'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം. കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍. വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. നാല് ഘട്ടങ്ങളിലായുള്ള വിദ്യാഭ്യാസ പദ്ധതിയില്‍ ചിത്രജാലിക' പഠിച്ചെടുക്കുന്നതോടെയാണ് ഒരു സംപോതന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാകുക. ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളുമായി ചിത്രജാലികയോട് ബന്ധപ്പെട്ട് നില്‍ക്കുന്ന കിസലയ്, ഡോജെ, തൊപന്‍ സംപോതന്‍, പ്രതീക, മന്‍ഹാസ, മോഹര്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെയാണ് നോവലിന്റെ സഞ്ചാരം. വൈവിദ്ധ്യമാര്‍ന്നൊരു ആഖ്യാനം.
''വായനക്കാര്‍ക്ക് മുന്‍പില്‍ വിചിത്രമായൊരു ലോകം തുറന്നിടുന്ന നോവല്‍. മീകൂപ്പെ എന്ന സ്ഥലത്തു നിന്നാരംഭിക്കുന്ന ഇതിവൃത്തം കിസലയ് എന്ന കുട്ടിയിലൂടെ, ഡോജേയിലൂടെ, കിസലയ്‌ന്റെ അമ്മയിലൂടെ, സാംചു എന്ന അഭയാര്‍ത്ഥിയിലൂടെ അവിചാരിതമായ സംഘര്‍ഷങ്ങളുടെ കാലത്തിലേക്കും കഥയിലേക്കും ഇറങ്ങിയിറങ്ങിപ്പോകുന്നു.'' - ഷാഹിന ഇ.കെ.