Jump to ratings and reviews
Rate this book

Diaspora | ഡയസ്പോറ

Rate this book
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും 'ഡയസ്പോറ' കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

256 pages, Paperback

Published November 6, 2024

Loading...
Loading...

About the author

Sureshkumar V

6 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (50%)
4 stars
5 (35%)
3 stars
2 (14%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 6 of 6 reviews
Profile Image for Dr. Charu Panicker.
1,268 reviews81 followers
March 27, 2026

ജൂത തെരുവിലെ അവസാന ജൂതനായ സോളമിന്റെ കഥ. മട്ടാഞ്ചേരിയാണ് പശ്ചാത്തലം. ഇസ്രയിലേക്കുള്ള കുടിയേറ്റവും ജനിച്ച മണ്ണിനെ വിട്ടുപോകാനുള്ള വിഷമവും ഇവിടെ കാണാം. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ വഹിക്കുന്ന മണ്ണിനെ എന്നന്നേക്കുമായി പിരിയേണ്ടി വരുമ്പോൾ ആ വ്യക്തി അനുഭവിക്കുന്ന വേദന എത്ര കഠിനമാണെന്ന് ഇവിടെ കാണിക്കുന്നു.
Profile Image for Jayaram.
48 reviews10 followers
June 7, 2025
ജൂതന്മാരുടെ നിത്യജീവിതവും ജീവിതശൈലിയും എല്ലാം വളരെ നന്നായി ഗ്രന്ഥകർത്താവ് അവതരിപ്പിച്ചു...പക്ഷെ പലയിടങ്ങളിലെയും കൃത്രിമമായ ഇമേജറീസ് വായനക്കാരിൽ ഒരു പ്രതികരണവും സൃഷ്ടിക്കുന്നില്ല. ആകപ്പാടെ ഇതിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നത് കൂട്ടുകാരൻ്റെ വൃദ്ധസദനത്തിലെ മരണമാണ്..originality ക്ക് വേണ്ടിയുള്ള അശ്ലീലപദങ്ങളും ഒഴിവാക്കാമായിരുന്നു. കടൽ, കാലാവസ്ഥ, പ്രകൃതി ഇവയുടെ ആവർത്തിച്ചുള്ള കൃത്രിമാവതരണം ശരിക്കും മടുപ്പുണ്ടാക്കുന്നു. ലളിതമായ ശൈലിയും ബിംബങ്ങളും എങ്ങനെ ഹൃദയത്തെ സ്പർശിക്കുന്നു എന്നറിയാൻ ഗ്രന്ഥകർത്താവ് മാധവിക്കുട്ടി, o v vijayan , കാരൂർ നീലകണ്ഠ പ്പിള്ള ഇവരുടെ കൃതികൾ ശരിക്കും പഠിക്കുക...നമ്മുടെ കാലത്തിൻ്റെ മുഖമുദ്രയായ കൃത്രിമത്വം ഉപേക്ഷിക്കുക..ഇതെല്ലാം പറയുമ്പോഴും ഈ കൃതിയുടെ മൗലികതയെ, ആത്മാർഥതയെ തള്ളിപ്പറയാൻ വയ്യ...
This entire review has been hidden because of spoilers.
1 review
June 23, 2026
An absolute masterpiece! I couldn’t put this down till the end .The world-building is incredibly immersive, and the character development is phenomenal. I highly recommend this to anyone who loves deep, character driven fantacy. A must read novel.
1 review
June 23, 2026
ഈ ബുക്ക്‌ ഒരു രക്ഷയുമില്ല. വായന പൂർത്തിയാക്കി മാത്രമേ മാറ്റി വയ്ക്കാൻ കഴിയു. വായിച്ചു തീർന്നാലും സ്ലോമോയും മാർത്തയും ലാസറും പൂച്ചകളും എല്ലാം കൂടി വായനക്കാരനെ ആ ജൂതപ്പുരയിൽ പൂട്ടി ഇട്ടുകളയും.
1 review
July 6, 2026
Some books entertain you, but this one quietly becomes a part of you. Diaspora isn't just a novel—it's an experience that lingers.
Displaying 1 - 6 of 6 reviews