അരനൂറ്റാണ്ടു കാലത്തോളം വെള്ളിത്തിരയിലെ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ജീവിച്ച ബഹദൂർക്ക അവസാനമായി അഭിനയിച്ച സിനിമയിലെ ഗാനത്തിലെ വരികളെ 'കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടി'- അന്വർത്ഥമാക്കിക്കൊണ്ട് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയിട്ടു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും മലയാളസിനിമയുടെ സ്വന്തം ബഹദൂർക്കയായും പ്രിയപ്പെട്ടവരുടെ കുഞ്ഞാലുവായും അദ്ദേഹം ഇന്നും ജീവിക്കുന്നു. -കമൽ
ജീവിതത്തിൽ ബഹദൂർ കെട്ടിയിട്ടുള്ള വേഷങ്ങൾ നിരവധിയാണ്. അവയെല്ലാംതന്നെ പരാജയങ്ങളായി കലാശിക്കയാണുണ്ടായത്: ചിലത് കച്ചവട (കു)തന്ത്രങ്ങൾ അറിയായ്കകൊണ്ടും മറ്റു ചിലതു മനസ്സാക്ഷിക്കുത്ത് സഹിയാതെയും. പക്ഷേ, അദ്ദേഹത്തിന്റെ സിനിമയിലുള്ള സമാന്തരജീവിതം അങ്ങനെയായ