ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.
ചിലപ്പോൾ ജീവിതത്തിൽ അപകടസമയങ്ങളിൽ നമ്മൾ വിചാരിക്കുമല്ലോ, ദൈവം ഇറങ്ങിവന്ന് നമ്മളെ രക്ഷിക്കുമെന്ന്! ( വിശ്വാസികളുടെ കാര്യമാണ് പറഞ്ഞത്) അതൊരിക്കലും നടക്കാൻ സാധിക്കാത്ത കാര്യമാണെന്ന് എല്ലാവർക്കും അറിയാം . അതുപോലെ തന്നെയാണ് ഈ നോവലും! നടക്കില്ലെന്ന് അറിയാവുന്ന കാര്യങ്ങൾ വെറുതെയങ്ങ് എഴുതിവച്ചേക്കുകയാണ് നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയിലൊന്നും എഴുത്തുകാരനു വലിയ താൽപര്യമില്ല. ബസിൽ 'ജാക്കി' വയ്ക്കുന്നവനെ 'പെൺസഭ' , നാണം കെടുത്തുന്നു. അയാൾക്കും അവകാശങ്ങളുണ്ടെന്ന് അറിയില്ലെ? എന്നെയാണ് ഉപദ്രവിക്കുന്നതെങ്കിൽ എനിക്ക് പ്രതികരിക്കാം പോലീസിനെ വിളിക്കാം. അല്ലാതെ കൂട്ടമായി ആകൃമിക്കുകയാണോ വേണ്ടത്? ഉടുതുണി അഴിച്ച് പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശ്ശനം കാണിക്കുന്നത് ഒരു മാനസീകരോഗമാണ്. അതിനു ചികിൽസിച്ചാൽ ഭേദമാകും. അല്ലാതെ അയാളെ തട്ടികൊണ്ട്പോയി അപമാനിക്കുകയല്ലാ വേണ്ടത്. പിന്നെ പോരാത്തതിന് ഫെമിനിസവും. ഈ ഫെമിനിസം എന്ന വാക്ക് കൊണ്ട് എന്താ ഉദ്ദേശിക്കുന്നെ?പുരുഷൻമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും പകർത്തുന്നതാണോ ഫെമിനിസം? മദ്യപാനവും പെൺപിടിത്തവുമെല്ലാം നല്ല രീതിയിൽ ജീവിക്കുന്ന പുരുഷന്മാർ ചെയ്യാറില്ല. പക്ഷെ ഈ നോവൽ വായിച്ചാൽ തോന്നും എല്ലാ പുരുഷന്മാരും വൃത്തിക്കെട്ടവന്മാരാണെന്ന്! ഈ “men are trash" എന്ന tagline , ഈ നോവലിനു ചേരും. ഇതുവായിച്ചപ്പോൾ ഈ എഴുത്തുകാരനു പുരുഷന്മാരെയും അറിയില്ല സ്ത്രീകളെയും അറിയില്ല. വെറുതെ ഭാവനയാണെന്ന് പറഞ്ഞ് എന്തൊക്കെയോ പടച്ചുവിടുന്നു. It’s an absurd and unrealistic one.
Literature has been reduced to a level that merely caters to societal appeal. While such works may achieve commercial success, does that truly fulfill the core responsibility of literature? To me, this seems like a misleading compromise—one that risks diluting the depth and seriousness that literature ought to uphold.