നിരീശ്വരൻ വായിച്ച് ഒരു വി ജെ ജെയിംസ് ഫാൻ ആയി മാറിയ ആളാണ് ഞാൻ. പിന്നീട് അദ്ദേഹം എഴുതിയ ഓരോ കൃതികൾ വായിച്ചപ്പോഴും ആരാധന കൂടി കൂടി വന്നു. കാരണം, ഇതുവരെ എന്നിലെ വായനക്കാരിയെ നിരാശപ്പെടുത്തിയിട്ടില്ല അദ്ദേഹത്തിന്റെ എഴുത്ത്.
ഇപ്പോൾ ഞാൻ വൈറ്റ് സൗണ്ട് എന്ന കഥാസമാഹാരം വായിച്ചു. 7 കഥകളാണ് ഇതിലുള്ളത്.
പാതാളക്കരണ്ടി, പൂച്ചക്കണ്ണുള്ള പട്ടി, വൈറ്റ് സൗണ്ട്, വ്യാജബിംബം, വെള്ളിക്കാശ്, ഇരുട്ടുകുത്തി, പളനിവേൽ പൊൻകുരിശ് എന്നിവയാണ് അവ.
ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോ കഥകളും.. കഥയുടെ വ്യാപ്തി, കഥാപാത്രങ്ങളുടെ സൃഷ്ടി, ആഖ്യാന ശൈലി ഇവയൊക്കെ ഓരോ കഥകളെയും ഒന്നിനൊന്നു മികച്ചതാക്കുന്നു...
സാധാരണ ഗതിയിൽ ഒരു കഥാസമഹാരം വായിക്കാനെടുക്കുമ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ കഥകൾ നമ്മുടെ personal favourite ആയി മാറും. എന്നാൽ ഇതിലെ എല്ലാം കഥകളും എനിക്ക് ഒരേ പോലെ ഇഷ്ട്ടപ്പെട്ടു..