ആധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായ എന്‍.എസ്. മാധവന്‍റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പഞ്ചകന്യകകള്‍ എന്ന ചെറുകഥാസമാഹാരത്തിനുശേഷം, പത്തുവര്‍ഷംകഴിഞ്ഞ് പുറത്തിറങ്ങുന്ന കൃതി. ചൂളൈമേട്ടിലെ ശവങ്ങളും ഹിഗ്വിറ്റയും തിരുത്തും വന്‍മരങ്ങള്‍ വീഴുമ്പോഴും സൃഷ്ടിച്ച ആധുനികാനന്തര ഭാവുകത്വ മാറ്റത്തിന്‍റെ പ്രകമ്പനം ഈ സമാഹരത്തിലും എന്‍.എസ്. മാധവന്‍ തുടരുന്നുണ്ട്. മഞ്ഞപ്പതിറ്റടി, ഭീമച്ചന്‍, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകള്‍.
Madhavan was born in the port city of Kochi . where he attended the Sree Rama Varma High School. After graduating in economics from Maharajas College, Ernakulam he moved to Thiruvananthapuram to study for his masters at the Department of Economics, University of Kerala. During this period he began writing, and in 1970 won the top prize for his first published short story 'Sisu', in a contest organized by the Malayalam literary magazine Mathrubhumi. In 1975, Madhavan joined the Indian Administrative Service
n the 1980s, Madhavan went through a decade-long period of writer's block, until the release of his story 'Higuita' in 1990. In this work, Madhavan models his protagonist, priest Father Geevarghese, on Higuita, the 1990 FIFA World Cup goalkeeper for Columbia. Higuita's unconventional playing style whereby he would often abandon his goal and try to score goals, occupies the priest's imagination. Likewise, he temporarily abandons his cassock and saves a tribal girl Lucie from the clutches of the trafficker Jabbar. The short story was adjudged the best in hundred years of Malayalam literature. Since then he has published four collections of stories, a novel and one collection of plays. Madhavan's works of short fiction are:
* Chulaimedile Savangal (Corpses of Chulaimed) * Higuita * Thiruth (Blue Pencil) * Paryaya Kathakal (Stories about Names) * Nilavili (The Cry)
Madhavan's contribution to the short story genre, which is dying in most parts of the world, is reckoned by critics to be unique and noteworthy. As a short-fiction writer, his art gives importance to minute details and exemplifies the manifest skill and compact craft that writing short fiction demands. In Madhavan's works the subtle connections of criss-crossing dialogs and interlacing plots ultimately reveal an integrated narrative continuum.
ഏഴുകഥകളുടെ സമാഹാരമാണ് ഭീമച്ചൻ. ടൈറ്റിൽ കയ്യേറുന്ന ഭീമച്ചൻ തന്നെയാണ് ഏറ്റവും കൂടുതൽ പേജുകൾ കൈയാളുന്നതും ഏറ്റവും ഹൃദയാഹാരിയായതും. ബൻജി ജമ്പിങ്, പാല് പിരിയുന്ന കാലം എന്നീ കഥകൾ സ്‌പെഷ്യൽ മെൻഷൻ ആയി കണക്കാക്കാം. മികച്ച വായനാനുഭവം.
മഞ്ഞപ്പതിറ്റടി, ഭീമച്ചന്‍, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏഴ് ചെറുകഥകള്‍. ബന്‍ജി ജംബിങ്, ഭീമച്ചന്‍ എന്നീ കഥകൾ ഏറെ ഇഷ്ടപ്പെട്ടു.
The collection comprises seven short stories, with the titular and longest piece placed at the end. Even the title itself—brief, precise, yet captivating—reflects the nature of these stories. Just as poet Vyloppilli is known for his condensed verses (കാച്ചി കുറുക്കിയ കവിത), Madhavan’s storytelling is equally crisp and restrained. His minimalist use of language stands out—using only the bare essentials to sketch the plot, characters, and their conflicts, leaving it to the reader to connect the dots and complete the picture.
***Spoiler alert*** The first story, Manjapathittadi, left me unsure about the meaning of its title; the only clue I found was that it refers to a flower that blooms in the evening. This seems fitting, as Devan—the once-renowned wall-writing artist—is himself in the evening of his life, gradually approaching the night of death.
The second story, Kakkassery, interested me because it includes references to two well-known stories—the one about Ravi from Khasak by O. V. Vijayan, and the story of Kakkassery Bhattathiri. I first came across Bhattathiri in Khabar by K. R. Meera. It was enjoyable to recall those familiar works while reading.
Third: Bungee jumping. The heroine, trapped in a marriage with a narcissistic man, goes through a midlife crisis. The advice she receives stood out to me: “Make big decisions only when your mind is as light as the sky.” I’d add a slight refinement—“as light as a clear sky.”
**Spoiler* Fourth: The climax left me questioning the patient—was he merely pretending, or was there something supernatural at play?
Fifth: Time When Milk Curdles — The title itself is intriguing. As I understand it, just as milk sometimes curdles on its own due to changes in weather, the sociopolitical climate in India has shifted in such a way that misfortune can strike a person unexpectedly.
Sixth: Yayathi: Identity theft forms the central theme. I was able to fully grasp the story only after hearing about King Yayati from my mother—how, driven by his insatiable desires, he exchanged his old age for the youth of his son Puru.
Seventh: Bheemachan: Not the Bhima of the Mahabharata as one might expect, but a massive, deadly crocodile lurking in the Cochin backwaters—shaping the lives of those who live along its banks and the tense pursuit to capture it.
Although I really liked this one, I’m not usually a fan of short stories.
ലളിതമായ ഭാഷ, തീക്ഷ്ണമായ അനുഭവങ്ങൾ. മനുഷ്യജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്ന എൻ. എസ്. മാധവന്റെ ശ്രദ്ധേയമായ ഏഴ് കഥകൾ. വായനയ്ക്ക് ശേഷം മനസ്സിൽ ബാക്കിയാവുന്ന, ചിന്തിപ്പിക്കുന്ന ഏഴ് ജീവിതചിത്രങ്ങൾ.
കഥാസംഗ്രഹം: 1. മഞ്ഞപ്പതിറ്റടി: ഡിജിറ്റൽ യുഗത്തിൽ ചുവരുകളിൽ ഇടം നഷ്ടപ്പെടുന്ന ഒരു കലാകാരന്റെ അതിജീവന കഥ. (ചുവരെഴുത്തുകാരന്റെ ജീവിതസങ്കടങ്ങൾ.)
2. കാക്കശ്ശേരി: ജീവിതം മുന്നിലേക്ക് വെക്കുന്ന കടങ്കഥകൾക്ക് ഉത്തരം തേടിയുള്ള ഒരു മനുഷ്യന്റെ ആത്മീയവും മാനസികവുമായ യാത്രയും, തുടർന്നുണ്ടാകുന്ന വഴിതിരിവുകളും. (ഹമ്മ്.. nice!)
3. ബൻജി ജംപിങ്: സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ധൈര്യം കാണിക്കുന്ന ഒരു സ്ത്രീയുടെ കഥ. (Strong female vibe.)
4. ആരോഗ്യത്തിലും അനാരോഗ്യത്തിലും: ബന്ധങ്ങൾ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ പുറത്തുവരുന്ന അപ്രിയ സത്യങ്ങളും തിരിച്ചറിവുകളും. (അവിഹിതം - A Certificate)
5. പാൽ പിരിയുന്ന കാലം: ആൾക്കൂട്ട സദാചാര വിചാരണകൾക്കിടയിൽ മാനുഷിക മൂല്യങ്ങൾ അപ്രസക്തമാകുന്ന വർത്തമാനകാല അവസ്ഥയെ തുറന്നുകാട്ടുന്ന കഥ. (ഓ... dark!)
6. യയാതി: ഇന്റർനെറ്റിന്റെ മറവിൽ വ്യാജ വ്യക്തിത്വങ്ങൾ കെട്ടിയാടുന്ന മനുഷ്യരുടെ വിചിത്രമായ ഓൺലൈൻ ജീവിതങ്ങൾ. (Fun ഉണ്ട്, but also not.)
7. ഭീമച്ചൻ: ഒരു കായലിൽ പ്രത്യക്ഷപ്പെടുന്ന ഭീമാകാരനായ മുതല തീരവാസികളിൽ വിതയ്ക്കുന്ന ഭീതിയും, അത് ആ നാട്ടിലുണ്ടാക്കുന്ന അസ്വസ്ഥതകളും. (പഴയ എറണാകുളം-ഫോർട്ട് കൊച്ചി കായൽ പശ്ചാത്തലം. ഹമ്പോ! ഉള്ളതാണോ? ഭീകര ഗംഭീര കഥ!)
Reader’s Block മറികടക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മടിക്കാതെ എടുത്തു വായിച്ചോളൂ... ഈ കഥകൾ നിങ്ങളെ ചിന്തിപ്പിക്കും!
മലയാളസാഹിത്യത്തിൽ അനശ്വരമായ എഴുത്തുകൾകൊണ്ട് വായനക്കാരന്റെ ഹൃദയം കീഴടക്കുവാൻതക്ക മാസ്മരികമായ രചനാവൈഭവം ഉള്ള എഴുത്തുകാരനാണ് എൻ എസ് മാധവൻ. തന്റേതായ എഴുത്തിന്റെ ലോകം ഇതിനോടകം വായനക്കാരന്റെ ഹൃദയത്തിലുറപ്പിക്കുവാൻ എൻ എസ് മാധവനു സാധിച്ചു. അദ്ദേഹത്തിന്റെ രചനാപാടവം ഒന്നുംകൂടെ ഊട്ടിയുറപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് അടുത്തിടെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “ഭീമച്ചൻ” എന്ന ചെറുകഥാസമാഹാരം. വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ട് സമ്പന്നവും ജീവിതഗന്ധിയുമാണ് ഈ കഥകൾ എല്ലാം. ഫ്ലക്സ് പ്രിന്റിങ്ങിന്റെ കാലത്ത് പുറംതള്ളപ്പെട്ട ചുവരെഴുത്തുകാരന്റെ കഥയാണ് “മഞ്ഞപ്പതിറ്റടി.” ജീവിതത്തിന്റെ ഉന്മയെതിരഞ്ഞുള്ള ഒരു എഴുത്തുകാരന്റെ സഞ്ചാരമാണ് “കാക്കശ്ശേരി.” പരിമിതികളിൽ തളച്ചിടപ്പെടേണ്ടവല്ല സ്ത്രീയെന്നും അവളുടെ സ്വപ്നങ്ങളെന്നും പഠിപ്പിക്കുന്ന കഥയാണ് “ബൻജി ജംപിങ്.” കുടുംബബന്ധങ്ങളിൽ ഉണ്ടാവേണ്ട വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലാണ് “ആരോഗ്യത്തിലും അനാരോഗ്യത്തിലും” എന്ന കഥ. മനുഷ്യത്വത്തിന് വിലകുറച്ച് കാലികൾക്ക് വിലയിടുന്ന പ്രവണതയോടുള്ള കലഹമാണ് “പാല് പിരിയുന്ന കാലം.” ഡിജിറ്റൽ ലോകം ഉണ്ടാക്കിയെടുക്കുന്ന കപട ഐഡന്റിറ്റിയുടെ കഥയാണ് “യയാതി.” നദിയിൽ പ്രത്യക്ഷപ്പെടുന്ന ഭീമൻ മുതല തീരങ്ങളിൽ സൃഷ്ടിക്കുന്ന ഭീകരതയുടെ കഥയാണ് “ഭീമച്ചൻ.” ഇങ്ങനെ വ്യത്യസ്തമായ ഏഴ് കഥകൾ കൊണ്ട് വായനക്കാരന്റെ ഹൃദയം കവരുവാൻ എൻ എസ് മാധവന് ഈ ഗ്രന്ഥത്തിലൂടെയും സാധിക്കുന്നു.
മഞ്ഞപ്പതിറ്റടി, ഭീമച്ചന്‍, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകള്‍. ഏഴും വ്യത്യസ്ത പ്രമേയങ്ങൾ. പാല് പിരിയുന്ന കാലം മനുഷ്യനെക്കാൾ മൃഗത്തിന് വില നൽകുന്ന സമൂഹത്തിനെ ചൂണ്ടിക്കാണിക്കുന്നു. ബന്‍ജി ജംബിങ് സ്ത്രീ മനസ്സിൻ്റെ മറ്റൊരു തലം കാണിക്കുന്നു.
Bheemachan is a survival drama, Bunjee jumping is on the modern women hood to show their presence also matters pal piriyunna kalam is written to soothe the political guys who decide kerala awards on present environment