കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
E Santhosh Kumar is one of the leading contemporary Malayalam writers. He has won numerous awards, including that of Kerala Sahithya Academy, Andhakaranazhi, published in 2012 and recipient of 2012 Kerala Sahitya Akademy award for best novel, is considered as one of his best. E. Santhosh Kumar was born in 1969 in Pattikkadu, Kerala. He studied in Government High School, Pattikkadu, Sree Kerala Varma College, Thrissur and St. Thomas College, Thrissur. He works with National Insurance Company. His contributions has largely been in novel and short story. Galapagos, which was later published as a collection, was his first published short story. He won his first Kerala Sahitya Akademy award in 2006 for "Chavukali", a collection of short stories. This was followed up with an award for the best children's novel "Kakkara desathe urumbukal" instituted by Kerala State Children's literature Institute in 2011. In 2012, he won the prestigious Kerala Sahitya Akademy award for best novel for Andhakaranazhi.
തപോമയിയുടെ അച്ഛൻ എഴുതിയത് ഇ സന്തോഷ് കുമാർ. ഈ നോവൽ ഒരു പ്രത്യേക രീതിയിൽ എഴുതിയത് പോലെ തോന്നി. അതുപോലെ ഇത്തരം ഒരു കഥാ സന്ദർഭം ഇതിനു മുമ്പ് ഞാൻ വേറെ എവിടെയും വായിച്ചിട്ടില്ല. ഇത് വായിച്ചപ്പോൾ എനിക്ക് മുറകാമിയുടെ ചില നോവലിൽ വായിച്ച ചിലകാര്യം ഓർമവന്നു. അറിയില്ല, ഇതെനിക്ക് മാത്രം തോന്നിയതാണോ എന്ന്. വളരെ രസകരമായി, വേഗത്തിൽ വായിച്ചു പോകാവുന്ന ഒരു നോവൽ ആണിത്. വായനന്ത്യം വരെയും അതിനു ശേഷവും തപോമയിയുടെ അച്ഛനും, അമ്മയും മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല, ഒരു തീരാ വേദനയായി അവർ മനസിന്റെ ഉൾക്കോണിൽ നിലനിൽക്കുന്നു.
പൊതുവെ ഈയടുത്ത് ഇറങ്ങിയ റൊമാന്റിക് ചവറുകൾ വച്ച് നോക്കുമ്പോൾ ഭേദപ്പെട്ട നോവലായി തോന്നി. ഭാഷാപരമായും കൈകാര്യം ചെയ്ത പ്ലോട്ടിൽ ആയാലും. സന്തോഷ്കുമാറിനെ കാര്യമായി അങ്ങിനെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല ഇത്രയും നാൾ. ഇനി നോക്കണം. പക്ഷേ ഇപ്പോഴും എനിക്കേറ്റവും ഇഷ്ടം അയാളുടെ അമ്യൂസ്മെന്റ് പാർക്ക് എന്ന നോവല്ല ആണ്. സ്റ്റിൽ എന്നെ ഹോണ്ട് ചെയ്യുന്ന നോവല്ല ആണത്.
നിഴൽ മാത്രമായി പോയ മനുഷ്യരുടെ സങ്കടങ്ങളെ തന്നാലാവുംവിധം സഹായിക്കാൻ, കോർപറേറ്റ് ഉദ്യോഗം വേണ്ടെന്നു വക്കുക മാത്രമല്ല, വിഷമഘട്ടങ്ങളിൽ പുഞ്ചിരിയോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ടു പോകുന്ന തപോമയിയാണ് കഥയിൽ നിറഞ്ഞു നിൽക്കുന്നത്. വളരെയധിക മുറിപ്പെടുത്തുന്ന ഓർമകളുമായി ജീവിക്കുന്ന, ഉള്ളിലുള്ള സങ്കടങ്ങൾ പ്രാചീന ലിപിയിൽ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന ഗോപാൽ ബറുവ, തപോമയിയുടെ അച്ഛൻ. അഭയാർത്ഥി ജീവിതങ്ങളുടെ ഒരറ്റം വരച്ചിടുന്നു ഈ നോവലിൽ.
ഈ വർഷത്തെ വായനയിൽ, വീണ്ടും ഒരു മികച്ച നോവൽ കൂടി. ഒറ്റയിരിപ്പിനു വായിക്കണമെന്നുണ്ടാരുനെങ്കിലും, ഒരു രാത്രിയുടെ ഇടവേളയെടുത്തു വായിച്ചു.
ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യൻ അതിൽ ആധിപത്യം സ്ഥാപിക്കുന്നു. നമുക്കു പറ്റാത്ത എല്ലാത്തിനേയും നശിപ്പിക്കുന്നു. കയ്യൂക്കുള്ളവൻ വേലിയും മതിലും കെട്ടി മണ്ണിനെ പകുത്തെടുക്കുന്നു. അതിർത്തികൾ കെട്ടി രാജ്യങ്ങളെ വേർതിരിക്കുന്നു. അങ്ങനെ ഭൂരഹിതരും രാജ്യമില്ലാത്തവരും സൃഷ്ടിക്കപ്പെടുന്നു. അവർ ഭൂമുഖത്ത് അഭയാർത്ഥികളായി അലയുന്നു.
അത്തരം അഭയാർത്ഥികൾക്ക് തന്നാലാകുന്ന സഹായം ചെയ്യാൻ "ഷെൽറ്റർ" എന്ന ഒരു സംഘടന നടത്തുന്ന തപോമയി ബറുവ എന്ന ചെറുപ്പക്കാരൻ്റെയും അയാളുടെ അച്ഛൻ ഗോപാൽ ബറുവയുടെയും കഥ പറയുന്നു ഈ നോവൽ; അവർക്കു വേണ്ടപ്പെട്ട കുറെ മനുഷ്യരുടേയും. എന്നാൽ അങ്ങനെ പറഞ്ഞതുകൊണ്ടായോ? ഇനിയും എന്തൊക്കെയോ ഈ ആഖ്യായിക നമ്മളോടു പറയുന്നില്ലേ? അതു വായിച്ചെടുക്കേണ്ട പണി നോവലിസ്റ്റ് നമുക്കു വിട്ടുതരുന്നു.
ഒരു കാലത്ത് ഗോപാൽ ബറുവയും ഒരഭയാർത്ഥി ആയിരുന്നു. ഇന്ത്യാവിഭജനസമയത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ കിഴക്കൻ ബംഗാളിൽ നിന്നും ഓടി വന്നവൻ. പദപ്രശ്നങ്ങൾ ചെയ്യാനുള്ള കഴിവും കണക്കിലെ നൈപുണ്യവും അദ്ദേഹത്തെ സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥനായ ക്രിപ്റ്റോളജിസ്റ്റ് സന്താനത്തിൻ്റെ സഹായി ആക്കി മാറ്റി. സന്താനം സൈന്യത്തിൽ നിന്നു വിരമിച്ചപ്പോൾ അവർ പുരാതന ലിപികൾ അനുവർത്തനം ചെയ്യുന്ന പ്രവൃത്തിയിലേക്ക് കടന്നു: ഒരു വ്യക്തിഗത ദുരിതം സന്താനത്തിൻ്റെ ഉത്സാഹത്തെ തല്ലിക്കെടുത്തും വരെ.
"ഷെൽറ്ററി"ന് സംഭാവന ലഭിക്കാനായാണ് തപോമയ് ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിക്കാരനായ ആഖ്യാതാവിനെ പരിചയപ്പെടുന്നത്. പിന്നീടത് ഒരു ഗാഢസൗഹൃദമായി വളരുന്നു. ഗൂഢഭാഷകളോടും പുരാതനലിപികളോടും ഉള്ള താല്പര്യം അയാളെ തപോമയിയുടെ അച്ഛനുമായി അടുപ്പിക്കുന്നു. പിന്നീട് നോവൽ മുന്നോട്ടു പോകുന്നത് രണ്ട് സമാന്തര ആഖ്യാനപാതകളിലൂടെയാണ്; തപോമയ് സഹായിക്കുന്ന രോഹിംഗ്യൻ അഭയാർത്ഥികളുടെ കഥ; ഗോപാൽ ബറുവ എന്ന അഭയാർത്ഥിയുടെ കഥ.
പ്രത്യക്ഷത്തിൽ തപോമയിയുടെ അച്ഛൻ്റെ രഹസ്യഭാഷയൊഴിച്ച് നോവലിന് പുതുമയൊന്നും അവകാശപ്പെടാനില്ലെന്നു തോന്നാം. ഉപരിതല വായന മാത്രം നടത്തുന്ന അനുവാചകരുടെ കാര്യത്തിൽ അത് സത്യവുമായിരിക്കും. എന്നാൽ നോവൽ എന്ന സാഹിത്യ ശാഖയെ ഗൗരവമായി സമീപിക്കുന്നവർക്ക് പ്രതലത്തിനു താഴെ മിന്നുന്ന ഗൂഢാർത്ഥങ്ങളുടെ മുത്തുകളേയും രത്നങ്ങളേയും കണ്ടെടുക്കാനാവും.
ആത്യന്തികമായി ഈ ആഖ്യായിക സംവേദനത്തെക്കുറിച്ചാണ്. മനുഷ്യനെ മനുഷ്യനുമായി അടുപ്പിക്കുന്നത് ഭാഷയാണ് - അകറ്റുന്നതും അതു തന്നെ. രോഹിംഗ്യൻ അഭയാർത്ഥികൾക്കും തപോമയിക്കും ഇടയിൽ മതിലുപണിയുന്നത് ഭാഷയാണ്. തപോമയിയെ അവൻ്റെ അച്ഛനിൽ നിന്നും അകറ്റി നിർത്തുന്നത് അയാളുണ്ടാക്കിയ ഗൂഢ ഭാഷയാണ്. വിക്ക് മൂലം മൂന്നു വയസ്സുവരെ മൗനം പാലിച്ച തപോമയിയും, ആംഗലേയത്തിൽ മാത്രം സംസാരിക്കുന്ന സായന്തൻ ഗുപ്തയും, വിക്കനായ ശ്യാമൾദായും, തൻ്റെ സ്റ്റെതസ്കോപ്പിലൂടെ ഓംകാരം മാത്രം ശ്രവിക്കുന്ന ഡോക്ടർ തപസ്സും എല്ലാം സംവേദനത്തിൽ ബുദ്ധിമുട്ടുന്നവരാണ്.
ഗോപാൽ ബറുവയുടെ ഗൂഢഭാഷ നിർധാരണം ചെയ്യുന്ന ആഖ്യാതാവ് ഒടുവിൽ അയാളുടെ ജീവിതരഹസ്യത്തിലേക്ക് എത്തുന്നുണ്ട്. തപോമയിയും ആ ഭാഷ ഏതാണ്ട് പഠിച്ചു എന്ന ഒരു സൂചനയോടെയാണ് നോവൽ അവസാനിക്കുന്നത്. ഭാവിയിലേക്ക് ശുഭപ്രതീക്ഷയുടെ ഒരു നാമ്പ്.
ഈ പുസ്തകത്തിൻ്റെ പിൻചട്ടയിൽ ശ്രീ എൻ. എസ്. മാധവൻ ഇങ്ങനെ എഴുതിയിരിക്കുന്നു: "വായനയ്ക്കൊപ്പം ഡീകോഡിങ്ങും ആവശ്യപ്പെടുന്ന അഗാധമായ നോവൽ." ഈ പ്രസ്താവനയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. അഭയാർത്ഥികളുടെ ജീവിതവും വിചിത്ര ലിപിയും ഒക്കെ ചേർന്ന വ്യത്യസ്തമായ കഥ പറച്ചിലാണ് ഈ പുസ്തകത്തിലുള്ളത്.
Tapomayi's father- Gopal Baruva, what a beautiful soul. This might be the first novel that most of my predictions came right at the end. A relaxant read♥️
ഇതൊരു മലയാള നോവലിലേനേക്കാൾ ഉപരി ഒരു ഇന്ത്യൻ നോവൽ എന്ന് പറയുന്നതാവും കൂടുതൽ ശരി... അഭയാർത്ഥികളുടെ പശ്ചാത്തലം ഉണ്ടെങ്കിലും ഇത് വ്യക്തിബാന്ധങ്ങളുടെ കഥ തന്നെയാണ്, ലളിതമായ ഭാഷയിൽ നമ്മളെ മറ്റൊരു ദേശത്തേക്ക് പറിച്ചുനടുന്ന പോലെയുള്ള ഒരു അനുഭവം...
നിങ്ങൾ ക്രോസ്സ്‌വേഡ്സ് കളിക്കാറുണ്ടോ ? കോംപ്ലിക്കേറ്റഡ് ആയ പദപ്രശ്‍നങ്ങൾ സോൾവ് ചെയ്യുന്നതിൽ നിങ്ങൾക്ക് താല്പര്യമുണ്ടോ ? എങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും ആ നിഗൂഢ ഭാഷകൾ decrypt ചെയ്യാൻ സാധിക്കുമായിരിയ്ക്കും അല്ലെ ? നിഗൂഢ ഭാഷകളിലൂടെയാണ് എഴുത്തുകാരനും തപോമയിയുടെ അച്ഛനും തമ്മിൽ പരിചയമാകുന്നത്. തപോമായി ബറുവ എഴുത്തുകാരന്റെ നിരീക്ഷണത്തിൽ യാദ്ര്ശ്ചികമായി കണ്ടെത്തിയ മനുഷ്യൻ അയാളെക്കാൾ ആത്മബന്ധം കഥയിൽ അയാളുടെ അച്ഛനായ ഗോപാൽ ബറുവയോട് ആയിരിന്നു . വളരെ വിശാലവും ദീപ്തവുമായ ഒരു ബന്ധം . തപോമായി ദില്ലിയിൽ അഭയാര്ഥികൾക്ക് വേണ്ടിയുള്ള ഒരു NGO യിൽ പ്രവർത്തിക്കുന്നു കഥാകാരന്റെ സ്ഥാപനം CSR initiative ന്റെ ഭാഗമായി പ്രസ്തുത NGO യെ സഹായിക്കുന്നുണ്ട്. അങ്ങനെയുള്ള പരിചയം അദ്ദേഹത്തിന്റെ അച്ഛനിലേയ്ക്കും അദ്ദേഹം അയക്കുന്ന നിഗൂഢമായ സന്ദേശങ്ങൾ decrypt ചെയുന്നതിലേയ്ക്കും പ്രവേശിക്കുന്നതാണ് വിഷയം. നോക്കൂ , ഈ പുസ്തകം വായിക്കുമ്പോൾ എനിക്ക് ഡൽഹിയുടെ ഗന്ധം ലഭിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ആകുമോ ? എന്നാൽ അങ്ങനെ ആണ് .നന്ദി എഴുത്തുകാര, വളരെ വേഗം വായിച്ചു തീർക്കാൻ ഒഴുക്കുള്ള എഴുത്തു സഹായിച്ചു .. .. ഈ അടുത്തായി വേഗം വായിച്ചു തീർന്നില്ലെങ്കിൽ എനിക്ക് തീരെ ക്ഷമ ഇല്ലാതെയാകും ആ പുസ്തകത്തോടുള്ള കമ്പം തീരുകയും മറ്റൊന്ന് എടുക്കുകയും ചെയ്യും . അപൂർവം ചില പുസ്തകങ്ങൾക്ക് മാത്രമേ എന്റെ multiple reading disorder overcome ചെയ്തു എന്നെ ഞെട്ടിക്കാൻ സാധിച്ചിട്ടുള്ളൂ. തപോമയിയുടെ അച്ഛൻ ഈ വര്ഷം വായിച്ചാ മികച്ച കൃതികളിൽ ഒന്നായിരിക്കും എന്നാണ് എന്റെ നിഗമനം..
പല രീതികളിൽ കഥ പറഞ്ഞ് പോകുന്ന ഒരു നോവലാണ് തപോമയിയുടെ അച്ഛൻ. ഓർമ്മകളായും, ഓർമ്മയുടെ എഴുത്തുകളായും, കാഴ്ച്ചകളായും, കണ്ട കാഴ്ച്ചയെക്കുറിച്ചുള്ള കുറിപ്പുകളായും, മലയാളത്തിലും, അപൂർവ്വം ചില നേരങ്ങളിൽ ഇംഗ്ലീഷിലും, കഥയ്ക്ക് വേണ്ടി നിഗൂഡഭാഷയിലുമെല്ലാം അത് സംഭവിക്കുന്നു. അഭയാർത്ഥിജീവിതം പറയുന്ന ഈ നോവൽ തുടങ്ങുന്നത് തന്നെ നിഗൂഡഭാഷയേയും നിഗൂഡലിപികളേയും കുറിച്ച് വിശദീകരിച്ചു കൊണ്ടാണ്. എന്നാൽ ഈ സങ്കേതം നിഗൂഡമായതൊന്നും പ്രദാനം ചെയ്യുന്നില്ല എന്നതാണ് വസ്തുത. തുടർന്നും പലയിടങ്ങളിലായി ഇത് ആവർത്തിക്കുന്നുണ്ടെങ്കിലും അതൊന്നും വായനക്കാരൻ്റെ താല്പര്യത്തേയോ ശ്രദ്ധയേയൊ ക്ഷണിക്കാൻ പാകത്തിലുള്ളതാണെന്ന് തോന്നിയില്ല. ഈ നോവലിനെ മുന്നോട്ട് കൊണ്ടു പോകുന്നത് അഭയാർത്ഥി അനുഭവം തന്നെയാണ്. അതിൻ്റെ ഏറ്റവും മികച്ച ആവിഷ്കാരമല്ലെങ്കിൽ പോലും അത് തന്നെയാണ് നോവലിൻ്റെ നട്ടെല്ല്. എന്നാൽ ഈ കഥ പറയുന്നതിനായി നോവലിൽ ഉപയോഗിച്ച സങ്കേതങ്ങളുടെ ചേർച്ചയില്ലായ്മയും അസ്ഥിരതയും അതിൻ്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. ഒരു വലിയ ക്യാൻവാസിൽ- ചരിത്രപരമായും, ഭൂമിശാസ്ത്രപരമായും, രാഷ്ട്രീയപരമായും- കഥ പറയുമ്പോൾ ഉണ്ടാകേണ്ട ആഴത്തിലുള്ള ഗവേഷണത്തിൻ്റെ കുറവ് തപോമയിയിൽ ഉണ്ട്. അത് അഭയാർത്ഥികൾക്ക് എന്താണ് പറയാനുള്ളത് എന്നത് വായനക്കാരിൽ എത്തിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. വർത്തമാന ഇന്ത്യയിൽ അഭയാർത്ഥികളോട് സ്റ്റേറ്റ് ചെയ്യുന്ന വയലൻസിനെക്കുറിച്ചുള്ള ധാരണക്കുറവ് ഈ നോവലിൽ പ്രകടമാണ്.
Predictable story...but the padding of themes like migration and secret sign languages keeps it from being too boring. The story of Santhanam's daughter and the supposed deciphering of the Saindhava scriptures feels like extra padding thrown in to create more mystery. Other than that, a decent one-time read.
A great book to start off this new year. Through the backdrop of the refugee crisis, the author portrays a beautiful story of Tapomayi and Gopal Barua. Reading this reminds you that there is still kindness among people despite the hardships they go through. All the characters are perfectly carved giving the readers a good experience. One thing that I felt didnt hit the point was the cryptology references, a bit more research and advanced examples would have raised the bar. Overall a good read!
മനുഷ്യർ മരിക്കാൻ ആഗ്രഹിക്കുന്ന ജീവിതാനുഭവങ്ങൾ ഉണ്ടാവും. അതു മറ്റൊരാളോട് പറയുമ്പോൾ വീണ്ടും ആ കാലത്തിലൂടെ സഞ്ചരിക്കുകയാണെന്നു തോന്നും.’ തപോമയി എന്റെ നേർക്കു നോക്കിക്കൊണ്ട് ചോദിച്ചു: ‘വേദനിപ്പിക്കുന്ന ഒരു ഭൂതകാലം വാക്കുകളിൽ ആവർത്തിക്കുന്നത് വീണ്ടും അതിൽ ജീവിക്കുന്നതുപോലെയല്ലേ?’
E. Santhosh Kumar's Tapomayiyude Achan emerges as a luminous elegy for the uprooted soul, weaving the Partition's jagged scars into a tapestry of cryptic diaries and unspoken yearnings that pulse with the quiet ferocity of human endurance. Through Gopal Baruah's ancient-script confessions guarded secrets of a refugee father from East Bengal, deciphered by a narrator drawn into Tapomayi's orbit of boundless compassion, the novel excavates the refugee camp's shadowed limbo in Kolkata, where love's desperate sprint for roots collides with loss's inexorable tide. Kumar's prose, spare yet searing like a monsoon that fails to quench inner fire, strips away excess to reveal characters Tapomayi’s unyielding smile amid corporate exile, Jahan's fragile joys, Suman's perfumed spring of youth as vessels of cosmic empathy, their silences louder than screams of displacement. Far from mere historical lament, it interrogates our shared exile in life's stubborn scripts, affirming that in the detritus of homeland and hearth, humanity's flicker fierce, forgiving endures as the truest homecoming, a Vayalar-honored testament to literature's power to heal what history rends asunder.
തന്റേതല്ലാത്ത കാരണങ്ങളാൽ നാടും വീടും മറ്റു ബന്ധുമിത്രാദികളെയും ഉപേക്ഷിച്ച് ഒരു പരിചയവുമില്ലാത്ത പുതിയ മേച്ചിൽ പറമ്പുകളിലേക്ക് പകർത്തു നടേണ്ടിവരുന്ന ഒരുപറ്റം മനുഷ്യ ജന്മങ്ങളുടെ നൊമ്പരത്തിന്റെയും, അതുമൂലം ജീവിതം എത്ര ദുഷ്കരമാവുമെന്ന് തെളിയിച്ച ഒരു ഓർമ്മപ്പെടുത്തലാണ് തപോമയിയുടെ അച്ഛൻ..
കുടിയേറ്റങ്ങൾ അത് അതൊരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് ഒരു സംസ്ഥാനത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്കോ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് ആണെങ്കിൽ കൂടി അതിൻറെ കൈപ്പുനീർ കുടിച്ചവർക്ക് അതിൻറെ ബുദ്ധിമുട്ടുകളും അവർ അനുഭവിച്ച വിഷമതകളും മനസ്സിലാവുകയുള്ളൂ. എന്തുകൊണ്ടോ ഒരുപക്ഷേ ഞാനും ഒരു കുടിയേറ്റ കാരനായതുകൊണ്ടാവാം ഈ പുസ്തകത്തിലെ പല സന്ദർഭങ്ങളും എനിക്കും ഒരു ഓർമ്മപ്പെടുത്തലുകൾ ആയി തോന്നിയത്...
വായന അവസാനിപ്പിക്കുമ്പോൾ മനസ്സിൽ ഒരു കൊണ്ടാവാം ഇങ്ങനെ ഒരു അഭിപ്രായം ഇവിടെ പറയണം എന്ന് തോന്നിയത്...
സമീപകാലത്ത് വായിച്ചിട്ടുള്ളതിൽ വച്ചേറ്റവും റീഡബിളായ മലയാളം നോവൽ. യൂണിവേഴ്സലായ കഥാപരിസരം, വായനയ്ക്കു ശേഷവും മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങൾ, ഒരേസമയം ലളിതവും കാവ്യാത്മകവുമായ ഭാഷാശൈലി - ഹൈലി റെക്കമെന്റഡ്.
നറേറ്റർ തപോമയിയെ പരിചയപ്പെടുന്നത് ഒരു നോൺ-പ്രോഫിറ്റ് സംഘടനയുടെ ചുമതലക്കാരൻ എന്ന നിലയിലാ��്. ഒരു കോര്പറേറ്റ് ജോലി ഉപേക്ഷിച്ചതിന് ശേഷം അഭയാർത്ഥികളെ സഹായിക്കുന്ന ഒരു സ്ഥാപനം നടത്തി പോരുന്നു തപോമയി. തപോമയി വഴി, അയാളുടെ അച്ഛൻ ഗോപാൽ ബറുവയെ പരിചയപ്പെടുന്നു. ചിഹ്നങ്ങൾ ഡീക്രിപ്ട് ചെയ്യാനുള്ള കഴിവുള്ളതുകൊണ്ടു ആദ്യം മിലിറ്ററിയിൽ, പിന്നീട് പുരാവസ്തുശാസ്ത്രത്തിൽ ലും ഡോക്ടർ സന്താനത്തിന്റെ കൂടെ ജോലിയെടുത്തിട്ടുണ്ട്.
തന്റെ ജീവിത കഥകൾ ഒരു ഡയറിയിൽ കുത്തിക്കുറിക്കുന്ന ഗോപാൽ ബറുവ, തന്റെ മകൻ തപോമയി അത് വായിക്കാതിരിക്കാൻ ചിന്ന-ഭാഷയിൽ ആണ് ഡയറി എഴുത്തു. നരറേറ്റർ പക്ഷെ ചിന്ന-ഭാഷ വായനക്കാരനായത് കൊണ്ട്, ആ ഡയറി വായനയിലൂടെ ഗോപാൽ ബറുവ കടന്നു വന്ന സാഹചര്യവും, അത് വഴി അഭയാർത്ഥി ജീവിതങ്ങളെ കുറിച്ചും അറിയുന്നു, അത് വഴി വായനക്കാരും.
വലിയ ആഴമുള്ള റിസർച്ച് ഇലാത്തതാണ് പ്രധാനമായും ഒരു പോരായ്മയായി തോന്നിയത്. ഒരു ശരാശരി വായനയായാണ് അനുഭവപ്പെട്ടത്
ബൗദ്ധിക വ്യായാമം വേണ്ടുന്ന ഒരു കൃതിയാണ് ഇത്. അത് പക്ഷെ ഏതോ ഒരു ഇൻസ്റ്റഗ്രാം ട്രോൾ പേജിൽ കണ്ടപോലെ പദപ്രശ്‍നം കുരുക്കഴിക്കാനല്ല. നമ്മുടെ ചുറ്റുപാടുകളെ, അത് നിലനിൽക്കുന്ന പരിസ്ഥിതിയെ അതിൽ ചുറ്റപെടുകിടക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലെ കുരുക്ക് അഴിക്കാനാണ്. ജഹാനെയും അവന്റെ കൂട്ടരെയും ഇന്ത്യ നോക്കി കാണുന്നത് വേറെ രീതിയിൽ ആണെന്ന് പറയുമ്പോൾ അത് കേവലം അഭയാർത്ഥി എന്ന രീതിയിൽ മാത്രമല്ല എന്നാണ് രചയിതാവ് പറഞ്ഞു വെക്കുന്നത്.
തപോമയിയിലൂടെയാണ് കഥയിലേക്ക് പ്രവേശിക്കുന്നത്. തപോമയിയെ തന്റെ ജോലിയുടെ ഭാഗമായി കഥ പറയുന്നയാൾ അവിചാരിതമായി കാണുന്നു. തപോമയി മറന്നുവച്ച ഒരു കുറിപ്പിൽ നിന്നും അയാളുടെ അച്ഛൻ ഗോപാൽ ബറുവയെ പരിചയപെടുന്നതോടു കൂടി കഥ വികസിക്കുന്നു. തുടർന്ന് ഗോപാലിന്റെ അഭയാർത്ഥി ജീവിതവും ഗൂഢലിപിയിലുള്ള എഴുത്തും അയാളുടെ ജീവിതത്തിന്റെ യഥാർത്ഥ യാത്രകളും നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നു. അതോടൊപ്പം തപോമയിയിലൂടെ ജഹാനെയും മലയാള സാഹിത്യത്തിൽ അധികം പരാമർശിക്കാതെ പോയ അഭയാർത്ഥി ജീവിതത്തെയും കാണാം.
ശക്തമായ കഥാപത്ര സൃഷ്ടി മറ്റൊരു പ്രത്യേകതായാണ്. കോർപറേറ്റ് ജോലി ഉപേക്ഷിച്ച അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തപോമയിയും, ഒരു മാലിന്യ കൂമ്പാരത്തിൽ നിന്നും തപോമായി കാണുന്ന ജഹാനും, പ്രാചീന ലിപികൾ പഠിച്ച തന്റെ അവസാന കാലനങ്ങളിൽ എല്ലാം മറന്നു കേണൽ സന്താനവും, സ്നേഹം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ശ്യാമൾ ദായും എല്ലാം സ്വന്തമായി നില നില്പുള്ള കഥാപാത്രങ്ങൾ ആണ്. പക്ഷെ അതിലെല്ലാം എന്നെ വിസ്മയിപ്പിച്ചത് സുമനയാണ്. കേവലം അവസാന താളുകളിൽ മാത്രം രംഗ പ്രവേശം ചെയ്ത സുമന ആ നോവലിന്റെ നില നില്പ്പ് തന്നെ തന്നിലേക്ക് ആക്കി കളഞ്ഞു.
വയലാർ അവാർഡ് നേടിയ മറ്റു നോവലുകളെ തട്ടിച്ചു നോക്കുമ്പോൾ കുറച്ച പോരായ്മകൾ തോന്നി. അതിലൊന്നാണ് നോവലിൽ പറഞ്ഞു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ അവതരിപ്പിച്ചിരിക്കുന്നോ എന്നുള്ളത്. ഒരു ഘട്ടത്തിൽ ഗോപാലിന്റെയും ജഹാന്റെയും ദേശ സഞ്ചാരങ്ങൾ പറയുമ്പോൾ അതിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാത്ത പോലെ തോന്നി, ഒരു പക്ഷെ തന്റെ കഥയ്ക്ക് അത്ര ആഴം മതിയെന്ന് രചയിതാവിന് തോന്നിയിരിക്കാം.
എന്ത് തന്നെയായാലും എന്റെ ഈ വര്ഷത്തിലെ തെറ്റില്ലാത്ത വായനകളിൽ ഒന്ന് തന്നെയാണ് തപോമയിയുടെ അച്ഛൻ. അത് ഭാഷ കൊണ്ടും ആഖ്യാനം കൊണ്ടും എന്നെ അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തു. വളരെ സാവധാനത്തിൽ ഞാൻ ആസ്വദിച്ചു വായിച്ച രചനകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി.
This was a great book to start my reading journey this year. There is something in the way that E. Santhosh Kumar writes that just feels captivating, even when the specific parts feel like nothing new or exciting. The refugee crisis is always an important subject, so using that as a backdrop to tell a more focused story is important as well, given how much that comes into play. The criticism of this book that I see online is mostly about how there is no proper research into the refugee issues presented in the novel, thus presenting it shallowly. But to me, the book doesn't really try to be something like that. It is much more about how much people can go through, how much people want to hold on to their secrets and above all, how much kindness is there in the world and the need for it. Representing these issues that are so depressing through a lens of kindness is what the book does, and it does so beautifully. Even when we learn the secrets that people never want to get out, it's still about the struggle to be good, even when selfishness takes over.
മനുഷ്യ ജീവിതം എത്ര മേൽ നിരർഥകമാണെന്ന് ചിന്തിക്കുന്ന കാലത്ത് തന്നെ ഈ പുസ്തകം വായിച്ചത് ഒരുപാട് ചിന്തകൾക്ക് വഴിയൊരുക്കി.
നിയമങ്ങളും, മതിലുകളും, സമയം വരെ മനുഷ്യ നിർമ്മിതമാണെന്നും ഇതിന്റെ ഉറവിടം എന്തെന്നും ഞാൻ നാളുകളായി ചിന്തിക്കുന്നു. മനുഷ്യന് മാത്രം ബാധകമായ, അല്ലെങ്കിൽ മനുഷ്യ നിർമ്മിതമായ കുറെ നിയമങ്ങൾ/വ്യവസ്ഥകൾ. ഇതിന്റെ ആകെ തുകയായി ഈ പുസ്തകത്തിലെ ഒരു വാചകം എനിക്കു തോന്നി
"ചിലപ്പോൾ തോന്നും പുതിയ കാലത്ത് ഏതാനും കടലാസുക ളാണ് മനുഷ്യരെ ജീവിപ്പിച്ചുനിർത്തുന്നത് എന്ന്. അവയെ മുറുകെപ്പിടിച്ചുകൊണ്ടാണ് മനുഷ്യർ ശ്വസിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, യാത്ര ചെയ്യുന്നതും."
വായിച്ചു തുടങ്ങിയപ്പോൾ ഒരു ബെന്യാമിൻ / ഇട്ടിക്കൊര വൈബ് തോന്നിയെങ്കിലും കോഡ് ഭാഷ ഡീകോഡ് ചെയ്യുന്നതിൽ ആയിരുന്നില്ല നോവൽ ഊന്നൽ നല്കുന്നത്.
അഭയാർഥികളുടെ ജീവിതം, പലായനം ഒക്കെ ആഴത്തിൽ പതിഞ്ഞു.
ചില നേരങ്ങളിൽ, എല്ലാത്തിൽ നിന്നും അകന്നു മാറി നിൽക്കാൻ തോന്നുന്ന നേരത്തു (a kind of escapism from reality) ചില പുസ്തകങ്ങൾ എന്റെ കയ്യിൽ തടയാറുണ്ട്. അതാണ് ഇതും... വേരുറപ്പിക്കാനാകാത്ത അഭയാർത്ഥികളുടെ ജീവിതം, അതാണ് ഇത്. 'മനുഷ്യർ ജീവിതത്തിൽ നിർബ്ബന്ധമായും കാണേണ്ടുന്ന ചില ഇടങ്ങളുണ്ടെന്നു ഞാൻ പറയും.' 'ഒരു ജയിൽ, മെൻ്റൽ ഹോസ്‌പിറ്റൽ, പിന്നെ മാറാരോഗികളെ പരിചരിക്കുന്ന ഒരു വാർഡ്. അല്ലേ?' എവിടെയോ വായിച്ചിട്ടുള്ള കാര്യം ഞാൻ അയാളോടു പറഞ്ഞു. 'എന്നാൽ ഇക്കാലത്ത്, അതിൻ്റെകൂടെ ചേർക്കേണ്ട ഒന്നുകൂടി യുണ്ട് അഭയാർത്ഥിക്യാമ്പുകൾ.' അഭയാർഥികൾ ജല സസ്യങ്ങൾ പോലെയാണെന്ന് പറയുന്നതിനേക്കാൾ അവരെ കണ്ടൽക്കാടുകളോട് ഉപമിക്കാനാണ് എനിക്ക് തോന്നിയത്. ചതുപ്പിലെ ഉപ്പുവെള്ളത്തിൽ വസിക്കുന്ന, വേരുകൾ മണ്ണിന്റെ ആഴങ്ങളിലേക്ക് ആഴ്ത്താതെ ജലോപരിതലത്തിൽ തന്നെ നിൽക്കുന്ന കണ്ടൽ ചെടി. അത് പോലൊരു ജീവിതമായിരുന്നു തപോമയിയുടെ അച്ഛന്റേതും, ദുരൂഹലിപിസഞ്ചയങ്ങളുടെ പദപ്രശ്നം പൂരിപ്പിക്കാൻ ശ്രമിക്കുന്ന 'സ്നേഹത്തിന്റെ അഭയാർത്ഥി'...
ഇ സന്തോഷ് കുമാറിൻ്റെ പുതിയ നോവൽ തപോമയിയുടെ അഛൻ ഒരു പാൻ ഇന്ത്യൻ നോവലാണ് എന്നു പറയാം. ലോകത്തെ സമൂർത്ത യാഥാർത്ഥ്യമാണ് കുടിയേറ്റം അല്ലെങ്കിൽ അഭയാത്ഥികൾ. ഈ നോവലിൽ പറയുന്നു. '
ഫോട്ടോ പതിച്ച ഒരു കാർഡ് സമ്പാദിക്കുന്നു ചിലപ്പോൾ ഒളിവിലും ചിലപ്പോൾ തെളിവിലുമായി എന്തെങ്കിലും ജോലി ചെയ്യുന്നു തകർന്നു കിടക്കുന്ന വേലികൾ ക���ന്ന് തരിശിട്ടതെങ്കിലും തങ്ങളുടെതല്ലാത്ത പുൽമേടുകളിൽ ഭീതിയോടെ മേയുന്ന നാൽക്കാലികളപ്പോലെയാണ് അവരുടെ പെരുമാറ്റം'
ഫോട്ടോയോ പേരോ ഇല്ലാത്ത പാസ്പോർട്ടുമായി അതിർത്തി കടത്തെത്തുന്ന ജഹാൻ ഈ കുടിയേറ്റക്കാരുടെ പ്രതിനിധിയാണ്. തപോമയിയും അയാളുടെ അഛൻ ഗോപാൽ റാവുവും സുമനയും ഒക്കെ അഭയാത്ഥികൾ തന്നെ '
ഈ വലിയ വിഷയത്തിൻ്റെ പശ്ചാതലത്തിൽ ഗൂഢ ലിപിയിൽ തൻ്റെ ജീവിതം എഴുതുന്ന ഗോപാൽ റാവുവിൻ്റെ നിഗൂഢമായ ജീവിത രഹസ്യങ്ങൾ ചുരുളഴിയുകയാണ്.
The narrator becomes friends with Tapomoy Baruva, a social worker who works for an organisation called 'Shelter', that provides aids for refugee rehabilitation. He shares an interest in cryptic scripts using symbols, signs and pictures - similar to those related to Indus valley civilization - with Tapo's father - Gopal Baruva. They meet and get to know each other. Later, Gopal Baruva's old diary reaches the custody of the narrator and he reads it.
I read this novel after hearing very positive reviews from many. But somehow it didn't live upto that level for me. The basic story of a man, who is regretting a selfish decision he has taken in his youth, for the rest of his life, that's the basic story. Author has used the refugees background to place his story but somehow, the whole refugee part was a bit shallow. That part didn't feel like writing in a story form what we may have already read about the refugee situation in India or around the world.
The sub-plot of the "secretive script" etc didn't enhance the whole story for me.
സാധാരണ മലയാളിക്ക് തീർത്തും അപരിചിതമായ ഒരിടത്തേക്കാണ് ഈ നോവൽ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്നത് അഭയാർഥികളായി മാറിയ ഒരു കൂട്ടം മനുഷ്യരാണ്. ഒപ്പം സൈന്ധവനാഗരികതയുടെ ഭാഗമായ ചിഹ്നലിപികളെ നിർദ്ധാരണം ചെയ്യാൻ ഗോപാൽ ബറുവയുടെ ജീവിതവും പ്രമേയമായി വരുന്നുണ്ട്. ചിഹ്നങ്ങളിൽ ഒളിഞ്ഞിരുന്ന ഒരുപാട് നിഗൂഢമായ സമസ്യകളെ അയാൾ സോൾവ് ചെയ്തു പക്ഷേ അതിലും നിഗൂഢമായിരുന്ന സമസ്യകൾ ആയിരുന്നു ജീവിതത്തിൽ അയാൾക്ക് നേരിടേണ്ടി വന്നത്. മനുഷ്യ പക്ഷ രാഷ്ട്രീയം പറയുന്ന ഹൃദയസ്പർശിയായ ഈ നോവൽ അടുത്ത കാലത്ത് വായിച്ചതിൽ വച്ച് ഏറ്റവും മികച്ച ഒന്നാണ്.
This entire review has been hidden because of spoilers.
ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ എന്ന പുസ്തകത്തിൽ ഉടനീളം ഉള്ളൊരു കാര്യം ലിപികളാണ്. ലിപികളുടെ ചിത്രത്തുന്നലുകൾ അഴിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനെയും ( കൂടെ നമ്മളും) വായിക്കുന്തോറും അതിലെ തുന്നലും കെട്ടലും കൂടുതൽ കൂടുതൽ സങ്കീര്ണമാക്കാൻ നോക്കുന്ന തപോമയിയുടെ അച്ഛനുമാണ് ഇതിലെ പ്രധാനികൾ. പക്ഷെ വായിച്ചു വരുമ്പോൾ തപോമയിയുടെ അച്ഛന്റെ മാത്രമല്ല, തപോമയിയുടെയും, ജഹാന്റെയും,പർവീൺ ന്റെയും, കേണൽ സന്താനത്തിന്റെയും, ശ്യാമൾ ദാ യുടെയും സുമനയുടെയും എല്ലാവരുടെയും ലിപികൾ ആയി മാറുന്നു ഈ സുന്ദര നോവൽ.
ഒട്ടും പരിചിതമല്ലാത്ത അഭയാർത്ഥി പശ്ചാത്തലവും കഥാപാത്രങ്ങളും ഉള്ള മനോഹര നോവൽ. എനിക്ക് പ്രിയമുള്ള ഹാരപ്പ ചരിത്രവും അതിന്റെ ഗൂഡലിപികളും ഒക്കെ പ്രതിപാദിച്ചു കൊണ്ടുള്ള എഴുത്ത്. ഒടുവിൽ ആ ചരിത്രമൊക്കെ കഥാപാത്രത്തെ വിശദീകരിക്കാനുള്ള വെറും പൊടിക്കൈകൾ മാത്രമായി പോയി എന്നൊരു പരാതി ഉണ്ട്. എങ്കിൽ തന്നെയും തപോമയിയെയും അച്ഛനെയും നമുക്ക് ഇഷ്ടമാകും !!
it was a well told , nuanced story. i was enthralled, shocked, eager to get to the various tiny puzzles and the bigger picture. deals with refugees, their hardship, the people who deal with them, and overall human struggle - physical and mental. this story has etched itself into my brain.
why I read ? recommended by Anju Prejith and Reshma .
വളരെ ഇഷ്ടപ്പെട്ടൊരു നോവൽ. അഭയാത്രികളുടെ കഥ ലിപികൾ പ്രണയം യാത്രകൾ തുടങ്ങി അറിയപ്പെടാത്ത ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്നു. സ്നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണത്തിലാണ് മനുഷ്യരെല്ലാവരും: തപൊമയിയുടെ അച്ഛൻ-ഇൽ പിൻകുറിപ്പിൽ നോവലിസ്റ്റ് പറയുന്നു.
"ശെരിക്കും അതൊരു പഴയ മഴ തന്നെ ആയിരുന്നില്ലേ ? മനസ്സിൽ നിന്നും ഒരിക്കലും തോർന്നുപോകാത്ത, കാലം ചെല്ലുന്തോറും കനത്തു കനത്തു വരുന്ന അശാന്തമായ മഴ.നൂറു കുട കൂടിയാലും അതിലൊരാൾക്ക് ചോർന്നൊലിക്കാതെ വയ്യ..."