കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റെയും കൗമാരത്തിന്റെയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓർമ്മകൾ യഥാർത്ഥമായി മറ്റുള്ളവർക്കായി പകർത്തുകയും അതിൽ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂൽപ്പാവകൾ. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ കൂട്ടികൊണ്ട് പോകുമ്പോൾ നമ്മളോട് പറയുന്നത്. നൂൽപ്പാവകൾ കഥയെഴുത്തല്ല, മനസ്സ് നിറയ്ക്കുന്ന, വിസ്മയിപ്പിക്കുന്ന ഒരു കഥ പറച്ചിലാണ്.
Asha ABHILASH, the author of two Malayalam novels 'Kalyaneemadhavam and Noolppavakal'. She was born in a small village in Kerala, India as the first child of her parents. Asha moved to New Zealand in 2011 for higher studies and decided to settle in the beautiful NZ after the studies. Currently residing in Rolleston, New Zealand with her husband and two sons.