വ്യത്യസ്തമായ വഴിയിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം. 60 കളിലെ അമേരിക്കയിൽ ഇടിമുഴക്കത്തിൻ്റെ നടുക്കമുളവാക്കിയ ബീറ്റ് ജനറേഷൻ, 70കളിലെ ഹിപ്പികളുടെ പ്രതിരോധം, കൽക്കത്തയിലെ ഹങ്ഗ്രിയസ്റ്റുകളെ വേട്ടയാടി ചരിത്രം ലഹരിയുടെ ഗോവയും കൊച്ചിയും കാഠ്മണ്ഡൂവും അടിയന്തരാവസ്ഥ കാലഘട്ടത്തിലെ നക്സലൈറ്റ് പ്രസ്ഥാനം ഇറാനിയൻ വിപ്ലവം, പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നടന്ന ഇൻക്വിസിഷൻ കൂടാതെ വർഗീയ കലാപങ്ങൾ ഇതെല്ലാം ഇതിൽ കടന്നുവരുന്നു. ഉൾക്കൊള്ളാവുന്നതിപ്പുറം കാര്യങ്ങൾ ഉൾക്കൊള്ളിച്ചത് കൊണ്ടാവാം ഈ പുസ്തകം മനസ്സിലെത്താതെ പോയത്.