുടെ പാറിപ്പറക്കുന്ന മുടിയുടെ വിവരണത്തോടെയാണ് കഥയാരംഭിക്കുന്നത്. യേശു വേഷം ധരിക്കുന്ന ശർമ്മയുടെ മുടിയും വേഷവും ഒരു കഥാപാത്രത്തിന്റെ പ്രാധാന്യത്തോടെ  കഥയിൽ പലയിടത്തായി കടന്നുവരുന്നുണ്ട്. കൊല്ലം കടപ്പാക്കടയിലെ ശ്രീലക്ഷ്മി ലോഡ്ജിലെ  501ആം നമ്പർ മുറിയിലെ ഈ നാലഞ്ചു ചെറുപ്പക്കാർ ഈ കഥയിൽ ഒരു പാലം പോലെ നിലകൊള്ളുന്നു.

യാദൃശ്ചികമായി നാലഞ്ചു ചെറുപ്പക്കാരിലേക്ക് എത്തിപ്പെടുന്ന ബ്രൂണോയുടെ പെങ്ങൾ സ്റ്റെഫി ഗ്രാഫിന്റെ കല്യാണത്തിനായി അജേഷ് എന്ന മറ്റൊരു ചെറുപ്പക്കാരന്റെ ഇടപാടിൽ സ്വർണ്ണം സംഘടിപ്പിക്കുന്നു. കല്യാണത്തിന്റന്നു പിരിവ് നടത്തി കിട്ടുന്നതിൽ നിന്നും സ്വർണ്ണത്തിന്റെ പണം കൊടുക്കാമെന്ന വ്യവസ്ഥയിൽ അജേഷ് സ്വർണ്ണം എത്തിക്കുന്നു. എന്നാൽ വിചാരിക്കുന്നപോലെ  പിരിവ് നടക്കാതിരിക്കുകയും, സ്വർണവുമായി സ്റ്റെഫി ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്യുന്നതോടെ  ഉദ്വേഗഭരിതമായ കഥയും തനിക്കു ബാക്കി കിട്ടേണ്ട 12 പവൻ സ്വർണ്ണം വീണ്ടെടുക്കാനായി അജേഷും തലവെട്ടിചിറയിലേക്ക് നീങ്ങുന്നു. ഒട്ടും മുഷിപ്പില്ലാതെ, ആവേശത്തോടെ ഒരു സിനിമ കാണുന്ന പോലെ വായിച്ചു മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു അനുഭവമാണിത്. വായനയുടെ അവസാന ഭാഗത്തോട്ടൊക്കെ എത്തിയപ്പോൾ അജേഷിനു എന്റെ മനസ്സിൽ ഫഹദിന്റെ രൂപമാരുന്നു. ഇതിൽ പറയുന്ന മിക്ക സ്ഥലങ്ങളും അറിയാവുന്നതു കൊണ്ട് തന്നെ  അത് വായനക്കൊരു പ്രത്യേക സുഖം നൽകി.

പലപ്പോഴും ഇന്ദുഗോപന്റെ എഴുത്തിലൂടെ കൊല്ലം നഗരത്തിന്റെ  പല പ്രദേശങ്ങളും കടന്നു വന്നിട്ടുണ്ട്. അപ്പോളൊക്കെയും അതീവ സുന്ദരമായി അതെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ദുഗോപൻ കാണിച്ചുതരുന്നത് പോലെ കൊല്ലത്തിന്റെ പല പ്രദേശങ്ങളിലെ സൗന്ദര്യവും, ഇത്ര വൃത്തിയായും വ്യക്തമായും ഈ ഭാഷയും മറ്റാരും നമുക്കുമുന്നിൽ അവതരിപ്പിച്ചിട്ടില്ല. കൊല്ലവും ചിന്നക്കടയും കടപ്പാക്കടയും കുണ്ടറയും നീണ്ടകരയും വിശാലമായ കായലും തീരദേശവും മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട് ഇന്ദുഗോപൻ ഈ നോവലിൽ.

എടുത്തു പറയത്തക്ക മികച്ച സംഭാഷണ മുഹൂർത്തങ്ങളുടെ ഒരു ചെറിയ ഘോഷയാത്ര തന്നെയുണ്ട് മിക്ക കഥാപാത്രങ്ങളിൽ നിന്നുമായി. സ്ത്രീധനത്തെ പറ്റി സ്റ്റെഫി മരിയാനോയോട് പറഞ്ഞത് തീപാറുന്ന ഡയലോഗ് ആരുന്നു.
സ്റ്റെഫിയുടെ അമ്മ ആഗ്നസ് പള്ളീലച്ഛനോട് പറഞ്ഞതിന്റെ ഒരു ഭാഗം തല്ക്കാലം ഇവിടെ കുറിക്കുന്നു...

"അച്ചനീ കേസിൽ അത്രേം ദണ്ണമുണ്ടേല്, പള്ളീ പൊന്നിൻകുരിശും മാലയുമൊക്കെ ഒരുപാട് നേർച്ചയായിട്ട് വന്നതു കാണുമല്ലോ. കുറച്ച് ഉരുക്കി ഇവർക്ക് കൊട്.
മനുഷ്യർക്ക് അല്ലേ ഇതൊക്കെ ആവശ്യം.
ദൈവത്തിനല്ലല്ലോ"
13 reviews3 followers
March 23, 2025
നല്ല കഥയും കഥാപാത്രങ്ങളും നല്ല punch dialogues um..... ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു...
കഥപാത്രങ്ങളുടെ നന്മ, വീണ്ടുവിചാരത്തോടെ ഉള്ള പെരുമാറ്റം അതൊക്കെ കൊണ്ട് കഥക്ക് നല്ല ഒഴുക്കാണ്...
Profile Image for Dr. Charu Panicker.
1,183 reviews74 followers
January 10, 2022
കൊല്ലം കടപ്പുറം പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന നോവലാണിത്. സ്റ്റെഫിയുടെ വിവാഹത്തിനു സ്വർണ്ണം തികയാതെ വരുമ്പോൾ അവളുടെ സഹോദരൻ ജ്വല്ലറി പ്രതിനിധി അജേഷ് മുഖേന സ്വർണ്ണം വാങ്ങുന്നു. വിവാഹത്തിന് കിട്ടുന്ന പിരിവിലൂടെ രൂപ കൊടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ അത് നടന്നില്ല. സ്വർണ്ണവുമായി ഭർത്താവിന്റെ കൂടെ പോയ സ്റ്റെഫിയെ പിന്തുടർന്ന് അജീഷ് പോവുകയും പല രസകരമായ സംഭവങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വളരെയധികം ആകർഷിക്കുന്ന ഒരു കഥാപാത്രമാണ് ഇതിലെ അജേഷ്.
Profile Image for Sreeraj Raju.
13 reviews
December 16, 2025
📖-നാലഞ്ചു ചെറുപ്പക്കാർ
✒️- ജി ആർ ഇന്ദുഗോപൻ
📃- 120
💷- 160
Genre- നോവൽ
Publisher- ഡിസി ബുക്ക്സ്

ഒരു നിമിഷം പോലും വായനയിൽ മടുപ്പ് തോന്നാത്ത വിധം ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ കഴിയുന്ന രീതിയിലുള്ളതാണ് എഴുത്തു ശൈലി. മനുഷ്യനു മനസ്സിലാവാത്ത വിധമുള്ള കടുപ്പമേറിയ സാഹിത്യം കുത്തിത്തിരുകാതെ, സാധാരണക്കാരായ വായനക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള കഥാഖ്യാനമാണ് നോവലിന്റേത്. വായനക്കൊടുവിൽ മനസ്സിൽ നിന്നും പടിയിറങ്ങാൻ മടിച്ചുനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ. അവരെ പടിയിറക്കാൻ കഴിയാതെ ചേർത്തുനിർത്താൻ ശ്രമിക്കുന്ന വായനക്കാരന്റെ മാനസികാവസ്ഥ. ജി.ആർ. ഇന്ദുഗോപന്റെ കൃതികൾ വായനക്കാരുടെ ഹൃദയം കീഴടക്കാൻ കാരണങ്ങൾ വേറെ ചികഞ്ഞു പോകേണ്ടതില്ല.ഒരു കൊല്ലംകാരനായതുകൊണ്ടാവാം, നോവലിലെ കഥാപാത്രങ്ങളെയെല്ലാം മുൻപേ പരിചയമുള്ളതുപോലെ ഒരു തോന്നലായിരുന്നു വായനയിലുടനീളം അനുഭവപ്പെട്ടത്.അതുകൊണ്ട് തന്നെ കഥാപാത്രങ്ങളുമായി വൈകാരികമായി ഒരു ആത്മബന്ധം രൂപപ്പെട്ടുവന്നത് വായനയെ കൂടുതൽ ആസ്വാദ്യകരമാക്കി. എന്റെ അനിയത്തിയുടെ കല്യാണത്തിനും സ്വർണം ഈ നോവലിൽ പറഞ്ഞിരിക്കുന്ന പോലെ തന്നെയായിരുന്നു എടുത്തത്. ഇതിലെ പല സന്ദർഭങ്ങളും ജീവിതത്തിൽ നേരിട്ടു കണ്ടതു പോലുള്ള ഒരു ദേജാവു അനുഭവമായിരുന്നു വായന സമ്മാനിച്ചത്.

കൊല്ലം കടപ്പുറത്തെ ഒരു മധ്യവർത്തി കുടുംബത്തിലെ അംഗമായ സ്റ്റെഫി ഗ്രാഫ് എന്ന പെൺകുട്ടിയുടെ വിവാഹ സ്ത്രീധനമായി കൊടുക്കാമെന്നുറപ്പിച്ച സ്വർണ്ണം സംഘടിപ്പിക്കാൻ കഴിയാതെ വരുന്നു. ജ്വല്ലറി മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ അജേഷ് എന്ന ചെറുപ്പക്കാരൻ മുൻകൂർ പണം വാങ്ങാതെ, വിവാഹത്തലേന്ന് പിരിയുന്ന പണം കൊണ്ട് കടം തീർത്തു കൊള്ളണമെന്ന കരാറിന്മേൽ സ്റ്റെഫിയുടെ വിവാഹത്തിനു വേണ്ട സ്വർണ്ണം സ്വന്തം ഉത്തരവാദിത്തത്തിൽ കൊടുത്തു സഹായിക്കുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ കല്യാണപ്പിരിവ് നടക്കാതിരിക്കുകയും, അതിനാൽ കൊടുത്ത സ്വർണ്ണത്തിൽ നിന്ന് 12 പവൻ തിരികെ ആവശ്യപ്പെടുന്ന അജേഷിനെ ഞെട്ടിച്ചു കൊണ്ട് സ്റ്റെഫി സ്വർണ്ണവുമായി ഭർതൃ വീട്ടിലേക്ക് കടന്നു കളയുന്നു.

ഇവിടെ തുടങ്ങുകയാണ് ജീവനും ജീവിതത്തിനും വേണ്ടിയുള്ള രണ്ടുപേരുടെ പോരാട്ടം. അജേഷിന് സ്വർണ്ണം തിരികെ വാങ്ങേണ്ടത് അവന്റെ അഭിമാനത്തിന്റെയും നിലനിൽപ്പിന്റെയും പ്രശ്നമാണ്. സ്റ്റെഫിക്ക് സ്വർണ്ണം കൈമോശപ്പെട്ടു പോകാതെയിരിക്കേണ്ടത് അവളുടെ വിവാഹജീവിതത്തിന്റെ നിലനിൽപ്പിന് അത്യാവശ്യവുമാണ്. തന്നേക്കാൾ കായിക ശക്തിയും ആൾബലവും കൂടുതലുള്ളവരോട് പോലും മല്ലിട്ടുനിൽക്കുന്നതിനുള്ള അജേഷിന്റെ ആത്മധൈര്യം, ഏതു പ്രതിബന്ധങ്ങളിലും ഉലയാതെ നിൽക്കുന്ന ചങ്കൂറ്റം എന്നിവയെല്ലാം സാമ്പത്തികമില്ലെങ്കിലും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയും അതുമൂലം ജീവിതത്തിൽ താൻ നേടിയെടുത്ത വിശ്വാസ്യതയും തകർന്നുപോകാതിരിക്കാൻ വേണ്ടിയായിരുന്നു.

"ടാ നമ്മുടെ കാരണവന്മാരായിട്ട് പത്തു പൈസ ഉണ്ടാക്കി തന്നിട്ടില്ല. പക്ഷേ നമ്മൾ പിഴക്കും, പോരാടും. വെറും തെണ്ടിയാടാ അജേഷ്, പക്ഷേ നമ്മുടെ സ്പേസിൽ നമ്മൾ പോരാടും. ആ പോരാട്ടത്തിൽ അലക്സാണ്ടർ ചക്രവർത്തിയാടാ അജേഷ്" - ഇങ്ങനെ ഒരു സാധാരണക്കാരന്റെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഒരുപാട് മുഹൂർത്തങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്.സമൂഹത്തിൽ ഇന്നും രഹസ്യമായി / പരസ്യമായി നിലനിന്നു പോകുന്ന സ്ത്രീധന സമ്പ്രദായം മൂലം ഒരു പെൺകുട്ടിയുടെ വിവാഹം അവളുടെ കുടുംബത്തിനെ എത്രമാത്രം മാനസിക സംഘർഷങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും തള്ളിവിടുന്നു എന്ന് വരച്ചിടുകയാണ് നോവലിലൂടെ എഴുത്തുകാരൻ. "സത്യത്തിൽ പൊന്നു തൊടാത്തപ്പോഴാ ഒരു പെണ്ണിന്റെ യഥാർത്ഥ ചന്തം അറിയാൻ പറ്റുന്നത്" എന്ന ഒരൊറ്റ സംഭാഷണത്തിൽ സ്വർണ്ണത്തേക്കാൾ മൂല്യം സ്റ്റെഫിയിൽ കാണുന്ന അജേഷ് ഒരു പ്രതീക്ഷയാണ് – സ്ത്രീ തന്നെയാണ് ധനമെന്ന് കരുതുന്ന പുതിയ തലമുറയിലേക്കുള്ള പ്രതീക്ഷ.

ചിലമീലിക
Profile Image for Athul Suresh.
29 reviews
December 2, 2021
"വ്യവസ്ഥയൊക��കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ"

വിലയത് ബുദ്ധക്കും പടിഞ്ഞാറെ കൊല്ലം ചോരക്കാലത്തിനും ശേഷം വായിക്കുന്ന ഇന്ദുഗോപാന്റെ നോവലാണ് നാലഞ്ചു ചെറുപ്പക്കാർ. തുടക്കം മുതൽ അവസാനം ഒരേ പേസിൽ, നേർരേഖയിൽ സഞ്ചരിക്കുന്ന കഥ, ഒരു ഘട്ടത്തിൽ പോലും താഴേക്ക് പോവാതെ അത്രത്തോളം എന്റർടെയ്നിങ്ങായി എഴുതിയിരിക്കുന്നു. ഇത് നോവൽ എന്ന നിലയിൽ അല്ല ഒരു സിനിമയ്ക്ക് വേണ്ട തിരക്കഥ എന്ന നിലയ്ക്ക് ചെയ്ത കഥ പോലെയാണ് തോന്നിയത്, അത്രയ്ക്കും സിനിമാറ്റിക്ക് അനുഭവം തരുന്നുണ്ട്.

സ്റ്റെഫി എന്ന പെണ്കുട്ടിയുടെ കല്യാണത്തിന് സ്വർണ്ണം തികയാതെ അത് തട്ടികൂട്ടാൻ സഹോദരനായ ടെറൻസ് ബ്രൂണോ 'മടിയിൽ ജ്വല്ലറി' ഏജന്റ് അജേഷിന്റെ സഹായം തേടുന്നതും തുടർന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങൾ കാരണം സ്വർണ്ണം തിരിച്ചു കിട്ടാതാവുന്നതും, സ്വർണ്ണം തിരിച്ചു പിടിക്കാനായുള്ള അജേഷിന്റെ നെട്ടോട്ടവുമാണ് കഥാതന്തു.

കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റും ഉള്ള ആളുകൾ തന്നെയാണ് അത് കൊണ്ട് തന്നെ വളരെ വേഗം കഥയെ ഉൾക്കൊള്ളാനും, അവർക്ക് വേണ്ടി വേവലാതി പെടാനും സാധിക്കുന്നു, ആ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കുന്നതിൽ ഇന്ദുഗോപൻ വിജയിച്ചു അത് തന്നെയാണ് ആസ്വാദനത്തെ മികച്ചതാകുന്ന മറ്റൊരു ഘടകം. മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടനേകം സംഭാഷണ ശകലങ്ങളാണ് നോവലിന്റെ മാറ്റ് കൂട്ടുന്നത്. കഥയുടെ തുടക്കം തൊട്ടുള്ള ആവേശം ഒടുക്കം വരെയും നിലനിർത്താൻ ആവേശം നിറക്കുന്ന, തീപ്പൊരി പറക്കുന്ന സംഭാഷണങ്ങൾ വലിയൊരു പങ്ക് തന്നെ വഹിക്കുന്നുണ്ട്. സ്റ്റെഫിയുടെ മമ്മ ആഗ്നേസും അച്ഛനുമായുള്ള സംഭാഷണം അത്രമേൽ എന്നെ രോമാഞ്ചം കൊള്ളിച്ചതാണ്.

കടപ്പാക്കടയിലെ ശ്രീലക്ഷ്മി ലോഡ്ജിലെ 501 ആം നമ്പർ മുറിയിൽ നിന്നും തുടങ്ങി നാലഞ്ചു ചെറുപ്പക്കാർ വഴി അജേഷിലേക്കും, ബ്രൂണോ, സ്റ്റെഫി , ആഗ്നേസ് എന്നിവരിലൂടെ മരിയാനോയി ലേക്കും, ബ്രോച്ചനിലേക്കും, ഓട്ടോ ഡ്രൈവർ ജെക്ക് ദേവാസിയിലേക്കും അങ്ങനെ, ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തി വിട്ട പോലെയൊരു പോക്ക് ആണ്. അവസാനം ആ 12 പവൻ ആർക്ക് എന്ന ചോദ്യ ചിഹ്നത്തിൽ എത്തി നിൽക്കുന്നു.

നിങ്ങളുടെ ഇഷ്ടതാരങ്ങളെ ഓരോ കഥാപാത്രങ്ങളായി കണ്ട് വായിച്ചാൽ ആസ്വാദനം കുറേകൂടി മികച്ചതാകും. പ്രധാന കഥാപാത്രമായ അജേഷിനു എന്റെ മനസ്സിൽ ഫഹദിന്റെ രൂപമാരുന്നു. ഒന്നുറപ്പുണ്ട് അധികം താമസിയാതെ നാലഞ്ചു ചെറുപ്പക്കാർ ആരെങ്കിലും സിനിമയാക്കും. നല്ല രീതിയിൽ ത്രില്ല് അടിപ്പിച്ചു കൊണ്ട് തന്നെയാണ് കഥ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ സാധിക്കും.

കഥകൃത്ത് : ജി അർ ഇന്ദുഗോപൻ ❣️


✍️ അതുൽ സുരേഷ്
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
November 9, 2021
ചെറിയൊരു റീഡിങ്ങ് ചലഞ്ചിൽ പങ്കെടുക്കണമെന്നുണ്ടോ? ഒരാഴ്ച കൊണ്ട് അഞ്ചു പുസ്തകങ്ങൾ. 'അയ്യോ, അതെങ്ങനെ സാധിക്കും' എന്നു തോന്നുന്നുണ്ടെങ്കിൽ ഇനി പറയുന്ന അഞ്ച് ഇന്ദുഗോപൻ പുസ്തകങ്ങൾ മാത്രം ഒന്നു വായിച്ചു നോക്കൂ - 'അമ്മിണിപ്പിള്ള വെട്ടുകേസ്', 'പടിഞ്ഞാറേക്കൊല്ലം ചോരക്കാലം', 'ചെന്നായ', 'വിലായത്ത് ബുദ്ധ' പിന്നെ ദാ 'നാലഞ്ചു ചെറുപ്പക്കാർ' (ഇനിയും ഉണ്ട്... എന്നാലും ഒരാചാരവെടിക്ക് ഇതാ ബെസ്റ്റ്) പേജ് മറിയുന്നതറിയില്ല.

ഇനിയാണ് ചലഞ്ച്. ഈ കഥകളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും ഒന്നിറങ്ങി വരാൻ നോക്കൂ.

'നാലഞ്ചു ചെറുപ്പക്കാർ'ക്കു വേണ്ടി മാത്രമുള്ള ഒരു ആസ്വാദനമല്ല. ക്ഷമിക്കണം. എന്നാലും ഒറ്റയിരിപ്പിന് വായിക്കാവുന്ന ഒരുഗ്രൻ കഥ എന്നല്ലാതെ പ്രത്യേകിച്ച് എന്തു പറയാനാണ്. പി. പി. അജേഷിനെയും സ്റ്റെഫി ഗ്രാഫിനേയും പെരുത്തിഷ്ടമായി. ഇതൊരു മാസ്സ് പടമായി ഇറങ്ങിയാൽ അത്ഭുതമില്ല.
Profile Image for Anuroop Kuniyil.
10 reviews
March 19, 2025
ഒട്ടും വിരസതയില്ലാതെ വായിക്കാൻ പറ്റിയ ഒരു നല്ല നോവൽ. കഥാ നായകനായ അജേഷ് താൻ നേരിടുന്ന പ്രതിസന്ധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുകയും അതിൽ നിന്നും മോചനം നേടുകയും ചെയ്യുന്നു. 

മറ്റു കഥാപാത്രങ്ങൾ അജേഷിനെ ലക്ഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അജേഷ് തൻ്റെ ആതമവിശ്വാസം നിറഞ്ഞ വാക്കുകളിലൂടെ അവരെ അത്ഭുതപ്പെടുത്തുന്നു.


ഇതിലെ ഓരോ "ടാ..." വിളികൾക്കും അതിൻ്റേതായ ഭാവഭേദങ്ങൾ കാണാം. നിസ്സഹായതയുടെയും, വെല്ലുവിളികളുടെയും, ആത്മവിശ്വാസത്തിൻ്റെയും...


"ഇപ്പോഴാ ഞാൻ ശരിക്കും നിന്നെ ഒന്ന് കാണുന്നത് കേട്ടോ. സത്യത്തിൽ പൊന്നു തൊടാത്തപ്പോഴാ ഒരു പെണ്ണിൻ്റെ യഥാർത്ഥ ചന്തം അറിയാൻ പറ്റുന്നത്. ഒരു പാളിച്ചയുമില്ല എനിക്ക് വിജയമാ."


ഒരു സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ ചേരുവുകളും അടങ്ങിയ ഒരു ലഘു നോവൽ.
Profile Image for Bobby Bal.
13 reviews2 followers
February 12, 2021
ഒരു സിനിമാക്കഥ പോലെ വായിച്ച്‌ പോകാം. പുതുമയുള്ള ആഖ്യാനം. കഥയില്ലാത്ത കഥ. സി വി ബാലകൃഷ്ണന്‌ ശേഷം കഥ വായിക്കുമ്പൊൾ സിനിമയ്ക്ക്‌ വേണ്ടി എഴുതിയതാണെന്ന് ഉറപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള കഥനരീതി.

നല്ലതെന്ന് പറയാവുന്നത്‌ മനോരമയുടെ ബൈൻഡിംഗ്‌ ആണ്‌. പുസ്തകം അൽപം മലർത്തിപ്പിടിച്ച്‌ വായിച്ചാലും മുഷിയില്ല. വിനയതേജസ്വിയുടെ നല്ല ഇല്ലസ്റ്റ്രേഷൻ.

പുസ്തകം തുറന്നപ്പോൾ നല്ല മണവും. ഈ സുഗന്ധം പുസ്തകങ്ങളിൽ നിന്ന് ഒരുപാട്‌ കാലങ്ങളായ്‌ അകന്ന് നിൽക്കുകയായിരുന്നു എന്ന് തോന്ന്ന്നു.

എന്തായാലും സിനിമയാക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക്‌ തിരക്കഥ എഴുതേണ്ടി വരില്ല !!
Profile Image for Ajay Varma.
155 reviews7 followers
March 18, 2025
I read the book after watching the movie adaptation (Ponman), and I must say the film exceeded my expectations. While the movie deserves four stars, I'd give the book three stars. Nevertheless, the core narrative is incredibly profound and resonant. Kudos to the author for crafting such a compelling story!
Profile Image for Joel Anto Johnson.
48 reviews3 followers
May 18, 2024
തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്ന എഴുത്ത്. തീ പാറുന്ന ഡയലോഗുകൾ, സങ്കീർണത നിറഞ്ഞ കഥാ പശ്ചാത്തലത്തിലും നർമ്മം കൊണ്ടുള്ള ആഘോഷം. പിന്നെ ലോകത്തെ മുഴുവൻ കടലുകളിലെ വെള്ളത്തേക്കളും കോൺഫിഡൻസുളള പി. പി. അജേഷും...💥🔥
Profile Image for Govind Maheswaran.
9 reviews
January 28, 2025
Used to be a major fan of Indugopan’s work in his early days, with ice and muthala laayani. But it seems like he os focussing more on the scene setting and subplots than the actual plot of the story.
1 review
February 18, 2021
എന്തൊരു കഥ പറച്ചിലാണ് ❤📖.. ഇന്ദുഗോപൻ❤👌. ഫഹദ് ഫാസിലിൻ്റെ അടുത്ത സിൽമക്ക് സ്ക്കോപ്പുണ്ട്.
Profile Image for Younus TM.
28 reviews3 followers
August 28, 2021
'വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയേയുള്ളൂ അച്ചോ!'
Loved the writing. It's a good read. The usual cinematic style of G.R. Indugopan.
Profile Image for Amal Thomas.
201 reviews
February 4, 2025
" വ്യവസ്ഥയൊക്കെ ഒരു അവസ്ഥ വരെയേയുള്ളൂ അച്ചോ. "
Profile Image for Aby Mathews.
11 reviews3 followers
March 16, 2025
സിനിമയിലെ ക്ലൈമാക്സ് ആണ് കുറച്ചൂടെ കൺവിൻസിങ് ആയിട്ട് തോന്നിയത്
Profile Image for Rahul E R.
73 reviews
Read
April 1, 2025
A story of a man who is after his gold, which was lent to a girl for her wedding day. The story tells about courage, love, and the attitude of people towards their lives.
7 reviews
July 10, 2025
ജി. ആർ ഇന്ദുഗോപൻ്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന novel . ഒരു സാധാരണക്കാരന്റെ വാശിയും ജോലിയൊടുളള ആത്മാർത്ഥതയും ചില സ്ത്രീകളുടെ സ്വർണത്തിനോടുള്ള ആർത്തിയേയും ലക്ഷ്യബോധത്തെക്കുറിച്ചും പറയുന്നു.
Profile Image for Bichu Subhash.
31 reviews
July 18, 2025
ജി ആര്‍ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ.
മികച്ച ഒരു കഥവിഷ്കാര അനുഭവമുണ്ടായി.
കൊല്ലം തീര പ്രദേശം മുഖ്യ കഥാപാത്രം ആയിട്ടുള്ള കഥാഗതി. സ്ത്രീധനം, പക,വാശി,പ്രതികാരം എന്നീവ കഥയുടെ മുന്നോട്ടുള്ള പോക്കിന് മുഖ്യ ഘടകങ്ങൾ ആണ്
Profile Image for Chaithanya Sukumaran.
13 reviews
February 2, 2025
ഒരു ഒഴുക്കിലങ്ങനെ വായിച്ച് തീർക്കാൻ പറ്റുന്ന എഴുത്ത്. വായനക്ക് ശേഷവും പിപി അജേഷ് മനസ്സിൽ നിൽക്കുന്നു ♥️
Displaying 1 - 30 of 32 reviews

Can't find what you're looking for?

Get help and learn more about the design.