Jump to ratings and reviews
Rate this book

Deham | ദേഹം

Rate this book
ഞാൻ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോർത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു....

എൻകൗണ്ടർ സ്പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാൾ കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്നേഹമെന്ന സമസ്യയിലേക്ക് പലപല വഴികൾ തുറന്നിടുന്ന രചന. എവിടെയോ തയ്യാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും അനുഭവിപ്പിക്കുന്നു. സ്വപ്നവും യാഥാർത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും സ്രഷ്ടാവും കഥാപാത്രവും നീയും ഞാ

266 pages, Kindle Edition

Published November 3, 2024

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (33%)
4 stars
0 (0%)
3 stars
2 (33%)
2 stars
2 (33%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Dr. Charu Panicker.
1,253 reviews79 followers
April 2, 2026
എന്‍കൗണ്ടര്‍ സ്പെഷ്യലിറ്റായ പോലീസ് ഓഫീസറും അയാള്‍
കൊന്നുകളഞ്ഞ നിരപരാധിയായ ഗർഭിണിയായ ഒരു സ്ത്രീയുടെ ആത്മാവും
തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന
സമസ്യയിലേക്ക് പല പല വഴികള്‍ തുറന്നിടുന്ന രചന
Profile Image for Sreelekshmi Ramachandran.
333 reviews43 followers
April 2, 2026
സൂസന്നയുടെ ഗ്രന്ഥപ്പുര'യും മൂന്നു കല്ലുകളും കഴിഞ്ഞ് എന്റെ വായന ഇപ്പോൾ ദേഹ'ത്തിൽ വന്നു നിൽക്കുന്നു..

അജയ് പി മങ്ങാട്ടിന്റെ രചനകൾ വായനയുടെ പല നൂതന തലങ്ങളിലേക്കും വായനക്കാരനെ വൈകാരികമായി കൊണ്ട് പോകുന്നു..

ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ പോലീസുകാരനും അയാൾ കൊന്നു കളഞ്ഞ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധമാണ് ഈ നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത്.

എഴുത്തുകാരന്റെ മറ്റു രചനകളെ പോലെ തന്നെ ഈ കൃതിയും എനിക്ക് ഇഷ്ടപ്പെട്ടു..
നല്ലൊരു വായന സമ്മാനിച്ച പുസ്തകമാണ് 'ദേഹം'...
.
.
.
.
📚Book - ദേഹം
✒️Writer- അജയ് പി മങ്ങാട്ട്
📜Publisher- മാതൃഭൂമി ബുക്സ്
Displaying 1 - 2 of 2 reviews