വായനക്കാരനെന്ന നിലയിൽ എനിക്ക് ഈ നോവൽ പ്രിയപ്പെട്ടതാകുന്നത് നോവലിന്റെ സമസ്തസാദ്ധ്യതകളും പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനത്തിലുടെ വിസ്മയിപ്പിക്കുന്ന, ബൃഹദ്നോവലുകൾ രചിക്കുന്നതിൽ എഴുത്തുകാരൻ കാണിക്കുന്ന പ്രതിബദ്ധതയാണ്. -സി.വി. ബാലകൃഷ്ണൻ
മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്കാര്‍'ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍.2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്‍റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്‍റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്കാരം, ഡിസി ബുക്സിന്‍റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004-ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006-ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ -ഡി,9,പേപ്പര്‍ ലോഡ്ജ് ,മറൈന്‍ കാന്‍റീന്‍ (നോവലുകള്‍ )നായകനും നായികയും(നോവെല്ല)വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി,മാമ്പഴമഞ്ഞ,സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരം)
അനൂപിന്റെ ചെറുപ്പം മുതൽ മധ്യവയസ്സു വരെയുള്ള കാലഘട്ടമാണ് ഈ നോവലിന്റെ പശ്ചാത്തലം. സാവത്രിയും സാലിമയും ആയുള്ള പ്രണയബന്ധങ്ങളും ജീവിതബന്ധങ്ങളും ചുറ്റുമുള്ള മനുഷ്യ ജീവിതവും ഇതിൽ കടന്നുവരുന്നു.