ആര്‍. രാജശ്രീ 1977 ജൂലായ് 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ചു. അച്ഛന്‍: പി.എന്‍. രാജപ്പന്‍ മാസ്റ്റര്‍, അമ്മ: ആര്‍. രാജമ്മ. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിര്‍മിതി: വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം & ഗവേഷണ കേന്ദ്രത്തില്‍ അദ്ധ്യാപിക. മക്കള്‍: നന്ദ ശ്രീപാര്‍വ്വതി, നിരഞ്ജന്‍ ശ്രീപതി. ഫോണ്‍: 9446422391 e-mail: rraajashree@gmail.com
മഹാഭാരതത്തിൽ നിന്ന് ആരും ശ്രദ്ധിക്കാതെയുള്ള കഥാപാത്രത്തിൽ, ഇങ്ങനെയൊരു മനുഷ്യപക്ഷമായ ഒരു കഥ ഭാവനയിൽ വിരിയിച്ചു വായനക്കാരിലേക്കെത്തിച്ച എഴുത്തിനു അഭിനന്ദനം അർഹിക്കുന്നു
"ലോകത്തിലുള്ളതെല്ലാം ഇതിലുണ്ട്; ഇതിലില്ലാത്തത് എവിടെയുമില്ല" - മഹാഭാരതത്തെക്കുറിച്ച് സ്ഥിരമായി പറയുന്നതാണിത്. കഥകളും ഉപകഥകളും ഇഴചേർന്നൊഴുകുന്ന ഈ മഹാകാവ്യം കഥ പറയുന്നവർക്ക് എപ്പോഴും സമീപിക്കാവുന്ന ഒരു അമൂല്യ ഖനിയാണ്. എത്ര കുഴിച്ചെടുത്താലും ഉറവ വറ്റാത്ത സ്വർണ്ണവും രത്നങ്ങളും അതിൽ വീണ്ടും അവശേഷിക്കും.
ആർ. രാജശ്രീ എഴുതിയ "ആത്രേയകം" ഈ ജനുസ്സിൽ പെട്ട ഒരു കൃതിയാണ്. എന്നാലിത് മഹാഭാരതത്തിൻ്റെ ഒരു പുനരാഖ്യാനമല്ല - പൊളിച്ചെഴുത്താണ്. (ഇത്തരം ഒരു പൊളിച്ചെഴുത്തിനുള്ള കാരണം നോവലിൻ്റെ അവസാനം വ്യക്തമാക്കുന്നുണ്ട് - അത് ഒരു സ്പോയ്ലർ ആകുമെന്നതിനാൽ കൂടുതൽ പറയുന്നില്ല.)
ആത്രേയകം എന്ന ഒരു വനസ്ഥലിയെ ഹസ്തിനപുരത്തിനും പാഞ്ചാലത്തിനുമിടയിൽ സൃഷ്ടിച്ച്, ഈ സാങ്കല്പിക രാജ്യത്തെ അച്ചുതണ്ടാക്കിയാണ് കഥ തിരിയുന്നത്. ആർഷസംസ്കൃതിയ്ക്കു പുറത്തുനിൽക്കുന്ന നാട്ടറിവുകളുടേയും ചികിത്സാരീതികളുടേയും കേന്ദ്രമാണ് ആത്രേയകം. ഇവിടുത്തെ മുഖ്യ ഭിഷഗ്വര ഇള എന്ന യുവതിയാണ്. അവളുടെ മുത്തച്ഛനായ ചൂഡകനിൽ നിന്ന് ഉപദേശം സ്വീകരിച്ച്, ബലൻ എന്ന കാമുകൻ്റെ സഹായത്തോടെ അവൾ മുറിവേറ്റവരേയും ദൂനരേയും ശുശ്രൂഷിച്ച് സുഖപ്പെടുത്തി ജീവിച്ചു പോകുന്നു.
പാഞ്ചാലരാജകുമാരനായ നിരമിത്രൻ (മഹാഭാരതത്തിലെ ശിഖണ്ഡി) തൻ്റെ ക്ലീബത്വം മൂലം നിഷ്കാസിതനായി ഇവിടെയെത്തുന്നതോടെയാണ് കഥ ശരിക്കും ആരംഭിക്കുന്നത്. ഭിന്നലിംഗക്കാരനായ ആദ്യപുത്രനെ അനന്തരാവകാശിയാക്കാൻ താല്പര്യമില്ലാത്ത ദ്രുപദൻ തൻ്റെ സീമന്തപുത്രനെ ഉപേക്ഷിച്ച് വെപ്പാട്ടിയായ ഹരിണിയുടെ പുത്രൻ ധൃഷ്ടനെ യുവരാജാവാക്കുന്നു. മഹത്വാകാംക്ഷ മാത്രം മനസ്സിലുള്ള അയാൾ രാജ്യവിസ്തൃതിയും അധികാരവും വർദ്ധിപ്പിക്കുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് - തൻ്റെ സഹോദരി കൃഷ്ണയെ അഞ്ചു പേരുടെ പൊതുഭാര്യയാക്കുന്നതടക്കം. ആത്രേയകവും വനവാസികളുമെല്ലാം അയാൾക്ക് പാഞ്ചാലത്തിൻ്റെ പിടിയിലൊതുങ്ങേണ്ട സ്വത്തുക്കൾ മാത്രം.
മണ്ണിനും പെണ്ണിനും മേൽ അധീശത്വം സ്ഥാപിക്കാൻ കാമാർത്തമായി നീങ്ങുന്ന പുരുഷാസക്തിയാണ് ഈ ആഖ്യായികയുടെ പ്രമേയം. പാണ്ഡവരും കൃഷ്ണനും മറ്റു രാജാക്കന്മാരുമെല്ലാം ഒരു വശത്തും, കാടിൻ്റെ മക്കൾ മറുവശത്തുമായാണ് ഇതിലെ യുദ്ധങ്ങൾ നീങ്ങുന്നത്. ആർഷർ പുരുഷാർത്ഥങ്ങൾ കീഴടക്കുമ്പോൾ അരികുവത്കരിക്കപ്പെടുന്നവരുടെ ആർത്തനാദമാണ് ഈ പുസ്തകത്തിൽ നിന്നുയരുന്നത്. പുരുഷകേന്ദ്രീകൃതവും സ്ത്രീകേന്ദ്രീകൃതവുമായ ഈ വീക്ഷണങ്ങൾക്കിടയിലെ പാലമാണ് രണ്ടിലും പെടാത്തവനായ - അല്ലെങ്കിൽ രണ്ടിലും പെടുന്ന - നിരമിത്രൻ.
കന്നഡ എഴുത്തുകാരനായ വസുധേന്ദ്ര ഒരിക്കൽ പറയുകയുണ്ടായി, "രണ്ടാമൂഴം" മഹാഭാരതത്തിൻ്റെ പുനരാഖ്യാനമല്ലെന്ന്. എം ടി തനിക്കുവേണ്ട ഒരു കഥ പറയാൻ മഹാഭാരതത്തെ ഉപയോഗിക്ക മാത്രമേ ചെയ്തുള്ളൂ എന്ന്. ആലോചിച്ചു നോക്കിയാൽ ശരിയാണ്. ഇവിടെ രാജശ്രീ ചെയ്യുന്നതും അതു തന്നെ. മഹാഭാരതത്തിലെ കഥാപാത്രങ്ങളെ തനിക്ക് പത്ഥ്യമായ രീതിയിൽ വ്യാഖ്യാനിച്ച്, നൂറ്റാണ്ടുകളായി പ്രകൃതിക്കും അവളുടെ മക്കൾക്കും നേരെ ഉയരുന്ന ആർഷഖഡ്ഗങ്ങളെ അവർ വരച്ചുവെക്കുന്നു.
അനേകം വ്യാഖ്യാനങ്ങൾക്ക് വഴി തുറന്നിട്ട മഹാകാവ്യത്തിനും അതിൻ്റെ മിത്തിക്കൽ സൃഷ്ടാവ് കൃഷ്ണദ്വൈപായനനും കൂപ്പുകൈ!
This book will destroy many of our preconceived notions about the god-like figures we grew up with. Yes, it is another work of imagination by the author, but after reading this book, its characters remain deeply immersed in our minds, leaving us questioning who is truly right and who is truly wrong.
Aathreyakam is a fictional place situated on the border of Panchala and Hastinapura. People come to Aathreyakam mainly as wounded soldiers or helpless prisoners. Aathreyakam accepts everyone and treats them with its medicinal power. It doesn't judge anyone by their karma or their past. Anyone who reaches Aathreyakam is given a chance to live a different life. Niramithran is one among them.
Aathreyakam is a Wonderfully written book. Mahabharata is such an extraordinary epic that almost every character possesses enough depth, complexity, and emotional weight to become the protagonist of a remarkable novel like this. Here, the author chooses Niramithran, none other than Sikhandin, and explores the pain, identity, and struggles that define that character's life. The book also offers a shocking perspective on the women of the Mahabharata. We all know the major events of the epic, but we often turn a blind eye to the female characters and their suffering. This book beautifully portrays the terrible injustices faced by women, especially Krishnaa (Draupadi/Panchali).
Draupadi, or Krishnaa, is one of the most incredible yet most oppressed characters in the Mahabharata. She married one man, but eventually became the wife of four others as well. She was humiliated in the royal court before everyone, while all five of her husbands remained helpless. Later, she lost all her sons in the war. A normal human being can hardly imagine the depth of pain Draupadi might have endured throughout her life.
The main protagonist of this book is Niramithran. The author presents Niramithran as the one who truly stood for justice, while Yudhishthira was the one who emerged victorious and became known as the sole upholder of Dharma. Yes, this interpretation of the Mahabharata may differ from the traditional one, but when we closely examine the life of each character, we begin to realise that perspective changes everything. Through the eyes of the Pandavas, they are right. Through the eyes of Karna, he is right, while even the Pandavas and Sri Krishna appear to be wrong. Through the eyes of Draupadi, the entire story becomes one of terrible injustice. And through the eyes of Niramithran, it becomes the story of a life built on lies, identity, and oppression.
"You have a right to action alone, never to its fruits." - Krishna
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുസ്ത്രീകളുടെ കത വായിച്ചു കഴിഞ്ഞു, 'ഇതുപോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കി'ലെന്ന് ആഗ്രഹിച്ചതോർക്കുന്നു. പോസിറ്റിവ് റിവ്യൂകളുടെ അതിപ്രസരം മൂലം വായിച്ചുകൊണ്ടിരുന്ന ബാക്കിയെല്ലാം ദൂരെയെറിഞ്ഞ് ആർത്തി പിടിച്ചു കയ്യിലെടുത്തതാണ് അതേ എഴുത്തുകാരിയുടെ ആത്രേയകം.
മഹാഭാരതത്തിന്റെ ഒരു വ്യാഖ്യാനം ഭീഷ്മർ മനുഷ്യ ജീവിതത്തിലെ ഭയത്തിന്റെ പ്രത്യയമാണ് എന്നതാണ്. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയാകട്ടെ, വിരക്തിയുടെയും നിർവികാരതയുടെയും പ്രതീകം. ഭയത്തെ തോൽപ്പിക്കാൻ മനുഷ്യനെ സഹായിക്കുന്നത് മോഹങ്ങളുടെയും വികാരങ്ങളുടെയും അഭാവമാണെന്നത് പഠിപ്പിക്കാൻ വ്യാസൻ കണ്ട വഴിയത്രേ ശിഖണ്ഡിയുടെ കഥ. ആ ശിഖണ്ഡി അഥവാ നിരമിത്രന്റെ വീക്ഷണകോണിലൂടെ മഹാഭാരതത്തിന്റെ ആഖ്യാനം നടക്കുമ്പോൾ ഒരു പൊളിച്ചെഴുത്ത് പ്രതീക്ഷിച്ചിരുന്നു. ആത്രേയകമെന്ന മനോഹര പ്രദേശവും ചൂഡകനും ഇളയും ബലനും ഗദനും ഒരുമിച്ചുകൂടുകയും കഥയുടെ പല ഭാഗങ്ങളിൽ പൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ദ്രുപദനും ഹിരണ്യവർമ്മാവും ഹിരണ്യവതിയും പാഞ്ചാലമഹാറാണിയും കൃഷ്ണയും വിപുലനും വായന കഴിയുമ്പോൾ പല രീതിയിലുള്ള വികാരങ്ങൾ മനസ്സിൽ ഉളവാക്കുന്നെങ്കിലും ധൃഷ്ടനും അർജ്ജുനനും കുന്തിയും രാജ(കു) തന്ത്രത്തിന്റെ വക്താക്കളായി, one dimensional negative characters ആയി അവസാനിച്ചു എന്നൊരഭിപ്രായമുണ്ട് .
വായിച്ചവസാനിപ്പിച്ചപ്പോൾ തോന്നിയത് അപൂർണ്ണതയാണ് . ഒരുപാട് ആഴങ്ങളുള്ള ഒരു കടലിൽ അങ്ങിങ്ങ് മാത്രം ഊളിയിട്ട് കാഴ്ചകൾ കണ്ടു തിരിച്ചു പോരുന്ന ഒരനുഭവം. എവിടെയൊക്കെയോ മനസ്സിനെ പിടിച്ചുലച്ചെങ്കിലും കല്യാണിയുടെയും ദാക്ഷായണിയുടെയും പോലെ എന്റെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടാൻ ആത്രേയകത്തിലെ ആർക്കും സാധിച്ചില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് ചിലപ്പോൾ മറ്റുള്ള നിരൂപണങ്ങൾ വായിച്ച് സ്വയം വരുത്തിവച്ച നിരാശയാവാം. അല്ലെങ്കിൽ രണ്ടാമൂഴം പലയാവർത്തി വായിച്ച ഒരുവന് മധുരപലഹാരം കഴിച്ചു ചായ കുടിക്കുമ്പോൾ അതിന്റെ മധുരം തിരിച്ചറിയാത്തതു പോലെ മറ്റൊരു മഹാഭാരത കഥ വായിക്കുമ്പോൾ തോന്നുന്ന ഇച്‌ഛാഭംഗവുമാവാം.
This entire review has been hidden because of spoilers.
തുടങ്ങിയനാളും ഒടുങ്ങിയ നാളും തമ്മിലുള്ള ഇടവേള പരിഗണിച്ചാൽ വായിച്ചവസാനിപ്പിക്കാൻ ഏറ്റവും അധികം സമയമെടുത്ത പുസ്തകമാണ് ആത്രേയകം. കാലയളവിലുണ്ടായ ദൈർഘ്യത്തെ രചനയുടെ ഗുണനിലവാരവുമായി തട്ടിച്ചു നോക്കേണ്ടതില്ല എന്ന മുൻകൂർ ജാമ്യത്തോടെ എനിക്ക് സ്ഥാപിക്കാനുള്ളത് ആകർഷകമായ രചനാശൈലിയെപ്പറ്റിയും അവസാനിപ്പിക്കാതെ വായന മുന്നോട്ടുകൊണ്ടുപോകാൻ ഇടയാക്കിയ ഭാഷാമികവിനെപ്പറ്റിയുമൊക്കെയാണ്. അത്രമേൽ ജോലിഭാരവും ഏകാഗ്രതയില്ലായ്മയും സൃഷ്ടിച്ച കഠിന സമയമായിരുന്നു ആത്രേയകം വായിക്കാൻ തിരഞ്ഞെടുത്തത് എന്നതാണ് എനിക്കതിനുള്ള വിശദീകരണം. വ്യക്തിപരമായി എന്റെ പുസ്തകവായനാ ചരിത്രത്തിൽ അത്രമേൽ വൈകാരികമായി എന്നെ ബാധിച്ചിട്ടുള്ളതും ആത്രേയകമാണ്. അതിൽ ഒരമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച ഹൃദയത്തോട് അത്രമേൽ ചേർന്നിരിക്കുന്നു. അത്രമേൽ വായിച്ചു കണ്ണീർ പൊഴിച്ച മറ്റൊരു രംഗം എന്റെ വായനാ ജീവിതത്തിലുണ്ടായിട്ടില്ല. കൂട്ടുന്നില്ല, കുറക്കുന്നുമില്ല, a must read..❤️
ഏറെ മുൻവിധികളോടെ എടുത്ത പുസ്തകം. വായ്ക്കുന്തോറും തീർന്നുപോകല്ലേ എന്ന് ആഗ്രഹിച്ച അപൂർവം പുസ്തകങ്ങള്ളിൽ ഒരെണ്ണം. രാജശ്രീക്ക് മാത്രം സാധ്യമായ എഴുത്ത്. പ്രതിഭ റായ് യുടെ ദ്രൗപതിക്ക് ശേഷം മനസിൽ പതിഞ്ഞ മഹാഭാരത പുനരാഖ്യാനം. ഹൃദയം മുഴുവൻ ലോകത്തോടുള്ള സ്നേഹമേറ്റി നടക്കുന്ന ദയാലുവായ നിരമിത്രൻ. അയാളുടെ പാപ പങ്കിലമായ ആത്മാവും യാത്രയും.
There is literary quality in the writing. But, If writers want to write fiction, they should find stories on their own. Writers such as Rajasree take an epic like Mahabharatha as a canvas and create a self made fiction inside it. People who are not well versed with Mahabharatha would think that Rajasree has represented something already inside the epic. Eventhough this book was a good read, I am suspicious about the intent and genuinity of the writer.
മഹാഭാരതത്തിൽ ആരും ശ്രദ്ധിക്കാതെ പോയ അല്ലേൽ ഒരു വരിയിൽ ഒതുങ്ങി പോയ നരമിത്രയും നരമിത്രനുമായ രാജകുമാരന്റെ കഥ . ഭീഷ്മരെ വീഴ്ത്താൻ അർജ്ജുനൻ സ്വീകരിച്ച സ്ത്രീ/പുരുഷ പപ്പാതി ജന്മത്തെ ചോരയും നീരും മനസ്സും ജീവനും അങ്ങനെ എല്ലാം നൽകി മഹാഭാരത കഥയെ വേറെ ഒരു കാഴ്ചപ്പാടിൽ എഴുതിയ കഥ . തീർച്ചയായും വായിച്ചിരിക്കണം .
An amazing journey through Mahabharatha, weaving in narratives from the perspective of the subalterns, particularly touching upon feminist and queer points of view. The language used is equally commendable. Hope this masterpiece gets translated to English soon.
മഹാഭാരതത്തെ പാണ്ഡവരുടെ കഥയായി മാത്രം പറയാതെ, നിരമിത്രന്റെ ജീവിതത്തിലൂടെയാണ് ആത്രേയകം സഞ്ചരിക്കുന്നത്. ആത്രേയകം എന്ന ഇടവും അവിടുത്തെ ജീവിതരീതിയും ബന്ധങ്ങളും കഥയ്ക്ക് വേറിട്ടൊരു ഭാവം നൽകുന്നു. മഹാഭാരതത്തിലെ വലിയ സംഭവങ്ങൾക്ക് സമാന്തരമായി, അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രത്തിന്റെ ജീവിതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ചില ഭാഗങ്ങൾ അൽപം വലിച്ചുനീട്ടിയതായി തോന്നി. അതുകൊണ്ട് ഇടയ്ക്കൊക്കെ വായനയുടെ ഒഴുക്ക് നഷ്ടപ്പെടുകയും കുറച്ച് ബോറടിക്കുകയും ചെയ്തു.
അതേസമയം, മഹാഭാരതത്തെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം തീർച്ചയായും ഒരു നല്ല വായനാനുഭവമാണ്. പാണ്ഡവരെ മാത്രം കേന്ദ്രീകരിക്കാതെ, ആത്രേയകത്തിന്റെയും നിരമിത്രന്റെയും കഥ പറഞ്ഞ രീതി ഈ നോവലിനെ വേറിട്ടതാക്കുന്നു.
Though the author has very good writing skills, though it makes the reading enjoyable, that itself doesn't make it a good book. When the author is trying to give us a different perspective of an epic like Mahabharatha, they can explore the missing connections or the details which are not given in the original. But when an author tries to change the incidents which are in the original and change them just to suit the author's purposes it doesn't do good.
There are many books based on Mahabharata, in Malayalam and in other languages like Parva or Mahasamar series. Unlike all those books, in this one author wants to create her own Mahabharatha by changing even clearly depicted incidents in the epic. Unfortunately for those who read Mahabharaha it will not go well.
In Aathreyakam, author is trying to portray Mahabharatha from Naramithra's (Shikhandi) view point. It all goes well in the half of the book till the author deviates from that. There are many unexplained details in the novel like how Dhrustadhyman located Pandavas and Kunti living incognito after the escape from the planned fire to kill them. If they were so easily tracible while in hiding they wouldn't have survived it. There are many other unexplained details in contradictory to Mahabharata and I think that's its downfall too.
Retelling the Mahabharata through the eyes of neglected and sidelined characters, the novel focuses mainly on Shikhandi—here given a different name, Niramitran. The story highlights the discrimination he endured as a transgender person, despite being highly skilled in martial arts and possessing a noble heart. From his father to his foster brother, everyone exploited him for their own benefit. Yet, Niramitran bore all this with resilience and continued to stand for what he believed was right. His homeland, Panchala, is depicted as a country under a totalitarian regime, constantly manufacturing narratives to justify events. Storytellers appointed by the king spread these narratives, a portrayal that resonates with certain aspects of present-day governments. Although Niramitran is the protagonist, other characters are also explored. Krishna (Draupadi) is shown in a new light—how she was used by the Pandavas, the struggles she endured, and her complex relationships with the other wives of the Pandavas and her mother-in-law, Kunti Devi. The novel also delves into the lives of the Nagas, revealing how they were manipulated by the Pandavas for victory, and the many tricks played upon them. This interpretation of the Mahabharata deserves praise and appreciation. It appears to draw from Jaimini, a student of Vyasa. The popular version, Jaya, was narrated by another disciple, Vaishampayana. While Jaya presents the epic as a battle between good and evil, with evil ultimately vanquished, Jaimini’s version does not label anyone as purely good. Instead, it highlights figures like Niramitran, who embody nobility more than even the Pandavas, including Yudhishthira. A significant theme is Atreyakam, a jungle disputed between Hastinapura and Panchala. Niramitran stayed there after being rejected by his father, undergoing treatment to temporarily appear male. This was done to pass a test set by his father-in-law, whose daughter fled on their wedding night upon discovering Niramitran’s identity. To avoid war and place blame on the princess, Niramitran underwent this treatment. The impact of Atreyakam on his life and perspective is another central theme of the book.
This entire review has been hidden because of spoilers.
'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന ശ്രദ്ധേയമായ കൃതിയുടെ രചയിതാവിൽ നിന്നും മഹാഭാരതത്തിന് ഒരു പുതിയ സ്ത്രീപക്ഷ-മനുഷ്യപക്ഷ വായന. മഹാഭാരതത്തിന് നിരവധി വ്യാഖ്യാനങ്ങൾ മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. പി.കെ. ബാലകൃഷ്ണൻ്റെ ഇനി ഞാൻ ഉറങ്ങട്ടെ (കർണ്ണൻ), എം.ടി.യുടെ രണ്ടാമൂഴം (ഭീമൻ), കമലാ സുരയ്യയുടെ മഹാപ്രസ്ഥാനം (ദ്രൗപദി) എന്നിവയിലൂടെയെല്ലാം നമ്മൾ ഇതിഹാസത്തെ വീണ്ടും വായിച്ചിട്ടുണ്ട്. എന്നാൽ, നരമിത്രൻ്റെ/ശിഖണ്ഡിയുടെ (ദ്രുപദ പുത്രൻ/പുത്രി) വീക്ഷണത്തിലുള്ള ഈ വായന തികച്ചും അപൂർവ്വവും വിപ്ലവകരവുമാണ്.
ഈ നോവൽ ആരംഭിക്കുന്നത് ഒരു മനുഷ്യപക്ഷ വായന എന്ന നിലയിലാണ്. ഒരു 'നപുംസകം' എന്ന പേരിൽ ആ കാലഘട്ടത്തിൽ ശിഖണ്ഡി അനുഭവിച്ചിരിക്കാവുന്ന അപമാനം എത്ര വലുതായിരിക്കും എന്ന് ഗ്രന്ഥകാരി ശക്തമായി അവതരിപ്പിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നമുക്കറിയാം. ഈ സാമൂഹിക സാഹചര്യത്തിൽ നിന്നുകൊണ്ട്, ശിഖണ്ഡിയുടെ ഒറ്റപ്പെടലും ആത്മാഭിമാനത്തിനേറ്റ മുറിവുകളും നോവലിൽ അനുഭവിച്ചറിയാൻ സാധിക്കുന്നു. നോവലിൻ്റെ തുടക്കത്തിലെ മുറുക്കം അത്യധികം ആകർഷകമായിരുന്നു. ശിഖണ്ഡിയുടെ ആത്മഗതങ്ങളിലൂടെ കഥാപാത്രത്തിൻ്റെ ആഴവും തീവ്രതയും വായനക്കാരിലേക്ക് ശക്തമായി സംവേദനം ചെയ്യുന്നുണ്ട്.
എങ്കിലും, മഹാഭാരതത്തിൻ്റെ പതിനെട്ട് പർവ്വങ്ങൾ പോലെയുള്ള വിപുലമായ ഒരു ഇതിവൃത്തം ഏകദേശം 400 പേജുകൾക്കുള്ളിൽ ഒതുക്കുമ്പോൾ സംഭവിക്കുന്ന ചില വേഗക്കുറവ് അവസാന ഭാഗങ്ങളിൽ അനുഭവപ്പെട്ടു. തുടക്കത്തിൽ നിലനിർത്തിയിരുന്ന തീവ്രതയും ഫോക്കസും അവസാനമാകുമ്പോൾ നേരിയ തോതിൽ നഷ്ടപ്പെട്ടതായി തോന്നിയേക്കാം. പരിമിതികൾ ഉണ്ടെങ്കിൽ പോലും, മഹാഭാരതത്തിലെ ഒരു അദൃശ്യ വ്യക്തിത്വത്തിന് ശബ്ദം നൽകാൻ 'ആത്രേയകം' നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂടെ ഇതിഹാസത്തെ സമീപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വളരെ മികച്ച വായനാനുഭവം തന്നെയാണ്.
തോറ്റവരുടെ കഥകൾ, നിശബ്ദമാക്കപ്പെട്ടവരുടെ കഥകൾ, മാഹാത്മാക്കളുടെ നിഴലിൽ മാത്രം ജീവിച്ച സ്ത്രീകളുടെ കഥകൾ ഇവയാണ് പുരാണ പുനർവായനകളിലൂടെ വരുന്നത്.
എന്നാൽ കേട്ട, കണ്ട, വായിച്ച കഥകൾ വീണ്ടും വീണ്ടും വായിക്കാൻ താത്പര്യമില്ലാത്തതിനാലും. അടുത്ത കാലങ്ങളിൽ പുരാണങ്ങൾക്ക് കൈ വന്ന ആധിക്യമേറിയ മതഗ്രന്ഥ പരിവേഷം മുഷിപ്പിച്ചതിനാലും ഞാൻ അവ വായിക്കാതെയായി.
എന്നാൽ ആർ. രാജശ്രീയുടെ അത്രേയകം വായിച്ച് തുടങ്ങിയപ്പോൾ അത് ശിഖണ്ഡിയുടെ (പേരിന് കാലം കൽപിച്ച് നൽകിയ നാണകേട് മാത്രമേയുള്ളൂ. മുടികെട്ടോട് കൂടിയവൻ എന്നർത്ഥം) / നിരമിത്ര കുമാരൻ്റെ കഥ എന്നെ വീണ്ടും വീണ്ടും ആകർഷിച്ചു കൊണ്ടേയിരുന്നു.
ഗ്രീക്ക് ട്രാജഡികളോട് കിടപ്പിടിക്കുന്ന മൂക കഥാപാത്രങ്ങൾ നമ്മുടെ പുരാണങ്ങളിലുമുണ്ട്. അതിലൊരാളുടെ കഥ.
ഒരു വിലാപ കാവ്യത്തിൻ്റെ എല്ലാ വേദനയും ആവാഹിക്കാൻ ശ്രമിക്കുന്ന കൃതി.
ഒരു ഇംഗ്ലീഷ് വിവർത്തനം വന്നാൽ നന്നായിരിക്കും. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ഒരുവൻ്റെ കഥ ഭീരുവിൽ നിന്ന് ധീരനിലേക്ക് ഉള്ള കേവലമായ യാത്ര നടത്തുന്ന കൃതിയായി പോകുന്ന പോലെ.
ഒഴുക്കുള്ള ഭാഷയും കഥപറച്ചിൽ രീതിയും
ഒരു ട്രാൻസ്മാൻ സ്വത്വത്തെ "ട്രാൻസ്നെസ്സിലേക്ക്" മാത്രം ചുരുക്കാതെ കഥ പറയാൻ കൈയ്യടക്കം വേണം എന്നാൽ ഇവിടെ അത് വെറുമൊരു ധീരനായ സ്വാഭിമാനിയായ വ്യക്തിയിലേക്കുള്ള പരിണാമം മാത്രമായി ഒതുങ്ങിയ പോലെ.
വെറുമൊരു വ്യക്തി മാത്രമായി നിരമിത്രൻ മാറുന്നു.
അയാളുടെ സ്വത്വത്തിൻ്റെ ആ ഒരു ഭാഗമറിയാൻ കഴിയാതെ പോയത് പോലെ.
ആത്രേയകം ഒരു വനസ്ഥലി എന്നതിൽ നിന്ന് ഒരു കഥാപാത്രമായി മാറുന്നേയില്ല.
ആത്രേയകം ഇത്ര ആഴത്തിൽ എങ്ങനെ നിരമിത്രനെ സ്പർശിച്ചു എന്ന് പറയുന്ന ഭാഗങ്ങൾ വെട്ടിമാറ്റപ്പെട്ട പോലെ ഒരു അതൃപ്തി അവശേഷിക്കുന്നു.
പലപ്പോഴും ഇളയും, അത്രേയകവും, നിരമിത്രനും ദി അപ്പോത്തിക്കരി ഡയറീസ് എന്ന ആനിമെയെ ഓർമ്മിപ്പിച്ചു. എഴുത്തുക്കാരി അത് കണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വളരെ രസകരമായ ഒന്നാണ് അത്.
“ആത്രേയകം” തികച്ചും അത്ഭുതത്തോടെ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഒരു നോവൽ. മാതൃഭൂമി ബുക്സ് ആണ് പ്രസാദകർ. എന്താണ് ഈ നോവലിന് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരമില്ല. ഈ നോവൽ നമ്മെ കൊണ്ടെത്തിക്കുന്ന പരിസരം തീർത്തും വ്യത്യസ്തമാണ്. മഹാഭാരതകഥകളിൽ നാം കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങൾ മറ്റൊരു വീക്ഷണലോകത്ത് നിന്നും ആർ രാജശ്രീ അവതരിപ്പിക്കുമ്പോൾ വായനക്കാരന്റെയുള്ളിൽ അത് ജനിപ്പിക്കുന്ന സംഘർഷങ്ങൾ ഒട്ടും ചെറുതല്ല. പാഞ്ചാലം എന്ന രാജ്യം എക്കാലവും കഥകൾകൊണ്ടാണ് അതിലെ ഓരോ കുറവുകളും നികത്തിയിരുന്നത്. അവർ പടച്ചുവിടുന്ന കഥകൾ കുറവുകളെ നിറവുകളാക്കി. രാജശ്രീ പറയുന്നുണ്ട്, “കഥകൾ എപ്പോഴും കഥകളാണെന്നോർക്കണം. ഒക്കെയും ഭംഗിയുള്ള കെണികളാണ്. അതിൽ വീഴാതെ ഭംഗിയും കണ്ട് തിരിച്ചുപോരുന്നവരാണ് സമർത്ഥർ. ചില കഥകൾ കൃത്യമായ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് രൂപപ്പെടുന്നതാവും, കെണികളാവും. ഭയമുള്ളിടത്താണ് കഥകൾ ഉണ്ടാകുന്നത്. പാഞ്ചാലം എന്ന ദേശം അതിനൊരു ഉദാഹരണമാണ്. ഇവിടുത്തെ രാജാവിന് ജനിച്ച മകനാണ് നരമിത്രൻ. അവൻ സഞ്ചരിക്കേണ്ടി വന്ന കനൽവഴികൾ ആ കനൽവഴികളിൽ അവൻ തിരിച്ചറിഞ്ഞ ജീവിത യാഥാർത്ഥ്യങ്ങൾ. അതാണ് ഈ നോവൽ. സ്നേഹവും വിവാഹവുമെല്ലാം രാജ്യതന്ത്രത്തിൽ അധികാരത്തിന്റെ മുന്നിൽ അപഹസികപ്പെടുമ്പോൾ നഷ്ടമാകുന്ന മൂല്യങ്ങളെ ഈ നോവൽ അടയാളപ്പെടുത്തുന്നു. അസത്യത്തെ ആഘോഷിക്കുന്ന നന്മയുടെ പരിവേഷം നൽകുന്ന ലോകക്രമങ്ങളോടുള്ള പരിഹാസം ഈ നോവലിൽ ഉണ്ട്. ഒട്ടും വിരസതയില്ലാതെ വായിച്ചു തീർക്കാവുന്ന, നമ്മെ ചിന്തിപ്പിക്കുന്ന വ്യത്യസ്തമായ നല്ലൊരു നോവൽ.
നിരമിത്രന്റെ അദ്ധ്വാനഫലം യുധിഷ്ഠിരൻ ഭുജിച്ചു, ആശ്രിതനായ നിരമിത്രൻ പരാജിതനും സ്വാമിയായ യുധിഷ്ഠിരൻ വിജയിയുമായി എന്ന ആശയത്തെ മുൻ നിർത്തി ജൈമിനിയാൽ ആഖ്യാനം ചെയ്യപ്പെട്ട ജയം എന്ന കഥയാണ് ആത്രേയകം. അങ്ങനെ എങ്കിൽ ഇതിൽ ആത്രേയകം എവിടെ എന്ന ചോദ്യത്തിന് ഉത്തരമാണ് നിരമിത്രൻ. കാരണം നിരമിത്രൻ തന്നെ തിരിച്ചറിയുന്നതും ഉരുക്കിയെടുക്കുന്നതും ആത്രേയകത്തിൽ വെച്ചാണ്. പക്ഷേ ആത്രേയകം എന്നാൽ നിരമിത്രൻ മാത്രവുമല്ല.
മഹാഭാരതകഥകളിൽ അധികമൊന്നും ശ്രദ്ധ കിട്ടാതെപോയ കുറച്ചു കഥാപാത്രങ്ങളെ മറ്റൊരു കോണിലൂടെ അവതരിപ്പിക്കുകയാണ് രാജശ്രീ ടീച്ചർ. ഇതിഹാസങ്ങളിൽ അധികം രേഖപ്പെടുത്താത്ത ഔഷധക്കൂട്ടുകളുടെയും കാരുണ്യത്തിന്റെയും ദേശമായ ആത്രേയകവും അവിടെ ഉടലെടുത്ത ചികിത്സാ പാരമ്പര്യവും പിന്നെ അവിടേക്ക് എത്തിപ്പെടുന്ന നിരമിത്രനും ആണ് കഥ നിറയെ. നിരമിത്രൻ എന്ന് പറയുമ്പോൾ പാഞ്ചാല മഹാരാജാവ് ദ്രുപദന്റെ പുത്രൻ ശിഖണ്ഡി. എന്നാൽ നോവലിൽ ഒരിടത്തും ശിഖണ്ഡി എന്ന് നിരമിത്രനെ വിശേഷിപ്പിച്ചിട്ടില്ല എന്ന് എടുത്തു പറയേണ്ടതാണ്. നിരമിത്രന്റെ കല്യാണം മുതൽ മഹാഭാരത്തെ യുദ്ധത്തിൻറെ അവസാന ദിവസം വരെ വളരെ വ്യത്യസ്താമായി നമുക്ക് കാണാൻ കഴിയുന്നു. അവിടെ തന്റെ കുലത്തിനു അപമാനമായി മാറിയേക്കാവുന്ന മകന്റെ മുന്നിൽ വെച്ച് ഭാര്യയെ പ്രാപിക്കുന്ന ഭർത്താവിനെ കാണാം, ജയത്തിനു വേണ്ടി സ്വന്തം ചോരയിൽ പിറന്ന മകനെ ബലി കൊടുത്ത അർജുനനെയും രാജ കുതന്ത്രങ്ങളുമായി കുന്തിയെയും കാണാൻ കഴിയും.
കൃഷ്ണയോട് മഹാറാണി പറയുന്ന പോലെ - "കഥകൾ എപ്പോഴും കഥകളാണെന്നോർക്കണം , ഒക്കെയും ഭംഗിയുള്ള കെണികളാണ്. അതിൽ വീഴാതെ ഭംഗിയും കണ്ട് തിരിച്ചു പോരുന്നവരാണ് സമർത്ഥർ". ഒരിക്കലും നിരമിത്രനെയും പാഞ്ചാലത്തെയും പറ്റിയുള്ള കഥകൾ നമ്മെ പിന്തുടരുവാൻ അനുവദിക്കരുത്.
I honestly don’t know how to put this book into words, but I can say that I really enjoyed reading it. The way the author has written it is beautiful—the story has a natural flow that keeps you going. After a long time, I read a book completely in Malayalam, without any Manglish words in between, and it was such a wonderful feeling to enjoy the beauty of the language.
Coming to the story, Aatreyakam is based around the world of the Mahabharata. I haven’t actually read the Mahabharata fully and only knew bits and pieces from other stories. What I liked about this book is that it gives a different perspective—the story of the people who were on the losing side of the war. The familiar characters from the Mahabharata, like Arjunan, Bheeman, and even Krishnan, are shown in a different light, which makes you think about the story in a new way.
Overall, it’s a beautiful piece of fiction that takes you back to another era. The author makes you feel like you are walking through the small forest village of Aatreyakam and witnessing the events happening around it.
If you enjoy old Malayalam classics or stories that look at familiar tales from a different angle, this book might be something you would enjoy.
മഹാഭാരതം എന്നും ഒരദ്‌ഭുദമാണ്. അതിലെ കഥകളൂം ഉപകഥകളും കഥാപാത്രങ്ങങ്ങളും എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു. മുതിർന്നുവരുന്തോറും നമ്മുടെ ചിന്തകൾ മാറുന്നു. ഒരു നൂറു സംശയങ്ങൾ നമ്മളിലേക്കെത്തുന്നു. വായിച്ച കഥകളിലെ സത്യവും ചരിത്രവും പ്രായോഗികതയും ചികയുന്നു. ഇത്തരത്തിലുള്ള ഒരു എഴുത്തു രീതിയാണ് രാജശ്രീ യുടേത്. കേട്ട പല (കെട്ടു)കഥകൾക്കും അവർ അവരുടേതായ ഒരു വിശദീകരണം കൊടുത്തിരിക്കുന്നു. ബുദ്ധിക്ക് നിരക്കുന്നതായി തോന്നി അവയൊക്കെ. ഇനി പുസ്തകത്തിലേക്ക് വന്നാൽ. ഓരോ മനുഷ്യനും ഒരു കഥയാണ്. പ്രാധാന്യവും അപ്രധാന്യവും തീരുമാനിക്കുന്നത് അത് എഴുതിയ ആളിൻറെ താല്പര്യങ്ങൾക്കനുസരിച്ചാണ്. ഭാരതത്തിൽ വേണ്ടത്ര ഊന്നൽ നൽകാത്ത വേറൊരു പേര് മാത്രം മാലോകർക്ക് അറിയുന്ന ഒരു വ്യക്തിയുടെ കഥ. അത് നിരമിത്രമാണ്. ഒരുപക്ഷെ ഇത് വായിക്കാത്ത ആൾക്ക് അതാരാണെന്ന് പോലും അറിവ് കാണില്ല. പക്ഷെ അയാളുടെ മറ്റൊരു പേര് എല്ലാർക്കും അറിവുണ്ട് താനും. നിരമിത്രന്റെ ജീവിതവും, യാത്രയും, ആത്മസംഘർഷങ്ങളും, അദ്ദേഹത്തിനെ വരവേറ്റ ആത്രേയകം എന്ന ഭൂമിയും അവിടുത്തെ ആളുകളുടെയും കഥയാണിത്. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ കഥ. തിരസ്ക്കരിക്കപ്പെട്ടവൻറെ കഥ.
It is a bold re-imagining of the Mahabharata, told from the perspective of the margins, where the focus shifts away from kings and war to identity, healing, and survival. Heart of the novel is Niramitran, the transgender prince of Panchala, who is rejected by his father and cast out of the royal world. His journey of alienation, pain, and self-discovery forms the emotional core of the story. What makes his character so compelling is not just his suffering, but his search for a space where he can exist without being defined by rigid social expectations. That space is Athreyakam, a mysterious border village between Panchala and Hastinapura. The village itself feels almost like a character—home to the wounded, the sick, the outcasts, and those who have been erased by society. Instead of violence and power, Athreyakam represents healing, nature, and quiet resistance.
This book is not just a retelling of an epic, but a reclamation of voices that were historically silenced.
While the book gives a different perspective, and reminds us of some less-significant characters in the original Mahabharata, I was struggling to finish reading the book. After a point it almost felt like a TV serial story (one tragedy after other, only missing part was the dramatic background music). I also struggled to follow the last few chapters - mainly conversation between vyasa and other rishis. I was expecting more like a neutral perspective as in randamoozham or some background on characters and authors perspective rather than just presenting conversation for the reader to take what they want or nothing. I personally felt those chapters could have been more crisp. Overall an average book, but helps if you read Mahabharata several years back and want to remember what happened to each character pre/post war.
ആർ രാജശ്രീയുടെ മറ്റൊരു മലയാളം നോവൽ - "ആത്രേയകം" ഇന്നലെ വായിച്ചു തീർത്തു. പുരാണത്തെക്കുറിച്ചുള്ള പുസ്തകമായതിനാൽ ആദ്യം ഈ പുസ്തകം എന്റെ ശ്രദ്ധയിൽപ്പെടുമ്പോൾ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. പിന്നീട് പുസ്തകത്തെക്കുറിച്ച് ധാരാളം നല്ല ഫീഡ്‌ബാക്ക് വായിച്ചപ്പോൾ അത് എന്റെ വായനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. തീർച്ചയായും മഹാഭാരതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഈ നോവലിൽ, നിരമിത്ര / ശിഖണ്ഡിയെക്കുറിച്ച് ആരും അധികം സംസാരിച്ചതായി ഞാൻ കേട്ടിട്ടില്ല.
തുടക്കത്തിൽ വായിക്കാൻ വളരെ രസകരമായ നിരവധി ഭാഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ അവസാനം ആ രസകരമായ എഴുത്ത് രീതി ഇല്ലാതായതായി തോന്നി. വായന അവസാനിക്കാറായപ്പോൾ പുസ്തകം പൂർത്തിയാക്കാൻ വേണ്ടി കുറെ പേജുകളിലൂടെ വെറുതേ ഓടിച്ചുവിടുകയായിരുന്നു (കുറഞ്ഞത് അവസാനത്തെ കുറച്ച് അധ്യായങ്ങളെങ്കിലും).
കഥയുടെ പ്രവാഹത്തിൽ തന്നെ നമ്മളെ പിടിച്ചിരുത്തുന്ന വിധത്തിലുള്ള അവതരണമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരമിത്രൻ എന്ന കഥാപാത്രം വായനക്കാരിൽ ഒരു സഹാനുഭൂതി ഉണർത്തുന്നു — അവന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ വായിക്കുമ്പോൾ അവനോട് ദുഃഖവും സ്‌നേഹവും ഒരുപോലെ തോന്നും.
കഥയിൽ ദുഃഖവും സന്തോഷവും ചേർന്ന നിമിഷങ്ങൾ സ്വാഭാവികമായി വരുന്നു. അതാണ് ഈ കഥയെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത്. അമിതമായ നാടകീയത ഇല്ലാതെ, ലളിതമായ രീതിയിൽ വികാരങ്ങളെ അവതരിപ്പിച്ചതാണ് കഥയുടെ ശക്തി.
കഥ പറയുന്ന രീതിയും (narration) വളരെ നല്ലതാണ്. വായനക്കാരനെ കഥയോട് ബന്ധിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നുണ്ട്. മൊത്തത്തിൽ, മനസിനെ തൊടുന്ന അനുഭവങ്ങൾ നൽകുന്ന, വായിച്ചുതീരുമ്പോൾ ഒരു നിശ്ശബ്ദമായ ചിന്ത അവശേഷിപ്പിക്കുന്ന ഒരു നല്ല കഥയാണ് അത്രേയകം.
ആത്രേയകം ഒരു പുനർവായനയാണ്. വിജയികളുടെ മഹാഭാരതമല്ല, മറക്കപ്പെട്ടവരുടെയും ശബ്ദമില്ലാതാക്കപ്പെട്ടവരുടെയും മഹാഭാരതം.
നിരന്തരം നപുംസകം എന്ന് അപമാനിക്കപ്പെട്ട വ്യക്തിയെ "നരമിത്രൻ" എന്ന വിശേഷണത്തിലൂടെ പുതുതായി വായിപ്പിക്കുന്നു. കണ്ണീരിൽ കുതിർന്ന സ്ത്രീകളുടെ ചിന്തകൾക്കും ആശങ്കകൾക്കും ശബ്ദം നൽകുന്നു. ഇന്നും ധർമ്മത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തപ്പെടുന്ന പാണ്ഡവരുടെ തീരുമാനങ്ങളെയും സ്വാർത്ഥതകളെയും ചോദ്യവിധേയമാക്കുന്നു. പാഞ്ചാലിയുടെ വൈവാഹികജീവിതം, ലക്ഷാഗൃഹത്തിൽ നിരപരാധികളെ ബലിയാടാക്കിയ സംഭവം, അർജുനന്റെ ബന്ധങ്ങൾ സൃഷ്ടിച്ച മുറിവുകൾ, യുദ്ധവിജയത്തിനായി സ്വന്തം മകനെ ബലി നൽകേണ്ടിവന്ന അവസ്ഥ, ഘടോൽക്കചനോടുള്ള സമീപനം—ഇങ്ങനെ മഹാഭാരതത്തിലെ നിരവധി സംഭവങ്ങളെ പുതിയൊരു ദൃഷ്ടികോണത്തിൽ കാണാൻ ഈ നോവൽ പ്രേരിപ്പിക്കുന്നു.
ഏറ്റവും ശ്രദ്ധേയമായത്, അവസാനത്തിൽ വ്യാസനും മറ്റു കഥാപാത്രങ്ങളും ചേർന്ന് മഹാഭാരതം എങ്ങനെ വായിക്കപ്പെടണം എന്ന ചോദ്യം തന്നെ ചർച്ച ചെയ്യുന്നതാണ്. ചരിത്രത്തിലും ഇതിഹാസങ്ങളിലും ദുർബലരുടെ ശബ്ദം എത്ര എളുപ്പത്തിൽ വിസ്മരിക്കപ്പെടുന്നുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണത്.
ആർ. രാജശ്രീയുടെ ഭാഷ കവിതപോലെ ഒഴുകുന്നു. വായനക്കാരനെ പിടിച്ചിരുത്തുന്ന ലാളിത്യവും ആഴവും ഈ കൃതിയുടെ വലിയ ശക്തിയാണ്.
മഹാഭാരതത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട ഒരു നോവൽ.
ഹുങ്കാരനാദം മുഴക്കി വീശിയടിക്കുന്ന കാറ്റിൽ വന്മരങ്ങൾ വീഴുമ്പോൾ കാണാൻ കാഴ്ചക്കാർ ഏറെയുണ്ടാകും. മാളികകൾ നിലംപതിക്കുമ്പോൾ അനുശോചനവും അനവധിയുണ്ടാകും... എന്നാൽ ചതയ്ക്കപ്പെട്ട പുൽക്കൊടികളും, ഞെരിഞ്ഞമർന്ന കുടിലുകളും എപ്പോഴും വിസ്‌മൃതിയിലേക്കു മറയുന്നു. അവ മണ്ണായി പുതിയ മാളികകൾക്കു ബലം പകരുമെന്ന് ചരിത്രം സമാശ്വസിക്കുന്നു. ധർമ്മ സംസ്ഥാപനത്തിന്റെ തിരക്കിൽ അങ്ങനെ സൗകര്യപൂർവ്വം പിന്നോക്കം മാറ്റപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ ഭാരതകഥയിലുണ്ട്. അങ്ങനെയൊരാളാണ് പാഞ്ചാലത്തിലെ നിരമിത്രൻ. നിരമിത്രന്റെ ആ ലോകത്തെ, പെരുമ്പറയുടെ ഘോഷത്തിൽ അമർന്നുപോയ ആ നെടുവീർപ്പുകളെ, നമുക്ക് മുന്നിൽ അനാവരണം ചെയ്യുകയാണ് ആത്രേയകം...
ഒട്ടും ഇഷ്ടപെടാഞ്ഞ കഷ്ടപ്പെട്ട് വായിച്ച് തീർത്ത നോവലായിരുന്നു കല്യാണിയും ദാക്ഷായണിയും. അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിച്ച ശേഷമാണ് ആത്രേയകം വായിക്കാനെടുത്തത്.
മഹാഭാരതകഥയുടെ ഇതുവരെ വായിച്ചിട്ടില്ലാത്ത കോണിൽ നിന്നുള്ള പുനരാഖ്യാനം. എംടിയുടെ രണ്ടാമൂഴത്തോളം വിസ്മയിപ്പിക്കുന്ന എഴുത്ത്.