A fantastic mystery novel tells about the shades of missing people in a poetic and thrilling way….
ഒരുപാട് കാലത്തിന് ശേഷം വായിക്കാനെടുത്ത ഗംഭീര പുസ്തകം... തുരുത്തിലെ കാണാതെ പോകുന്ന മനുഷ്യരുടെ വ്യത്യസ്തമായ ജീവിതങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്ന നോവൽ... ആഴമേറിയ ചിന്തകളും ചെറുകഥകളിൽ കണ്ടു വരുന്ന തരത്തിലുള്ള ആഖ്യാന ശൈലി കൂടി കടന്നു വരുമ്പോൾ കാണായ്മ അതിമനോഹരമായ ഒരു നോവൽ തന്നെയാണ്... മാഞ്ഞുപോയ മാഞ്ഞൂരാനും, തീവണ്ടിപ്പാളത്തിനപ്പുറം കാണായ്മയിലേക്ക് നടന്നകന്ന കുഞ്ഞിപ്പാത്തുവും സുന്ദരിയും കിടന്ന കിടപ്പിൽ കാണാതായ സുപ്രനും ഒടുക്കം ആൾക്കൂട്ടത്തിനിടയിൽ കൊണ്ടിട്ട് കാണാതെ പോകുന്ന നടേശപ്പണിക്കരും തിരോധാനത്തിന്റെ വ്യത്യസ്ത അടരുകളെ കാണിച്ച് തരുന്നു.... കാനയിലെ ജോലിക്കാരനായ മരപ്പാഴിന്റെ പിറകെ കഥ അധികം കടന്നു ചെല്ലാത്തതും ഒടുക്കം അതിഭാവുകത്വം നിറഞ്ഞതാണെന്നുമൊഴിച്ചാൽ മനോഹര ശൈലിയിൽ എഴുതിയ നോവലാണ് -കാണായ്മ-....