കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പർശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്നേഹമയിയായ അമ്മ ഡോ. എം. ലീലാവതി. വിദ്യകൊണ്ട് ചിറകുകൾ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തിൽ പറന്നെത്താൻ ശ്രമിക്കുന്ന ഒരു പെൺകുട്ടി നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേർചിത്രം. പെൺമയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകൾ നനയാതെ, മനസ്സ് ആർദ്രമാകാതെയും, വായിച്ചു പോകാൻ ആവില്ല. -സി. രാധാകൃഷ്ണൻ
പാരമ്പര്യത്തിൽനിന്ന് ഊർജ്ജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂർണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.