സി രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. കഥയെ അനുവാചകന്റെ ഉള്ളിൽ പകരാനുള്ളതാണെന്ന പ്രാഥമിക ബോധവും ഈ കഥകളെ ലളിതവും സ്വച്ഛവുമായ ആഖ്യാന രൂപങ്ങളാക്കുന്നു. വൈകാരികമായ ഭാവമുഹൂർത്തങ്ങൾ സൃഷ്ടിച്ചു കൊണ്ട് കഥകൾ വായനക്കാരിൽ ജീവിത സത്യത്തിന്റെ ജീവവായു പകരുന്നു. കരുണയുടെ കാതലും പുതുകാലത്തിന്റെ വേവുകളുമുള്ള കഥകളുടെ സമാഹാരം.
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state