Jump to ratings and reviews
Rate this book

ജ്ഞാനസ്നാനം | Jnaanasnaanam

Rate this book
മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ
ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ
പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന്
അര്‍ഹമായിത്തീരുന്നു.
-എം.എന്‍. കാരശ്ശേരി
മുന്‍മാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരു
ജനകീയ സമരത്തിനു സര്‍ഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു.
കഥ ഏറെയൊന്നും ജനകീയസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍
കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെ
പുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്.
-ഇ.പി. രാജഗോപാലന്‍
ഭാഷയാലുള്ള കലാപവും പ്രതിരോധവും അഗാധമായ ആത്മീയതയുടെ
നിര്‍മ്മാണവുമാണല്ലോ എഴുത്ത്. അതിനെ, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ,
നിറവേറ്റുന്നു എന്നതാണ് ഈ സുഭാഷ് ചന്ദ്രന്‍ കഥയുടെ അനന്യതയും രാഷ്ട്രീയ-ലാവണ്യശക്തിയും.
-സജയ് കെ.വി.

103 pages, Paperback

Published September 26, 2024

Loading...
Loading...

About the author

Subhash Chandran

36 books183 followers
Born in 1972 at Kadungallor, a real bucolic setting near Alwaye which forms the plot for his first novel Manushyanu Oru Aamukham, Mr Subhash Chandran spent his salad days at St.Alberts College, Maharajas College, Bharathiya Vidya Bhavan and Law College. Being a First Rank Post Graduate in Malayalam Literature, from Maharajas College, Ernakulam where he studied with Scholorship from MG University, he joined Law College to pursue studies there, but discontinued to accept the job as a Proof Reader in Mathrubhumi Daily. He has worked as a Casual Announcer in Akasha Vani and also as a Lecturer in a Parallel College. Currently, he is working as Chief Sub Editor in Mathrubhumi, Calicut.

Mr. Subhash Chandran’s debut was through a short story competition conducted by Mathrubhumi Weekly for college students in 1994 and his story “Ghadikaarangal Nilakkunna Samayam” won the First Prize.Later a collection of his short stories under the same title won the Kerala Sahithya Academy Award by silencing the carping critics and has become the numero uno who wins this award at such an early age. “Manushaynu oru aamukham” (Novel), “Ghadikaarangal Nilakkunna Samayam”, “Parudeesa Nashtam” and “Thalpam” ( Short Story collections), “Madhyeyingane”, “Kaanunna Nerathu”(vignettes) are his major contributions. To his credit a handful of daedal articles in periodicals can also be reckoned but no potboilers at all for sure.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (7%)
4 stars
7 (50%)
3 stars
6 (42%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Mushfin.
25 reviews4 followers
November 9, 2024
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണെന്ന് തോന്നുന്നു, ഈ കഥ വന്നപ്പോ വായിച്ചിരുന്നതാണ്. ഭാഷയിലെ ഊർജം, രാഷ്ട്രീയം.
അനുബന്ധമായി രണ്ട് കമന്ററി, and it seems, that was to make book little longer for publication.
Profile Image for Lijozzz Bookzz.
84 reviews5 followers
May 4, 2025
സുഭാഷ് ചന്ദ്രന്റെ ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് “ജ്ഞാനസ്നാനം.” മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഉൾപ്പെട്ട നിർണായകമായ സമരമായിരുന്നു ഉപ്പ് സത്യാഗ്രഹം. ആ യാത്രയെ മുൻനിർത്തി സുഭാഷ് ചന്ദ്രൻ എഴുതിയ ഈ കഥ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളെ അനാവരണം ചെയ്യുക മാത്രമല്ല, ഗാന്ധി എന്ന മഹാത്മാവിന്റെ സമാനതകളില്ലാത്ത സ്വഭാവശ്രേഷ്ഠതയെ അനാവരണം ചെയ്യുന്ന അനുഭവമായി മാറുന്നു. ഈ കഥ വായനകാരനെ ഒരു ആസ്വാദകൻ എന്ന തലത്തിലേക്ക് നയിക്കുകമാത്രമല്ല, ഭൂതകാല ചരിത്ര യാഥാർത്ഥ്യങ്ങളെ വർത്തമാനകാല ജീവിതാനുഭവങ്ങളിലൂടെ നോക്കിക്കാണുവാൻ വായനക്കാരനെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഗാന്ധി എന്ന മനുഷ്യൻ സൃഷ്ടിക്കുന്ന പ്രതിരോധം ബ്രിട്ടിഷ് അധികാരങ്ങളോട് മാത്രമല്ല, മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളിൽ ജീവിതത്തെ ആത്മീയതയായി രൂപപ്പെടുത്തുന്നതിനു വിലങ്ങാകുന്ന ജഡികവികാരങ്ങളോടുള്ള കലഹമാണ് എന്ന് സുഭാഷ് ചന്ദ്രൻ ഈ ഗ്രന്ഥത്തിലൂടെ സംവേദനം ചെയ്യുന്നു. ഈ കഥ രൂപപ്പെട്ടത് സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരന്റെ ഭാവനയുടെ തലത്തിലല്ല മറിച്ച് അദ്ദേഹത്തിന്റെ ആത്മീയതയിൽ പരിണമിച്ച ധ്യാനത്തിന്റെ തലത്തിൽ ആണെന്നുള്ളതിൽ രണ്ടുപക്ഷമില്ല.
✍🏻 ലിജോ കരിപ്പുഴ
Displaying 1 - 2 of 2 reviews