വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, 'ചുരുളി' എന്ന സിനിമയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമ്മവും കൗശലവും നിറഞ്ഞ രചനകൾ.
പ്രോത്താസീസിന്റെ ഇതിഹാസം മനോരമ വാർഷികപ്പതിപ്പിലാണ് വായിക്കുന്നത്. അന്ന് ഷെയർ ചെയ്ത കാര്യം തന്നെയാണ് ഇതിന് യോജിക്കുന്ന റീവ്യൂ. അതിപ്രകാരമാവുന്നു.. ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും എന്നു ഞങ്ങൾ 'ബുദ്ധിജീവി' കമ്പനിക്കാർക്കിടയിൽ ഒരു സംസാരമുണ്ടായിരുന്നു. അതിന്റെ പൂർണാർത്ഥം പരന്നുകിടക്കുന്ന രചന ❤️
വിനോയ് തോമസിന്റെ പുസ്തകങ്ങൾ എനിക്ക് ഇഷ്ട്ടമാണ്.. ഇത് വരെ ഞാൻ വായിച്ച അദ്ദേഹത്തിന്റെ എല്ലാ രചനകളും എന്നിലെ വായനക്കാരിയെ സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്.
പ്രോത്താസീസിന്റെ ഇതിഹാസം, നന എന്നിങ്ങനെ രണ്ടു രചനകളാണ് ഈ സമാഹാരത്തിലുള്ളത്.. വ്യത്യസ്തമായ പ്രമേയങ്ങളാണ് രണ്ടും.
'ഖസാക്കിന്റെ ഇതിഹാസം' വായിച്ചു കഴിഞ്ഞ് പ്രോത്താസീസ് എന്ന മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങളെ ആക്ഷേപഹസ്യത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും മുൻനിർത്തി രസകരമായി അവതരിപ്പിച്ച ഒരു നോവല്ലെയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നമ്മൾ സ്ഥിരം അവിടെയുമിവിടെയൊക്കെ കാണാറുള്ള ചിലയാളുകൾ, അവരുടെ രീതികൾ ഇതൊക്കെ വളരെ സൂക്ഷ്‌മമായി നർമ്മത്തിൽ കൂടെ ചാലിച്ചു കൊണ്ട് വായനക്കാരന് നൽകിയിരിക്കുന്നു..
'നന' എന്ന കഥ എനിക്ക് ഒരു ഞെട്ടൽ ആരുന്നു. സ്വയം രക്തസാക്ഷിയായി മാറാൻ തയാറാകുന്ന ഒരു മനുഷ്യൻ.. അതും കടുത്ത മതവിശ്വാസത്തിന്റെ പേരിൽ.. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഇതിൽ വിവരിക്കുന്ന ചില രംഗങ്ങൾ (കുഞ്ഞാടിന്റെ ബലി, ആദിസ ബോംഗാനിയുടെ ആളുകൾ സ്വയം ശരീരത്തിൽ മുറിവേൽപ്പിച്ചു പ്രാർത്ഥിച്ചത് ) വായിച്ചപ്പോൾ എനിക്ക് അസ്വസ്ഥത പോലും തോന്നി..
നല്ലൊരു വായന സമ്മാനിച്ച എഴുത്തുകാരന് നന്ദി . . . 📚Book -പ്രോത്താസീസിന്റെ ഇതിഹാസം ✒️Writer- വിനോയ് തോമസ് 📜Publisher- dc ബുക്സ്
രണ്ട് നോവെല്ലകളാണ് ഈ പുസ്തകത്തിലുള്ളത്. പ്രോത്താസീസിന്റെ ഇതിഹാസം, നന എത്തിവയാണവ. വളരെ രസകരമായി വായിക്കാൻ കഴിയുന്ന പുസ്തകമാണിത്. നർമ്മത്തിലൂടെയുള്ള അവതരണം വളരെ ആകർഷകനീയമാണ്.
വിനോയ് തോമസ് ന്റെ രചനകളിൽ ഒരു സ്വാഭാവികത്വമുണ്ട്, ഒരു തരത്തിലുമുള്ള ഏച്ചുകെട്ടലുമില്ലാതെ വളരെ ബേസിക് ആയി എന്നാൽ മടുപ്പ് വരാത്ത രീതിയിൽ കഥ പറഞ്ഞു പോകാനുള്ള കഴിവ്. ❤️
പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരങ്ങളാണ് വിനോയ് തോമസിന്റെ എഴുത്തുകൾ. കേവലം ഒരു കഥ പറയൽ മാത്രമല്ല വിനോയ് തോമസിന്റെ എഴുത്തുകൾ അതിനപ്പുറം തന്റെ എഴുത്തുകളിലൂടെ കൈമാറുവാൻ ഒരു സന്ദേശം അദ്ദേഹത്തിനുണ്ട്. അതുതന്നെയാണ് വായനയ്ക്ക് ശേഷം കാലങ്ങളോളം വായനക്കാരന്റെ മനസ്സിൽ കഥാപാത്രങ്ങൾ ജീവിക്കുന്നത്. അസാധാരണമായ വായനാനുഭവം സമ്മാനിച്ച ഒരു ഗ്രന്ഥമാണ് വിനോയ് തോമസിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “പ്രോത്താസീസിന്റെ ഇതിഹാസം.” മനോഹരമായ രണ്ട് നോവലുകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കുടുംബം എന്ന വ്യവസ്ഥയ്ക്ക് വേണ്ടി അതിന്റെ കെട്ടുറപ്പിനു വേണ്ടി വാദിച്ച പ്രോത്താസീസ് എന്നയാൾ അവിചാരിതമായി പങ്കെടുക്കേണ്ടിവന്ന സാഹിത്യകൂട്ടായ്മയിൽ “ഖസാക്കിന്റെ ഇതിഹാസം” എന്ന നോവൽ വായിച്ചിട്ടില്ല എന്ന പേരിൽ പരിഹാസിതനാകുന്നു. പിന്നീട് അയാൾ “ഖസാക്കിന്റെ ഇതിഹാസം” വായിക്കുകയും അതിൽ ആകൃഷ്ടനായി തന്റെ കുടുംബം എന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും അതിനെ പിരിച്ചുവിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. കുടുംബം തടവറയാണെന്നും അതിന്റെ വേലിക്കെട്ടുകൾ പൊളിച്ചെഴുതുമ്പോഴാണ് ആത്യന്തികമായ സ്വാതന്ത്യം കൈവരുന്നതെന്ന് വാദിക്കുന്നു. അവസാനം തന്റെ നിലപാടുകളുടെ പൊള്ളത്തരം പ്രോത്താസീസ് തിരിച്ചറിയുന്നു. കുടുംബബന്ധങ്ങളുടെ പവിത്രതയാണ് വിനോയ് തോമസ് ഈ നോവലിലൂടെ സംവേദനം ചെയ്യുന്നത്.
ഈ ഗ്രന്ഥത്തിലെ രണ്ടാമത്തെ നോവലാണ് “നന.” കുറ്റകൃത്യങ്ങളില്ലാത്ത ദേശം എന്ന ആശയം മുന്നിൽകണ്ട് രൂപംകൊടുത്ത നഗരമാണ് നന. ആ ദേശത്ത് കുറ്റവാളികൾ ആരോ കടന്നുകൂടിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെത്തുടർന്നുള്ള അന്വേഷണത്തിനാണ് രഹസ്യമായി പോലീസ് ഉദ്യോഗസ്ഥരെത്തുന്നത്. അതിന്റെ അന്വേഷണം കൊണ്ടെത്തിക്കുന്നത് തെറ്റും ശരിയും തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ്. ഒന്നിനൊന്നോടു കിടപിടിക്കുന്ന ആശയസമ്പുഷ്ടമായ രണ്ട് നോവലുകൾ. ഈ പുസ്തകം ഏറെ വായിക്കപ്പെടട്ടെ… ചർച്ച ചെയ്യപ്പെടട്ടെ… വിനോയ് തോമസിന് ആശംസകൾ..
Vinoy thomas' two novellas. The first one satirizes a Kerala congress man's take on Khasakhinte Itihasam. It also hilariously critiques the modern notion of family as an institution curtailing individual freedom. Vinoy's style and language reminded me of Basheer himself and Pathummayude Aadu is of major importance as the crisis resolver. It's not fair to compare two classical works of Malayalam of varying styles. But Vinoy is indeed mocking the pretentious intellectuals whose own private lives are marked by hypocrisy and mediocrity. Nana is the mirrored world we see in Churuli, the cinematic adaptation of Kaligeminaarile Kuttavaalikal. You can't say Nana is an Utopia but it's a fairy tale kind of place where the notions of good and wrong are different. The scientific experiment of infecting humans with viruses from turtles is baffling and I am not sure if it's pseudo scientific. It's unheard of. However Vinoy's language should be noted for it's sarcasm and sense of humour.
Family and community seem to have more impact on our happiness than money and health. People with strong families who live in tight-knit and supportive communities are significantly happier than people whose families are dysfunctional and who have never found (or never sought) a community to be part of. Marriage is particularly important. Repeated studies have found that there is a very close correlation between good marriages and high subjective well-being, and between bad marriages and misery. This holds true irrespective of economic or even physical conditions.
ഒരു ബാധ്യതയും ഏറ്റെടുക്കാൻ കഴിയാതെ വെറുതെ നടന്ന് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ ബൈബിളാണ് ഖസാക്കിന്റെ ഇതിഹാസം. അവരുടെ ദൈവം രവിയും.
I enjoyed the first story a lot more. With wit and gentle satire, it highlights the gap between reading a book and truly understanding it. The characters were playful, emotional, and their interactions were both fun and meaningful. I also loved how the author brought out the importance of family, relationships, love, and understanding between people. Nana, on the other hand, felt more complex and slightly confusing for me. I found it harder to connect with, though it had a strong message. Overall, I really liked the creative way the author presented deep themes, and I’m glad I gave this book a try.
പുസ്തകം നമ്മുടെ ജീവിതങ്ങളെ സ്വാധീനിക്കും എന്ന് പറയാറുണ്ട്. എന്നാൽ പുസ്തകത്തിലെ കഥാപാത്രത്തിന്റെ ലക്ഷണങ്ങൾ എല്ലാം സ്വന്തം സ്വഭാവഗുണ സവിശേഷതകളുമായി സാമ്യമുണ്ടെന്ന് ധരിച്ച് അയാളായി മാറുകയും, അതിന്റെ പേരിൽ കുടുംബത്തിൽനിന്നും സമൂഹത്തിൽ നിന്നും മറ്റൊരാളായി ജീവിക്കുകയും ചെയ്ത ഒരു സാധാരണക്കാരന്റെ കഥ. വിനോയ് തോമസിന്റെ വ്യത്യസ്ഥമായ കഥാഖ്യനശൈല്യ കൊണ്ട് മികവുറ്റതായി തീർന്നു.
വിനോയ് തോമസിന്റെ പ്രോത്തോസീസിന്റെ ഇതിഹാസം. ഒരു ആക്ഷേപ ഹാസ്യ നോവലാണ്. ഖസാക്കിന്റെ ഇതിഹാസം വായിക്കാതെ റീൽസിടുന്ന ഇൻഫ്ലുവൻസർമാർ ഒരിക്കലെങ്കിലും വായിച്ചു നോക്കിയാൽ നന്നാകും. ഖസാക്ക് വായിച്ചു അതിൽ നിന്നും ഇറങ്ങി വരാതെ പാരലൽ ലോകത്ത് ജീവിക്കുന്ന മനുഷ്യരെ പറ്റിയൊരു പുസ്തകം.
Prothaseesinte Ithihasam is the novelette by Vinay Thomas. This includes two novelette - Prothaseesinte Ithihasavum, Nanayum. This will be a quick read. I enjoyed reading both.
ഏറെ വായിക്കപ്പെടട്ടെ, ചർച്ച ചെയ്യപ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കൃതിയാണ് വിനോയ് തോമസിന്റെ "പ്രോത്താസീസിന്റെ ഇതിഹാസം". ഒ വി വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം" വായിച്ചത് ഒരു വലിയ മൈൽക്കല്ലായി കണക്കാക്കപ്പെടുന്ന, സാഹിത്യപ്രേമികളുടെ "ഐഡന്റിറ്റി കാർഡ്" ഇവിടെ മൂർച്ചയുള്ള നർമ്മത്തോടെ തുറന്നുകാട്ടുകയാണ്. രണ്ട് നോവെല്ലകൾ അടങ്ങിയ ഈ പുസ്തകം ചിരിയോടെ വായിക്കുമ്പോഴും ആഴമുള്ള ചിന്തകൾക്ക് ഇടം നൽകുന്നുണ്ട്.
ആദ്യ നോവെല്ലയായ "പ്രോത്താസീസിന്റെ ഇതിഹാസം" പ്രോത്താസീസ് എന്ന സാധാരണ മനുഷ്യന്റെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. കുടുംബ വ്യവസ്ഥയുടെ കെട്ടുറപ്പിനു വേണ്ടി വാദിക്കുന്നയാളാണ് പ്രോത്താസീസ്. അവിചാരിതമായി ഒരു സാഹിത്യകൂട്ടായ്മയിൽ "ഖസാക്കിന്റെ ഇതിഹാസം" വായിക്കാത്തതിന്റെ പേരിൽ അയാൾ പരിഹസിക്കപ്പെടുന്നു. പിന്നീട് അയാൾ ആ നോവൽ വായിക്കുകയും, അതിന്റെ ആകർഷണത്തിൽ കുടുംബത്തെ ചോദ്യം ചെയ്ത് പിരിച്ചുവിട്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു – എന്നാൽ അവസാനം തന്റെ നിലപാടുകളുടെ പൊള്ളത്തരം തിരിച്ചറിയുന്നു. നോവല്ലയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം ജീവസുറ്റതാണ്. പ്രോത്താസീസിന്റെ ആന്തരിക സംഘർഷങ്ങളും ചുറ്റുമുള്ള സമൂഹത്തിന്റെ നാട്യങ്ങളും നർമ്മത്തോടെ കാണിക്കുന്നു. ഒട്ടും മടുപ്പിക്കാത്ത ഒരു വായന.
കുറ്റകൃത്യങ്ങൾ ഒട്ടില്ലാത്ത ഒരു യൂട്ടോപ്യൻ ദേശമായ "നന"യിൽ രഹസ്യമായി പോലീസ് അന്വേഷണം നടത്തുന്ന കഥയാണ് രണ്ടാമത്തേത്. ഹാസ്യത്തിന്റെ നിഴൽ പോലും കാണാത്ത ഈ കഥ, മതാന്ധതയുടെയും മതവിശ്വാസത്തിന്റെ പേരിൽ സ്വയം രക്തസാക്ഷിയാകാൻ തയാറാകുന്ന ജീവിതങ്ങളെ കാണിക്കുന്നു.
ഹാസ്യവും ആഴമുള്ള ചിന്തയും കലർന്ന ഈ പുസ്തകം ഒരു ഇരിപ്പിനോ രണ്ട് ഇരിപ്പിനോ വായിച്ച് തീർക്കാം.