കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തിൽ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസർമാരടങ്ങിയ സംഘത്തോട് സംസാരിച്ചും കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലർപോലെ വായിച്ചുപോകാം എന്നതാണ്. -മോഹൻലാൽ
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളിക!
ചേലേമ്പ്ര ബാങ്ക് കവർച്ച എങ്ങനെ നടന്നു, അതിന്റെ അന്വേഷണം, അന്വേഷണത്തിനിടയിലെ പല വെല്ലുവിളികൾ, മോഷ്ടാക്കളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മാനസികവ്യാപാരങ്ങൾ എല്ലാം വളരെ കൃത്യമായി വിവരിച്ചിരിക്കുന്നു. ആന്വേഷണത്തിന്റെ ത്രില്ലെർ സ്വഭാവം വായനയിൽ ഒട്ടും നഷ്ടപ്പെടാതിരിക്കാൻ വിവർത്തകൻ ശ്രമിച്ചിട്ടുണ്ട്.
ഇത്ര പരത്തി പറയേണ്ടിയിരുന്നോ എന്ന സംശയം ഇടക്കൊക്കെ തോന്നിയെങ്കിലും ചേലേമ്പ്ര ബാങ്ക് കവർച്ചയുടെ പൂർണ ചിത്രം പുസ്തകത്തിലൂടെ ലഭിക്കുന്നുണ്ട്. വായിക്കുന്നത് ഒരു പരിഭാഷയാണെന്ന് തോന്നിക്കാതത്ര നല്ല പരിഭാഷ. (4.5/5)