എൻ മോഹനൻ പ്രണയത്തെപ്പറ്റി എഴുതിയത് വായിച്ചാൽ ഇനി പ്രണയിക്കാത്തവർ കൂടി പ്രണയിച്ചു പോകും, നിലവിൽ പ്രണയിക്കുന്നവരാണെകിൽ അവർ ഒരിക്കൽ കൂടി തങ്ങളുടെ പ്രണയഭാജനത്തെ ചേർത്ത് പിടിക്കും..
ഇങ്ങനെ ഒരാൾക്ക് പ്രണയം എഴുതി ഫലിപ്പിക്കാൻ കഴിയുമോ...! അതും ഇത്ര തെളിവാർന്നും നിറവാർന്നും അഴകുള്ള ഭാഷയിൽ... എൻ മോഹനൻ രചിച്ച 'ഒരിക്കൽ' യുവതലമുറ ആഘോഷമാക്കിയത് അദ്ദേഹത്തിന്റെ എഴുത്തിന്റെ കാലാതീതമായ പ്രത്യേകത കൊണ്ട് തന്നെയാണ്.. അതേ ആവേശത്തിൽ നിങ്ങൾക്ക് ധൈര്യമായി ഈ പ്രണയകഥകളും വായിക്കാം.. പ്രണയം ഈ പുസ്തക താളുകളിൽ ഉത്സവമാണ്, ഉല്ലാസമാണ്, മോഹമാണ്, മോഹഭംഗങ്ങളാണ്, കണ്ണീരാണ്, കാത്തിരിപ്പാണ്..... . . . . 📚Book - പ്രണയ കഥകൾ ✒️Writer- എൻ. മോഹനൻ 📜Publisher- ഡി സി ബുക്‌സ്